category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപൽക്കരം: കെസിബിസി ജാഗ്രത കമ്മീഷൻ
Contentകൊച്ചി: മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് കേരളസർക്കാർ പുലർത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ, മലയാളികളിൽ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള സർക്കാരിൻ്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യലഭ്യത പ്രതിവർഷം വർദ്ധിപ്പിച്ചുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തിൽ അപകടകരമായ രീതിയിൽ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ആനുകാലിക യാഥാർത്ഥ്യത്തെ കൂടുതൽ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ ഭരണകൂടം തയ്യാറാകണം. ലഹരിദായക ഉത്പന്നങ്ങളുടെ ലഭ്യതയെയും ഉപഭോഗത്തെയും നിയന്ത്രിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികളാണ് പൊതുജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ സ്വീകരിക്കേണ്ടതെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി പ്രസ്താവിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-29 15:56:00
Keywordsകെ‌സി‌ബി‌സി
Created Date2023-07-29 15:56:22