category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഭാരതത്തില്‍ 190 ദിവസത്തിനിടെ ക്രൈസ്തവർക്കു നേരേ 400 അക്രമ സംഭവങ്ങള്‍: പുതിയ കണക്ക് പുറത്തുവിട്ട് യു‌സി‌എഫ്
Contentന്യൂഡല്‍ഹി: 2023ലെ ആദ്യത്തെ ആറ് മാസത്തിനിടെ രാജ്യത്തു ക്രൈസ്തവർക്കു നേരേ അരങ്ങേറിയത് 400 അക്രമ സംഭവങ്ങളാണെന്ന വെളിപ്പെടുത്തലുമായി ന്യൂഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ (യുസിഎഫ്) പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുമാസമായി കലാപം നടക്കുന്ന മണിപ്പുരിലെ അക്രമ സംഭവങ്ങൾക്കു പുറമേയുള്ള കണക്കാണിതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും നടന്നത് യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. 155 അക്രമങ്ങളാണ് സംസ്ഥാനത്ത് ഇക്കാലയളവില്‍ അരങ്ങേറിയത്. യുപിയിലെ ജോനാപുർ (13), റായ്ബറേലി (11), സീതാപുർ (11), കാൺപുർ (10), കുശിനഗർ (9), അസ്മാർഗ് (9) എന്നീ ജില്ലകളില്‍ കൂടുതല്‍ അക്രമങ്ങൾ നടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അക്രമങ്ങളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ള ഛത്തീസ്ഗഢിലെ (84) ബസ്തറിൽ മാത്രം ഇക്കാലയളവിൽ 31 അക്രമ സംഭവങ്ങളുണ്ടായി. കഴിഞ്ഞ മാസം മാത്രം ക്രൈസ്തവർക്കു നേരേ 88 അക്രമങ്ങൾ അരങ്ങേറി. കണക്കുകള്‍ പ്രകാരം പ്രതിദിന അക്രമസംഭവങ്ങളുടെ എണ്ണം മൂന്നാണ്. ജനുവരിയിൽ 62, ഫെബ്രുവരിയിൽ 63, മാർച്ചിൽ 66, ഏപ്രിലിൽ 47, മേയിൽ 50, എന്നിങ്ങനെയായിരുന്നു അക്രമങ്ങളുടെ എണ്ണം. ജൂലൈയിൽ ആദ്യത്തെ പത്തു ദിവസം കൊണ്ട് 24 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ അക്രമ സംഭവങ്ങളുടെ എണ്ണം പ്രതിദിനം മുന്നാണ്. 2014 മുതൽ ആറു മാസത്തിനിടെ ഏറ്റവുമധികം ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും 2023ലാണ്. വൈദികർ, സന്യാസിനികൾ എന്നിവർക്കൊപ്പം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികളും അതിക്രമങ്ങൾക്ക് ഇരകളായവരിലുണ്ട്. 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങളിൽ സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. 2014ൽ ആകെയുണ്ടായ ക്രൈസ്തവ പീഡനങ്ങൾ 147 ആണ്. കഴിഞ്ഞ വർഷം ആകെ 599 അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം മണിപ്പൂരില്‍ നടന്ന ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങള്‍ കൂടി കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ എണ്ണം പതിമടങ്ങ് വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. മെയ്തി, കുക്കി വിഭാഗങ്ങളിലുമായി 40,000ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. നിരവധി പേർക്കു പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി‌ജെ‌പി സര്‍ക്കാര്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ പുലര്‍ത്തുന്ന നിസംഗത അക്രമികള്‍ക്ക് വലിയ ബലമാണ്. സംഘപരിവാറിന്റെ വിവിധ പോഷക സംഘടനകളാണ് ഭൂരിഭാഗം അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകളിലൂടെ നേരത്തെ തന്നെ വ്യക്തമായിരിന്നു. Tag:400 anti-Christian violence incidents in India in 190 days of 2023, shows United Christian Forum data, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-13 11:23:00
Keywordsഭാരത, സംഘപരി
Created Date2023-07-13 11:24:44