category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിഭാസംഗമം നാളെ സമാപിക്കും
Contentകാക്കനാട്: സീറോമലബാർസഭ വിശ്വാസപരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭാസംഗമം സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ അഭിവന്ദ്യ ജോൺ പനംതോട്ടത്തിൽ പിതാവ് ഉദ്ഘാട​‍നം ചെയ്തു. വിശ്വാസപരിശീലനത്തിലൂടെ കുട്ടികൾ നേടുന്ന ബോധ്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിച്ച് ക്രിസ്തീയ വീക്ഷണത്തിലൂടെ വളരുവാൻ പ്രതിഭാസംഗമം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. എബ്രഹാം കാവിൽപ്പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീറോമലബാർ വിശ്വാസപരിശീലന കമീഷൻ സെക്രട്ടറി റവ. ഡോ. തോമസ് മേൽവെട്ടത്ത്, ഫാ. മനു എം‌എസ്‌ടി & ടീം, സി. ജിസ്‌ലെറ്റ് എം‌എസ്‌ജെ, സി. ജിൻസി ചാക്കോ എം‌എസ്‌എം‌ഐ, കുര്യാക്കോസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകുന്നു. 7-ാം ക്ലാസ്സിൽ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാർഥികളിൽനിന്ന് ഇടവക-ഫൊറോന-രൂപതാതല തിരഞ്ഞെടുപ്പുകളിലൂടെ കണ്ടെത്തിയ 64 വിദ്യാർത്ഥികളാണ് പ്രതിഭാസംഗമത്തിൽ പങ്കെടുക്കുന്നത്. നാളെ 18-ാം തീയതി ഉച്ചകഴിഞ്ഞു വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവ് അധ്യക്ഷത വഹിക്കുന്ന സമാപന ചടങ്ങിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രതിഭകൾക്ക് അവാർഡുകൾ വിതരണം ചെയ്യും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-17 09:42:00
Keywordsവിശ്വാസ പരിശീല
Created Date2023-05-17 09:44:01