Contents
Displaying 20971-20980 of 25003 results.
Content:
21375
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതി പതിവ്, നടക്കുന്നത് ഇസ്ലാമികവത്ക്കരണം: സാഹചര്യം വിവരിച്ച് ബിഷപ്പ് വില്‍ഫ്രഡ് അനാഗ്ബെ
Content: ബെന്യൂ/ വാഷിംഗ്‌ടണ്‍ ഡി.സി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനവും, കൊലപാതകങ്ങളും നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് നൈജീരിയയിലെ ബെന്യു സംസ്ഥാനത്തിലെ മാകുര്‍ഡി രൂപതാധ്യക്ഷന്‍ ബിഷപ്പ് വില്‍ഫ്രഡ് അനാഗ്ബെ. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെത്രാന്‍ നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങളെ കുറിച്ച് വിവരിച്ചത്. ദുഃഖവെള്ളിയാഴ്ച ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികള്‍ നൂറോളം ക്രൈസ്തവരായ കൃഷിക്കാരുടെ അഭയകേന്ദ്രമായിരുന്ന എലിമെന്ററി സ്കൂള്‍ കെട്ടിടം ആക്രമിച്ച് 43 പേരെ കൊലപ്പെടുത്തുകയും, നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ ആ വീഡിയോ കാണുകയാണെങ്കില്‍ വിതുമ്പിപ്പോകുമെന്നും അവര്‍ വന്ന് എല്ലാവരേയും കൂട്ടക്കുരുതി ചെയ്യുകയായിരിന്നുവെന്നും ബിഷപ്പ് അനാഗ്ബെ പറഞ്ഞു. ഇത്രയും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു അറസ്റ്റും നടന്നിട്ടില്ല. സര്‍ക്കാരാണെങ്കില്‍ ഇതിനെതിരെ യാതൊരു നടപടിയും കൈകൊള്ളുന്നില്ല. നൈജീരിയ അമേരിക്കയേപ്പോലെയല്ല, ഇവിടെ നിങ്ങള്‍ക്ക് സംസ്ഥാന പോലീസുണ്ട്. എന്നാല്‍ ബെന്യു സംസ്ഥാനത്തില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് രാജ്യ തലസ്ഥാനത്തിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും വിളി വന്നാലെ പോലീസ് അനങ്ങുകയുള്ളൂ. ഇസ്ലാമിക അജണ്ട നടപ്പിലാക്കുവാനുള്ള ശ്രമങ്ങളാണ് നൈജീരിയയില്‍ നടന്നുവരുന്നത്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും, ഇസ്ലാമിക് സ്റ്റേറ്റിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യാ വിഭാഗവും ക്രിസ്ത്യാനികള്‍ക്കു എതിരെയുള്ള ആക്രമണങ്ങള്‍ പതിവാക്കിയിരിക്കുകയാണെന്നും ബിഷപ്പ് അനാഗ്ബെ പറഞ്ഞു. 60 ലക്ഷത്തോളം ജനസംഖ്യയുള്ള ബെന്യു സംസ്ഥാനത്തിലെ ജനങ്ങളില്‍ 99%വും ക്രൈസ്തവരാണെന്നും മെത്രാന്‍ പറഞ്ഞു. 2022-ന്റെ തുടക്കം മുതല്‍ ബെന്യു സംസ്ഥാനത്തിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നൂറ്റിനാല്‍പ്പതോളം ആക്രമണങ്ങളാണ് നടന്നത്. 591 പേര്‍ കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്തില്‍ മാത്രം 15 ലക്ഷത്തോളം പേര്‍ ഭവനരഹിതരായിരിക്കുകയാണ്. 1989-ലെ അബൂജ പ്രഖ്യാപനത്തില്‍ നൈജീരിയ ഒരു ഇസ്ലാമിക രാഷ്ട്രമായിരിക്കണമെന്നാണ് പറയുന്നത്, അതാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മെത്രാന്‍ വിവരിച്ചു. തനിക്ക് പതിമൂന്നോളം ഇടവകകള്‍ നഷ്ടമായി. എന്നാല്‍ ഈ അതിക്രമങ്ങള്‍ക്കൊന്നും വിശ്വാസികളുടെ ക്രിസ്തു വിശ്വാസത്തെ ഇളക്കുവാന്‍ കഴിഞ്ഞിട്ടില്ല. രക്തസാക്ഷികളുടെ രക്തം ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തായി മാറിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് നൈജീരിയയിലാണെന്നു പറഞ്ഞ മെത്രാന്‍, ഒരു ദിവസം അക്രമപരമ്പര അവസാനിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. നിരാലംബരായ തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്നു അമേരിക്കന്‍ കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് മെത്രാന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. അതേസമയം ഇക്കഴിഞ്ഞ ശനിയാഴ്ച നൈജീരിയയിലെ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികയായിരിന്ന യുവ മിഷ്ണറി വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി.
Image: /content_image/News/News-2023-06-20-18:06:55.jpg
Keywords: നൈജീ, ഇസ്ലാ

21376
Category: 9
Sub Category:
Heading: കുവൈറ്റ് കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ ആത്മീയ ശുശ്രൂഷ ഇന്ന് ZOOM-ല്‍
Content: കുവൈറ്റ് കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ ആത്മീയ ശുശ്രൂഷ ഇന്ന് ZOOM-ല്‍ നടക്കും. ഫാ. ജോൺസൻ നെടുംപുറത്ത് എസ്‌ഡിബിയുടെ ആത്മീയ നേതൃത്വത്തിൽ ഇന്നത്തെ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ബ്രദർ. ബോണി സെബാസ്റ്റ്യൻ നയിക്കും. ഇന്ത്യൻ സമയം രാത്രി 9:30 ന് ജപമാലയോടെ ആരംഭിച്ചു രാത്രി 11 മണിയോടെ ശുശ്രൂഷ അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരണം. ** Date: 20th June 2023, ** Tuesday 9:30 PM to 11 PM (INDIA Time) ** Join Zoom Meeting: {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ->https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010
Image: /content_image/Events/Events-2023-06-20-18:35:02.jpg
Keywords: കരിസ്മാ

21377
Category: 1
Sub Category:
Heading: ഭരണകൂട ഭീകരതയുടെ ഇര ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം
Content: ലണ്ടന്‍: ഭരണകൂട ഭീകരതയുടെ ഇരയായി വേട്ടയാടപ്പെട്ട് മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം. ബ്രിട്ടനിലെ ജെസ്യൂട്ട് സമൂഹത്തിന്റെ നേതൃത്വത്തിലായിരിന്നു പ്രതിഷേധ ധര്‍ണ്ണ. #StandWithStan എന്ന ഹാഷ്ടാഗ് ഉള്‍പ്പെടെയുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചായിരിന്നു മാർച്ച്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഭീകരവാദം ആരോപിച്ച് ഇന്ത്യൻ കസ്റ്റഡിയിലിരിക്കെയാണ് ഫാ.സ്റ്റാൻ മരിച്ചതെന്ന് ജെസ്യൂട്ട്സ് ഇന്‍ ബ്രിട്ടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കുറ്റാരോപിത സ്ഥാനത്ത് നിന്നു ഫാ. സ്റ്റാന്‍ സ്വാമിയെ നീക്കം ചെയ്യണമെന്നും നീതി ലഭ്യമാക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഫാ. സ്റ്റാൻ സ്വാമിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു ജെസ്യൂട്ട് നേതൃത്വം നിവേദനവും കൈമാറിയിട്ടുണ്ട്. ഭരണകൂട ഭീകരതയ്ക്കിരയായി ജയിലില്‍ കഴിയവേ മരണപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമാണ് ഫാ. സ്റ്റാന്‍ സ്വാമി. 2020 ഒക്ടോബര്‍ 8-ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും കള്ളകേസ് ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത വൈദികനെ യു.പി.എ ചുമത്തി നവി മുംബൈയിലെ തലോജ ജയിലിലടക്കുകയായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗവും മറ്റ് രോഗങ്ങളും ഉണ്ടായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങള്‍ പല പ്രാവശ്യം ചൂണ്ടിക്കാണിച്ചുവെങ്കിലും കോടതിയില്‍ നിന്ന്‍ വരെ നീതി നിഷേധമുണ്ടായി. പരസഹായം കൂടാതെ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നിര്‍വഹിക്കുവാന്‍ കഴിയാത്ത അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചു. നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ 2021 മെയ് 29നാണ് ഫാ. സ്റ്റാന്‍ സ്വാമിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2021 ജൂലൈ 5നു നീതിപീഠത്തിന്റേയും ഭരണകൂടത്തിന്റേയും ദയ നിഷേധിക്കപ്പെട്ടു ആദിവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സ്വരമായിരിന്ന ഫാ. സ്റ്റാന്‍ മരണപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. Tag: Marched to the High Commission of India in central London to hand in a petition calling for justice for Fr Stan Swamy SJ, Fr Stan, Archbishop Peter Machado christians Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-20-21:14:05.jpg
Keywords: സ്റ്റാന്‍

21378
Category: 18
Sub Category:
Heading: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മ പ്രധാനമന്ത്രിക്ക് കത്തയച്ചു
Content: ന്യൂഡൽഹി: മണിപ്പൂരിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം നിയന്ത്രണ വിധേയമാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷവും മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് രാഷ്ട്രപതി ഭരണം അനിവാര്യമാണെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ കത്തിൽ ആവശ്യപ്പെട്ടു. ഇതേ വിഷയത്തിൽ ആക്ട്സ് ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ, ബി.ബി. ജോർജ് ചാക്കോ എന്നിവർ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാപുരയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Image: /content_image/India/India-2023-06-21-10:17:08.jpg
Keywords: മണിപ്പൂ

21379
Category: 18
Sub Category:
Heading: മോൺ. ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പദവിയിലേക്ക്; പ്രഖ്യാപനം ജൂലൈ 19ന്
Content: കൊച്ചി: വരാപ്പുഴ അതിരൂപത മുൻ വികാരി ജനറാളും ജീവകാരുണ്യപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ ദൈവദാസ പദവിയി ലേക്ക് ഉയർത്താൻ വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിന്റെ അനുമതി. ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 19ന് മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലയിനായി ദീർഘകാലം സേവനം ചെയ്ത മോൺ. ഇമ്മാനുവൽ ലോപ്പസ് ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടറായിരുന്നു. എഴുത്തുകാരൻ, ആത്മീയ പിതാവ്, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളിലും മോൺ. ലോപ്പസ് അറിയപ്പെട്ടു. ജൂലൈ 19ന് വരാപ്പുഴ ആർച്ച്ബിഷപ്സ് ഹൗസിൽനിന്നും മോൺ. ഇമ്മാനുവൽ ലോപ്പ സിന്റെ ഛായാചിത്ര പ്രയാണം ചാത്യാത്ത് പള്ളിയിലെത്തും. അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പുഷ്പാർച്ച നടത്തും. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിമധ്യേ ദൈവദാസ പ്രഖ്യാപനം നടക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ ഫാ. പോൾസൺ കൊറ്റിയാത്ത് അറിയിച്ചു.
Image: /content_image/India/India-2023-06-21-10:33:49.jpg
Keywords: വരാപ്പുഴ

21380
Category: 24
Sub Category:
Heading: യൗസേപ്പിതാവിന്റെ നിർമ്മല ഹൃദയ തിരുനാൾ
Content: സഭയുടെ ആരാധനക്രമത്തില്‍ ഈശോയുടെ തിരുഹൃദയ തിരുനാളും മറിയത്തിന്റെ വിമല ഹൃദയ തിരുനാളും പോലെ പരസ്യമായി ആചരിക്കുന്നില്ലെങ്കിലും ഈ തിരുനാളുകള്‍ കഴിഞ്ഞു വരുന്ന ബുധനാഴ്ച (ഈ വര്‍ഷത്തില്‍ ഇന്ന്) വിശുദ്ധ യൗസേപ്പിതാവിന്റെ നിര്‍മ്മല ഹൃദയ തിരുനാളായി ആചരിക്കുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട്. ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കവും മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയും സ്വകാര്യ ഭക്തഭ്യാസമായാണ് സഭയില്‍ ആരംഭിച്ചത്. 1856 ല്‍ ഒന്‍പതാം പീയൂസ് മാര്‍പാപ്പയാണ് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ആഗോള സഭയില്‍ പൊതുവായി സ്ഥാപിച്ചത്. 1944ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് മറിയത്തിന്റെ വിമല ഹൃദയ തിരുനാളിന് സാര്‍വ്വത്രിക സഭയില്‍ അംഗീകാരം നല്‍കിയത്. ?ഈശോയുടെ തിരുഹൃദയത്തോടും മാതാവിന്റെ വിമല ഹൃദയത്തോടുമുള്ള ഭക്തി പോലെ യൗസേപ്പിതാവിന്റെ നിര്‍മ്മല ഹൃദയത്തോടുള്ള ഭക്തിക്കും ഒരു പക്ഷേ ഭാവിയില്‍ സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചേക്കാം. 1994-ല്‍ എഡ്സണ്‍ ഗ്ലോബര്‍ എന്ന ബ്രസീലിയന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിക്ക് ഈശോയുടെയും മറിയത്തിന്റെയും ഒരു ദര്‍ശനം ഉണ്ടായി. 'ജപമാലയുടെയും സമാധാനത്തിന്റെയും രാജ്ഞി' എന്ന തലക്കെട്ടില്‍ ദൈവമാതാവ് അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു, മാനസാന്തരം, കുര്‍ബാന, കുമ്പസാരം, അനുതാപം എന്നിവയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. എഡ്സന്റെ അമ്മ മരിയയ്ക്കും പ്രത്യക്ഷീകരണങ്ങള്‍ ഉണ്ടായി. യൗസേപ്പിതാവിന്റെ ഏറ്റവും നിര്‍മ്മലമായ ഹൃദയത്തോടുള്ള ഭക്തിയുടെ പ്രാധാന്യം ഈശോയും മറിയയും അന്നവനോടു ഊന്നിപ്പറഞ്ഞു. #{blue->none->b->യൗസേപ്പിതാവിന്റെ ഏറ്റവും പരിശുദ്ധമായ ഹൃദയം}# വിശുദ്ധവും വിമലവുമായ ഈശോയുടെയും മറിയത്തിൻ്റെയും ഹൃദയങ്ങളെപ്പോലെ, വിശുദ്ധ യൗസേപ്പ് തന്റെ ഏറ്റവും നിർമ്മലമായ ഹൃദയം എങ്ങനെയുള്ളതാണെന്ന് എഡ്സനു വെളിപ്പെടുത്തി. അത് ദൈവസ്നേഹത്താൽ ജ്വലിക്കുന്ന ഒരു ഹൃദയമായിരുന്നു, #{blue->none->b->യൗസേപ്പിതാവിന്റെ നിർമ്മല ഹൃദയത്തിൻ്റെ ഘടന}# ഹൃദയത്തിനുള്ളിലെ അഗ്നിജാലകൾ: ഈശോയോടും പരിശുദ്ധ മറിയത്തോടുമുള്ള സ്നേഹത്താൽ എരിയുന്ന യൗസേപ്പിതാവിൻ്റെ ഹൃദയത്തിൻ്റെ പ്രതീകം. വെള്ള ലില്ലി പൂക്കൾ: യൗസേപ്പിതാവിൽ നിറഞ്ഞു നിന്ന നിർമ്മലത, വിശുദ്ധി, പരിശുദ്ധ സ്നേഹം എന്നിവയുടെ പ്രതീകം. ഹൃദയം: തിരുകുടുംബത്തോടും നമ്മളോടുമുള്ള യൗസേപ്പിതാവിൻ്റെ പൈതൃക സ്നേഹത്തിൻ്റെ അടയാളം. യൗസേപ്പിതാവിൻ്റെ പ്രധാന വെളിപ്പെടുത്തലുകൾ 1998 മാർച്ച് 1 ന് ആരംഭിച്ചു. തന്റെ നിർമ്മല ഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ച് യൗസേപ്പിതാവ് സംസാരിക്കുകയും ആ ഭക്തിയിൽ വളരുന്നവർക്ക് നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. “എന്റെ പ്രിയ മകനേ, ഈശോയും എന്റെ അനുഗൃഹീത ജീവിതപങ്കാളിയും ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്ന എന്റെ ഏറ്റവും നിർമ്മലമായ ഹൃദയത്തിൽ നിന്ന് വിശ്വസ്തർക്ക് ലഭിക്കുന്ന എല്ലാ കൃപകളെക്കുറിച്ചും നിന്നോടു പറയാൻ നമ്മുടെ കർത്താവായ ദൈവം എന്നെ അയച്ചിരിക്കുന്നു ... എന്റെ പരിശുദ്ധ ഹൃദയത്തോടുള്ള ഭക്തിയിലൂടെ നിരവധി ആത്മാക്കൾ പിശാചിന്റെ കയ്യിൽനിന്നും രക്ഷിക്കപ്പെടും. എന്റെ ഹൃദയത്തിന്റെ വാഗ്ദാനങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്താൻ നമ്മുടെ കർത്താവായ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു". "ഞാൻ ദൈവത്തിന്റെ സന്നിധിയിൽ നീതിമാൻ ആയതുപോലെ, എന്റെ ഹൃദയത്തോട് ഭക്തിയുള്ളവരെല്ലാം അവന്റെ ദൃഷ്ടിയിൽ നിർമ്മലരും നീതിമാനും വിശുദ്ധരും ആയിരിക്കും. ഈ കൃപകളാലും സദ്‌ഗുണങ്ങളാലും ഞാൻ നിങ്ങളെ നിറയ്ക്കും, വിശുദ്ധിയുടെ പാതയിൽ നിങ്ങളെ ഞാൻ അനുദിനം വളർത്തും." അടുത്ത ദിവസം, തന്റെ ഹൃദയത്തിൽ ചാരിക്കിടന്ന ഉണ്ണിയേശുവുമായാണ് യൗസേപ്പിതാവ് പ്രത്യക്ഷപ്പെട്ടത്. തന്റെ നിർമ്മല ഹൃദയ ഭക്തിയിലൂടെ എണ്ണമറ്റ കൃപകൾ നൽകാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് യൗസേപ്പിതാവ് വെളിപ്പെടുത്തി. " ഒരു പിതാവിന്റെ സ്നേഹത്തോടെ, എന്റെ മകനും കർത്താവുമായ ഈശോയെ, ഞാൻ ഈ ഭൂമിയിൽ വളർത്തി, എല്ലാ മനുഷ്യരും സ്വർഗ്ഗത്തിൽ നിന്നു കൃപകൾ ആവശ്യമുള്ള എല്ലാവരും എന്റെ ഹൃദയത്തോട് ഭക്തി പുലർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." മറ്റൊരു പ്രത്യക്ഷീകരണത്തിൽ, ഉണ്ണീശോ യൗസേപ്പിതാവിൻ്റെ ഹൃദയത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു, “ഇവിടെ ഈ ഹൃദയത്തിൽ നീ എന്നെ ജീവിക്കുന്നവനായി കാണും, കാരണം അത് പരിശുദ്ധവും നിർമ്മലവുമാണ്. എല്ലാ ഹൃദയങ്ങൾക്കു ഇതുപോലെയാകാൻ കഴിയും, അതിനാൽ അവ ഭൂമിയിലെ എന്റെ ഭവനമാകാം. എന്റെ കൃപകളും അനുഗ്രഹങ്ങളും ലഭിക്കുന്നതിന് ഈ ഹൃദയത്തെ അനുകരിക്കുക". നാലാമത്തെ പ്രത്യക്ഷീകരണത്തിൽ യൗസേപ്പിതാവിൽ നിന്നുള്ള വാക്കുകൾ ഇപ്രകാരമായിരുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ ദിവ്യവും പ്രിയങ്കരനുമായ യേശുക്രിസ്തുവിനെ പരിപാലിക്കാൻ ഈ ലോകത്ത് അവനെ പ്രതിനിധീകരിക്കുന്നതിനുള്ള ബഹുമതി എനിക്ക് നൽകി. എന്റെ ഹൃദയവും അത്തരം ബഹുമതിയിൽ ആശ്ചര്യപ്പെട്ടു, ഇത്രയും വലിയ അനുഗ്രഹത്തിനും ആനുകൂല്യത്തിനും ഞാൻ കഴിവില്ലാത്തവനും അർഹനല്ലെന്നും തോന്നി, പക്ഷേ ഞാൻ എല്ലാം കർത്താവിന്റെ കൈകളിൽ ഏൽപ്പിച്ചു, അവന്റെ ദാസൻ എന്ന നിലയിൽ, അവന്റെ വിശുദ്ധ ഹിതം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.... കാരണം. ദൈവം എന്റെ ഹൃദയത്തിനു നൽകിയ മഹത്തായ ഈ കൃപയുടെയും ആനന്ദത്തിൻ്റെയും പേരിൽ, എന്റെ ഈ ഹൃദയത്തെ ബഹുമാനിച്ചുകൊണ്ട്, എന്റെ അടുക്കൽ വരുന്നവർക്കുവേണ്ടി, അവന്റെ മുമ്പാകെ മദ്ധ്യസ്ഥത വഹിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു." #{blue->none->b->മുന്നറിയിപ്പുകളും വാഗ്ദാനങ്ങളും }# യൗസേപ്പിതാവ് തുടര്‍ന്നുള്ള മറ്റു പ്രത്യക്ഷീകരണ വേളകളില്‍, മനുഷ്യരാശി എത്ര പാപപൂര്‍ണമായിത്തീര്‍ന്നുവെന്നും പിശാചിന്റെ ആക്രമണങ്ങളെക്കുറിച്ചും പറഞ്ഞു, '...പാപം എങ്ങനെയാണ് ഇത്ര ശക്തമായി പടരുന്നത്! പിശാചിന്റെ ഏറ്റവും വഞ്ചനാപരമായ കുതന്ത്രങ്ങളാല്‍ നയിക്കപ്പെടാന്‍ മനുഷ്യര്‍ സ്വയം അനുവദിച്ചു. രക്ഷയുടെ ശത്രു എല്ലാ മനുഷ്യരെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ എല്ലാം നഷ്ടപ്പെടും. അവന്‍ അസൂയയുള്ളവനാണ്, മുഴുവന്‍ മനുഷ്യരാശിയെയും വെറുക്കുന്നു.' പിശാച് മനുഷ്യരാശിയുടെ വിശുദ്ധിയുടെ ഗുണത്തെ ആക്രമിക്കുന്നത് തുടരുമെന്ന് യൗസേപ്പിതാവ് പ്രത്യേകം ഊന്നിപ്പറയുമ്പോഴും തന്റെ നിര്‍മ്മല ഹൃദയത്തോട് ഭക്തി പുലര്‍ത്തിയാല്‍ മനുഷ്യര്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ പിശാചിന്റെ പ്രലോഭനങ്ങളെയും ആക്രമണങ്ങളെയും തരണം ചെയ്യാനുള്ള കൃപ ലഭിക്കുമെന്ന് യൗസേപ്പിതാവ് ഓര്‍മ്മിപ്പിക്കുന്നു. യൗസേപ്പിതാവിന്റെ ഹൃദയത്തോടുള്ള ഭക്തിയില്‍ വളരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, ആദ്യ വെള്ളി, ശനി ആചരണങ്ങള്‍ക്കു സമാനമായി എല്ലാ മാസത്തിലെയും ആദ്യ ബുധനാഴ്ചകളില്‍ യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ ഉദ്ബോധിപ്പിച്ചു. ''മാസത്തിലെ എല്ലാ ആദ്യ ബുധനാഴ്ചകളിലും, എന്റെ മദ്ധ്യസ്ഥതയില്‍ ആശ്രയിക്കുന്ന എല്ലാവര്‍ക്കും എന്റെ നിര്‍മ്മല ഹൃദയം ധാരാളം കൃപകള്‍ പകരുന്നു. ഈ ബുധനാഴ്ചകളില്‍, മനുഷ്യര്‍ക്ക് ലളിതമായ കൃപകളുടെ മഴ അല്ല, മറിച്ച് അസാധാരണമായ കൃപകളുടെ ശക്തമായ പ്രവാഹങ്ങള്‍ ആയിരിക്കും ലഭിക്കുക! ഈ ലോകത്ത് ജീവിച്ചിരുന്നപ്പോള്‍ എന്റെ ദിവ്യപുത്രനായ യേശുവില്‍ നിന്നും എന്റെ ഭാര്യ പരിശുദ്ധ കന്യകാമറിയത്തില്‍ നിന്നും എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും, എല്ലാ പുണ്യങ്ങളും, എല്ലാ സ്‌നേഹവും, എന്നെ ബഹുമാനിക്കുകയും എന്നെ ആശ്രയിക്കുകയും ചെയ്യുന്നവരുമായി ഞാന്‍ പങ്കിടും.' വിശുദ്ധ യൗസേപ്പിതാവിന്റെ ഏഴ് സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും ജപമാല ചൊല്ലിയും. 1. സ്വര്‍ഗ്ഗ പിതാവ്, 1. നന്മ നിറഞ മറിയം , 1 ത്രിത്വ സ്തുതി ഇവ ജപിക്കുന്നതും യൗസേപ്പിതാവിന്റെ നിര്‍മ്മല ഹൃദയത്തോടുള്ള ഭക്തിയില്‍ വളരാന്‍ സഹായകമാണ്. വളരെയധികം പ്രാര്‍ത്ഥനയ്ക്കും പഠനത്തിനും കൂടിയാലോചനകള്‍ക്കും ശേഷം ബ്രസീലില്‍ 1994 മുതല്‍ 1998 വരെ നടന്ന ഈശോയോടും മറിയത്തോടുമൊത്തുള്ള യൗസേപ്പിതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ അംഗികരിക്കുന്നതായി 2010 ജനുവരിയില്‍ സ്ഥലത്തെ മെത്രാന്‍ കാരില്ലോ ഗ്രിറ്റി പ്രഖ്യാപിച്ചു. #{blue->none->b->യൗസേപ്പിതാവിന്റെ നിർമ്മല ഹൃദയത്തോടുള്ള പ്രാർത്ഥന }# നിന്നെ സൃഷ്ടിച്ച ദൈവത്തോടുള്ള സ്‌നേഹത്താല്‍ മിടിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഏറ്റവും നിര്‍മ്മലമായ ഹൃദയമേ, അഭിവാദനം! നിര്‍മ്മല ഹൃദയമേ, മറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്‌നേഹിതാന അഭിവാദനം! ഈശോയുടെ തിരുഹൃദയത്തെ ആശ്വസിപ്പിക്കുന്ന പിതൃഹൃദയമേ, അഭിവാദനം! പിതാവായ ദൈവത്തിന്റെ പ്രതിബിംബവും, പുത്രനായ ദൈവത്തിന്റെ സംരക്ഷകനും, പരിശുദ്ധാത്മാവായ ദൈവത്തിന്റെ സുഹൃത്തും, വിമലയായ ദാസിയുടെ പങ്കാളിയുമായ നിനക്ക് അഭിവാദനം! ദൈവത്തിനും അവന്റെ മാലാഖമാര്‍ക്കും പ്രിയങ്കരനായ വിശുദ്ധ യൗസേപ്പിന്റെ ഏറ്റവും നിര്‍മ്മല ഹൃദയമേ, ഈ ദിവസം നിന്റെ മഹത്വത്തിനായി ഞാന്‍ സമര്‍പ്പിക്കുന്നു! എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എന്റെ വേദനകളും സന്തോഷങ്ങളും ഞാന്‍ നിന്നില്‍ വിശ്വസിച്ചേല്‍പിക്കുന്നു. ആത്മവിശ്വാസത്തോടെ ആവശ്യപ്പെടുന്നവര്‍ക്ക് നിന്റെ കൃപകള്‍ പകരാന്‍ നിനക്ക് എപ്പോഴും സന്തോഷവാനാണെന്ന് എനിക്കറിയാം. അതിനാല്‍, നിന്റെ നന്മയില്‍ ആത്മവിശ്വാസത്തോടെ, ഞാന്‍ എന്നെയും ഇനിപ്പറയുന്ന വ്യക്തികളെയും നിന്റെ പരിചരണത്തിന് ഏല്‍പ്പിക്കുന്നു: ( പേരുകള്‍ പറയുക). അങ്ങയുടെ വിശ്വസ്ത പ്രതിബിംബങ്ങളാകാന്‍ ഞങ്ങള്‍ക്ക് ആവശ്യമായ കൃപകള്‍ നല്‍കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഞങ്ങളുടെ ആത്മീയവും ലൗകീകവുമായ ക്ഷേമത്തിന് ആവശ്യമായ എല്ലാ കൃപകളും ഞങ്ങളുടെ മേല്‍ വര്‍ഷിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ മാതാവായ പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് മഹത്തായ വിജയം കൈവരിക്കാന്‍ ആവശ്യമായ എല്ലാ കൃപകളും നല്‍കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു! നിന്റെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചിരിരുന്ന ഈശോയുടെ തിരുഹൃദയവും മറിയത്തിന്റെ വിമല ഹൃദയവും വഴി ഞങ്ങളുടെ യാചനകള്‍ ദൈവപിതാവിനു സമര്‍പ്പിക്കുന്നു. ആമ്മേന്‍.
Image: /content_image/SocialMedia/SocialMedia-2023-06-21-10:43:56.jpg
Keywords: ഹൃദയ, യൗസേപ്പി

21381
Category: 1
Sub Category:
Heading: ജർമ്മന്‍ ദേവാലയത്തിൽ നിന്നും ബെനഡിക്ട് പാപ്പ ഉപയോഗിച്ചിരിന്ന കുരിശ് മോഷണം പോയി
Content: ബവേറിയ: ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന പെക്ടോറല്‍ കുരിശ് പാപ്പയുടെ സ്വദേശമായ ജർമ്മനിയിലെ ബവേറിയയിലെ ദേവാലയത്തിൽ നിന്നും മോഷണം പോയി. തിങ്കളാഴ്ചയാണ് സെന്റ് ഓസ്വാൾഡ് ദേവാലയത്തിലെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന കുരിശ് മോഷണം പോയത്. ഇവിടെ നിന്നും പണവും നഷ്ട്ടപ്പെട്ടതായി പോലീസ് അറിയിച്ചു. കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാവാത്ത മൂല്യമുള്ള ഒന്നാണ് ഈ കുരിശെന്നും സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ദേവാലയം സ്ഥിതി ചെയ്യുന്ന ട്രൗൺസ്റ്റീൻ ജില്ലയിലെ അറ്റോർണിയുടെ ഓഫീസാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. ബവേറിയയിലെ മാർക്ക്റ്റൽ എന്ന ഗ്രാമത്തിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി മാറിയ ജോസഫ് റാറ്റ്സിംഗർ ജനിക്കുന്നത്. പാപ്പയ്ക്ക് രണ്ടു വയസ്സ് ആയപ്പോൾ പിതാവ് കുടുംബത്തെയും കൂട്ടി ട്രൗൺസ്റ്റീനിലേയ്ക്ക് താമസം മാറ്റി. ഇവിടെയാണ് മാർപാപ്പ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1951-ല്‍ സെന്റ് ഓസ്വാൾഡ് ദേവാലയത്തിൽവെച്ചായിരിന്നു പൗരോഹിത്യം സ്വീകരണം. ഈ ദേവാലയത്തിന്റെ 2020ൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം ചില്ലുകൂട്ടിൽ പാപ്പ നൽകിയ കുരിശ് പ്രദർശിപ്പിച്ചിരിക്കുകയായിരിന്നു. ഭാവിയില്‍ വിശുദ്ധ പദവിയിലേക്കോ വേദപാരംഗത സ്ഥാനത്തേക്കോ ഉയര്‍ത്തപ്പെടുവാന്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പക്കു ഏറെ സാധ്യത കല്‍പ്പിക്കുന്നതിനാല്‍ കുരിശിന് വേണ്ടിയുള്ള അന്വേഷണം വരും ദിവസങ്ങളില്‍ സജീവമാക്കുമെന്നാണ് സൂചന. Tag: Pectoral cross of Benedict XVI stolen from Bavarian church, Pope Emeritus Benedict XVI Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-21-11:13:42.jpg
Keywords: ബെനഡിക്ട്

21382
Category: 1
Sub Category:
Heading: ക്യൂബന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ക്യൂബയുടെ പ്രസിഡന്‍റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സെക്രട്ടറിയുമായ മിഗ്വേൽ ഡയസ് കാനല്‍ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂണ്‍ 20നു വത്തിക്കാന്‍ പാലസിലായിരിന്നു കൂടിക്കാഴ്ച. ഭാര്യ ലിസ് ക്യൂസ്റ്റ പെദ്രസയോടൊപ്പമുള്ള ക്യൂബൻ പ്രസിഡന്റിന്റെ സന്ദര്‍ശനം 40 മിനിറ്റ് നീണ്ടു. പരിശുദ്ധ സിംഹാസനവും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പയും പ്രസിഡന്റും ഹ്രസ്വ സംഭാഷണത്തിനിടെ സംസാരിച്ചു. "ദി റീഡർ" എന്ന് പേരിട്ടിരിക്കുന്ന വെള്ളിയും വെങ്കലവും കൊണ്ട് നിർമ്മിച്ച ഒരു ശിൽപവും ക്യൂബൻ കവികളുടെ രണ്ട് പുസ്തകങ്ങളും പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പക്ക് നൽകി. "സമാധാനത്തിന്റെ ദൂതന്മാരാകൂ" എന്നെഴുതിയ ഒലിവ് ശാഖ ചുമക്കുന്ന പ്രാവിനെ ചിത്രീകരിക്കുന്ന ഒരു വെങ്കല സൃഷ്ടിയാണ് പാപ്പ പ്രസിഡന്‍റിന് നല്‍കിയത്. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡയസ് കാനല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ നടത്തിയ ചരിത്രപരമായ ക്യൂബന്‍ സന്ദർശനത്തിന് കാല്‍ നൂറ്റാണ്ട് തികഞ്ഞ വേളയിലാണ് കൂടിക്കാഴ്ച നടന്നതെന്നതും ശ്രദ്ധേയമാണ്. 1998 ജനുവരി 21 മുതല്‍ 26 വരെയുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ക്യൂബന്‍ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്നത്തെ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ ക്യൂബയില്‍ ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിക്കുകയായിരുന്നു. 1997 ഡിസംബര്‍ 13-നായിരുന്നു ഈ പ്രഖ്യാപനം. ഫിഡല്‍ കാസ്ട്രോയുടെ 1996-ലെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടയില്‍ ക്യൂബന്‍ സഭയുടെ ആഗ്രഹം മാനിച്ച് ഇക്കാര്യം പാപ്പ തന്നെ കാസ്ട്രോയോട് ആവശ്യപ്പെടുകയായിരുന്നു.
Image: /content_image/News/News-2023-06-21-11:46:37.jpg
Keywords: പാപ്പ

21383
Category: 1
Sub Category:
Heading: നൈജീരിയയില്‍ തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ മിഷ്ണറി വൈദികന്‍ മോചിതനായി
Content: അബൂജ: നൈജീരിയയില്‍ നിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക മിഷ്ണറി വൈദികന്‍ മോചിതനായി. മധ്യ-വടക്കൻ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികെ, ജൂൺ 17-ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഫാ. മാർസെല്ലസ് ന്വോഹുവോച്ചയാണ് ഇന്നലെ മോചിതനായത്. ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഒഎംഐ) സന്യാസ സമൂഹാംഗമാണ് ഫാ. മാർസെല്ലസ്. മോചനത്തെ സംബന്ധിച്ചു മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം വൈദികന്‍റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയര്‍പ്പിക്കുകയാണെന്നു സഭാനേതൃത്വം അറിയിച്ചു. ജൂൺ 18, ഞായറാഴ്ച പള്ളിമുറിയില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികൾ സുരക്ഷാ ജീവനക്കാരനെ വെടിവച്ചതിന് ശേഷം മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ സുരക്ഷ ജീവനക്കാരന്‍ മരണപ്പെട്ടിരിന്നു. തലയിൽ ആഴത്തിലുള്ള മുറിവുകളുള്ളതിനാല്‍ വൈദികന്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് മിഷ്ണറി സന്യാസ സമൂഹം അറിയിച്ചു. നൈജീരിയയിലെ വൈദികരെ തട്ടിക്കൊണ്ടുപോകുന്ന അക്രമ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. ന്വോഹുവോച്ചക്കു നേരെയുണ്ടായ അതിക്രമം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകൽ രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. Tag: Missionary priest kidnapped in Nigeria is released, Father Marcellus Nwaohuocha, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-21-16:21:19.jpg
Keywords: മിഷ്ണറി

21384
Category: 1
Sub Category:
Heading: അന്ന് ഇസ്ലാം മത വിശ്വാസി, സ്വവര്‍ഗ്ഗാനുരാഗി; ഇന്ന് വചനപ്രഘോഷകന്‍: ഡൊണോവന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു
Content: മിഷിഗണ്‍: സ്വവര്‍ഗ്ഗാനുരാഗിയും ഇസ്ലാം മതവിശ്വാസിയുമായിരിന്ന വ്യക്തി യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രേഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ 3,78,000 സബ്സ്ക്രൈബേഴ്സുള്ള ഗ്ലോബല്‍ ഇവാഞ്ചലിക്കല്‍ പരിപാടിയായ ഡെലാഫെ ടെസ്റ്റിമണീസിന്റെ ഇക്കഴിഞ്ഞ ജൂണ്‍ 8-ലെ എപ്പിസോഡില്‍വെച്ചാണ് ഡൊണോവന്‍ ആര്‍ച്ചി എന്ന വ്യക്തി യേശു ക്രിസ്തു തന്റെ ജീവിതത്തില്‍ വരുത്തിയ സമഗ്ര മാറ്റത്തേക്കുറിച്ചുള്ള അസാധാരണ കഥ വിവരിച്ചത്. യേശുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചതാണ് ആര്‍ച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. അമേരിക്കയിലെ മിഷിഗണില്‍ ഇസ്ലാം മതവിശ്വാസിയായി ജനിച്ചു വളര്‍ന്ന ആര്‍ച്ചി സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിത ശൈലിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. എന്നിരുന്നാലും തന്റെ ജീവിതത്തില്‍ ഒരു സംതൃപ്തി കണ്ടെത്തുവാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന്‍ ആര്‍ച്ചി തുറന്നു പറയുന്നു. "ദൈവ സാന്നിധ്യത്തില്‍ ആയിരിക്കുന്നതിനും, ദൈവം എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനുമായി പല കാര്യങ്ങളും എനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും, അതില്‍ സംതൃപ്തിയില്ലെന്നും എനിക്ക് തോന്നി”- ആര്‍ച്ചി പറയുന്നു. ഇസ്ലാമില്‍ വിശ്വസിക്കുന്ന സ്വവര്‍ഗ്ഗാനുരാഗിയായതിനാല്‍ തനിക്ക് ദൈവത്തേക്കുറിച്ച് വലിയ കാഴ്ചപ്പാടൊന്നും ഇല്ലായിരുന്നു. ചെറുപ്പം മുതലേ തനിക്ക് സ്വവര്‍ഗ്ഗാനുരാഗത്തോട് ഒരു ആഭിമുഖ്യമുണ്ടായിരിന്നു. ഇതിന്റെ പേരില്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നു. കോളേജില്‍ എത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സറായി ജോലി ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ക്രിസ്ത്യന്‍ ആരാധനാലയം ഡാന്‍സ് പരിപാടിക്കായി ക്ഷണിക്കുന്നത്. പരിപാടിക്കിടെ തന്റെ ഊഴം കാത്ത് നില്‍ക്കുമ്പോള്‍ പാസ്റ്റര്‍ പങ്കുവെച്ച സന്ദേശമാണ് യേശുവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയത്. “ദൈവം ആളുകളെ തന്റെ സത്യത്തിലേക്ക് തിരികെ വിളിക്കുന്നതും", ജനത്തെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ഈ പാസ്റ്റര്‍ എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ആര്‍ച്ചി ചിന്തിച്ചു. തന്റെ സ്നേഹത്തോട് പ്രതികരിക്കുവാന്‍ ദൈവം ആളുകളെ ക്ഷണിക്കുന്നു. ദൈവം നമ്മുടെ ഹൃദയത്തെ പിന്തുടരുന്നു, അവന്റെ രാജ്യത്തിന്റെ കാവല്‍ക്കാരായ ആളുകളെ വിളിക്കുന്നു” - ഈ ഒരു ചിന്ത മനസ്സില്‍ സ്പർശിച്ചു. സന്ദേശം ആകര്‍ഷിച്ചുവെങ്കിലും യേശുവിനെ അറിയുവാന്‍ അപ്പോഴൊന്നും താന്‍ തയ്യാറായിരുന്നില്ലെന്ന് ആര്‍ച്ചി ഓര്‍മ്മിക്കുന്നു. പരിപാടിക്ക് ശേഷം ആര്‍ച്ചി സ്വന്തം ഭവനത്തിലെത്തി ഉറങ്ങാന്‍ കിടന്നപ്പോഴാണ് അവന്റെ ജീവിതത്തിലെ വഴിത്തിരിവായ ആ ദര്‍ശനം ഉണ്ടാകുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി അവന്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടു. “സ്വപ്നത്തില്‍ ഞാന്‍ ഉറങ്ങുകയാണ്, ഉണര്‍ന്ന ഞാന്‍ എന്റെ ജീവിതത്തിനായി പോരാടുകയാണ്. ഒപ്പം ഉച്ചത്തിലുള്ള ശബ്ദങ്ങളും ഉയരുന്നുണ്ട്. ഞാന്‍ ഉറങ്ങുന്ന മുറി ചൂടാകുകയാണ്. എന്റെ കണ്ണുകള്‍ ചുവന്ന്‍ തുടുത്തു. എനിക്ക് ചുവപ്പല്ലാതെ മറ്റൊന്നും കാണുവാന്‍ കഴിയുന്നില്ല. ഞാന്‍ എന്റെ സുഹൃത്തുകളെ വിളിക്കുവാന്‍ ശ്രമിച്ചു. എന്റെ അമ്മയെ, പിതാവിനെ എല്ലാവരേയും ഞാന്‍ വിളിക്കുവാന്‍ ശ്രമിച്ചു. എന്റെ ആത്മീയ വഴികാട്ടിയായിരുന്ന ഒരു ഇമാമിനേയും ഞാന്‍ വിളിക്കുവാന്‍ ശ്രമിച്ചു. പക്ഷേ എന്റെ കയ്യിലിരുന്നു ഫോണ്‍ ഉരുകുകയായിരുന്നു. അവസാനം മറ്റൊരു മാര്‍ഗ്ഗവും കാണുവാന്‍ കഴിയാതെ ഞാന്‍ യേശുവിനെ വിളിച്ചു. ഞാന്‍ പറഞ്ഞു ‘യേശുവേ, യേശുവേ, യേശുവേ, യേശുവേ’ പെട്ടെന്ന് തന്നെ എനിക്ക് ചുറ്റുമുണ്ടായിരുന്ന ബന്ധനങ്ങളുടെ കോട്ട തകര്‍ന്നു”- താന്‍ കണ്ട സ്വപ്നത്തേക്കുറിച്ച് ആര്‍ച്ചി വിവരിച്ചു. സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ആര്‍ച്ചി യേശു യാഥാര്‍ത്ഥ്യമാണെന്ന വസ്തുത തിരിച്ചറിയുകയായിരിന്നു. “ഞാന്‍ നിന്നെ പുനഃസ്ഥാപിക്കുകയാണ്, നിന്റെ ബന്ധനങ്ങള്‍ തകരും” എന്ന് ക്രിസ്തു തന്നോട് പറയുന്നതായി വ്യക്തമായും കേട്ടിരുന്നുവെന്നും ഇദ്ദേഹം സമ്മതിക്കുന്നു. ദൈവത്തിന്റെ ശബ്ദം കേട്ടത് എന്റെ ജീവിതത്തിന്റെ തറക്കല്ലിടലിന് സമമായിരുന്നുവെന്നാണ് ആര്‍ച്ചി പറയുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ പതാകകളും, ഇസ്സ്ലാമിക പ്രാര്‍ത്ഥനകളും നിറഞ്ഞ തന്റെ മുറി വൃത്തിയാക്കി സാധനങ്ങള്‍ മാലിന്യ കൂടയില്‍ നിക്ഷേപിക്കുകയാണ് ആര്‍ച്ചി ആദ്യമായി ചെയ്തത്. എങ്കിലും ദൈവം എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ അലട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഒരു സുഹൃത്താണ് ആര്‍ച്ചിയെ ബൈബിള്‍ പഠന ക്ലാസ്സില്‍ ചേര്‍ത്തത്. മനസ്സിനെ നവീകരിച്ച് പരിവര്‍ത്തനം വരുത്തുന്നതിനെക്കുറിച്ചായിരുന്നു ക്ലാസ്സ്. ''നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും'' (റോമാ 12 : 2) എന്ന വചനം ഈ യുവാവില്‍ ശക്തമായ സ്വാധീനം ചെലുത്തി. ബൈബിള്‍ പഠന ക്ലാസ് യേശു തന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന്‍ മനസ്സിലാക്കുവാന്‍ ആര്‍ച്ചിയെ സഹായിച്ചു. ഇന്ന് ക്രിസ്തുവിനെ അനേകര്‍ക്ക് പകരുവാന്‍ വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ഈ യുവാവ്.
Image: /content_image/News/News-2023-06-21-18:50:52.jpg
Keywords: യേശു, ക്രിസ്തു