Contents

Displaying 21001-21010 of 25003 results.
Content: 21405
Category: 1
Sub Category:
Heading: പ്രോലൈഫ് വിജയം: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിനുള്ള വിലക്ക് ജർമ്മൻ കോടതി നീക്കി
Content: മ്യൂണിക്ക്: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഉന്നത ജർമ്മൻ കോടതി നീക്കം ചെയ്തു. വിലക്ക് ഭരണഘടന വിരുദ്ധമാണെന്നു ലേയ്പ്സിഗിലെ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറഞ്ഞു. അതേസമയം വിധിന്യായം ഫോർസിയം നഗരത്തിൽ പ്രോലൈഫ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് എന്ന സംഘടനയുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്. ക്രൈസ്തവർക്ക് നിയമ പോരാട്ടം നടത്താൻ സഹായം നൽകുന്ന അലയൻസ് ഡിഫൻഡിങ് ഫ്രീഡം, സംഘടനക്ക് കേസ് നടത്താൻ പിന്തുണ നൽകിയിരുന്നു. സമാധാനപരമായി നടത്തപ്പെടുന്ന പ്രാർത്ഥനകൾ വിലക്കാൻ സാധിക്കില്ലായെന്നു ലേയ്പ്സിഗിലെ കോടതി ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണെന്നു അലയൻസ് ഡിഫൻഡിംഗ് ഫ്രീഡത്തിന്റെ യൂറോപ്യൻ അഡ്വക്കസിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഫെലക്സ് ബോൾമാൻ പറഞ്ഞു. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം മൗലികാവകാശങ്ങൾ വലിയതോതിൽ നിയന്ത്രിക്കാൻ വേണ്ടി രൂപം നൽകുന്ന പദ്ധതി, കോടതി ഉത്തരവിലൂടെ ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതരായി തീരുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. തങ്ങളുടെ പ്രാർത്ഥനകൾ സഹായകരമായിട്ടുണ്ടെന്ന് ഭ്രൂണഹത്യ നടത്തുവാന്‍ എത്തുന്ന സ്ത്രീകൾ പങ്കുവെച്ചിട്ടുണ്ടെന്ന് പവീസ പറഞ്ഞു. ഓരോ മനുഷ്യജീവനും വിലയേറിയതാണ്. സംരക്ഷണം ലഭിക്കുകയെന്നത് മനുഷ്യ ജീവന്റെ അവകാശമാണ്. ക്ലിനിക്കുകളുടെ സമീപം ഒത്തുചേരാനുള്ള പ്രോലൈഫ് സംഘടനകളുടെ ആവശ്യത്തിന് കഴിഞ്ഞ ഓഗസ്റ്റ് മാസം ഒരു പ്രാദേശിക കോടതി അനുമതി നൽകിയിരുന്നു. പിന്നാലെ ഫോർസിയത്തിലെ ഭരണകൂടം ഇതിനെ ചോദ്യംചെയ്ത് കേസ് നടത്തുകയായിരിന്നു. എല്ലാവർഷവും രണ്ടുതവണയാണ് ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന്റെ പ്രവർത്തകർ ജർമ്മനിയിലെ ഭ്രൂണഹത്യ ശൃംഖലകളുടെ മുന്നിൽ സമാധാനപരമായി പ്രാർത്ഥിക്കാൻ ഒരുമിച്ചു കൂടുന്നത്.
Image: /content_image/News/News-2023-06-26-13:26:57.jpg
Keywords: ജര്‍മ്മ
Content: 21406
Category: 1
Sub Category:
Heading: നിരീശ്വരവാദിയായ ഭ്രൂണഹത്യ അനുകൂലി ജീവന്റെ വക്താവായി കത്തോലിക്ക സഭയിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌.സി: അവിശ്വാസിയും തീവ്രനിലപാടുള്ള അബോർഷൻ വക്താവുമായിരുന്ന ക്രിസ്റ്റിൻ ടർണർ ജീവന്റെ വക്താവായി കത്തോലിക്ക സഭയിലേക്ക്. "അബോർഷൻ സമൂഹ നന്മയ്ക്ക്" എന്ന വിഷയത്തെ ആസ്പദമാക്കി പരിപാടികളിൽ സംസാരിക്കുമായിരുന്ന ഇരുപത്തിയൊന്നുകാരിയായ ക്രിസ്റ്റിൻ ഇന്നു ജീവന്റെ വക്താവാണ്. അടുത്തിടെ കത്തോലിക്ക സഭയിൽ ചേരാനുള്ള തന്റെ ആഗ്രഹം അവൾ പ്രകടിപ്പിക്കുകയായിരിന്നു. എന്റെ ഹൃദയത്തിൽ ശൂന്യതയുണ്ടെന്നും സൂര്യന് കീഴിലുള്ള സകലതും കൊണ്ട് അത് നികത്താൻ ശ്രമിച്ചുവെന്നും എന്നാൽ അത് സാധ്യമല്ലായെന്നും അവന് എന്നെ ആവശ്യമായിരിക്കുന്നതു പോലെ തന്നെ എനിക്ക് അവനെയും വേണമെന്നും മെയ് 29ന് ക്രിസ്റ്റിൻ ട്വിറ്ററിൽ കുറിച്ചിരിന്നു. ഇതിന് പിന്നാലെ കത്തോലിക്ക സഭയില്‍ പ്രവേശിക്കുകയാണെന്നും അവള്‍ ട്വീറ്റ് ചെയ്തു. പില്‍ക്കാലത്ത് തന്റെ ഹൈസ്കൂൾ അധ്യാപകനാൽ ദുരുപയോഗം ചെയ്യപ്പെട്ടപ്പോൾ അതിലൂടെ താൻ ഗർഭിണിയായെന്ന് വിചാരിച്ച ഈ പെണ്‍കുട്ടി അബോർഷനെ പറ്റി കൂടുതൽ പഠിക്കാൻ തീരുമാനിക്കുകയായിരിന്നു. ഭ്രൂണഹത്യക്കു വേണ്ടി അവള്‍ ശക്തമായി നിലകൊണ്ടു. എന്നാല്‍ കുറേക്കഴിഞ്ഞപ്പോൾ തന്റെ ഭ്രൂണഹത്യ അനുകൂല നിലപാട് പുനഃപരിശോധിക്കേണ്ടതാണെന്ന ബോധ്യം മനസില്‍ നിറയുകയായിരിന്നു. "എനിക്കെതിരെയുണ്ടായ ഈ അക്രമം പോലെ തന്നെയാണ് ഒരു മനുഷ്യനെന്ന പരിഗണന കൊടുക്കാതെ ഗർഭസ്ഥ ശിശുവിന്റെ ശരീരത്തോടു ചെയ്യുന്ന അതിക്രമവുമെന്ന് ഞാൻ മനസ്സിലാക്കി. എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് എനിക്ക് തോന്നി. എന്നാൽ പുരോഗമനവാദിയും ഫെമിനിസ്റ്റുമായ എനിക്ക് പ്രോലൈഫ് പ്രസ്ഥാനത്തിൽ ഇടമുണ്ടാവുമെന്ന് ഞാൻ കരുതിയില്ല''-.EWTN ടിവിയുടെ പ്രൂഡൻസ് റോബർട്ട്സണുമായി നടത്തിയ അഭിമുഖത്തിൽ ടർണർ വെളിപ്പെടുത്തി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I am joining the Catholic Church. There’s so much more I wish I could say, but it would take an eternity. <a href="https://t.co/ppou1lw8tm">pic.twitter.com/ppou1lw8tm</a></p>&mdash; Kristin Turner (@KristinForLife) <a href="https://twitter.com/KristinForLife/status/1663234199174758430?ref_src=twsrc%5Etfw">May 29, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ജീവനു വേണ്ടി വാദിക്കാൻ ആദ്യം തന്റെ കോളജിൽ ഒരു പ്രോലൈഫ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് ഗർഭിണികളെയും അമ്മമാരെയും സഹായിക്കുന്നതിനു വേണ്ടി "ടേക്ക് ഫെമിനിസം" എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. ഗർഭപാത്രം മുതൽ കബറിടം വരെ എല്ലാവർക്കും ഗുണപരമായ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുന്നതിനു വേണ്ടി നിലനില്ക്കുന്ന പ്രസ്ഥാനമെന്നാണ് ഇതിന് വിശേഷിപ്പിക്കുന്നത്. 2021 മുതൽ പ്രോഗ്രസീവ് ആന്റി അബോർഷൻ എന്ന സംഘടനയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടായി ജോലി ചെയ്യുന്ന ടർണർ തന്റെ പ്രോലൈഫ് പ്രവർത്തനങ്ങളിലൂടെയാണ് കത്തോലിക്ക സഭയിലേക്ക് ആകൃഷ്ടയായി തീര്‍ന്നത്. "ബലിയുടെ പ്രവൃത്തി എത്ര ഫലദായകവും രൂപാന്തരീകരണ കാരണവുമാണെന്ന് കണ്ടതിനാലാണ് ഞാൻ സഭയിലേക്ക് ആകൃഷ്ടയായത്. ഈശോയുടെ ബലിയും നമ്മുടെ ജീവിതങ്ങളെ മനുഷ്യത്വമുള്ളതാക്കാനും നമ്മെ രക്ഷിക്കുവാനുമായി അവിടുന്ന് എന്തെല്ലാം ചെയ്യാൻ തയ്യാറായെന്ന് കണ്ടതും മറ്റൊരു കാരണമാണ്." അവർ പറഞ്ഞു. പ്രോലൈഫ് മൂവ്മെന്റിൽ സജീവമായ അനേകം കത്തോലിക്കർ സഭയെക്കുറിച്ച് പങ്കുവച്ചതു തന്നെ സ്വാധീനിച്ചതായും ടർണർ പറഞ്ഞു. മുന്നോട്ടുള്ള ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കാനാണ് ഈ യുവതിയുടെ തീരുമാനം. Tag: Pro-life atheist to convert to Catholicism: ‘There is a God-shaped hole in my heart’, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ http://www.minoritywelfare.kerala.gov.in/ ‍-> http://www.minoritywelfare.kerala.gov.in/}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-26-21:27:51.jpg
Keywords: അബോർഷ, ഭ്രൂണഹത്യ
Content: 21407
Category: 18
Sub Category:
Heading: ജൂലൈ രണ്ടിന് കേരള കത്തോലിക്കാ സഭയിലും പ്രാർത്ഥനാദിനം
Content: കൊച്ചി: കലാപം നടക്കുന്ന മണിപ്പുരിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും പലായനം ചെയ്യപ്പെട്ടവർ, മരണഭീതിയിൽ കഴിയുന്നവർ, പീഡിപ്പിക്കപ്പെടുന്നവർ എന്നിവരോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചും ജൂലൈ രണ്ടിന് കേരള കത്തോലിക്കാ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കാൻ കെസിബിസി ആഹ്വാനം ചെയ്തു. മണിപ്പുരിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായമെത്തിക്കുന്നതിന് ജൂലൈ ഒമ്പതിലെ സ്തോത്രകാഴ്ച പ്രത്യേകമായി സമാഹരിക്കണമെന്നും കെസിബിസി സർക്കുലറിലൂടെ ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിലും മതേതരത്വത്തെ മാനിക്കുന്നവർ എന്ന നിലയിലും മണിപ്പുരിലുൾപ്പെടെ രാജ്യത്ത് ഉണ്ടാകുന്ന അസ്വസ്ഥതകളെയും അരക്ഷിതാവസ്ഥകളെയും കണ്ടില്ലെന്ന് നടിക്കാനോ പ്രതികരിക്കാതിരിക്കാനോ കഴിയില്ല. ഏതു സമൂഹത്തിനും അവർ ആയിരിക്കുന്ന ഇടങ്ങളിൽ സുരക്ഷിതമായി, ഭയലേശമില്ലാതെ ജീവിക്കാൻ സാധിക്കുന്നവിധം രാജ്യത്തിലെ പൗരന്മാരെ ഒന്നായിക്കണ്ട് അവർക്ക് സുരക്ഷിതത്വം ഉറപ്പുനൽകേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങൾക്കുണ്ട്. മണിപ്പുരിൽ നടമാടുന്ന അക്രമ പ്രവർത്തനങ്ങളോടും കലാപങ്ങളോടും നി ഷ്പക്ഷമായി പ്രതികരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇനിയും വൈകരുത്. ചില പ്രത്യേക പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളെ സം സ്ഥാന സർക്കാർ സഹായിക്കുന്നതായും അവർ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ ക്ക് നേരേ കണ്ണടയ്ക്കുന്നതായുമുള്ള വാർത്തകൾ ആശങ്കാജനകമാണ്. സിബിസിഐയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് കേരളസഭയിലും കെസിബിസി അടുത്ത ഞായറാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കുന്നത്. പ്രാർത്ഥനാദിനാചരണത്തോടു ചേർന്നുതന്നെ മണിപ്പൂർ വിഷയത്തിൽ പ്രതിഷേധങ്ങളും ആശങ്കകളും പൊതു സമൂഹത്തിൽ അവതരിപ്പിക്കണം. അതീവ ഗൗരവമുള്ള ഈ വിഷയത്തിലേക്ക് സർക്കാരിന്റെ സത്വര ശ്രദ്ധ ആകർഷിക്കത്തക്കവിധം, ഇടവക - ഫൊറോന - രൂപത തലങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസ സമൂഹത്തിന്റെ പ്രതിഷേധ പരിപാടികൾ ക്രമീകരിക്കുന്നത് ഉചിതമാണ്. നമ്മുടെ സഹപൗരന്മാരുടെ വേദനയിൽ പങ്കുചേർന്നു ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ ഏവരുടെയും കണ്ണു തുറപ്പിക്കാനും, സമയോചിതമായ ഇടപെടലിലൂടെ സമാധാനത്തിനായി ഭരണകർത്താക്കൾ പ്രവർത്തനനിരതരാകാനും നമ്മുടെ പ്രാർഥനയും പ്രവർത്തനങ്ങളും വഴിയൊരുക്കുമെന്നും സർക്കുലറിൽ പറയുന്നു. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ സംയുക്തമായാണു സർക്കുലർ പുറപ്പെടുവിച്ചത്.
Image: /content_image/India/India-2023-06-27-10:18:15.jpg
Keywords: മണിപ്പു
Content: 21408
Category: 18
Sub Category:
Heading: മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചുള്ള അക്രമം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചുള്ള അക്രമങ്ങളാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മണിപ്പുർ കലാപത്തിനെതിരേ കെആർഎൽസിസിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരിൽ ഇപ്പോഴും തുടരുന്ന അക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരേ ഗൂഢലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ്. രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ ദുരന്തമനുഭവിക്കുമ്പോൾ ഇവിടത്തെ ഭരണാധികാരികൾ ഇത്തരത്തിലൊരു സംഭവം നടന്നതായി പോലും ഭാവിക്കുന്നില്ലെന്ന വേദനാജനകമായ സാഹചര്യമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ കാരണമായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പുരിൽ എന്തുകൊണ്ട് ക്രൈസ്തവർ മാത്രം അക്രമിക്കപ്പെടുന്നുവെന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നു ഐക്യദാർഢ്യ ഉപവാസത്തിൽ പ്രസംഗിച്ച തിരുവ നന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് പറഞ്ഞു. മതപരമായല്ല, മനുഷ്യത്വപരമായി ചിന്തിച്ചാൽ എല്ലാവരെയും വിഷമിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകി. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ പെരേര, കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി പി.ജെ. തോമസ്, കൊല്ലം രൂപതാ വികാരി ജനറാൾ മോൺ. വിൻസന്റ് മച്ചാഡോ, മോൺ.സി. ജോസഫ്, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, വൈഎംസിഎ പ്രസിഡന്റ് ജോർജ് ഉമ്മൻ, ഷെവ. ഡോ. കോശി എം. ജോർജ്, മോൺ. ജെയിംസ് കുലാസ്, റവ.ഡോ.ലോറൻസ് കുലാസ്, ഫാ. മൈക്കിൾ തോമസ്, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെസിബിസി വനിതാ കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-06-27-10:41:32.jpg
Keywords: മണിപ്പൂ
Content: 21409
Category: 1
Sub Category:
Heading: ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് നന്ദിയര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ കത്ത്
Content: റോം: ഹെര്‍ണിയയെ തുടര്‍ന്നുള്ള ശസ്ത്രക്രിയയോട് അനുബന്ധിച്ച് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാൻസിസ് പാപ്പ ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് കത്തെഴുതി. പ്രിയപ്പെട്ട സഹോദരാ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ആരംഭിക്കുന്ന കത്തിൽ അഗസ്തീനോ ജെമെല്ലി ആശുപത്രിയിലെ തന്റെ വാസകാലത്ത് തനിക്ക് നൽകിയ പരിചരണത്തിനും തന്നോടു കാണിച്ച ശ്രദ്ധയ്ക്കും പാപ്പ നന്ദി അറിയിച്ചു. വേദനയുടെയും പ്രത്യാശയുടെയും ആ സ്ഥലത്ത് ഒരിക്കൽക്കൂടി സാഹോദര്യത്തിന്റെയും ആതിഥേയത്വത്തിന്റെയും ഒരു കുടുംബാന്തരീക്ഷവും ആസ്വദിക്കാൻ കഴിഞ്ഞത് തന്റെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖ പ്രാപ്തിയെ വളരെയധികം സഹായിച്ചുവെന്ന് പാപ്പ കത്തിൽ എടുത്തു പറഞ്ഞു. മാനുഷികവും ആത്മീയവുമായ അവരുടെ സാമിപ്യത്തിന് ജെമെല്ലി ആശുപത്രിയിലെ മുഴുവൻ സമൂഹത്തിനും തന്റെ ഹൃദയംഗമമായ നന്ദിയർപ്പിക്കുന്നുവെന്ന് പാപ്പ കുറിച്ചു. കർത്താവ് അനുഗ്രഹിക്കുകയും പരിശുദ്ധ കന്യക കാത്തുകൊള്ളുകയും ചെയ്യട്ടെയെന്നും പാപ്പാ കത്തിൽ ആശംസിച്ചു. തനിക്കായി പ്രാർത്ഥിക്കണമെന്നും ആശുപത്രി ഡയറക്ടർക്കും അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തുകൊണ്ടുമാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്. അതേസമയം പാപ്പയുടെ കത്തില്‍ ഹോസ്പിറ്റൽ ബോർഡ് ഡയറക്ടർമാർ അതീവ സന്തോഷം പ്രകടിപ്പിച്ചു. പരിശുദ്ധ പിതാവിന്റെ വാക്കുകളിലെ വൈകാരികമായ സന്തോഷത്തിന് നന്ദിയര്‍പ്പിക്കുന്നതായി ഡയറക്ടർമാർ പറഞ്ഞു.
Image: /content_image/News/News-2023-06-27-11:13:43.jpg
Keywords: പാപ്പ
Content: 21410
Category: 1
Sub Category:
Heading: ഗർഭഛിദ്രത്തെ കുറിച്ച് ആഫ്രിക്കയില്‍ ഭയപ്പെടുത്തുന്ന ഭീകരമായ നിശബ്ദത: ദുഃഖം പങ്കുവെച്ച് വൈദികൻ
Content: ബ്രാസാവില്ലേ: ആഫ്രിക്കയിൽ അരങ്ങേറുന്ന ഗർഭഛിദ്രങ്ങളിൽ ഭീകരമായ നിശബ്ദതയാണ് ഉള്ളതെന്ന് കോംഗോയിലെ കത്തോലിക്ക വൈദികൻ. ജൂൺ 19ന് ഇഡബ്യുടിഎനു നൽകിയ അഭിമുഖത്തിൽ കോംഗോയിലെ ഇമ്പോജിമായി യൂണിവേഴ്സിറ്റിയുടെ റെക്ടർ ഫാ. അപ്പോളിനേർ സിബാക്ക സികോംഗോയാണ് ഭ്രൂണഹത്യയെ സംബന്ധിച്ച് ആഫ്രിക്കയിൽ നിലനിൽക്കുന്ന പൊതുവായ നിശബ്ദതയെ അപലപിച്ചുകൊണ്ട് രംഗത്തുവന്നത്. പോൾ ആറാമൻ മാർപാപ്പയുടെ ഹ്യൂമാനെ വിറ്റ എന്ന ചാക്രിക ലേഖനത്തിൽ വിശദീകരിക്കുന്നത് പോലെ മരണ സംസ്കാരത്തിനെതിരെ പോരാടേണ്ടതിന്റെയും ജീവനെ ആദരിക്കേണ്ടതിന്റെയും ആവശ്യകത വളരെ വലുതാണെന്ന് ജീവന്‍ നശിപ്പിച്ചുക്കൊണ്ടുള്ള ആഫ്രിക്കയിലെ ഇടപെടലുകള്‍ ചിലപ്പോഴൊക്കെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഏപ്രിൽ 11നും മെയ് 11നും ഇടയ്ക്ക് 200 സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനു വേണ്ട പരിചരണം ലഭിച്ചുവെന്ന് അടുത്തയിടെ യുഎൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരിന്നു. അതിന്റെ അർത്ഥം ഇരുനൂറിലധികം കുട്ടികൾ ഈ പ്രദേശത്തു തന്നെ കൊല്ലപ്പെട്ടുവെന്നാണ്. അബോര്‍ഷൻ ചെയ്യുന്ന ഈ ആളുകൾ തെറ്റാണെന്ന വിചാരത്തോടെ അല്ല അങ്ങനെ ചെയ്യുന്നത്. ഈ കുട്ടികൾ ആവശ്യമില്ലാത്തതാണെന്നാണ് അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണ്. ഈ വിഷയങ്ങളെക്കുറിച്ച് സമൂഹത്തിൽ ഏക അഭിപ്രായം ഇല്ല. അതേസമയം പൊതുവായ നിശബ്ദതയെ മുതലെടുക്കുന്ന ഒരു സംസ്കാരം നിലനിൽക്കുന്നുണ്ടെന്നും സികോംഗോ പറഞ്ഞു. "വിഷയത്തില്‍ സഭക്കുള്ളിൽ പോലും നിശബ്ദതയുണ്ട്, ഉദാഹരണത്തിന്, 200 കുട്ടികൾ ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ടു. എന്നാൽ സഭ അതിനെക്കുറിച്ച് ഒന്നും പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഈ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. ചിലപ്പോൾ ഭയപ്പെടുത്തുന്ന നിശബ്ദത സഭാവിശ്വാസികൾ സേവനം ചെയ്യുന്ന മെഡിക്കൽ ക്ലിനിക്കുകളിലേക്കും വ്യാപിക്കുന്നു, ഇത് ആഫ്രിക്കയിലെ സ്ത്രീകളുടെ ഇടയിൽ ഗർഭഛിദ്രത്തിന്റെയും ഗർഭനിരോധന മാർഗ്ഗങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ചിലപ്പോൾ ഇത് അറിവില്ലായ്മ കൊണ്ടാണ്'', ആശുപത്രിക്ക് സബ്‌സിഡി ലഭിക്കണമെങ്കിൽ, ഗർഭനിരോധനവും ഗർഭഛിദ്രവും ഉൾപ്പെടുന്ന സഹായം അവർ സ്വീകരിക്കേണ്ട സാഹചര്യം പോലുമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏറ്റവും വിദൂര ഗ്രാമങ്ങളിൽ, മൈക്രോസ്കോപ്പുകൾ പോലുമില്ലെങ്കിലും ഗർഭനിരോധന മാര്‍ഗ്ഗങ്ങളും ഗുളികകളും വേണ്ടത്രയുള്ള ആരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. ആളുകൾക്ക് ഉള്ള രോഗങ്ങൾ തിരിച്ചറിയുന്നതിനു പകരം ജീവനെതിരെ പോരാടുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പതിറ്റാണ്ടുകളായി അക്രമാസക്തമായ സംഘർഷങ്ങളാൽ കഷ്ടപ്പെടുന്ന കോംഗോയിൽ ജീവന്റെ വിശുദ്ധി പ്രോത്സാഹിപ്പിക്കുന്നതിന് ഹ്യൂമാനെ വിറ്റേ ചാക്രിക ലേഖനം പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും വിതരണം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ സ്വാധീനത്തിൽ പെട്ട പുതിയ തലമുറയെ നേർവഴിക്കു നയിക്കാൻ നാം ഉണർന്നില്ലെങ്കിൽ, മരണത്തിന്റെ സംസ്കാരവും ലൈംഗികതയുടെ നശീകരണവും സ്ത്രീ പുരുഷ ബന്ധത്തിന്റെ തകർച്ചയും ചേർന്ന് വികൃതമാക്കപ്പെട്ട ഒരു സമൂഹമായി നാം മാറുമെന്നും വൈദികന്‍ മുന്നറിയിപ്പ് നൽകി. സമ്മർദ്ധത്തിനു മുമ്പിലാണ് ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത്. ലൈംഗികതയുടെ മൂല്യവും, ജീവനെ ആശ്ലേഷിക്കേണ്ടതും നിർണായകമാണ്. ഹ്യൂമാനെ വിറ്റേയിൽ നിന്ന് നമ്മൾ പഠിക്കേണ്ട കാര്യങ്ങളാണിവയെന്നും ഫാ. സിക്കോംഗോ പറഞ്ഞു. റോമിൽ അടുത്തിടെ നടന്ന ഹ്യൂമാനെ വിറ്റയെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ ഫാ. അപ്പോളിനേർ സിബാക്ക സികോംഗോ പ്രഭാഷണം നടത്തിയിരിന്നു.
Image: /content_image/News/News-2023-06-27-14:39:23.jpg
Keywords: ആഫ്രിക്ക
Content: 21411
Category: 1
Sub Category:
Heading: പോളണ്ടിൽ നിന്നും നാസികൾ മോഷ്ടിച്ച ദേവാലയ മണികൾ ജർമ്മനി തിരികെ നൽകി
Content: വാര്‍സോ: രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിൽ നിന്നും നാസികൾ മോഷ്ടിച്ച ദേവാലയ മണികൾ ജർമ്മനി പോളണ്ടിന് തിരികെ നൽകി. പോളണ്ടിലെ മൂന്ന് സ്ഥലങ്ങളിൽ ദേവാലയ മണികൾ തിരികെ നൽകുന്ന ചടങ്ങ് നടന്നു. ജർമ്മനിയിലെ റോട്ടൻബർഗ് മെത്രാൻ ജഫാർഡ് ഫുർസ്റ്റും, ബാഡൻ-വുർട്ടൻബർഗ് പ്രീമിയർ വിൻഫ്രഡ് കൃഷ്മാനുമാണ് ദേവാലയ മണികൾ തിരികെ നൽകുന്ന നടപടിക്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പോളണ്ടിലെ സ്ട്രാസീവോ, ഫ്രോംബോർക്ക്, സിഗ്ഗോടി എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദേവാലയ മണികൾ നാസികൾ കടത്തിക്കൊണ്ടു പോയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വുർട്ടൻബർഗിലെ ദേവാലയത്തിൽ മണികൾ സ്ഥാനം പിടിച്ചു. ബിഷപ്പ് ജഫാർഡ് ഫുർസ്റ്റ് തുടക്കമിട്ട 'ബെൽസ് ഓഫ് പീസ് ഫോർ യൂറോപ്പ്' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ദേവാലയമണികൾ തിരികെ നൽകുന്നത്. രണ്ടു ദിവസങ്ങളിലായാണ് ദേവാലയമണികൾ പോളണ്ടിലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. റോട്ടൻബർഗിലെ സെന്റ് മാർട്ടിൻ കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് പോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഒരു മണി ദേവാലയത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം വെളിപ്പെടുത്തലുണ്ടായിരിന്നു. ഈ കണ്ടെത്തലാണ് ബെൽസ് ഓഫ് പീസ് ഫോർ യൂറോപ്പിന് ആരംഭം കുറിക്കാൻ ഫുർസ്റ്റിന് പ്രേരണ നൽകിയത്. ദുരിത പൂർണ്ണമായ കാലഘട്ടത്തിന്റെ മാത്രമല്ല സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും സാക്ഷ്യമാണ് ദേവാലയമണികളെന്ന് പോളണ്ടിലെ എൽബ്ലാഗ് രൂപതയുടെ മെത്രാൻ ജാസക്ക് ജിയേർസ്കി ചടങ്ങിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. ഉദ്യമത്തിന് ചുക്കാൻ പിടിച്ച ബിഷപ്പ് ഫുർസ്റ്റിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. ഒരു സമയത്ത് ജർമ്മനിയുടെയും, പോളണ്ടിന്റെയും കലഹത്തിന്റെ പ്രതീകമായിരുന്ന ദേവാലയ മണികൾ ഇപ്പോൾ ഐക്യത്തിന്റെയും, യോജിപ്പിന്റെയും പ്രതീകമാണെന്ന് ഇരു കൂട്ടരും പറഞ്ഞു. രണ്ടാം ലോക മഹായുദ്ധ സമയത്ത്, മുൻ ജർമ്മൻ കിഴക്കൻ പ്രദേശങ്ങളിലെയും അധിനിവേശ രാജ്യങ്ങളിലും നിന്നു 100,000 മണികളാണ് ആയുധങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പിടിച്ചെടുത്തത്.
Image: /content_image/News/News-2023-06-27-16:06:22.jpg
Keywords: ജർമ്മനി
Content: 21412
Category: 1
Sub Category:
Heading: ജൂലൈയില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍; പാപ്പയുടെ കൂടിക്കാഴ്ച്ചകൾക്ക് താത്ക്കാലിക വിരാമം
Content: വത്തിക്കാന്‍ സിറ്റി: ജൂലൈ ഒന്നുമുതൽ മാസത്തിന്റെ അവസാനം വരെ ഫ്രാന്‍സിസ് പാപ്പായുടെ കൂടിക്കാഴ്ചകൾ നിർത്തിവച്ചിരിക്കുന്നതായി അറിയിച്ച് വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവന. സാധാരണ വേനലവധിക്കായി പാപ്പമാർ വേനൽക്കാല വസതിയായ കാസ്റ്റൽ ഗന്ധോൾഫോയിൽ പോകുമായിരുന്നെങ്കിലും, ഫ്രാൻസിസ് പാപ്പ തന്റെ അജപാലന ശുശ്രൂഷയുടെ രണ്ടാം വർഷം മുതൽ വത്തിക്കാനിൽ തന്നെ വേനൽക്കാലത്തു തുടരുവാന്‍ തീരുമാനമെടുത്തിരിന്നു. രണ്ടു മാസത്തെ വിശ്രമത്തിനു പകരം ഒരുമാസത്തേക്കുള്ള കൂടിക്കാഴ്ചകൾ മാത്രം ഒഴിവാക്കിക്കൊണ്ട് കൂടുതൽ സമയം പ്രാർത്ഥനയ്ക്കായി ചിലവഴിക്കാനുമുള്ള തീരുമാനം പാപ്പ നേരത്തെ കൈക്കൊണ്ടിരിന്നു. പാപ്പയുടെ കൂടിക്കാഴ്ചകൾ ഏകോപിപ്പിക്കുന്ന പേപ്പൽ ഹൗസ്ഹോൾഡിന്റെ പ്രിഫെക്ചറാണ് കൂടിക്കാഴ്‌ചകളുടെ താത്കാലികമായ നിർത്തിവയ്പ്പിനെപ്പറ്റിയുള്ള അറിയിപ്പ് ഔദ്യോഗികമായി നൽകിയത്. തുടർന്ന് ആഗസ്റ്റ് മാസം 9 ബുധനാഴ്ച്ച മുതൽ പതിവുകൂടിക്കാഴ്ചകൾ പുനരാരംഭിക്കുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.
Image: /content_image/News/News-2023-06-28-20:57:16.jpg
Keywords: പാപ്പ
Content: 21413
Category: 18
Sub Category:
Heading: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കണം: ചാൻസലർമാർക്ക് കത്തയച്ച് സീറോ മലബാർ സഭ
Content: കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്ത് നൽകി. ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ മൂന്ന് ദുക്റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യൻ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവർത്തിദിവസമാക്കുകയും ചെയ്യുന്നു. എന്നാൽ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളുടെ പരീക്ഷകൾ നടത്തുന്നതിന് കേരളത്തിലെ യൂണിവേഴ്സിറ്റികൾ ടൈം ടേബിൾ പുറപ്പെടുവിച്ചിരിക്കുകയാണ്. അന്നേ ദിവസം ക്രിസ്ത്യൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതി നിഷേധവുമാണ്. ഈ സാഹചര്യത്തിൽ ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-06-28-21:08:16.jpg
Keywords: സീറോ മലബാ
Content: 21414
Category: 18
Sub Category:
Heading: പ്രോലൈഫ് സമിതി ദേശീയ സമ്മേളനം നാളെ മുതൽ
Content: കൊച്ചി: പ്രോലൈഫ് സമിതി ദേശീയ സമ്മേളനം നാളെ മുതൽ ജൂലൈ രണ്ടു വരെ മുംബൈയിൽ നടക്കും. ജീവന്റെ സുവിശേഷ സംസ്കാരത്തിൽ ജീവിക്കുക' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മണിപ്പുരി ലെ മനുഷ്യക്കുരുതിയും മനുഷ്യജീവന്റെ സംരക്ഷണരംഗത്തെ വിവിധ പ്രശ്നങ്ങൾ ഉ ന്നയിച്ചും മാർച്ച് ഫോർ ലൈഫും നടക്കും. ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ കെസിബിസി പ്രോ- ലൈഫ് സമിതി പ്രതിനിധി സംഘം പുറപ്പെട്ടു. യാത്രയയപ്പ് സമ്മേളനത്തിൽ കെസിബിസി പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജോൺസൻ സി. ഏബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, സെക്രട്ടറി നോബർട്ട് അർത്തുങ്കൽ എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2023-06-29-08:33:43.jpg
Keywords: പ്രോലൈ