India - 2026

ഫാ. ഡോ. ആന്റണി ലാസർ ഒഎഫ്എം കെസിബിസി വിജിലൻസ് കമ്മിഷൻ സെക്രട്ടറി

പ്രവാചകശബ്ദം 01-09-2026 - Tuesday

കൊച്ചി: കെസിബിസി സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മിഷൻ സെക്രട്ടറിയായി കപ്പുച്ചിൻ സന്യാസ സമൂഹാംഗമായ ഫാ. ഡോ. ആന്റണി ലാസർ ഒഎഫ്എം കാപ് നിയമിതനായി. അധ്യാപകൻ, തത്വചിന്തകൻ, ഗവേഷകൻ എന്നീനിലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം ഫിലിം ആൻഡ് ഫിലോസഫിയിൽ കേരള സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയിട്ടുണ്ട്.

കുടപ്പനക്കുന്ന് മേരിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി റെക്‌ടറും മേരിഗിരി സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലുമായിരുന്നു. 2025 മുതൽ സമരിറ്റൻ അക്കാദമി ഫോർ ഗ്ലോബൽ മൈഗ്രന്റ്റ്സ് ഡയറക്‌ടറാണ്. ഇന്ത്യയിലും വിദേശത്തും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.


Related Articles »