Contents
Displaying 21091-21100 of 25002 results.
Content:
21495
Category: 1
Sub Category:
Heading: പപ്പ ചരലിൽ മുട്ടുകുത്തിയായിരുന്നു പ്രാർത്ഥന, രോഗിണിയായപ്പോഴും അമ്മ മുറുകെ പിടിച്ചത് ജപമാല: മനസ്സ് തുറന്ന് വൈറല്‍ പ്രസംഗത്തിലെ നവവൈദികന്‍
Content: കൊച്ചി: പൗരോഹിത്യ വഴിത്താരയിൽ മാര്‍ഗ്ഗദീപമായത് മാതാപിതാക്കളുടെ പ്രാര്‍ത്ഥനയാണെന്ന് വൈറൽ വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ യുവ വൈദികൻ. തിരുപ്പട്ട സ്വീകരണ വേളയില്‍ നിറകണ്ണുകളോടെ രോഗിയായ മാതാവിനെ കുറിച്ച് വിവരണം നടത്തിയ പ്രസംഗത്തിലൂടെ ശ്രദ്ധ നേടിയ ഫാ. എഫ്രേം കുന്നപ്പള്ളി ജൂലൈ 4 ഉപ്പുതറ സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തില്‍ മിയാവോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. പപ്പയുടെയും അമ്മയുടെയും ജീവിതരീതിക്കൊണ്ട്, ആത്മീയത കൊണ്ടാണ് വൈദികന്‍ ആയതെന്നും അത് സാക്ഷ്യപ്പെടുത്തണമെന്ന് വിചാരിച്ചതിനെ തുടര്‍ന്നാണ് കൃതജ്ഞത പ്രസംഗത്തില്‍ വികാരനിര്‍ഭരിതനായി സംസാരിച്ചതെന്നും ഫാ. എഫ്രേം കുന്നപ്പള്ളി 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. ദൈവം വിളിച്ചിട്ടുണ്ടെങ്കിൽ ഒരാൾ പുരോഹിതനായിരിക്കുമെന്നുള്ളതിന്റെ തുറന്ന സാക്ഷ്യമാണ് തന്റെ തിരുപ്പട്ടം. വളരെ സഹനങ്ങളിലൂടെ നടന്നാണ് ഈ പൗരോഹിത്യത്തിൽ എത്തിയിരിക്കുന്നത്. അതിന് പപ്പയുടെയും അമ്മയുടെയും ജപമാല പ്രാർത്ഥന തന്നെയാണ് പിന്തുണയായിട്ടുള്ളത്. ആദ്യ കാലങ്ങളിൽ ഭദ്രാവതി രൂപതയിലും, പിന്നീട് അദിലാബാദ് രൂപതയിലും പിന്നെ സൊസൈറ്റി ഓഫ് മിഷണറീസ് ഓഫ് പീസ് സന്യാസ സമൂഹത്തിലും അംഗമായി. രാത്രി 3 മണിക്ക് എഴുന്നേറ്റ് ജപമാല ചൊല്ലുമായിരുന്നു. അതും പപ്പ ചരലിൽ മുട്ടുകുത്തി കൈവിരിച്ച് പിടിച്ചായിരുന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. മൂന്നരവര്‍ഷമായി അമ്മ രോഗിണിയാണ്. വൃക്ക തകരാറിലായി വയ്യാതായി പോയപ്പോഴും അമ്മ ജപമാല മുറുകെ പിടിക്കുമായിരുന്നു. പപ്പ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ആയിരിന്നെങ്കിലും അമ്മയുടെ രോഗാവസ്ഥയില്‍ സാമ്പത്തികമായ ഒത്തിരിയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. ചികിത്സാര്‍ത്ഥം ലോണ്‍ വരെ എടുത്ത സാഹചര്യമുണ്ടായിട്ടുണ്ട്. പക്ഷേ അവരുടെ ആത്മീയത എനിക്കു വലിയ ബലമായിരിന്നു. അവരുടെ ത്യാഗം കൃതജ്ഞത പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ വികാരനിര്‍ഭരിതമാകുകയായിരിന്നുവെന്നും അത് വൈറലാകുമെന്ന് പ്രതീക്ഷിച്ചിരിന്നില്ലായെന്നും ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു. വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസിന്റെ നാമത്തിലുള്ള കത്തോലിക്ക തിരുസഭയിലെ ആദ്യ വിർച്വൽ സംഘടനയായ കാർളോ ആർമിയുടെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് ഫാ. എഫ്രേം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-12-20:28:19.jpg
Keywords: വൈദിക, വൈറ

21496
Category: 18
Sub Category:
Heading: മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപനത്തിന് വരാപ്പുഴ അതിരൂപത ഒരുങ്ങി
Content: കൊച്ചി: മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപന ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപതയും മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയും ഒരുങ്ങി. 19ന് വൈകുന്നേരം അഞ്ചിന് ചാത്യാത്ത് പള്ളിയിൽ പ്രഖ്യാപന ശുശ്രൂഷകൾ നടന്നു. വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറാളും ജീവകാരുണ്യ പ്രവർത്തകനുമായി രുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ നാമകരണ നടപടികളുടെ പ്രഥമഘട്ടമാണു ദൈവദാസ പ്രഖ്യാപനം. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ ദിവ്യബലിമധ്യേയാണു ദൈവദാസ പ്രഖ്യാപനം. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല വചനപ്രഘോഷണം നടത്തും. തുടർന്ന് ദൈവദാസന്റെ കബറിടത്തിൽ പുഷ്പാർച്ചന, നാമകരണ പ്രാർത്ഥന എന്നിവ നടക്കും. എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലയിനായി ദീർഘകാലം സേവനം ചെയ്ത മോൺ. ഇമ്മാനുവൽ ലോപ്പസ് ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടറായിരുന്നു. എഴുത്തുകാരൻ, ആത്മീയ പിതാവ്, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളിലും മോൺ. ലോപ്പസ് അറിയപ്പെട്ടു.
Image: /content_image/India/India-2023-07-13-10:17:56.jpg
Keywords: ലോപ്പസി

21497
Category: 18
Sub Category:
Heading: മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണങ്ങളും അപകടമരണങ്ങളും വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും നിഷേധാത്മകമായ നിലപാട് തുടരുകയും പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടുകൾ പ്രതിഷേധാത്മകമാണ്. സിപിഎം സെക്രട്ടറി എം വി ഗോവിന്ദനും തുടർന്ന് ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള പല നേതാക്കന്മാരും കത്തോലിക്കാ സഭയ്ക്കും ദേവാലയങ്ങൾക്കും എതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയിരിക്കുന്നതെന്നു ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. സഭാനേതൃത്വത്തിനെതിരായ ആസൂത്രിത നിലപാടിന്റെ ഭാഗമാണോ എന്ന സംശയവും ഉയർത്തുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയിലും ന്യൂനപക്ഷ പീഡനങ്ങളിലും, പീഡിതരായവരുടെ പക്ഷം ചേരുന്നതായി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളുടെ വൈരുധ്യവും പൊള്ളത്തരവുമാണ് കേരളത്തിലെ വിവിധ സംഭവങ്ങളിൽ പ്രകടമാകുന്നത്. ഇരുപതു വർഷം മുമ്പ് ഫിഷിംഗ് ഹാർബർ പണി ആരംഭിച്ചതോടെയാണ് മുതലപ്പൊഴി അപകടമേഖലയായി മാറിയത്. ഇതിനകം എഴുപതോളം മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും ഇക്കാലയളവിനുള്ളിൽ ശാശ്വതമായ പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറായിട്ടില്ല എന്നുള്ളതാണ് വാസ്തവം. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സർക്കാരിനാണുള്ളത്. അപകടങ്ങളും ആൾനാശവും സംഭവിക്കുമ്പോൾ മാത്രം വാഗ്ദാനങ്ങളുമായി രംഗപ്രവേശം ചെയ്യുന്ന ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി ഇടപെടുന്നവരുടെ വികാരംകൂടി ഉൾക്കൊണ്ടുകൊണ്ട് സത്യസന്ധമായ ഇടപെടലുകൾ നടത്തുകയും പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയുമാണ് ആവശ്യം. മുതലപ്പൊഴിയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സത്വരമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, ന്യായമായ ആവശ്യങ്ങൾക്കായി സമരരംഗത്തുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
Image: /content_image/India/India-2023-07-13-10:25:07.jpg
Keywords: കെസിബിസി

21498
Category: 1
Sub Category:
Heading: ഭാരതത്തില്‍ 190 ദിവസത്തിനിടെ ക്രൈസ്തവർക്കു നേരേ 400 അക്രമ സംഭവങ്ങള്‍: പുതിയ കണക്ക് പുറത്തുവിട്ട് യുസിഎഫ്
Content: ന്യൂഡല്‍ഹി: 2023ലെ ആദ്യത്തെ ആറ് മാസത്തിനിടെ രാജ്യത്തു ക്രൈസ്തവർക്കു നേരേ അരങ്ങേറിയത് 400 അക്രമ സംഭവങ്ങളാണെന്ന വെളിപ്പെടുത്തലുമായി ന്യൂഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ (യുസിഎഫ്) പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുമാസമായി കലാപം നടക്കുന്ന മണിപ്പുരിലെ അക്രമ സംഭവങ്ങൾക്കു പുറമേയുള്ള കണക്കാണിതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും നടന്നത് യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. 155 അക്രമങ്ങളാണ് സംസ്ഥാനത്ത് ഇക്കാലയളവില്‍ അരങ്ങേറിയത്. യുപിയിലെ ജോനാപുർ (13), റായ്ബറേലി (11), സീതാപുർ (11), കാൺപുർ (10), കുശിനഗർ (9), അസ്മാർഗ് (9) എന്നീ ജില്ലകളില്‍ കൂടുതല്‍ അക്രമങ്ങൾ നടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അക്രമങ്ങളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ള ഛത്തീസ്ഗഢിലെ (84) ബസ്തറിൽ മാത്രം ഇക്കാലയളവിൽ 31 അക്രമ സംഭവങ്ങളുണ്ടായി. കഴിഞ്ഞ മാസം മാത്രം ക്രൈസ്തവർക്കു നേരേ 88 അക്രമങ്ങൾ അരങ്ങേറി. കണക്കുകള്‍ പ്രകാരം പ്രതിദിന അക്രമസംഭവങ്ങളുടെ എണ്ണം മൂന്നാണ്. ജനുവരിയിൽ 62, ഫെബ്രുവരിയിൽ 63, മാർച്ചിൽ 66, ഏപ്രിലിൽ 47, മേയിൽ 50, എന്നിങ്ങനെയായിരുന്നു അക്രമങ്ങളുടെ എണ്ണം. ജൂലൈയിൽ ആദ്യത്തെ പത്തു ദിവസം കൊണ്ട് 24 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ അക്രമ സംഭവങ്ങളുടെ എണ്ണം പ്രതിദിനം മുന്നാണ്. 2014 മുതൽ ആറു മാസത്തിനിടെ ഏറ്റവുമധികം ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും 2023ലാണ്. വൈദികർ, സന്യാസിനികൾ എന്നിവർക്കൊപ്പം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികളും അതിക്രമങ്ങൾക്ക് ഇരകളായവരിലുണ്ട്. 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങളിൽ സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. 2014ൽ ആകെയുണ്ടായ ക്രൈസ്തവ പീഡനങ്ങൾ 147 ആണ്. കഴിഞ്ഞ വർഷം ആകെ 599 അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം മണിപ്പൂരില്‍ നടന്ന ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങള്‍ കൂടി കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ എണ്ണം പതിമടങ്ങ് വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. മെയ്തി, കുക്കി വിഭാഗങ്ങളിലുമായി 40,000ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. നിരവധി പേർക്കു പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ പുലര്‍ത്തുന്ന നിസംഗത അക്രമികള്‍ക്ക് വലിയ ബലമാണ്. സംഘപരിവാറിന്റെ വിവിധ പോഷക സംഘടനകളാണ് ഭൂരിഭാഗം അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകളിലൂടെ നേരത്തെ തന്നെ വ്യക്തമായിരിന്നു. Tag:400 anti-Christian violence incidents in India in 190 days of 2023, shows United Christian Forum data, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-13-11:24:44.jpg
Keywords: ഭാരത, സംഘപരി

21499
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി മോചിതനായി
Content: അബൂജ: ഇക്കഴിഞ്ഞ തിങ്കളാഴ്ച നൈജീരിയയിൽ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് അസുബുകെ മോചിതനായി. തെക്ക്-കിഴക്കൻ നൈജീരിയയിലെ എബോണി സ്റ്റേറ്റിലെ ഒനിച്ച പ്രാദേശിക ഗവണ്‍മെന്‍റ് പരിധിയിലെ ഇസുവിൽ നിന്നാണ് വൈദികനെയും മറ്റ് മൂന്ന് പേരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ ഇന്നലെ ബുധനാഴ്ച വൈകീട്ടോടെ മോചിപ്പിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോയവരിൽ ഫാ. ജോസഫ് അസുബുകെയെ പരിക്കേൽക്കാതെ തന്നെ മോചിപ്പിച്ചുവെന്നും എബോണി പോലീസ് പ്രസ്താവിച്ചു. രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാനുള്ള തീവ്രശ്രമം തുടരുന്നുണ്ട്. വൈദികനെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും മോചിപ്പിച്ചതായി അബാകാലിക്കി രൂപതയുടെ ചാൻസലർ ഫാ. മാത്യു ഓപ്പോക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഫാ. ജോസഫ് അസുബുകെയ്ക്കും അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ മറ്റ് മൂന്ന് പേർക്കും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും ഇടപെടല്‍ നടത്തിയവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും രൂപത പ്രസ്താവിച്ചു. എബോണി സ്‌റ്റേറ്റിലെ ഒനിച എൽജിഎയിലെ എംഗ്ബലേകെ ഇസുവിലെ സെന്റ് ചാൾസ് പള്ളിയിലെ ഇടവക വികാരിയായ ഫാ. അസുബുകെയെയും മറ്റ് മൂന്ന് പേരെയും അജപാലന യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വൈദിക മന്ദിരത്തിന് സമീപത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ നൈജീരിയയുടെ മിക്ക ഭാഗങ്ങളിലും സാധാരണ കുറ്റകൃത്യമായി മാറിയിട്ടുണ്ട്. വൈദികരും ക്രൈസ്തവ വിശ്വാസികളുമാണ് മിക്കപ്പോഴും അതിക്രമത്തിന് ഇരകളാകുന്നത്. Tag: Catholic priest kidnapped on Monday released, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-13-13:19:28.jpg
Keywords: നൈജീ

21500
Category: 1
Sub Category:
Heading: മെല്‍ക്കൈറ്റ് ഗ്രീക്ക് സഭ റോമന്‍ സഭയുമായി ഐക്യപ്പെട്ടതിന് 300 വര്‍ഷം തികയുന്നു
Content: റാബൌ: ‘എല്ലാ ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഐക്യം’ എന്ന പ്രമേയവുമായി മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ റോമന്‍ സഭയുമായി ചേര്‍ന്നതിന്റെ മുന്നൂറാമത് ജൂബിലി വര്‍ഷം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍. “ഗ്രീക്ക്-മെല്‍ക്കൈറ്റ് കത്തോലിക്കാ സഭ : ഒരു സഭാപരമായ യാത്ര 1724-2024” എന്ന തലക്കെട്ടോടെയാണ് ജൂലൈ 11-ന് ലെബനോനിലെ റാബൌവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യോസെഫ് അബ്സി പുറത്തുവിട്ടത്. അപ്പസ്തോലന്മാരായ പത്രോസ് സ്ഥാപിക്കുകയും, പൗലോസ് ഉള്‍പ്പെടുകയും ചെയ്യുന്ന അന്ത്യോക്യന്‍ സഭയുടെ ചരിത്രത്തേക്കുറിച്ച് പരിശോധിക്കുമ്പോള്‍, ആദ്യ കാലം മുതല്‍ക്കേ ദൈവശാസ്ത്രപരമായ പല ചിന്തകളും സഭാ സമൂഹങ്ങളെ വിഭജിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ്, പതിനേഴാം നൂറ്റാണ്ടില്‍ മധ്യപൂര്‍വ്വേഷ്യയില്‍ പാശ്ചാത്യ കത്തോലിക്കാ മിഷ്ണറിമാര്‍ ഇത്തരം വിഭജനങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുകയും, അന്ത്യോക്യന്‍ പാത്രിയാര്‍ക്കേറ്റിനേയും റോമന്‍ സഭയെയും ഐക്യപ്പെടുത്തുകയുമായിരിന്നുവെന്നും അനുസ്മരിച്ചു. ഓരോ പിളര്‍പ്പും അതിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുകയും വേദനാജനകമായ പിരിമുറുക്കങ്ങളിലേക്ക് നയിക്കുകയും ചെയ്തു, ഇതൊക്കെയാണെങ്കിലും, അന്ത്യോക്യയിലെ സഭകള്‍ ക്രിസ്തീയ വിശ്വാസം സംരക്ഷിക്കുക എന്ന അവരുടെ ദൗത്യം നിറവേറ്റി. പ്രതിസന്ധി നിറഞ്ഞ എല്ലാ നിര്‍ണ്ണായക നിമിഷങ്ങളെയും അവര്‍ തരണം ചെയ്തു. കര്‍ത്താവിന്റെ കൃപയാല്‍ ഇന്ന്, നമ്മുടെ സഭയും സഹോദര സഭകളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിന്റേയും, സാഹോദര്യപരമായ സ്നേഹത്തിന്റേയും, സഹകരണത്തിന്റേയും, ഒരേ സുവിശേഷ സേവനത്തിന്റേയും അടിസ്ഥാനത്തില്‍ തുടരുകയാണ്. പലപ്പോഴും വിവിധ സഭാ വിശ്വാസികള്‍ ഒരേ ഭവനത്തില്‍ ഒരുമിച്ച് ക്രിസ്തുവിലുള്ള തങ്ങളുടെ സാക്ഷ്യം പങ്കുവെക്കുന്നുണ്ടെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു. നവംബര്‍ 11-ന് ഡമാസ്കസിലെ ഔര്‍ ലേഡി ഓഫ് ഡോര്‍മീഷന്‍ പാട്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ വെച്ച് പാത്രിയാര്‍ക്കീസ് യൂസഫ് അബ്സി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്. വിശുദ്ധ കുര്‍ബാന, പഠന ശിബിരങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ചരിത്രപരവും ദൈവശാസ്ത്രപരവും സഭാപരവുമായ പഠനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മധ്യപൂര്‍വ്വേഷ്യയിലെ മെല്‍ക്കൈറ്റ് സമൂഹങ്ങളുടെ ആത്മീയവും, കലാപരവുമായ പൈതൃകത്തിന്റെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കും. പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ഗ്രീക്ക്-മെല്‍ക്കൈറ്റ് സഭക്ക് കീഴിലുള്ളത്.
Image: /content_image/News/News-2023-07-13-14:41:51.jpg
Keywords: മെല്‍ക്കൈ

21501
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം: മുന്‍ പ്രസിഡന്‍റ് സിരിസേന ആദ്യ ഗഡു ഇരകളുടെ കുടുംബത്തിന് കൈമാറി
Content: കൊളംബോ: ലോകത്തെ ഞെട്ടിച്ച ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനത്തിനു ഇരയായവർക്കുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു - 15 ദശലക്ഷം രൂപ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നൽകി. സംഭവ സമയത്ത് പ്രസിഡന്റും പ്രതിരോധ മന്ത്രിയും ചുമതല നിറവേറ്റുന്നതിൽ അശ്രദ്ധ കാണിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു കൊളംബോ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചിരിന്നു. തീവ്രവാദ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതാണ് ശിക്ഷ വിധിക്കപ്പെടാന്‍ കാരണമായത്. 2023 ന്റെ തുടക്കത്തിൽ, ഈസ്റ്റർ ആക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ഉന്നതഭരണ തലത്തില്‍ ഉണ്ടായിരിന്നവരോട് സുപ്രീം കോടതി ഉത്തരവിട്ടിരിന്നു. മുൻ പ്രസിഡന്റ് സിരിസേനയെ കൂടാതെ മുൻ പോലീസ് ഇൻസ്പെക്ടർ ജനറൽ പൂജിത് ജയസുന്ദര, മുൻ പ്രതിരോധ മന്ത്രി ഹേമസിരി ഫെർണാണ്ടോ, സുരക്ഷാ സേവനങ്ങളുടെ മുൻ ഡയറക്ടർമാരായ നിലാന്ത ജയവർധന, ശിശിര മെൻഡിസ് എന്നിവരും ശിക്ഷിക്കപ്പെട്ടു. ക്രിമിനൽ കോഡിലെ സെക്ഷൻ 298 പ്രകാരം 100 മില്യൺ രൂപ (ഏകദേശം 2,50,000 യൂറോ) നഷ്ടപരിഹാരത്തിനാണ് മുന്‍ പ്രസിഡന്‍റ് ശിക്ഷിക്കപ്പെട്ടത്. പോലീസ് മേധാവിയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ മേധാവിയും 75 ദശലക്ഷം രൂപ (EUR 188,000), മുൻ പ്രതിരോധ മന്ത്രി 50 ദശലക്ഷം രൂപ, ആഭ്യന്തര സുരക്ഷാ സേവനങ്ങളുടെ മുൻ മേധാവി 10 ദശലക്ഷം രൂപ എന്നിവയാണ് മറ്റ് പ്രതികള്‍ നല്‍കേണ്ട നഷ്ട്ടപരിഹാര തുക. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഇസ്ളാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിൽ 25നു വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവെച്ച് സ്ഫോടനത്തിനിടെ ജീവന്‍ വെടിഞ്ഞവരുടെ പ്രിയപ്പെട്ടവരെയും ഇറ്റലിയിൽ താമസിക്കുന്ന ശ്രീലങ്കക്കാരുമായും ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി സാന്ത്വനം പകര്‍ന്നിരിന്നു. Tag: Easter bombings: Sirisena pays first compensation to victims, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-13-17:08:46.jpg
Keywords: ശ്രീലങ്ക

21502
Category: 1
Sub Category:
Heading: സാമ്പത്തികമായി അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യാനികളെ വേട്ടയാടി പാക്കിസ്ഥാനിലെ മതനിന്ദ നിയമം: റിപ്പോര്‍ട്ട് ശ്രദ്ധ നേടുന്നു
Content: ലാഹോർ: മതനിന്ദ നിയമത്തിന്റെ പേരില്‍ കുപ്രസിദ്ധമായ പാക്കിസ്ഥാനില്‍ സാമൂഹിക വിവേചനത്തിനു ഇരയായി രണ്ടാം തരം പൗരന്‍മാരെപ്പോലെ കഴിയുന്ന ക്രൈസ്തവരെ മതനിന്ദാനിയമം വേട്ടയാടുന്നതിനെ കുറിച്ച് ചിക്കാഗോയിലെ ഡിപോള്‍ സര്‍വ്വകലാശാലയിലെ റിലീജിയസ് സ്റ്റഡി വിഭാഗം അഫിലിയേറ്റഡ് ഫാക്കല്‍റ്റിയായ മിറിയം റിനോഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ശ്രദ്ധ നേടുന്നു. ക്രൈസ്തവർ ഉള്‍പ്പെടുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ ജനസംഖ്യയുടെ വെറും 4% മാത്രമേ ഉള്ളുവെങ്കിലും ആരോപിക്കപ്പെട്ട മതനിന്ദ കുറ്റങ്ങളില്‍ പകുതിയോളം അവര്‍ക്കെതിരെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മതനിന്ദ ആരോപിക്കപ്പെട്ടവര്‍ക്ക്, ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ട് 76 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാലയളവില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലാണ് ലോകത്ത് ഏറ്റവും കര്‍ക്കശമായ മതനിന്ദ നിയമം പ്രാബല്യത്തിലിരിക്കുന്നത്. ഒരു പോലീസുകാരന്‍ മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 18, 14 വയസ്സു പ്രായമുള്ള രണ്ട് കൗമാരക്കാരായ ക്രിസ്ത്യന്‍ ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പാക്കിസ്ഥാനി ക്രൈസ്തവരിൽ ഭൂരിഭാഗം പേരുടേയും മതപരമായ ആഭിമുഖ്യം ആരംഭിക്കുന്നത് 19, 20 നൂറ്റാണ്ടുകളിലാണ്. അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബ് മേഖലയില്‍ ബ്രിട്ടീഷ്, അമേരിക്കന്‍ മിഷണറിമാര്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ക്രിസ്തീയ വിശ്വാസം വ്യാപിക്കുന്നത്. അന്ന് ജാതിവ്യവസ്ഥകൊണ്ട് നട്ടം തിരിഞ്ഞിരുന്ന ഹിന്ദുക്കളില്‍ പലരും ക്രിസ്തീയ വിശ്വാസത്തിൽ ആകൃഷ്ട്ടരാകുകയായിരിന്നു. 1947-ലെ ഇന്ത്യ വിഭജനത്തോടെ ക്രൈസ്തവര്‍ കൂടുതല്‍ ഉണ്ടായിരുന്ന പഞ്ചാബ് മേഖല പാക്കിസ്ഥാന്റെ ഭാഗമായി മാറി. എന്നാല്‍ പുതുതായി രൂപം കൊണ്ട് ഇസ്ലാമിക പാക്കിസ്ഥാനിലും ജാതിവ്യവസ്ഥ അതുപോലെ തന്നെ തുടര്‍ന്നു. ഇപ്പോഴും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ശുചീകരണ തൊഴില്‍ പോലെയുള്ള താഴ്ന്ന ജോലികള്‍ ചെയ്ത് സാമൂഹികമായി വളരെ താഴ്ന്ന നിലയിലാണ് ജീവിക്കുന്നത്. 2017-ല്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 450 ശുചീകരണ തൊഴിലാളികളെ കൊണ്ട് തങ്ങള്‍ ശുചീകരണ തൊഴില്‍ മാത്രമേ ചെയ്യുകയുള്ളൂവെന്നും, എന്ത് തൊഴില്‍ പറഞ്ഞാലും അത് നിരസിക്കുകയില്ലെന്നും പ്രതിജ്ഞ എടുപ്പിച്ചുവെന്ന്‍ യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനി നഗരമായ പെഷവാറിലെ 80% ക്രൈസ്തവരും, പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിലെ ക്രൈസ്തവരില്‍ 76%വും ശുചീകരണ തൊഴില്‍ ചെയ്യുന്നവരാണെന്നാണ് റിനോഡിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2012-ലെ സര്‍വ്വേ പ്രകാരം പാക്കിസ്ഥാനി ക്രൈസ്തവരുടെ ശരാശരി മാസ വരുമാനം 138 അമേരിക്കന്‍ ഡോളറാണ്. ലോകബാങ്കിന്റെ ദാരിദ്ര രേഖക്ക് വളരെത്താഴെയാണിത്. 1978-1988 കാലയളവില്‍ പാക്കിസ്ഥാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ജനറല്‍ സിയാ-ഉള്‍-ഹഖിന്റെ കാലത്താണ് പാക്കിസ്ഥാനി ക്രൈസ്തവരുടെ അവസ്ഥ കൂടുതല്‍ മോശമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനു മുന്‍പ് വളരെ കുറച്ച് മാത്രമുണ്ടായിരുന്ന മതനിന്ദ കുറ്റങ്ങള്‍ സിയാ അധികാരത്തില്‍ വന്നതോടെ നൂറുകണക്കിന് കേസുകളായി മാറി. ഇപ്പോള്‍ പാക്കിസ്ഥാനിലെ മതനിന്ദാനിയമം വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഉപകരണമായി മാറിയിരിക്കുകയാണ്. ഇരയാക്കപ്പെടുന്നതിൽ ഏറെയും ക്രൈസ്തവരാണെന്നതാണ് ദയനീയമായ വസ്തുത.
Image: /content_image/News/News-2023-07-14-10:18:02.jpg
Keywords: പാക്കി

21503
Category: 18
Sub Category:
Heading: 'ഷോ' ആണെന്ന മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരം: ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
Content: കൊച്ചി: മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളു ടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്ന അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം 'ഷോ' ആണെന്ന മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ നല്കിയ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചില്ല. ലത്തീൻ കത്തോലിക്കാ സഭാ നേതൃത്വത്തെ നിരന്തരം കുറ്റപ്പെടുത്താനും ജനങ്ങൾക്കുവേണ്ടി പ്രതികരിക്കുന്നവരെ അന്യായമായ വിധം കേസുകളെടുത്ത് ഭയപ്പെടുത്താനും നിശബ്ദരാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കെഎൽസിഎയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിഷേധ വാരാചരണം 16ന് സമാപിക്കും. രൂപതകളിലും ഇടവകകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഞായറാഴ്ച എല്ലാ സംഘടനകളും സംയുക്ത പ്രതികരണ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2023-07-14-11:21:29.jpg
Keywords: ചക്കാല

21504
Category: 18
Sub Category:
Heading: വത്തിക്കാനിൽ നടക്കുന്ന സിനഡിലേക്ക് 3 മലയാളികള്‍ കൂടി പങ്കെടുക്കും
Content: കൊച്ചി: സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറിൽ വത്തിക്കാനിൽ നടക്കുന്ന സിനഡിൽ കേരളത്തിൽ നിന്ന് മെത്രാന്മാർക്കു പുറമേ മൂന്നു പേർകൂടി പങ്കെടുക്കും. മാനന്തവാടി രൂപതാംഗമായ ഫാ. സിജീഷ് പുല്ലംകുന്നേൽ, കൊച്ചി സ്വദേശിനി സിസ്റ്റർ ടാനിയ ജോർജ്, ചങ്ങനാശേരി സ്വദേശി മാത്യു തോമസ് പാറക്കാട് എന്നിവർക്കാണു സിനഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. മൂന്നുപേരും സിനഡിൽ പങ്കെടുക്കുന്നത് ഭാരതസഭയെ പ്രതിനിധീകരിച്ചല്ല എന്ന പ്രത്യേകതയുമുണ്ട്. എറണാകുളം ഏലൂർ സ്വദേശിനിയായ സിസ്റ്റർ ടാനിയ ജോർജ് സിനഡ് സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലാണു പങ്കെടുക്കുക. മിസിയനെരോസ് ഇഡന്റെതെ (എംഐ ഡി) സമർപ്പിത സമൂഹാംഗമായ സിസ്റ്റർ റോമിൽ പാസ്റ്ററൽ കമ്യൂണിക്കേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ്. നേരത്തെ വത്തിക്കാൻ റേഡിയോയുടെ മലയാളം വിഭാഗത്തിൽ സേവനം ചെയ്തിട്ടുണ്ട്. മാനന്തവാടി രൂപതാംഗമായ ഫാ. സിജീഷ് പുല്ലംകുന്നേൽ ഓസ്ട്രേലിയയിലെ മെൽബണ്‍ സീറോ മലബാർ രൂപത ചാൻസലറാണ്. ഓഷ്യാനിയ മേഖലയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം സിനഡിൽ പങ്കെടുക്കുന്നത്. ചങ്ങനാശേരി അതിരൂപതാംഗമായ മാത്യു തോമസ് വർഷങ്ങളായി കുവൈറ്റിൽ ജീസസ് യുത്ത് നാഷണൽ ആനിമേറ്ററാണ്. നേരത്തെ കോണ്ടിനെന്റൽ സിനഡിലും പങ്കെ ടുത്തിരുന്നു. കുവൈറ്റിൽ എച്ച്ആർ മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കുടുംബസമേതം അവിടെയാണു താമസം. ഗൾഫ് മേഖലയിലെ വികാരിയത്തിന്റെ പ്രതിനിധിയാണ് ഇദ്ദേഹം പങ്കെടുക്കുക. ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ സീറോ മലബാർ സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, സീറോ മലങ്കര സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, ലത്തീൻ സഭയിൽനിന്ന് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കർദ്ദിനാൾ അന്തോണി പൂല, ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണിസാമി, ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സിആർഐ വനിതാ വിഭാഗം അധ്യക്ഷ സിസ്റ്റർ മരിയ നിർമലീനി എന്നിവരാണ് ഇന്ത്യയിൽ നിന്ന് സിനഡിൽ പങ്കെടുക്കുന്നത്.
Image: /content_image/India/India-2023-07-14-11:29:10.jpg
Keywords: സിനഡ