category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പഠിച്ചത് സഭയുടെ സ്കൂളില്‍, ആദ്യാക്ഷരം പകർന്നു നൽകിയത് കന്യാസ്ത്രീകള്‍: സ്പീക്കർ എ.എൻ. ഷംസീർ
Contentആലപ്പുഴ: കിന്റർ ഗാർട്ടൻ മുതൽ നാലുവരെ ലത്തീന്‍ സഭയുടെയും തുടർന്നു 10 വരെ സിഎസ്ഐ സമൂഹത്തിന്റെ സ്കൂളിലായിരുന്നു പഠിച്ചതെന്നും അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയത് കന്യാസ്ത്രീകളാണെന്ന് അഭിമാനത്തോടെ തലയുയർത്തി പറയുമെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധി ച്ച് ആലപ്പുഴ പൗരാവലിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. അന്നു തന്നെ പഠിപ്പിച്ച സ്കൂൾ മാനേജരാണ് ഇപ്പോൾ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. തീരദേശമേഖലയിൽ കടലാക്രമണവും മലയോരമേഖലയിൽ വന്യജീവി ആക്രമണവും ഉരുൾപൊട്ടലും കൃഷിനാശവും നേരിടുമ്പോഴെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം ത്യാഗം ചെയ്യാൻ മുന്നിട്ടിറങ്ങുന്നവരാണ് വൈദികരും ബിഷപ്പുമാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-25 09:50:00
Keywords സ്പീക്ക
Created Date2023-05-25 09:50:26