India - 2026
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ദ്വിദിന പഠനക്യാമ്പിന് തുടക്കം
പ്രവാചകശബ്ദം 07-11-2026 - Saturday
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ദ്വിദിന പഠനക്യാമ്പ് മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മദ്യനയം എത്രയും വേഗത്തിൽ പ്രഖ്യാപിക്കണമെന്നും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നുകൾക്കെതിരേ മാത്രമല്ല, മദ്യവ്യാപനത്തിനെതിരേയും സമാന്തരമായി പ്രവർത്തിക്കുന്നതാകണം ഓപ്പറേഷൻ തൂഫാൻ. മദ്യലഹ രിക്കെതിരായി ആസൂത്രിതമായി സർക്കാർ മുന്നോട്ടു പോകണം. മുഖ്യമന്ത്രി വി.ഡി. സതീശനിലും മന്ത്രി എം. ലിജുവിലും ഏറെ വിശ്വാസമുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട് ജനവികാരവും ജനപക്ഷനയവും വസ്തുതകളും ചൂണ്ടിക്കാണിക്കാൻ മദ്യവിരുദ്ധസമിതി പ്രവർത്തിക്കുന്നുണ്ട് -വി. എം. സുധീരൻ പറഞ്ഞു.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് സൈജു, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലൻ, വി.ഡി. രാജു, ദീപ്തി മേരി, എ.ജെ. ഡിക്രൂസ്, കെ.പി. മാത്യു എന്നിവർ പ്രസംഗിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി മോൻസ് ജോസഫ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസാദ് കുരുവിള, ഫാ. ഡോ. അനൂപ് കളത്തിത്തറ, അ ഡ്വ. ചാർളി പോൾ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















