category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചാലക്കുടിയില്‍ ഇന്ത്യൻ ക്രിസ്ത്യൻ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നാളെ
Contentചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രസ്മൃതികളുടെ മഹാശേഖരവുമായാണ് മ്യൂസിയം ഒരുങ്ങുന്നത്. മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനും ദേശീയപാതയ്ക്കും സമീപത്ത് ഡിവൈൻ ധ്യാനകേന്ദ്രം ലഭ്യമാക്കിയ ആറ് ഏക്കറിലാണ് മ്യൂസിയം നിർമിക്കുന്നത്. 60 കോടി രൂപ ചെലവിൽ മൂന്നു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ചരിത്ര സാംസ്കാരിക സമന്വയമെന്ന രീതിയിലാണ് മ്യൂസിയം ഒരുക്കുന്നതെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തരത്തിൽ ഒരു സംരംഭം ഇന്ത്യയിൽ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. എഡി 52 മുതൽ വിവിധ ക്രിസ്തീയ സഭകളിലൂടെയും വ്യക്തികളിലൂടെയും മിഷണറി മാരിലൂടെയും ഭാരതത്തിന് ലഭിച്ച സംഭാവനകൾ വരുംതലമുറകളിലേക്കു പകരുന്നതാകും മ്യൂസിയം. സർക്കാരിന്റെ ആത്മീയ ടൂറിസം കേന്ദ്രമായി ഡിവൈൻ സെന്ററിനെ പ്രഖ്യാപിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ശിലാസ്ഥാപന ചടങ്ങിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര, മന്ത്രി കെ. രാജൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, വിവിധ ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാർ തുട ങ്ങിയവർ പങ്കെടുക്കും. ഡിവൈൻ ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ബിനോയി ചക്കാനിക്കുന്നേൽ, പ്രോജക്ട് കോ-ഓർഡിനേറ്റർ പി.ജെ. ആന്റണി, വൈ. ഔസേപ്പ ച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-07 18:44:00
Keywordsചരിത്ര
Created Date2023-05-07 18:44:52