category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നൈജീരിയയില്‍ തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ മിഷ്ണറി വൈദികന്‍ മോചിതനായി
Contentഅബൂജ: നൈജീരിയയില്‍ നിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക മിഷ്ണറി വൈദികന്‍ മോചിതനായി. മധ്യ-വടക്കൻ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികെ, ജൂൺ 17-ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഫാ. മാർസെല്ലസ് ന്വോഹുവോച്ചയാണ് ഇന്നലെ മോചിതനായത്. ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഒഎംഐ) സന്യാസ സമൂഹാംഗമാണ് ഫാ. മാർസെല്ലസ്. മോചനത്തെ സംബന്ധിച്ചു മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം വൈദികന്‍റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയര്‍പ്പിക്കുകയാണെന്നു സഭാനേതൃത്വം അറിയിച്ചു. ജൂൺ 18, ഞായറാഴ്ച പള്ളിമുറിയില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികൾ സുരക്ഷാ ജീവനക്കാരനെ വെടിവച്ചതിന് ശേഷം മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ സുരക്ഷ ജീവനക്കാരന്‍ മരണപ്പെട്ടിരിന്നു. തലയിൽ ആഴത്തിലുള്ള മുറിവുകളുള്ളതിനാല്‍ വൈദികന്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് മിഷ്ണറി സന്യാസ സമൂഹം അറിയിച്ചു. നൈജീരിയയിലെ വൈദികരെ തട്ടിക്കൊണ്ടുപോകുന്ന അക്രമ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. ന്വോഹുവോച്ചക്കു നേരെയുണ്ടായ അതിക്രമം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകൽ രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. Tag: Missionary priest kidnapped in Nigeria is released, Father Marcellus Nwaohuocha, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-21 16:20:00
Keywordsമിഷ്ണറി
Created Date2023-06-21 16:21:19