category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി മോചിതനായി
Contentഅബൂജ: ഇക്കഴിഞ്ഞ തിങ്കളാഴ്ച നൈജീരിയയിൽ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് അസുബുകെ മോചിതനായി. തെക്ക്-കിഴക്കൻ നൈജീരിയയിലെ എബോണി സ്റ്റേറ്റിലെ ഒനിച്ച പ്രാദേശിക ഗവണ്‍മെന്‍റ് പരിധിയിലെ ഇസുവിൽ നിന്നാണ് വൈദികനെയും മറ്റ് മൂന്ന് പേരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ ഇന്നലെ ബുധനാഴ്ച വൈകീട്ടോടെ മോചിപ്പിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോയവരിൽ ഫാ. ജോസഫ് അസുബുകെയെ പരിക്കേൽക്കാതെ തന്നെ മോചിപ്പിച്ചുവെന്നും എബോണി പോലീസ് പ്രസ്താവിച്ചു. രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാനുള്ള തീവ്രശ്രമം തുടരുന്നുണ്ട്. വൈദികനെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും മോചിപ്പിച്ചതായി അബാകാലിക്കി രൂപതയുടെ ചാൻസലർ ഫാ. മാത്യു ഓപ്പോക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഫാ. ജോസഫ് അസുബുകെയ്ക്കും അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ മറ്റ് മൂന്ന് പേർക്കും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും ഇടപെടല്‍ നടത്തിയവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും രൂപത പ്രസ്താവിച്ചു. എബോണി സ്‌റ്റേറ്റിലെ ഒനിച എൽജിഎയിലെ എംഗ്ബലേകെ ഇസുവിലെ സെന്റ് ചാൾസ് പള്ളിയിലെ ഇടവക വികാരിയായ ഫാ. അസുബുകെയെയും മറ്റ് മൂന്ന് പേരെയും അജപാലന യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വൈദിക മന്ദിരത്തിന് സമീപത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ നൈജീരിയയുടെ മിക്ക ഭാഗങ്ങളിലും സാധാരണ കുറ്റകൃത്യമായി മാറിയിട്ടുണ്ട്. വൈദികരും ക്രൈസ്തവ വിശ്വാസികളുമാണ് മിക്കപ്പോഴും അതിക്രമത്തിന് ഇരകളാകുന്നത്. Tag: Catholic priest kidnapped on Monday released, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-13 13:19:00
Keywordsനൈജീ
Created Date2023-07-13 13:19:28