category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ചർച്ച വിഫലം: നിക്കരാഗ്വേന്‍ ബിഷപ്പിനെ ജയിലിലേക്ക് തിരിച്ചയച്ചു
Contentമനാഗ്വേ: നിക്കരാഗ്വൻ ബിഷപ്പുമാരും ഏകാധിപതി ഡാനിയേൽ ഒർട്ടേഗയുടെ സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മനുഷ്യാവകാശ ലംഘനത്തിന്റെ ഇര മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ ജയിലിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ചയാണ് ബിഷപ്പിനെ ജയിലിലേക്ക് തിരിച്ചയച്ചതെന്നു നിക്കരാഗ്വേൻ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഷപ്പ് അൽവാരെസിനെ തിങ്കളാഴ്ച മോചിപ്പിച്ചെങ്കിലും രാജ്യം വിട്ടു പ്രവാസ ജീവിതം നയിക്കണമെന്ന നിര്‍ദ്ദേശം അനുസരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ജൂലൈ 5 ബുധനാഴ്ച വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാനും ഒർട്ടേഗ സർക്കാരുമായി ചർച്ച നടത്തിയിരിന്നുവെന്നും നിക്കരാഗ്വേൻ വാർത്ത ഏജൻസി "ഡൈവർജെന്റസ്" റിപ്പോർട്ട് ചെയ്തിരിന്നു. "മാർപാപ്പ ഉത്തരവിട്ടില്ലെങ്കിൽ ഒരു കാരണവശാലും താൻ നിക്കരാഗ്വേ വിടുകയില്ലായെന്ന്'' ബിഷപ്പ് അൽവാരസ് തന്നോട് പറഞ്ഞതായി അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന മനാഗ്വേ രൂപതയുടെ സഹായ മെത്രാൻ സിൽവിയോ വെളിപ്പെടുത്തി. തനിക്ക് ബിഷപ്പ് റോളാണ്ടോയെ അറിയാമെന്നും അദ്ദേഹം ഒരിക്കലും മനസ്സാക്ഷിയുടെ തീരുമാനത്തെ വിലപേശുകയില്ലായെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ വിരുദ്ധമായ ഒർട്ടേഗയുടെ നിലപാടുകള്‍ക്കെതിരേ സംസാരിച്ചതാണ്, അന്‍പത്തിയാറുകാരനായ അൽവാരെസിനെ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്. 2022 ഫെബ്രുവരി 10-ന് നാല് വൈദികര്‍ ഉള്‍പ്പെടെ 222 രാഷ്ട്രീയ വിമതരെ യുഎസിലേക്ക് കൊണ്ടുപോകുന്ന വിമാനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് ബിഷപ്പിനെ കാല്‍ നൂറ്റാണ്ട് തടവുശിക്ഷ വിധിക്കുകയായിരിന്നു. ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, വൈദികരും സന്യസ്തരും വിശ്വാസികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കത്തോലിക്ക സഭയുടെ സ്വത്തു വകകള്‍ പിടിച്ചെടുക്കുകയും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരിന്നു. Tag:Bishop Alvarez sent back to prison after talks with Nicaraguan dictatorship break down, Nicargua dictator, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-07 13:24:00
Keywordsനിക്കരാ
Created Date2023-07-07 13:25:13