category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മോൺ. ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പദവിയിലേക്ക്; പ്രഖ്യാപനം ജൂലൈ 19ന്
Contentകൊച്ചി: വരാപ്പുഴ അതിരൂപത മുൻ വികാരി ജനറാളും ജീവകാരുണ്യപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ ദൈവദാസ പദവിയി ലേക്ക് ഉയർത്താൻ വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിന്റെ അനുമതി. ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 19ന് മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലയിനായി ദീർഘകാലം സേവനം ചെയ്ത മോൺ. ഇമ്മാനുവൽ ലോപ്പസ് ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടറായിരുന്നു. എഴുത്തുകാരൻ, ആത്മീയ പിതാവ്, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളിലും മോൺ. ലോപ്പസ് അറിയപ്പെട്ടു. ജൂലൈ 19ന് വരാപ്പുഴ ആർച്ച്ബിഷപ്സ് ഹൗസിൽനിന്നും മോൺ. ഇമ്മാനുവൽ ലോപ്പ സിന്റെ ഛായാചിത്ര പ്രയാണം ചാത്യാത്ത് പള്ളിയിലെത്തും. അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പുഷ്പാർച്ച നടത്തും. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിമധ്യേ ദൈവദാസ പ്രഖ്യാപനം നടക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ ഫാ. പോൾസൺ കൊറ്റിയാത്ത് അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-21 10:33:00
Keywordsവരാപ്പുഴ
Created Date2023-06-21 10:33:49