Contents

Displaying 20951-20960 of 25003 results.
Content: 21355
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ സിനഡാനന്തര സർക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. സീറോമലബാർസഭയുടെ പ്രത്യേക സിനഡുസമ്മേളനം 2023-ാം ആണ്ട് ജൂൺ മാസം 12 മുതൽ 16 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണു സിനഡുപിതാക്കന്മാർ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർഥിച്ചതിനു ഹൃദയപൂർവ്വം നന്ദി പറയുന്നു. #{blue->none->b->എറണാകുളം-അങ്കമാലി അതിരൂപത ‍}# ഏകീകൃത വിശുദ്ധകുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണു പ്രധാനമായും ഈ സിനഡുസമ്മേളനം വിളിച്ചുചേർത്തത്. നമ്മുടെ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ ആർച്ചുബിഷപ്പ് ക്ലൗദിയോ ഗുജറോത്തിയുമായി നിലവിലെ പ്രതിസന്ധികളെക്കുറിച്ചു വിശദമായ ചർച്ചകൾ നടത്തി. പ്രസ്തുത ചർച്ചയിൽ പ്രശ്നപരിഹാരം ലക്ഷ്യമാക്കി ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ വെളിച്ചത്തിലാണു സിനഡിലെ ചർച്ചകൾ നടത്തിയത്. സീറോമലബാർസഭയുടെ സിനഡു തീരുമാനിച്ചതും ശൈ്ലഹികസിംഹാസനം അംഗീകരിച്ചതും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരുമെന്നു സിനഡ് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. ഏതെങ്കിലും ഒരു രൂപതയിൽ ഇതു നടപ്പിലാക്കാൻ പ്രതിസന്ധി നേരിടുന്നു എന്നതു മേല്പറഞ്ഞ തീരുമാനത്തെ യാതൊരു വിധത്തിലും അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ല. സഭയിലെ മറ്റെല്ലാ രൂപതകളെയും കൂട്ടായ്മയിലേക്കു നയിച്ച തീരുമാനത്തിൽ മാറ്റംവരുത്തുന്നതു സഭയിൽ അരാജകത്വം സൃഷ്ടിക്കും. ഈ സത്യം മനസിലാക്കി വിയോജിപ്പുള്ളവരും കൂട്ടായ്മയിലേക്കു കടന്നുവരണമെന്നു സിനഡ് ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. എല്ലാ പ്രതിസന്ധികളിലും കത്തോലിക്കാകൂട്ടായ്മയിൽ ഉറച്ചുനിന്ന നമ്മുടെ പൈതൃകം ചില നിക്ഷിപ്തതാല്പര്യങ്ങളുടെപേരിൽ ബലികൊടുക്കാൻ ഇടവരരുത്. അഭിപ്രായാന്തരങ്ങൾ ചർച്ചകളിലൂടെയാണു പരിഹരിക്കേണ്ടത്. എറണാകുളം-അങ്കമാലി അതിരൂപതയുമായി വിവിധ തലങ്ങളിൽ സിനഡിന്റെ പ്രതിനിധികൾ ചർച്ച നടത്തിയിട്ടുണ്ട്. ഈ ചർച്ചകൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിന് ആവശ്യകമായ സാഹചര്യങ്ങൾ ക്രമീകരിക്കണമെന്നു പരിശുദ്ധ പിതാവിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചർച്ചകൾക്കൊപ്പം സഭാവിരുദ്ധനിലപാടുകളെ തിരുത്തുന്നതിനും സഭാത്മകമായ ഒരുമിച്ചുനടക്കലിന്റെ (synodality) ആവശ്യകത വിശദമാക്കുന്നതിനും സഹായകമായരീതിയിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള ഒരു പേപ്പൽ ഡെലഗേറ്റിനെയാണു സിനഡ് അഭ്യർത്ഥിച്ചിട്ടുള്ളത്. സിനഡിന്റെ ഈ അഭ്യർത്ഥനയെ അനുഭാവപൂർവ്വം പരിഗണിക്കാമെന്നു പരിശുദ്ധ പിതാവ് ഉറപ്പുനൽകിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ടു നിലനില്ക്കുന്ന എല്ലാ പ്രതിസന്ധികളും പുതിയ സംവിധാനത്തിലൂടെ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പരിഹരിക്കാനാകുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ദൈവകൃപയാൽ നമ്മുടെ സഭ ആഗോളതലത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വം വർദ്ധമാനമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ, എറണാകുളം-അങ്കമാലിപോലെ അതിവിസ്തൃതമായ ഒരു അതിരൂപതയുടെ ഭരണച്ചുമതലകൂടി മേജർ ആർച്ചുബിഷപ്പു നിർവഹിക്കുന്ന പതിവു തുടർന്നുപോകുന്നത് ശ്രമകരമായിരിക്കുമെന്നു സിനഡു വിലയിരുത്തുന്നു. എന്നാൽ, നിലവിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനഃക്രമീകരിക്കാനോ സിനഡ് ഉദ്ദേശിക്കുന്നില്ല. ഇതുസംബന്ധിച്ചുള്ള വ്യാജപ്രചാരണങ്ങൾ ആരെയും വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. നിലവിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്നാണു സിനഡുപിതാക്കന്മാർ ആഗ്രഹിക്കുന്നത്. ഇതിനു സഹായകമായ ക്രമീകരണങ്ങൾക്കായി ശൈ്ലഹികസിംഹാസനത്തോടു സിനഡ് അഭ്യർത്ഥിച്ചിട്ടുണ്ട്. താത്കാലികമായ പ്രശ്നപരിഹാരം എന്നതിലുപരി, എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട സങ്കീർണമായ വിഷയങ്ങൾ അതിരൂപതയുടെകൂടി നന്മയെ ലക്ഷ്യമാക്കി ശാശ്വതമായി പരിഹരിക്കുന്നതിന് ആവശ്യകമായ ഒരു കർമപദ്ധതിയാണു ശ്ലൈഹികസിംഹാസനത്തിന്റെ അനുമതിയോടെ നടപ്പിലാക്കാൻ സിനഡു പരിശ്രമിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളിൽ മേല്പറഞ്ഞ മാറ്റങ്ങൾ വരുത്തുന്നതിനു ശൈ്ലഹികസിംഹാസനത്തിന്റെ അനുമതി ആവശ്യമാണ്. അതിനാലാണു കൃത്യമായ തീരുമാനങ്ങൾ ഇപ്പോൾ പ്രഖ്യാപിക്കാൻ കഴിയാത്തത്. ഏറെ വൈകാതെ നിലവിലുള്ള പ്രതിസന്ധികളെല്ലാം ശാശ്വതമായി പരിഹരിക്കാനാകും എന്ന ഉറച്ച പ്രത്യാശയാണു സിനഡിനുള്ളത്. ഇതിനായി സഭയൊന്നാകെ പ്രാർത്ഥിക്കണമെന്നു സ്നേഹപൂർവ്വം ആവശ്യപ്പെടുന്നു. #{blue->none->b-> എറണാകുളം ബസിലിക്ക ‍}# മേജർ ആർച്ചുബിഷപ്പിന്റെ ആസ്ഥാനദൈവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഏതാനും മാസങ്ങളായി അടഞ്ഞുകിടക്കുന്നതു സഭയുടെ മുഴുവൻ ദുഃഖമാണ്. ഏകീകൃത കുർബാനയർപ്പണരീതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷം ക്രമസമാധാനപ്രശ്നമായി വളർന്നപ്പോഴാണ് ആദ്യം ജില്ലാഭരണകൂടവും പിന്നീടു പോലീസും മുൻകൈ എടുത്തു ബസിലിക്ക അടച്ചത്. പൊതുസമൂഹത്തിൽ സഭയുടെ പ്രതിച്ഛായ ഏറെ വികലമാക്കുന്ന പ്രവർത്തനങ്ങൾ ഇതിനോടനുബന്ധിച്ചു നടന്നതു നമ്മുടെ സഭയ്ക്കു തീരാകളങ്കമായി. എറണാകുളം ബസിലിക്കാ ദൈവാലയം തുറക്കാനും വിശുദ്ധകുർബാനയൊഴികെയുള്ള ആത്മീയകർമങ്ങൾ അനുഷ്ഠിക്കാനും ധാരണയായിട്ടുണ്ട്. കത്തീഡ്രൽ ദൈവാലയം എന്ന നിലയിൽ ശൈ്ലഹികസിംഹാസനത്തിന്റെ നിർദ്ദേശപ്രകാരം ഏകീകൃതരീതിയിലുള്ള വിശുദ്ധകുർബാനയർപ്പണമല്ലാതെ ജനാഭിമുഖകുർബാന അവിടെ അർപ്പിക്കില്ല എന്നു ബസിലിക്കാ വികാരിയും കൈക്കാരന്മാരും നൽകിയ ഉറപ്പിന്മേലാണു ദൈവാലയം തുറക്കുന്നത്. ഇതിനുവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കാനൻനിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ അവഗണിച്ചു, പരസ്പരവിശ്വാസവും സ്നേഹവുംവഴി സഭാഗാത്രത്തിലെ മുറിവുകൾ ഉണക്കാൻ എല്ലാവരും ബോധപൂർവം ശ്രമിക്കണം. #{blue->none->b-> മണിപ്പൂർ കലാപം ‍}# ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഭാരതത്തിൽ വർദ്ധിച്ചുവരുന്നതു തികച്ചും ആശങ്കാജനകമാണ്. ഗോത്രസംഘർഷമായി ആരംഭിച്ച മണിപ്പൂർ കലാപം വർഗീയമായി ആളിക്കത്താൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അഗ്നിയണക്കാൻ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. വർഗീയകലാപമായിമാറിയ സംഘർഷത്തിൽ നൂറുക്കണക്കിനു മനുഷ്യജീവൻ പൊലിഞ്ഞിട്ടും അക്രമങ്ങൾ നിയന്ത്രിക്കാനോ വിധ്വംസകപ്രവർത്തകരെ നിലക്കുനിറുത്താനോ ഭരണകൂടത്തിനു കഴിയുന്നില്ല. മുന്നൂറോളം ക്രൈസ്തവ ദൈവാലയങ്ങൾ തകർക്കപ്പെട്ടിട്ടും ആയിരങ്ങൾ ഭവനരഹിതരായിട്ടും ഇത്തരം പ്രവർത്തനങ്ങളെ അപലപിക്കാനോ കലാപകാരികളെ തള്ളിപറയാനോ ഭരണത്തിന്റെ തലപ്പത്തുള്ളവർ ഇനിയും തയ്യാറായിട്ടില്ല എന്നതു വേദനാജനകമാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനും ന്യൂനപക്ഷങ്ങളെ ശ്വാസംമുട്ടിക്കാനുമായി നിയമങ്ങൾതന്നെ നിർമിക്കപ്പെടുന്നു എന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കേരളത്തിലും കൈ്രസ്തവവിദ്യാഭ്യാസസ്ഥാപനങ്ങൾ വർഗീയ ലക്ഷ്യങ്ങളോടെ ആക്രമിക്കപ്പെടുന്ന സാഹചര്യം വർദ്ധിച്ചുവരുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്. #{blue->none->b-> കാർഷിക പ്രശ്നങ്ങൾ ‍}# കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുഭാവപൂർവമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിവിധിക്കുശേഷവും കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടാതെ നില്ക്കുന്നു എന്ന സത്യം സംസ്ഥാനസർക്കാർ മനസ്സിലാക്കണം. കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കർഷകനെ സംരക്ഷിക്കുന്ന നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളതു ദുഃഖകരമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലമുള്ള ജീവഹാനി സമീപകാലത്തു വളരെയേറെ വർദ്ധിച്ചിരിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച കർഷകകുടുംബങ്ങളെ കടക്കെണിയിലും മുഴുപ്പട്ടിണിയിലുമാക്കിയിരിക്കുന്നു എന്ന സത്യം സർക്കാർ തിരിച്ചറിയണം. കാർഷികോല്പന്നങ്ങൾക്കു ന്യായമായ താങ്ങുവില പ്രഖ്യാപിക്കും എന്ന വാഗ്ദാനം തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ മാത്രമായി ഒതുങ്ങിപോകുന്നില്ല എന്നു സർക്കാർ ഉറപ്പുവരുത്തണം. ഏറ്റെടുത്ത നെല്ലിന്റെ വിലകിട്ടാനായി സമരമുഖത്തായിരിക്കുന്ന നെൽകർഷകരുടെ പ്രശ്നങ്ങളിൽ സത്വരമായി ഇടപെടണമെന്നു സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അതിജീവനം അസാധ്യമെന്ന തിരിച്ചറിവിൽ യുവജനങ്ങളിൽ നല്ലൊരു പങ്കു നാടുവിട്ടുപോകാനിടയാകുന്ന സാഹചര്യം ഒരു സർക്കാരിനും ഭൂഷണമല്ലെന്നു മനസിലാക്കണം. നല്ല ദൈവത്തിന്റെ കരുതലാർന്ന പരിപാലനയ്ക്കു നമുക്കു നന്ദിപറയാം. ദൈവത്തിന്റെ അനുഗ്രഹീതമാതാവും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെയും മാധ്യസ്ഥ്യം നമുക്കു സഹായമാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2023-ാം ആണ്ട് ജൂൺ മാസം 16-ാം തീയതി നൽകപ്പെട്ടത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്.
Image: /content_image/India/India-2023-06-16-21:57:41.jpg
Keywords: ആലഞ്ചേരി
Content: 21356
Category: 18
Sub Category:
Heading: കെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം
Content: കൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടത്തി. സിബിസിഐ വനിതാ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ നവ്യ ഉദ്ഘാട നം ചെയ്തു. റീജണൽ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വ ഹിച്ചു. ട്രഷറർ ആനി ജോസഫ്, ഡോ. കെ.വി. റീത്താമ്മ, ലീന ജോർജ്, ലീലാമ്മ ബാബു, റോസക്കുട്ടി ഏബ്രഹാം, ലിൻസി രാജൻ, മീന റോബർട്ട് എന്നിവർ പ്രസംഗിച്ചു. മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. ലഹരിവ്യാപനത്തിനെതിരേ ബോധവത്കരണ ക്ലാസുകൾ നടത്താനും കുടുംബങ്ങളിലെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് കുടുംബിനികൾക്ക് മാർഗനിർദേശം നൽകാനും കേരള സഭാ നവീകരണ പ്രക്രിയയിൽ വനിതാ പ്രസ്ഥാനങ്ങളുടെ സജീവ ഭാഗഭാഗിത്വം ഉറപ്പാക്കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ 24 രൂപതകളിലെ പ്രതിനിധികൾ പങ്കെ ടുത്തു.
Image: /content_image/India/India-2023-06-17-11:55:51.jpg
Keywords: കെസിബിസി
Content: 21357
Category: 1
Sub Category:
Heading: അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി: മണിപ്പൂരില്‍ സ്ഥിതി ദയനീയം
Content: ഇംഫാല്‍: കലാപത്തെ തുടര്‍ന്നു തികച്ചും അശാന്തമായ മണിപ്പൂരില്‍ അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായെന്നും മണിപ്പൂരി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ക്രിസ്ത്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 3-ന് ആരംഭിച്ച കലാപത്തില്‍ ഇംഫാല്‍ താഴ് വരയും, ചുരാചന്ദ്പൂറും ഒറ്റപ്പെട്ടിരിക്കുകയാണ്. കലാപത്തിനിടയില്‍ മണിപ്പൂര്‍ പോലീസ് ട്രെയിനിംഗ് കൊളേജില്‍ നിന്നും, രണ്ട് പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്നും, ഐ.ആര്‍.ബി ബറ്റാലിയന്‍ ക്യാമ്പില്‍ നിന്നുമായി 1,000-ത്തോളം തോക്കുകളും, 10,000 റൗണ്ട് വെടിയുണ്ടകളും മെയ്തി വിഭാഗക്കാര്‍ മോഷ്ടിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പോലീസ് ഒത്താശയോടെയായിരിന്നുവെന്നും ഇതിന് പിന്നാലെ ക്രൈസ്തവര്‍ക്കു നേരെ അതിക്രൂരമായി ആക്രമണം ഉണ്ടായെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിനിടെ കലാപത്തിനിടയില്‍ കൊള്ളയടിക്കപ്പെട്ട 488 ആയുധങ്ങളും, 6,800 റൗണ്ട് വെടിയുണ്ടകളും വീണ്ടെടുത്തുവെന്ന് മണിപ്പൂര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായ കുല്‍ദീപ് സിംഗ് പറഞ്ഞതായി ഉക്റുല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമേ, 22 പൗണ്ട് (10 കിലോ) സ്ഫോടക വസ്തുക്കളും ആസാം റൈഫിള്‍സും കണ്ടെടുത്തിട്ടുണ്ട്. ഗോത്രവര്‍ഗ്ഗക്കാരായ 64 ക്രൈസ്തവര്‍ ഉള്‍പ്പെടെ 73 പേര്‍ ഇതുവരെ കൊല്ലപ്പെടുകയും, ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 1700 വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. 35,000 ക്രൈസ്തവര്‍ ഉള്‍പ്പെടെ ഏതാണ്ട് 50,000-ത്തോളം ആളുകളാണ് പ്രാണരക്ഷാര്‍ത്ഥം സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്തിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലെ ഹൈന്ദവരുടെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഏതാണ്ട് 397 ദേവാലയങ്ങളും, 6 ക്രിസ്ത്യന്‍ സ്ഥാപനങ്ങളും, അഗ്നിക്കിരയാവുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു. അക്രമം തടയുന്നതില്‍ പ്രാദേശിക പോലീസ് വീഴ്ചവരുത്തിയെന്ന് ഇംഫാല്‍ രൂപതയുടെ വികാര്‍ ജനറലായ ഫാ. വര്‍ഗീസ്‌ വേലിക്കകം ആരോപിച്ചിരിന്നു. പോലീസ് അക്രമം നോക്കിനില്‍ക്കുകയോ, അക്രമത്തില്‍ പങ്കുചേരുകയോ ചെയ്യുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ്ഗപദവി നല്‍കുന്ന മണിപ്പൂര്‍ ഹൈക്കോടതിയുടെ സമീപകാല ഉത്തരവാണ് കലാപത്തിനു പിന്നിലെ പ്രധാനം കാരണം. ഗോത്രവര്‍ഗ്ഗക്കാര്‍ ഇതിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം എതിര്‍ വിഭാഗം വര്‍ഗ്ഗീയ ആയുധമാക്കി കലാപത്തിലേക്ക് നയിക്കുകയായിരിന്നു.
Image: /content_image/News/News-2023-06-17-12:24:34.jpg
Keywords: മണിപ്പൂ
Content: 21358
Category: 18
Sub Category:
Heading: വിടവാങ്ങിയ ജീസസ് യൂത്ത് പ്രവർത്തകരുടെ ഓര്‍മ്മയില്‍ 'സോൾ ഫിഷേഴ്സ്' മ്യൂസിക്കൽ ആൽബം
Content: താമരശ്ശേരി: ഇരുപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് ആകസ്മികമായി വിടവാങ്ങിയ ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. 2001 മാർച്ച്‌ 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി കാവിൽപുരയിടം, ഷിജി കറുത്ത പാറക്കൽ, ബിന്ദു വഴീകടവത്ത്, റീന പാലറ എന്നീ അഞ്ചു ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതത്തെ ആസ്‌പദമാക്കി ജി ബാൻഡ് അണിയിച്ചൊരുക്കിയ മ്യൂസിക്കൽ ആൽബം 'സോൾ ഫിഷേഴ്സ്' എന്ന പേരിലാണ് പുറത്തിറക്കിയത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, സംഗീത അഭിരുചിയുള്ള കുറച്ചു യുവജനങ്ങളുടെ കൂട്ടായ്മയാണ് ജി ബാൻഡ്. കപ്പുച്ചിൻ വൈദികനായ ഫാ. ജോജോ മണിമലയാണ് ഈ സംഗീത കൂട്ടായ്മയുടെ സ്ഥാപകൻ. ജെസ്റ്റോ ജോസഫ് ആണ് ബാന്റിനെ നയിക്കുന്നത്. ആൽബിൻ തോമസ് രചനയും ലിബിൻ നോബി ഈണവും നൽകിയ ഗാനം സിനോവ് രാജ്, എലിഷ എബ്രഹാം എന്നിവർ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജിന്റോ തോമസ് ഈ ആൽബത്തിന്റെ സംവിധായകൻ. ടോണി ജോസ് ഇതിലെ രംഗങ്ങൾ ചിത്രീകരിച്ചിരിച്ചു. എഡിറ്റിംഗ് അഭിലാഷ് കോക്കാടും ടൈറ്റിൽ ഡിസൈൻ ജോയൽ മാത്യുവുമാണ്. ജി ബാന്റിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ God's Band ൽ ആണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത്. ഇടുക്കി രാജപുരത്ത് ഇടവക നവീകരണ പ്രവർത്തനം നടത്തി മടങ്ങുന്നതിനിടയിലായിരുന്നു ജീസസ് യൂത്ത് പ്രവർത്തകരുടെ ആകസ്മിക മരണം സംഭവിച്ചത്. ഗുരുവായൂരിൽ നിന്നും തലശേരിക്ക് വന്ന പ്രണവം ബസ് ആണ് പൂക്കിപറമ്പിൽ വച്ച് അഗ്നിക്കിരയായത്. അമിത വേഗത്തിൽ വന്ന ബസ് പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി കാറിൽ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 44 ജീവനുകൾ പൊലിഞ്ഞു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർക്കൊപ്പം ഇടവക നവീകരണത്തിനു പോയവരിൽ ഒരാൾ അപകടത്തിനുശേഷം പൗരോഹിത്യം സ്വീകരിച്ചിരുന്നു.
Image: /content_image/India/India-2023-06-17-15:29:30.jpg
Keywords: ജീസസ് യൂ
Content: 21359
Category: 1
Sub Category:
Heading: മുന്‍ നൈജീരിയന്‍ പ്രസിഡന്റിന് 'യാത്രയയപ്പ് സമ്മാനമായി' ക്രൈസ്തവ കൂട്ടക്കുരുതി; മെയ് മാസത്തില്‍ കൊല്ലപ്പെട്ടത് 700 ക്രൈസ്തവർ
Content: അബൂജ: ക്രൈസ്തവർക്കെതിരായ മതപീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ കടുത്ത ഇസ്ലാമികവാദിയായ മുന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിക്കുള്ള 'യാത്രയയപ്പ് സമ്മാന'മെന്ന നിലയില്‍ മെയ് മാസത്തില്‍ 700 ക്രിസ്ത്യാനികളെ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. ഇക്കഴിഞ്ഞ മെയ് 29-നാണ് ബുഹാരി, പുതിയ പ്രസിഡന്റായ ബോല ടിനുബുവിന് അധികാരം കൈമാറിയത്. 2015 മുതല്‍ 2023 വരെയുള്ള ഭരണകാലയളവില്‍ ക്രിസ്ത്യന്‍ വിരുദ്ധ മുസ്ലീം അനുകൂല അജണ്ട വളര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചുവെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ് ബുഹാരിയെന്നു ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. “2023 മെയ് 29-ന് കടുത്ത ഇസ്ലാമിക വാദിയായ മുന്‍ പ്രസിഡന്റിന് ഫുലാനികള്‍ വിടവാങ്ങല്‍ ആശംസിച്ചു. സമ്മാനമെന്ന നിലയില്‍ മെയ് മാസത്തില്‍ നിസ്സഹായരായ 700 ക്രിസ്ത്യാനികളെയാണ് ഫുലാനികള്‍ കൊലപ്പെടുത്തിയത്” - സംഘടനയുടെ ചെയര്‍മാനും, കത്തോലിക്ക മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എമേക ഉമേഗബലാസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലേറ്റോയിൽ 350, ബെന്യുവിൽ 190, കടുണയിൽ 100, നാസര്‍വായിൽ 62, നൈജറിൽ 50, താരാബായിൽ 40, ബോര്‍ണോ/യോബെ 40 എന്നിങ്ങനെയാണ് സംസ്ഥാന അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം. 2023 ഏപ്രില്‍ 12-നും, ജൂണ്‍ 12-നും ഇടയിലുള്ള 60 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഇസ്ലാമിക തീവ്രവാദികള്‍ ആയിരത്തിയൊരുനൂറോളം നിസ്സഹായരായ ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും പ്രതിദിനം ശരാശരി 17 ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2023 ജനുവരി 1-നും, ജൂണ്‍ 12-നുമിടയിലുള്ള 160 ദിവസങ്ങള്‍ക്കുള്ളില്‍ 2150 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടുപോകപ്പെട്ട 1400 പേരില്‍ പത്ത് ശതമാനവും കൊല്ലപ്പെടുകയാണ് ഉണ്ടായത്. കഴിഞ്ഞ 60 ദിവസങ്ങള്‍ക്കുള്ളില്‍ 100 ദേവാലയങ്ങള്‍ അഗ്നിക്കിരയാവുകയോ, തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2009-ന് ശേഷം 53,350 ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബുഹാരിയുടെയും കടുണയില്‍ നിന്നും സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ നസീര്‍ എല്‍-റുഫായിയുടേയും 8 വര്‍ഷത്തെ ഭരണകാലത്ത് 31,350 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. 200 വൈദികര്‍ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ ഏറ്റുവാങ്ങി. നൈജീരിയയിലെ പ്രത്യേകിച്ച് വടക്കന്‍ നൈജീരിയയിലെ 5 കോടിയോളം വരുന്ന ക്രിസ്ത്യാനികള്‍ ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ ഭീഷണിയിലാണ് കഴിയുന്നത്. Tag: Report claims 700 Christians killed as ‘farewell gift’ to Nigeria’s ex-president, Nigeria christians Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-17-16:29:15.jpg
Keywords: നൈജീ
Content: 21360
Category: 1
Sub Category:
Heading: സ്പെയിനില്‍ വൈദികന് കുത്തേറ്റ അതേ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം
Content: മാഡ്രിഡ്: സ്പെയിനിലെ അല്‍ക്കോര്‍ക്കോണ്‍ പട്ടണത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്തോലിക്ക വൈദികന് കുത്തേറ്റ സെന്റ്‌ ജോസ്മരിയ എസ്ക്രീവ ഇടവക ദേവാലയത്തിനെതിരെ ആക്രമണം. ജൂണ്‍ 15 അര്‍ദ്ധരാത്രിയില്‍ നടന്ന ആക്രമണത്തില്‍ ദേവാലയം അലംകോലമാക്കി അക്രമികള്‍ കവര്‍ച്ച നടത്തി. സക്രാരിക്കും, വിശുദ്ധ വസ്തുക്കള്‍ക്കും യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലായെന്നാണ് പുറത്തുവരുന്ന വിവരം. ദേവാലയം അലംകോലമാക്കിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, താന്‍ അവരോടു ക്ഷമിക്കുകയാണെന്നും ഇടവക വികാരിയായ ഫാ. കോണ്‍ട്രേരാസ് പറഞ്ഞു. പോലീസ് സംഭവത്തേക്കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇതേ വൈദികനാണ് മൂന്നു വര്‍ഷം മുന്‍പ് 2020 സെപ്റ്റംബര്‍ 24നു കുത്തേറ്റത്. സ്പെയിനിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ സമീപകാലത്തായി കൂടിവരികയാണ്. ഇക്കഴിഞ്ഞ ജനുവരി 25-ന് ക്രിസ്തീയ വിശ്വാസം നിഷേധാത്മകമാണെന്നും, അത് ഇല്ലാതാക്കപ്പെടേണ്ടതാണെന്നും സ്പെയിനിലെ അല്‍ജെസിറാസ് പട്ടണത്തിലെ സാന്‍ ഇസിദ്രോ, ന്യൂ എസ്ത്രാ സെനോര ദെ പാല്‍മ ദേവാലയങ്ങളില്‍ കത്തിയുമായി ഒരു ഇസ്ലാമിക തീവ്രവാദി ആക്രമണം നടത്തിയപ്പോള്‍ പറഞ്ഞിരിന്നു. ആക്രമണത്തില്‍ ഒരു ദേവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദികന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2023-06-17-21:02:44.jpg
Keywords: സ്പെയി, സ്പാനി
Content: 21361
Category: 1
Sub Category:
Heading: കലാപം രൂക്ഷമായ മണിപ്പൂരില്‍ സമാധാന ദൗത്യം തുടര്‍ന്ന് മലയാളി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം
Content: ഗുവാഹത്തി: കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് സമാധാന ദൗത്യവുമായി വടക്ക് - കിഴക്കന്‍ അപ്പസ്തോലേറ്റ്. ഗുവാഹട്ടി നോർത്ത് ഈസ്റ്റ് ഇന്ത്യ ബിഷപ്‌സ് കോൺഫറൻസിന്റെ മുന്‍ പ്രസിഡന്‍റും മെത്രാപ്പോലീത്തയുമായ തോമസ്‌ മേനംപറമ്പില്‍ ഇതിനോടകം രണ്ടു പ്രാവശ്യം മണിപ്പൂര്‍ സന്ദര്‍ശിച്ചു സമാധാന ഇടപെടലുകള്‍ നടത്തിവരികയാണ്. ചുരാചന്ദ്പൂരിലും, കാങ്ങ്പോക്പിയിലും ഉള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരുമായി സംസാരിക്കാന്‍ കഴിഞ്ഞതായി ആര്‍ച്ച് ബിഷപ്പ് തോമസ്‌ മേനംപറമ്പില്‍ പറഞ്ഞു. സമാധാന ദൗത്യത്തിന്‍റെ ഭാഗമായി അദ്ദേഹം മെയ്തി ഭൂരിപക്ഷ മേഖലകളില്‍ അവരുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സമൂഹത്തിലെ ഉന്നതരും, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്നും സലേഷ്യന്‍ സമൂഹാംഗവും എണ്‍പത്തിയേഴുകാരനുമായ ഫാ. മേനംപറമ്പില്‍ ജൂണ്‍ 15-ന് മാറ്റേഴ്സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇരു വിഭാഗങ്ങളിലെയും ഉന്നത മത നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യം സങ്കീര്‍ണ്ണമാണ്. ആയുധധാരികളായ യുവാക്കളാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. മുതിര്‍ന്നവര്‍ക്ക് അവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ പോലും കഴിയുന്നില്ല. കണക്ക് കൂട്ടുന്നതിലും അപ്പുറമാണ് നഷ്ടങ്ങള്‍. ലളിതമായ പരിഹാരം സാധ്യമല്ല. കേന്ദ്ര സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകളെ കുറിച്ചും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഭൂരിപക്ഷമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ്ഗപദവി നല്‍കുന്ന ഹൈകോടതിയുടെ സമീപകാല ഉത്തരവിനെത്തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മെയ് 3-നാണ് മണിപ്പൂരില്‍ മെയ്തികളും, കുക്കികളും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. സംസ്ഥാനത്ത് അരങ്ങേറിയ കലാപത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. നൂറുകണക്കിന് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. 142 ഗ്രാമങ്ങളും, നാനൂറിലധികം ദേവാലയങ്ങളും, എണ്‍പത്തിമൂന്നോളം സഭാസ്ഥാപനങ്ങളും ചുട്ടെരിക്കപ്പെട്ടു. നിലവില്‍ വിവിധ സമുദായങ്ങളില്‍പ്പെടുന്ന 40,000-ത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
Image: /content_image/News/News-2023-06-17-23:49:13.jpg
Keywords: മണിപ്പൂ
Content: 21362
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കു എ‌സി‌എന്‍ ലഭ്യമാക്കിയത് 158 മില്യണ്‍ ഡോളറിന്റെ സഹായം
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കു കഴിഞ്ഞ വര്‍ഷം 158 മില്യണ്‍ ഡോളറിന്റെ സഹായം ലഭ്യമാക്കിയതായി കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ വാർഷിക റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യം യുക്രൈനാണ്. മൊത്തം സഹായത്തിന്റെ 10% യുക്രൈനാണ് ലഭ്യമാക്കിയത്. ആഫ്രിക്കയാണ് ഏറ്റവും കൂടുതൽ സഹായം ലഭിച്ച ഭൂഖണ്ഡം. അതേസമയം 158 മില്യണ്‍ ഡോളറിന്റെ സഹായ കഴിഞ്ഞവർഷം സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി എസിഎൻ ഉപയോഗിച്ചത് റെക്കോർഡാണ്. 364,000 -ത്തോളം വരുന്ന സാധാരണക്കാരാണ് ഇത്രയും പണം സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി എയിഡ് ടു ദ ചർച്ച് ഇൻ നീഡിന് നൽകിയതെന്നതും ശ്രദ്ധേയമാണ്. 2021ന് അപേക്ഷിച്ചു നോക്കുമ്പോൾ 13 മില്യണ്‍ ഡോളര്‍ അധികമായാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ദൈവം തങ്ങളുടെ പ്രവർത്തനത്തിന്മേൽ വീണ്ടും അനുഗ്രഹം ചൊരിഞ്ഞതും, സഹോദരി സഹോദരന്മാരുടെ അടിച്ചമർത്തലുകളുടെ വിലാപം കേട്ടതും കൃതജ്ഞതയോടും എളിമയോടും കൂടിയാണ് നോക്കിക്കാണുന്നതെന്ന് എസിഎൻ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹേയിൻ പറഞ്ഞു. ഇത് ഭാവിയെ ആത്മവിശ്വാസത്തോടെ നോക്കിക്കാണാൻ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് 82.6 ശതമാനം പണവും കഴിഞ്ഞ വർഷം വിനിയോഗിച്ചത്. സുവിശേഷ വത്കരണത്തിനും, വിവിധ പദ്ധതികൾക്കും വേണ്ടി ഈ പണം വിനിയോഗിക്കപ്പെട്ടു. യുദ്ധം മൂലം പ്രതിസന്ധി നേരിടുന്ന യുക്രൈന് വേണ്ടി 353 പദ്ധതികളാണ് സന്നദ്ധ സംഘടന പ്രാവർത്തികമാക്കി നൽകിയത്. ഇതിന്റെ ഗുണം ലഭിച്ചവരിൽ വൈദികരും സന്യസ്തരും, സെമിനാരി വിദ്യാർത്ഥികളും, അഭയാർത്ഥികളെ സഹായിക്കുന്ന സഭയുടെ പ്രവർത്തകരും ഉൾപ്പെടുന്നു. ആഫ്രിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ തുക ലഭിച്ച പ്രദേശം പശ്ചിമേഷ്യയാണ്. 972 കെട്ടിടങ്ങളുടെ നിർമ്മാണത്തിന് വേണ്ടിയാണ് സംഘടന കഴിഞ്ഞവർഷം പണം നൽകിയത്. ഇതിൽ മൂന്നിൽ ഒന്ന് തുകയും വിനിയോഗിക്കപ്പെട്ടത് ദേവാലയങ്ങളോ ചാപ്പലുകളോ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ്. ആഫ്രിക്കയിലും, ലാറ്റിനമേരിക്കയിലും മിഷനറിമാർക്ക് സഞ്ചരിക്കാൻ സൈക്കിളുകൾ അടക്കം എസിഎൻ വാങ്ങി നൽകി. മൊത്തം കഴിഞ്ഞവർഷം 5702 പദ്ധതികൾക്ക് വേണ്ടിയാണ് സംഘടന പണം ചെലവഴിച്ചത്.
Image: /content_image/News/News-2023-06-18-00:19:40.jpg
Keywords: എ‌സി‌എന്‍, നീഡ്
Content: 21363
Category: 18
Sub Category:
Heading: കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: കർണ്ണാടകയിൽ ബിജെപി മന്ത്രിസഭ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ പുതിയ സർക്കാർ എടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങളിൽ കൂടുതൽ ദുരുപയോഗിക്കപ്പെടാൻ ഇടയുള്ള വ്യവസ്ഥകൾ കർണ്ണാടകയിലെ നിയമത്തിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു എന്നുള്ളതാണ് വാസ്തവം. കർണ്ണാടകയിൽ ഉൾപ്പെടെ പ്രസ്തുത നിയമം നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമത്തിലെ വിവിധ വകുപ്പുകൾ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഒട്ടനവധി വ്യാജ പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായിട്ടുണ്ടെന്നു ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടാനും വൈദികരെയും സന്യസ്തരെയും കയ്യേറ്റം ചെയ്യാനും ചിലർ ഈ നിയമത്തെ മറയാക്കിയിട്ടുള്ള ഒട്ടേറെ സന്ദർഭങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നതോടൊപ്പം, ഒട്ടേറെ നിരപരാധികളെ കേസുകളിൽ അകപ്പെടുത്താനും കാരണമായിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ ഹിന്ദുത്വ വർഗ്ഗീയ സംഘടനകൾ തങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്കുവേണ്ടി വ്യാപകമായി ദുരുപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് വ്യക്തമാണ്. ഇത്തരമുള്ള കരിനിയമങ്ങൾ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. ഇന്ത്യയിലെ മതേതര സമൂഹത്തിന്റെ സുസ്ഥിതിയും ഭാവിയും സമുദായങ്ങൾ തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കേണ്ടതും കണക്കിലെടുത്ത് മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കാൻ മറ്റു സർക്കാരുകളും തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-06-19-10:14:01.jpg
Keywords: കെസിബിസി
Content: 21364
Category: 18
Sub Category:
Heading: മണിപ്പൂരി ക്രൈസ്തവര്‍ക്ക് വേണ്ടി ഐക്യദാർഢ്യ ദിനാചരണം നടത്തി
Content: കൊച്ചി: മണിപ്പൂരിലെ കലാപത്തിലും ക്രൈസ്തവ സ്ഥാപനങ്ങൾ നശിപ്പിക്കുന്നതിലും പ്രതിഷേധിച്ചും സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടും കത്തോലിക്കാ കോൺഗ്രസ് ഐക്യദാർഢ്യ ദിനാചരണം നടത്തി. ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ദേവാലയങ്ങളില്‍ പ്രതിഷേധയോഗങ്ങളും പ്രാർത്ഥന കൂട്ടായ്മകളും സംഘടിപ്പിച്ചു. മണിപ്പൂരിൽ അതിക്രൂരമായി വേട്ടയാടപ്പെടുന്ന ക്രൈസ്തവ സമുദായത്തോടും പൊതുസമൂഹത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് എല്ലാ യൂണിറ്റുകളിലും ഐക്യദാർഢ്യ ദിനമായി ആചരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. മണിപ്പുർ ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിർവ്വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാ ക്കശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, വർഗീസ് ആന്റണി, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. ചാക്കോ കാളാംപറമ്പിൽ, തോമസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-06-19-10:45:58.jpg
Keywords: മണിപ്പൂ