Contents

Displaying 21061-21070 of 25003 results.
Content: 21465
Category: 18
Sub Category:
Heading: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് എം.വി ഗോവിന്ദൻ; പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതു തെറ്റാണ്. അവർ നടത്തിയ വലിയ സേവനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്നത്തെ വികസനങ്ങൾക്ക് ആധാരമെന്നത് യാഥാർഥ്യമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെടേണ്ടത്.ഇത്തരം രാജ്യങ്ങൾ സന്ദർശിച്ച് അപചയം വിലയിരുത്താൻ അദ്ദേഹം തയാറാകണം. ഈ നാട്ടിൽ വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊ ക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാകില്ലെന്ന സത്യം മനസിലാക്കണം. പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതിൽ നിന്നു പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡ യറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്ര ഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബേബി നെട്ടനാനി, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസി ബിജു, ബെന്നി ആന്റ ണി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-07-07-10:39:30.jpg
Keywords: യൂറോ
Content: 21466
Category: 1
Sub Category:
Heading: ചർച്ച വിഫലം: നിക്കരാഗ്വേന്‍ ബിഷപ്പിനെ ജയിലിലേക്ക് തിരിച്ചയച്ചു
Content: മനാഗ്വേ: നിക്കരാഗ്വൻ ബിഷപ്പുമാരും ഏകാധിപതി ഡാനിയേൽ ഒർട്ടേഗയുടെ സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മനുഷ്യാവകാശ ലംഘനത്തിന്റെ ഇര മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ ജയിലിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ചയാണ് ബിഷപ്പിനെ ജയിലിലേക്ക് തിരിച്ചയച്ചതെന്നു നിക്കരാഗ്വേൻ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഷപ്പ് അൽവാരെസിനെ തിങ്കളാഴ്ച മോചിപ്പിച്ചെങ്കിലും രാജ്യം വിട്ടു പ്രവാസ ജീവിതം നയിക്കണമെന്ന നിര്‍ദ്ദേശം അനുസരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ജൂലൈ 5 ബുധനാഴ്ച വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാനും ഒർട്ടേഗ സർക്കാരുമായി ചർച്ച നടത്തിയിരിന്നുവെന്നും നിക്കരാഗ്വേൻ വാർത്ത ഏജൻസി "ഡൈവർജെന്റസ്" റിപ്പോർട്ട് ചെയ്തിരിന്നു. "മാർപാപ്പ ഉത്തരവിട്ടില്ലെങ്കിൽ ഒരു കാരണവശാലും താൻ നിക്കരാഗ്വേ വിടുകയില്ലായെന്ന്'' ബിഷപ്പ് അൽവാരസ് തന്നോട് പറഞ്ഞതായി അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന മനാഗ്വേ രൂപതയുടെ സഹായ മെത്രാൻ സിൽവിയോ വെളിപ്പെടുത്തി. തനിക്ക് ബിഷപ്പ് റോളാണ്ടോയെ അറിയാമെന്നും അദ്ദേഹം ഒരിക്കലും മനസ്സാക്ഷിയുടെ തീരുമാനത്തെ വിലപേശുകയില്ലായെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ വിരുദ്ധമായ ഒർട്ടേഗയുടെ നിലപാടുകള്‍ക്കെതിരേ സംസാരിച്ചതാണ്, അന്‍പത്തിയാറുകാരനായ അൽവാരെസിനെ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്. 2022 ഫെബ്രുവരി 10-ന് നാല് വൈദികര്‍ ഉള്‍പ്പെടെ 222 രാഷ്ട്രീയ വിമതരെ യുഎസിലേക്ക് കൊണ്ടുപോകുന്ന വിമാനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് ബിഷപ്പിനെ കാല്‍ നൂറ്റാണ്ട് തടവുശിക്ഷ വിധിക്കുകയായിരിന്നു. ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, വൈദികരും സന്യസ്തരും വിശ്വാസികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കത്തോലിക്ക സഭയുടെ സ്വത്തു വകകള്‍ പിടിച്ചെടുക്കുകയും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരിന്നു. Tag:Bishop Alvarez sent back to prison after talks with Nicaraguan dictatorship break down, Nicargua dictator, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-07-13:25:13.jpg
Keywords: നിക്കരാ
Content: 21467
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അഴുകാത്ത മൃതശരീരമെന്ന പേരില്‍ വ്യാജ പ്രചരണം; വീഡിയോയിലുള്ളത് മെഴുക് പ്രതിമ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരം പുറത്തെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മെഴുക് പ്രതിമയുടേത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പുറത്തെടുത്ത ശരീരം അഴുകിയിട്ടില്ല എന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നത്. ''2023 ജൂലൈ 5നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഭൗതീക ശരീരം പുറത്തെടുത്തു, പൂര്‍ണ്ണശോഭയോടെ കാണപ്പെട്ടു'' എന്നീ വിവരണങ്ങള്‍ അടക്കമാണ് വാട്സാപ്പിലും ഫേസ്ബുക്കിലെ വിവിധ പേജുകളിലും വ്യാജ പ്രചരണം നടക്കുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച മെഴുകു പ്രതിമ മെക്സിക്കോയിലെ വിവിധ രൂപതകളില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു കത്തോലിക്ക സ്കൂളില്‍ എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2011 ആഗസ്റ്റില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ യൂട്യൂബില്‍ നിന്നു തന്നെ ലഭ്യമാണ്. 'എഡ്യൂമാസ്റ്റർ ഹെർണാണ്ടസ് റൊമേറോ' എന്ന യൂട്യൂബ് ചാനലില്‍ 2011 ആഗസ്റ്റ് 23നു പങ്കുവെച്ച വീഡിയോ 23 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതേ വീഡിയോയാണ് തെറ്റായ പ്രചരണവുമായി ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. 2005-ല്‍ ആണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദിവംഗതനായത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയ്ക്കു താഴെയായി, വിശ്വവിഖ്യാത ശില്‍പ്പി മൈക്കലാഞ്ചലോ നിര്‍മ്മിച്ച 'പിയാത്ത' ശില്‍പ്പത്തിനോട് ചേര്‍ന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശരീരം വീണ്ടും അടക്കം ചെയ്തിരിന്നത്. ആദ്യം സംസ്‌കരിച്ച കല്ലറയുടെ മുകളിലുണ്ടായിരുന്ന മാര്‍ബിള്‍ ഫലകം അദ്ദേഹത്തിന്റെ ജന്മനാടായ പോളണ്ടിലേക്ക് നേരത്തെ കൊണ്ടു പോയിരുന്നു. നാമകരണ നടപടികളുടെ ഭാഗമായി 2011-ല്‍ വിശുദ്ധന്റെ കല്ലറ വീണ്ടും തുറക്കുകയും ശരീരം അടക്കം ചെയ്ത പേടകം പുറത്തെടുക്കുകയും ചെയ്തിരുന്നു. Tag: Video Showing Wax Figure Of Pope John Paul II Shared With False Claim, Catholic malayalam fact check, Christian Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-07-14:38:10.jpg
Keywords: മെഴുക
Content: 21468
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അഴുകാത്ത ശരീരമെന്ന പേരില്‍ വ്യാജ പ്രചരണം; വീഡിയോയിലുള്ളത് മെഴുക് രൂപം
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരം പുറത്തെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മെഴുക് പ്രതിമയുടേത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പുറത്തെടുത്ത ശരീരം അഴുകിയിട്ടില്ല എന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നത്. ''2023 ജൂലൈ 5നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഭൗതീക ശരീരം പുറത്തെടുത്തു, പൂര്‍ണ്ണശോഭയോടെ കാണപ്പെട്ടു'' എന്നീ വിവരണങ്ങള്‍ അടക്കമാണ് വാട്സാപ്പിലും ഫേസ്ബുക്കിലെ വിവിധ പേജുകളിലും വ്യാജ പ്രചരണം നടക്കുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച മെഴുകു പ്രതിമ മെക്സിക്കോയിലെ വിവിധ രൂപതകളില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു കത്തോലിക്ക സ്കൂളില്‍ എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2011 ആഗസ്റ്റില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ യൂട്യൂബില്‍ നിന്നു തന്നെ ലഭ്യമാണ്. 'എഡ്യൂമാസ്റ്റർ ഹെർണാണ്ടസ് റൊമേറോ' എന്ന യൂട്യൂബ് ചാനലില്‍ 2011 ആഗസ്റ്റ് 23നു പങ്കുവെച്ച വീഡിയോ 23 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതേ വീഡിയോയാണ് തെറ്റായ പ്രചരണവുമായി ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. 2005-ല്‍ ആണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദിവംഗതനായത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയ്ക്കു താഴെയായി, വിശ്വവിഖ്യാത ശില്‍പ്പി മൈക്കലാഞ്ചലോ നിര്‍മ്മിച്ച 'പിയാത്ത' ശില്‍പ്പത്തിനോട് ചേര്‍ന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശരീരം വീണ്ടും അടക്കം ചെയ്തിരിന്നത്. ആദ്യം സംസ്‌കരിച്ച കല്ലറയുടെ മുകളിലുണ്ടായിരുന്ന മാര്‍ബിള്‍ ഫലകം അദ്ദേഹത്തിന്റെ ജന്മനാടായ പോളണ്ടിലേക്ക് നേരത്തെ കൊണ്ടു പോയിരുന്നു. നാമകരണ നടപടികളുടെ ഭാഗമായി 2011-ല്‍ വിശുദ്ധന്റെ കല്ലറ വീണ്ടും തുറക്കുകയും ശരീരം അടക്കം ചെയ്ത പേടകം പുറത്തെടുക്കുകയും ചെയ്തിരുന്നു. Tag:Video Showing Wax Figure Of Pope John Paul II Shared With False Claim, Catholic malayalam fact check, Christian Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-07-14:48:23.jpg
Keywords: വ്യാജ
Content: 21469
Category: 1
Sub Category:
Heading: സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവം; പാക്ക് ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടന
Content: ലാഹോര്‍: സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തിന് പിന്നാലെ പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടനയായ ലെഷ്കർ ഈ ജാൻവി രംഗത്ത്. സ്വീഡനിൽ നടന്ന സംഭവത്തിന്റെ പേരിൽ ക്രൈസ്തവർക്കും, ദേവാലയങ്ങൾക്കും നേരെ അക്രമണം നടത്തുമെന്നാണ് സംഘടന ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരു ക്രൈസ്തവ ദേവാലയമോ, ക്രൈസ്തവ വിശ്വാസിയോ പോലും പാക്കിസ്ഥാനിൽ ഇനി സുരക്ഷിതരായിരിക്കുകയില്ലെന്ന് സംഘടനയുടെ വക്താവ് നസീർ റൈസാനി പറഞ്ഞു. ആക്രമണം നടത്താൻ മറ്റ് സംഘടനകള്‍ തങ്ങളോടൊപ്പം ചേരുമെന്നും റൈസാനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാഖിൽ ജനിച്ച് പിന്നീട് സ്വീഡനിലേക്ക് കുടിയേറിയ സൽമാൻ മോമിക എന്നയാളാണ് ജൂൺ 28നു സ്റ്റോക്ക്ഹോമിലെ മോസ്കിന് സമീപം ഖുറാൻ കത്തിച്ചത്. ഖുറാൻ, അക്രമണത്തിന് പ്രേരിപ്പിക്കുന്ന പുസ്തകം ആണെന്ന ആരോപണവുമായാണ് സൽമാൻ ഇത് ചെയ്തത്. എന്നാൽ ഫ്രാൻസിസ് പാപ്പ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഖുറാൻ കത്തിച്ച സംഭവം ഇസ്ലാം മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതും, അവരെ നിന്ദിക്കുന്നതുമാണെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം പാക്കിസ്ഥാനിലെ കത്തോലിക്ക മെത്രാൻ സമിതി മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടാൻ നിയോഗിച്ച 'ദ നാഷ്ണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസും' സൽമാൻ മോമികയുടെ പ്രവർത്തിയെ അപലപിച്ചു. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ സ്വീഡനിലെ സർക്കാരിനോട് കമ്മീഷന്റെ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിനിടെ ലെഷ്കർ ഈ ജാൻവിയുടെ ഭീഷണി ഒരിക്കലും അധികൃതർ കണ്ടില്ലായെന്ന് നടിക്കരുതെന്ന് കമ്മീഷന്റെ സംഘടന ചുമതലയുള്ള അത്താ ഉർ റഹ്മാൻ പറഞ്ഞു. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളെ സ്വൈര്യമായി വിഹരിക്കാൻ സർക്കാർ അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം ഏഷ്യാ ന്യൂസിനോട് പറഞ്ഞു. സ്വീഡനിലെ സംഭവത്തിന് പിന്നാലെ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ വലിയ ആശങ്ക നേരിടുന്നുണ്ട്. Tag: Islamic extremists threaten Christians in Pakistan over Qurʾān burning in Sweden, Lashkar-e-Jhangvi (LEJ), Catholic malayalam fact check, Christian Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-07-16:22:43.jpg
Keywords: പാക്കിസ്ഥാ
Content: 21470
Category: 18
Sub Category:
Heading: എംവി ഗോവിന്ദന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: സി. ആർ. ഐ കണ്ണൂര്‍ യൂണിറ്റ്
Content: കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്. സന്യാസിനികളുടെ വസ്ത്രധാരണത്തെ ക്കുറിച്ച് പറഞ്ഞ വാക്കുകൾ പിൻവലിക്കേണ്ടതാണെന്നും സന്യസ്തരുടെയും വൈദികരുടെയും സേവനങ്ങളെ വെറും തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിജയിക്കുകയില്ലെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ഓർമ്മപ്പെടുത്തി. കാരണം അവർ നടത്തിയ വലിയ സേവനങ്ങളും നന്മകളും അനിഷേധ്യ വസ്തുതകളായി നിലനിൽക്കുന്ന സത്യമാണ്. സാംസ്കാരികവും ധാർമികവും മതപരവുമായ വിവേചനങ്ങൾ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണന്നും ഇത്തരം പ്രവണതകളിൽ നിന്ന് പിന്മാറണമെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ആവശ്യപ്പെട്ടു. അവലോകന യോഗത്തിന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ് പ്രസിഡണ്ട് റവ. ഫാ. വിൻസെന്റ ഇടക്കരോട്ട് എംസിബിഎസ്, വൈസ് പ്രസിഡണ്ട് സി. ബിന്ദു എഫ്ഡിസിസി, സെക്രട്ടറി സി. സോണിയ എംഎംഎം, ട്രഷറർ സി ജെസ്സി ഡിഎസ്എസ് കൗൺസിലർമാരായ സി. അഖില യുഎംഐ, സി. ജീവലത ഏസി, സി. റോസ് തെരേസ് എംഎസ്എംഐ, ബ്ര. ജേക്കബ് എംസി, ഫാ. ജോയി സിആർ, ഫാ. ബോബിൻ ഓപി എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2023-07-08-08:22:39.jpg
Keywords: വിശ്വാസ, സന്യാസ
Content: 21471
Category: 1
Sub Category:
Heading: വത്തിക്കാനില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിനു ഇന്ത്യയില്‍ നിന്ന് പത്തംഗ സംഘം
Content: വത്തിക്കാൻ സിറ്റി: സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവരുടെ പേരുവിവരം ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ മലയാളി മെത്രാന്‍മാര്‍ ഉള്‍പ്പെടെ പത്തുപേരാണ് ഇന്ത്യയിൽ നിന്നുള്ളത്. സീറോമലബാർ സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, സീറോമലങ്കര സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, ലത്തീൻ സഭയിൽനിന്ന് കർദ്ദിനാൾ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കർദ്ദിനാൾ അന്തോണി പുള, ആർച്ച് ബിഷപ്പ് ഡോ.ജോർജ് അന്തോണി സാമി, ബിഷപ്പ് ഡോ.അലക്സ് വടക്കുംതല എന്നിവർ പങ്കെടുക്കും. കർദ്ദിനാളുമാരുടെ ഉപദേശകസമിതി അംഗമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സന്യാസിനികളുടെ പ്രതിനിധിയായി സിആർഐ വനിതാവിഭാഗം അധ്യക്ഷയും അപ്പസ്തോലിക് കാർമൽ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറലുമായ സിസ്റ്റർ മരിയ നിർമലീനി എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള മറ്റു രണ്ടുപേർ. അതേസമയം ആദ്യമായി, അൽമായർ സിനഡിൽ പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-07-08-09:32:16.jpg
Keywords: സിന
Content: 21472
Category: 18
Sub Category:
Heading: ഇന്ത്യയുടെ ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്: ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
Content: കൊച്ചി: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുതെന്നു കെആർഎൽസിസി - കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 41-ാം ജനറ ൽ അസംബ്ലി ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏക വ്യക്തിനിയമം അഭിപ്രായസമന്വയമില്ലാതെ ഏകപക്ഷീയമായി നടപ്പാക്കരുതെന്നും ദീർഘമായ ചർച്ചകൾക്കു ശേഷമാണ് ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും അംഗീകരിക്കുന്നതായിരിക്കണം വ്യക്തിനിയമം. മണിപ്പുരിൽ മനുഷ്യജീവന് വിലകൊടുക്കുന്ന ഭരണാധികാരികൾ ആവശ്യമാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ ലജ്ജാകരമാണ്. ഏതു വിഭാഗത്തിൽപ്പെട്ടവരായാലും മനുഷ്യരാണ് അവിടെ മരിക്കുന്നത്. എല്ലാവരെയും ഒരുമിച്ചു കാണുന്ന സംസ്കാരമാണ് ആവശ്യമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. ദലീമ ജോജോ എംഎൽഎ, ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ്പ് ഡോ. ആർ. ക്രിസ്തുദാസ്, റവ.ഡോ. ജിജു അറക്കത്തറ, പി.ജെ. തോമസ്, എബി കുന്നേപ്പറമ്പിൽ, ഫാ. തോമസ് തറയിൽ, ഷിബു ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. മോഹൻ ഗോപാൽ, എ.ജെ. ഫിലിപ്പ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ് മോഡറേറ്ററായിരുന്നു. കൊച്ചി രൂപതയുടെ ആതിഥേയത്വത്തിലുള്ള ത്രിദിനസമ്മേളനത്തിൽ 12 രൂപതകളിലെ മെത്രാന്മാരും പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2023-07-08-09:45:02.jpg
Keywords: ചക്കാല
Content: 21473
Category: 18
Sub Category:
Heading: 2000 മുതൽ കൊല്ലപ്പെട്ട ക്രൈസ്തവ രക്തസാക്ഷികളുടെ വിവര ശേഖരണവുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: മൂന്നാം സഹസ്രാബ്ദത്തിലെ ക്രിസ്തീയ രക്തസാക്ഷികളുടെ ചരിത്രം പരിശോധിക്കുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കമ്മീഷൻ രൂപീകരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. ജൂലൈ അഞ്ചിന് പ്രസിദ്ധീകരിച്ച കത്തിൽ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള കാര്യാലയത്തിന്റെ കീഴിൽ 'വിശ്വാസത്തിനായി സാക്ഷ്യം നൽകിയ രക്തസാക്ഷികൾക്ക് വേണ്ടിയുള്ള കമ്മീഷൻ' എന്ന പേരിൽ പുതിയ കമ്മീഷൻ രൂപീകരിച്ചതായി മാർപാപ്പ അറിയിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലയളവില്‍ കൊല്ലപ്പെട്ട കത്തോലിക്കരും ഇതര ക്രിസ്തീയ സഭ വിശ്വാസികളുമായ രക്തസാക്ഷികളെ കുറിച്ച് വിവര ശേഖരമുണ്ടാക്കുക എന്നതാണ് പുതിയ കമ്മീഷന്റെ ചുമതല. തിരുസഭയുടെ ജൂബിലി വർഷം 2025 മുന്നിൽ കണ്ടുകൊണ്ടാണ് താൻ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. കത്തോലിക്കാ സഭയിൽ നിലവിലിരിക്കുന്ന രക്തസാക്ഷികളുടെ ഔദ്യോഗിക സ്ഥിരീകരണ രീതിക്ക് മാറ്റം വരുത്തുകയല്ല തൻറെ ഉദ്ദേശമെന്നും ക്രിസ്ത്യാനിയായതിന്റെ പേരിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും ജീവിതസാക്ഷ്യം സഭ ഔദ്യോഗികമായി അംഗീകരിച്ച രക്തസാക്ഷികളോടൊപ്പം ചേർത്തുവയ്ക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "ഞാൻ മുമ്പ് പലതവണ പറഞ്ഞിട്ടുള്ളതുപോലെ ഇക്കാലയളവിൽ മുൻ നൂറ്റാണ്ടുകളെ അപേക്ഷിച്ച് രക്തസാക്ഷികളുടെ എണ്ണം വളരെ കൂടുതലാണ്. അവരിൽ ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരും അവരുടെ കുടുംബാംഗങ്ങളുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവർ തങ്ങളുടെ ജീവിതം ബലി കഴിച്ച് ഉപവിയുടെ ഉന്നതമായ സാക്ഷ്യം നൽകിയവരാണെന്നും പാപ്പ അനുസ്മരിച്ചു. 2000-ലെ മഹാ ജൂബിലിയോട് അനുബന്ധിച്ച് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയും പുതിയ രക്തസാക്ഷികൾക്ക് വേണ്ടി സമാനമായ കമ്മീഷനെ നിയമിച്ചിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ക്രിസ്തുവിനായി ജീവൻ അർപ്പിച്ച പതിമൂവായിരം സ്ത്രീ പുരുഷന്മാരുടെ ജീവിത സാക്ഷ്യങ്ങൾ കമ്മീഷന് ലഭിച്ചിരുന്നു. 2000 മെയ് ഏഴിന് കൊളോസിയത്തിൽ വച്ച് നടന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ ഇവയിൽ ചിലരുടെ ജീവിതസാക്ഷ്യങ്ങൾ വായിച്ചിരിന്നു. 'രക്തത്താൽ ഉള്ള ക്രൈസ്തവ ഐക്യം' എന്ന് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിക്കുന്ന ഈ രക്തസാക്ഷിത്വങ്ങളുടെ ഓർമ്മയ്ക്കായി 2025ലെ ജൂബിലി വർഷത്തിലും സമാനമായ ശുശ്രൂഷ നടക്കും. 1994ൽ പ്രസിദ്ധീകരിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ "മൂന്നാം സഹസ്രാബ്ദം ആഗതമാകുമ്പോൾ" എന്ന അപ്പസ്തോലിക ലേഖനത്തിൽ "ദൈവത്തിനുവേണ്ടി പടപൊരുതിയ അജ്ഞാത ഭടന്മാരുടെ വലിയ പൈതൃകം നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടതെല്ലാം ചെയ്യണമെന്ന്" നിർദേശിച്ചിരിക്കുന്നത് മാർപാപ്പ എടുത്തുപറഞ്ഞു. നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാർസെല്ലോ സെമേരാറോയും സെക്രട്ടറി ആർച്ച് ബിഷപ്പ് ഫാബിയോ ഫാബീനും ചേർന്നാണ് പുതിയ കമ്മീഷന് നേതൃത്വം നൽകുന്നത്.
Image: /content_image/India/India-2023-07-08-10:05:03.jpg
Keywords: ക്രിസ്ത്യ
Content: 21474
Category: 9
Sub Category:
Heading: അഭിഷേക നിറവിൽ ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റി മിഷൻ പ്രഖ്യാപനവും പ്രധാന തിരുനാളും നാളെ; അനുഗ്രഹമേകാൻ മാർ ജോസഫ് സ്രാമ്പിക്കലും ബിഷപ്പ് റാൽഫ് ഹെസ്കറ്റും
Content: ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമെന്നോണം കുടുംബ പ്രേഷിതയായ വി. മദർ മറിയം ത്രേസ്സ്യയുടെ നാമധേയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ നാളെ ഷെഫീൽഡ് മിഷൻ യാഥാർഥ്യമാകും. ജൂൺ 29 ന് കൊടിയേറിയ തിരുനാളിന്റെ പ്രധാന ദിനവും മിഷൻ പ്രഖ്യാപനവും ഒരുമിക്കുന്ന പ്രത്യേക ശുശ്രൂഷകൾക്ക്‌ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികനാകും. നിരവധി വൈദികരും സന്യസ്തരും പങ്കെടുക്കുന്ന ചടങ്ങിന് അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഷെഫീൽഡ് ഹാലം രൂപത ബിഷപ്പ് റാൽഫ് ഹെസ്കറ്റും എത്തിച്ചേരും. തലശ്ശേരി രൂപതാംഗമായ റവ. ഫാ. ജോസഫ് കിഴക്കരക്കാട്ടാണ് പുതിയ ഷെഫീൽഡ് മിഷന്റെ ആദ്യ ഡയറക്ടർ. 2021 ൽ ഷെഫീൽഡ് പ്രൊപോസ്ഡ് മിഷന്റെ ചുമതലയേറ്റുകൊണ്ട് നിയമിതനായ ഫാ. കിഴക്കരക്കാടിന്റെ നേതൃത്വത്തിലാണ് വി.മറിയം ത്രേസ്സ്യ മിഷൻ യാഥാർഥ്യമാകുന്നത്. ഞായറാഴ്ച രണ്ടും മറ്റെല്ലാ ദിവസങ്ങളിലും സെന്റ്‌. തോമസ് മൂർ പള്ളിയിൽ ഷെഫീൽഡിൽ വി. കുർബാന നടക്കുന്നുവരുന്നു. കൂടാതെ എല്ലാ ഞായറാഴ്ച്ചയും കുട്ടികൾക്ക് വേദപാഠവും നടക്കുന്നു.മാസത്തിലൊരു ഞായറാഴ്ച്ച ഷെഫീൽഡ് മിഷന്റെ കീഴിലുള്ള റോതെർഹാം , ബാൺസ്ലി , ഡോൺകാസ്റ്റർ, വർക്‌സോപ് എന്നിവിടങ്ങളിലും വി. കുർബാനയും കുട്ടികൾക്ക് വേദപാഠവും നടക്കുന്നു. 2006 ൽ മാന്നാനം കെ ഇ കോളേജ് മുൻ പ്രിൻസിപ്പൽ റവ.ജോസഫ് കുഴിച്ചാലിൽ അച്ചനാണ് ഷെഫീൽഡിൽ ഏതാണ്ട് 2002 കാലം മുതൽ എത്തിച്ചേർന്ന ആദ്യകാല മലയാളികൾക്കായി വി. കുർബാനയാരംഭിച്ചത്. തുടർന്ന് ദീർഘകാലം ഫാ.ജോയ് ചേറാടിയിൽ MST , പാലാ രൂപതയിൽ നിന്നുമുള്ള ഫാ. ബിജു കുന്നക്കാട്ട് എന്നിവരും ഇടക്കാലങ്ങളിലായി ഫാ. വർഗീസ് പുത്തൻപുര, ഫാ. ജോസഫ് പൊന്നേത്ത് എന്നിവരും ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സേവനം ചെയ്തു.ലീഡ്സ് ഇടവക വികാരിയായിരിക്കെ തലശ്ശേരി അതി രൂപതയിൽ നിന്നുമുള്ള മാത്യു മുളയോലിലച്ചനാണ് ഷെഫീൽഡിൽ പ്രീസ്റ്റ് ഇൻചാർജ് എന്ന നിലയിൽ എറ്റവും കൂടുതൽ കാലം സേവനം ചെയ്തത്. പ്രശസ്‌ത ധ്യാനഗുരുകൂടിയായ ഡോൺബോസ്‌കോ സഭാംഗം ഫാ. സിറിൽ ജോൺ ഇടമന റോതെർഹാമിലും ദീർഘകാലം സേവനം ചെയ്തിരുന്നു. ഷെഫീൽഡ് ഹാലം രൂപതയിൽ സേവനം ചെയ്തിരുന്ന ഫാ. തോമസ് മടുക്കാമൂട്ടിൽ , ഫാ.സന്തോഷ് വാഴപ്പിള്ളി എന്നിവരുടെയും ഡോൺകാസ്റ്റർ വി ഫ്രാൻസിസ് ഡി സാലസ് കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സിന്റെയും സ്തുത്യർഹമായ സേവനം അവരുടെ ഓരോരുത്തരുടെയും കാലയളവിലുടനീളം ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിക്ക്‌ വേണ്ടി ലഭിക്കുകയും ഇന്നും തുടരുകയും ചെയ്യുന്നു.ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ , ഫാ. ജോസ് പള്ളിയിൽ VC ,ഫാ. റോബിൻസൺ മെൽക്കിസ് , ഫാ. ബിജു ചിറ്റുപറമ്പൻ എന്നിവരും വിവിധ വേളകളിൽ ഷെഫീൽഡ് കമ്മ്യൂണിറ്റിക്കുവേണ്ടി സേവനം ചെയ്തവരാണ്. 2006 ൽ തന്നെ ഷെഫീൽഡിൽ കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിരുന്നു. ഡയറക്ടർ ഫാ. ജോം മാത്യു കിഴക്കരക്കാട്ട്, നിലവിലെ കൈക്കാരന്മാരായ ജോർജ് ആന്റണി, ബിനോയി പള്ളിയാടിയിൽ, കമ്മിറ്റിയംഗങ്ങൾ , സൺ‌ഡേ സ്കൂൾ അധ്യാപകർ , മാതൃവേദി എന്നിവരുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ മിഷൻ പ്രഖ്യാപനത്തിനും തിരുനാളിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പി ആർ ഒ മാർട്ടിൻ ബാബു അറിയിച്ചു. ആദ്യകാല മലയാളിയും കോട്ടയം കുടമാളൂർ സ്വദേശിയുമായ പാലത്തുപറമ്പിൽ മാണി തോമസും കുടുംബവുമാണ് വി. മദർ മറിയം ത്രേസ്സ്യ മിഷൻ യാഥാർഥ്യമായതിനുശേഷമുള്ള ആദ്യ തിരുനാളിന്റെ പ്രധാന പ്രസുദേന്തി.തിരുനാളിനൊരുക്കമായി ജൂൺ 29 ന് ഫാ ജോം മാത്യു കിഴക്കരക്കാട്ട് കൊടിയുയർത്തി . ഷെഫീൽഡിലെത്തിച്ചേർന്ന പള്ളോട്ടിൻ സമൂഹാംഗം ഫാ. സെബിൻ തൈരംചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച്ച മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക വി കുർബാന നടന്നു. ശനിയാഴ്ച്ച വൈകിട്ട് ലാറ്റിൻ റീത്തിലുള്ള വി. കുർബാനയ്ക്ക് ഫാ.കലിസ്റ്റ‌സ് എൻവോവി മുഖ്യ കാർമ്മികത്വം വഹിക്കും.
Image: /content_image/Events/Events-2023-07-08-10:32:17.jpg
Keywords: സ്രാമ്പി