category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നിരീശ്വരവാദിയായ ഭ്രൂണഹത്യ അനുകൂലി ജീവന്റെ വക്താവായി കത്തോലിക്ക സഭയിലേക്ക്
Contentവാഷിംഗ്ടണ്‍ ഡി‌.സി: അവിശ്വാസിയും തീവ്രനിലപാടുള്ള അബോർഷൻ വക്താവുമായിരുന്ന ക്രിസ്റ്റിൻ ടർണർ ജീവന്റെ വക്താവായി കത്തോലിക്ക സഭയിലേക്ക്. "അബോർഷൻ സമൂഹ നന്മയ്ക്ക്" എന്ന വിഷയത്തെ ആസ്പദമാക്കി പരിപാടികളിൽ സംസാരിക്കുമായിരുന്ന ഇരുപത്തിയൊന്നുകാരിയായ ക്രിസ്റ്റിൻ ഇന്നു ജീവന്റെ വക്താവാണ്. അടുത്തിടെ കത്തോലിക്ക സഭയിൽ ചേരാനുള്ള തന്റെ ആഗ്രഹം അവൾ പ്രകടിപ്പിക്കുകയായിരിന്നു. എന്റെ ഹൃദയത്തിൽ ശൂന്യതയുണ്ടെന്നും സൂര്യന് കീഴിലുള്ള സകലതും കൊണ്ട് അത് നികത്താൻ ശ്രമിച്ചുവെന്നും എന്നാൽ അത് സാധ്യമല്ലായെന്നും അവന് എന്നെ ആവശ്യമായിരിക്കുന്നതു പോലെ തന്നെ എനിക്ക് അവനെയും വേണമെന്നും മെയ് 29ന് ക്രിസ്റ്റിൻ ട്വിറ്ററിൽ കുറിച്ചിരിന്നു. ഇതിന് പിന്നാലെ കത്തോലിക്ക സഭയില്‍ പ്രവേശിക്കുകയാണെന്നും അവള്‍ ട്വീറ്റ് ചെയ്തു. പില്‍ക്കാലത്ത് തന്റെ ഹൈസ്കൂൾ അധ്യാപകനാൽ ദുരുപയോഗം ചെയ്യപ്പെട്ടപ്പോൾ അതിലൂടെ താൻ ഗർഭിണിയായെന്ന് വിചാരിച്ച ഈ പെണ്‍കുട്ടി അബോർഷനെ പറ്റി കൂടുതൽ പഠിക്കാൻ തീരുമാനിക്കുകയായിരിന്നു. ഭ്രൂണഹത്യക്കു വേണ്ടി അവള്‍ ശക്തമായി നിലകൊണ്ടു. എന്നാല്‍ കുറേക്കഴിഞ്ഞപ്പോൾ തന്റെ ഭ്രൂണഹത്യ അനുകൂല നിലപാട് പുനഃപരിശോധിക്കേണ്ടതാണെന്ന ബോധ്യം മനസില്‍ നിറയുകയായിരിന്നു. "എനിക്കെതിരെയുണ്ടായ ഈ അക്രമം പോലെ തന്നെയാണ് ഒരു മനുഷ്യനെന്ന പരിഗണന കൊടുക്കാതെ ഗർഭസ്ഥ ശിശുവിന്റെ ശരീരത്തോടു ചെയ്യുന്ന അതിക്രമവുമെന്ന് ഞാൻ മനസ്സിലാക്കി. എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് എനിക്ക് തോന്നി. എന്നാൽ പുരോഗമനവാദിയും ഫെമിനിസ്റ്റുമായ എനിക്ക് പ്രോലൈഫ് പ്രസ്ഥാനത്തിൽ ഇടമുണ്ടാവുമെന്ന് ഞാൻ കരുതിയില്ല''-.EWTN ടിവിയുടെ പ്രൂഡൻസ് റോബർട്ട്സണുമായി നടത്തിയ അഭിമുഖത്തിൽ ടർണർ വെളിപ്പെടുത്തി.

I am joining the Catholic Church. There’s so much more I wish I could say, but it would take an eternity. pic.twitter.com/ppou1lw8tm
— Kristin Turner (@KristinForLife) May 29, 2023

ജീവനു വേണ്ടി വാദിക്കാൻ ആദ്യം തന്റെ കോളജിൽ ഒരു പ്രോലൈഫ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് ഗർഭിണികളെയും അമ്മമാരെയും സഹായിക്കുന്നതിനു വേണ്ടി "ടേക്ക് ഫെമിനിസം" എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. ഗർഭപാത്രം മുതൽ കബറിടം വരെ എല്ലാവർക്കും ഗുണപരമായ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുന്നതിനു വേണ്ടി നിലനില്ക്കുന്ന പ്രസ്ഥാനമെന്നാണ് ഇതിന് വിശേഷിപ്പിക്കുന്നത്. 2021 മുതൽ പ്രോഗ്രസീവ് ആന്റി അബോർഷൻ എന്ന സംഘടനയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടായി ജോലി ചെയ്യുന്ന ടർണർ തന്റെ പ്രോലൈഫ് പ്രവർത്തനങ്ങളിലൂടെയാണ് കത്തോലിക്ക സഭയിലേക്ക് ആകൃഷ്ടയായി തീര്‍ന്നത്. "ബലിയുടെ പ്രവൃത്തി എത്ര ഫലദായകവും രൂപാന്തരീകരണ കാരണവുമാണെന്ന് കണ്ടതിനാലാണ് ഞാൻ സഭയിലേക്ക് ആകൃഷ്ടയായത്. ഈശോയുടെ ബലിയും നമ്മുടെ ജീവിതങ്ങളെ മനുഷ്യത്വമുള്ളതാക്കാനും നമ്മെ രക്ഷിക്കുവാനുമായി അവിടുന്ന് എന്തെല്ലാം ചെയ്യാൻ തയ്യാറായെന്ന് കണ്ടതും മറ്റൊരു കാരണമാണ്." അവർ പറഞ്ഞു. പ്രോലൈഫ് മൂവ്മെന്റിൽ സജീവമായ അനേകം കത്തോലിക്കർ സഭയെക്കുറിച്ച് പങ്കുവച്ചതു തന്നെ സ്വാധീനിച്ചതായും ടർണർ പറഞ്ഞു. മുന്നോട്ടുള്ള ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കാനാണ് ഈ യുവതിയുടെ തീരുമാനം. Tag: Pro-life atheist to convert to Catholicism: ‘There is a God-shaped hole in my heart’, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ http://www.minoritywelfare.kerala.gov.in/ ‍-> http://www.minoritywelfare.kerala.gov.in/}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-26 21:26:00
Keywordsഅബോർഷ, ഭ്രൂണഹത്യ
Created Date2023-06-26 21:27:51