category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം
Contentകൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടത്തി. സിബിസിഐ വനിതാ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ നവ്യ ഉദ്ഘാട നം ചെയ്തു. റീജണൽ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വ ഹിച്ചു. ട്രഷറർ ആനി ജോസഫ്, ഡോ. കെ.വി. റീത്താമ്മ, ലീന ജോർജ്, ലീലാമ്മ ബാബു, റോസക്കുട്ടി ഏബ്രഹാം, ലിൻസി രാജൻ, മീന റോബർട്ട് എന്നിവർ പ്രസംഗിച്ചു. മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. ലഹരിവ്യാപനത്തിനെതിരേ ബോധവത്കരണ ക്ലാസുകൾ നടത്താനും കുടുംബങ്ങളിലെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് കുടുംബിനികൾക്ക് മാർഗനിർദേശം നൽകാനും കേരള സഭാ നവീകരണ പ്രക്രിയയിൽ വനിതാ പ്രസ്ഥാനങ്ങളുടെ സജീവ ഭാഗഭാഗിത്വം ഉറപ്പാക്കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ 24 രൂപതകളിലെ പ്രതിനിധികൾ പങ്കെ ടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-17 11:55:00
Keywordsകെസിബിസി
Created Date2023-06-17 11:55:51