category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎംവി ഗോവിന്ദന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: സി. ആർ. ഐ കണ്ണൂര്‍ യൂണിറ്റ്
Contentകണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്. സന്യാസിനികളുടെ വസ്ത്രധാരണത്തെ ക്കുറിച്ച് പറഞ്ഞ വാക്കുകൾ പിൻവലിക്കേണ്ടതാണെന്നും സന്യസ്തരുടെയും വൈദികരുടെയും സേവനങ്ങളെ വെറും തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിജയിക്കുകയില്ലെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ഓർമ്മപ്പെടുത്തി. കാരണം അവർ നടത്തിയ വലിയ സേവനങ്ങളും നന്മകളും അനിഷേധ്യ വസ്തുതകളായി നിലനിൽക്കുന്ന സത്യമാണ്. സാംസ്കാരികവും ധാർമികവും മതപരവുമായ വിവേചനങ്ങൾ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണന്നും ഇത്തരം പ്രവണതകളിൽ നിന്ന് പിന്മാറണമെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ആവശ്യപ്പെട്ടു. അവലോകന യോഗത്തിന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ് പ്രസിഡണ്ട് റവ. ഫാ. വിൻസെന്റ ഇടക്കരോട്ട് എംസിബിഎസ്, വൈസ് പ്രസിഡണ്ട് സി. ബിന്ദു എഫ്ഡിസിസി, സെക്രട്ടറി സി. സോണിയ എംഎംഎം, ട്രഷറർ സി ജെസ്സി ഡിഎസ്എസ് കൗൺസിലർമാരായ സി. അഖില യുഎംഐ, സി. ജീവലത ഏസി, സി. റോസ് തെരേസ് എംഎസ്എംഐ, ബ്ര. ജേക്കബ് എംസി, ഫാ. ജോയി സിആർ, ഫാ. ബോബിൻ ഓപി എന്നിവർ നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-08 08:09:00
Keywords വിശ്വാസ, സന്യാസ
Created Date2023-07-08 08:22:39