category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തു വര്‍ഷം 2025: ജൂബിലി പരിപാടികളുടെ കാര്യക്രമം പുറത്തുവിട്ട് വത്തിക്കാന്‍
Contentവത്തിക്കാന്‍ സിറ്റി: 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്ന മുഖ്യ പ്രമേയവുമായി സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചുള്ള (ജൂബിലി വര്‍ഷം) പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടു. ഇക്കഴിഞ്ഞ മെയ് 9-ന് വത്തിക്കാനില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍വെച്ചാണ് ജൂബിലി ആഘോഷ പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടത്. ജൂബിലി വര്‍ഷാഘോഷത്തിന്റെ തുടക്കത്തിനും അവസാനത്തിനുമിടയില്‍ തീര്‍ത്ഥാടകരുടെ പങ്കാളിത്തത്തോടെ പ്രമേയാധിഷ്ഠിതമായ നിരവധി പരിപാടികള്‍ക്കാണ് വത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ജൂബിലി വർഷ ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും വത്തിക്കാൻ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ പുറത്തിറക്കി. 2025ൽ വത്തിക്കാൻ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ സ്വീകരണം സുഗമമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇറ്റാലിയൻ സർക്കാരുമായും ലാസിയോ റീജിയണിലെ അധികാരികളുമായും റോം നഗരവുമായും ബന്ധപ്പെട്ട അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. ക്രിസ്തുവിന്റെ ജനനത്തിന് രണ്ടായിരം വര്‍ഷം തികഞ്ഞ 2000-ലെ മഹാജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ വിശുദ്ധ വർഷ ആചരണമാണ് 2025-ല്‍ നടക്കുക. 2024 ഡിസംബറില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുന്നത് മുതല്‍ 2025 ഡിസംബറില്‍ അടക്കുന്നത് വരെ മുപ്പത്തിയേഴോളം പരിപാടികളാണ് വത്തിക്കാന്‍ സംഘടിപ്പിക്കുന്നത്. ഓരോ മാസവും വിവിധ മേഖലകളിലുള്ളവരുടെ കൂടിക്കാഴ്ചകളും അനുസ്മരണവും പ്രാര്‍ത്ഥനയും മറ്റ് പരിപാടികളും വത്തിക്കാനില്‍ നടക്കും. ഫെബ്രുവരി 8-9, 2025 – സായുധ സേന, പോലീസ്. ഫെബ്രുവരി 15-18, 2025 – കലാകാരന്‍മാര്‍. ഫെബ്രുവരി 21-23, 2025 – സ്ഥിരഡീക്കന്‍മാര്‍. മാര്‍ച്ച് 8-9, 2025 – സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെ ലോകം. മാര്‍ച്ച് 28, 2025 – കര്‍ത്താവിന് വേണ്ടി 24 മണിക്കൂര്‍. മാര്‍ച്ച് 29-30, 2025 – കരുണയുടെ പ്രേഷിതര്‍. ഏപ്രില്‍ 5-6, 2025 – രോഗികളും, ആരോഗ്യപരിപാലന ലോകവും. ഏപ്രില്‍ 25-27, 2025 – വിശ്വാസ സ്ഥിരീകരണവും, വിശ്വാസ പ്രഖ്യാപനവും നടത്തിയവര്‍. ഏപ്രില്‍ 28-30, 2025 – ഭിന്നശേഷിക്കാര്‍. മെയ് 1-4, 2025 – തൊഴിലാളികള്‍. മെയ് 4-5, 2025 – സംരഭകര്‍. മെയ് 10-11, 2025 – സംഗീത ബാന്‍ഡുകള്‍. മെയ് 16-18, 2025 – ബ്രദര്‍മാര്‍. മെയ് 23-25, 2025 – പ്രഥമ ദിവ്യകാരുണ്യം നടത്തുന്നവരുടെ വാര്‍ഷികം. മെയ് 30 - ജൂണ്‍ 1, 2025 – കുടുംബങ്ങള്‍. ജൂണ്‍ 7-8, 2025 – സാമൂഹ്യ പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നവ സമൂഹങ്ങള്‍. ജൂണ്‍ 9, 2025 – റോമന്‍ കൂരിയയും, അപ്പസ്തോലിക പ്രതിനിധികളും. ജൂണ്‍ 14-15, 2025 – കായികം. ജൂണ്‍ 21-22, 2025 – ഗവര്‍ണര്‍മാര്‍. ജൂണ്‍ 23-24, 2025 – സെമിനാരി വിദ്യാര്‍ത്ഥികള്‍. ജൂണ്‍ 25, 2025 – മെത്രാന്മാര്‍. ജൂണ്‍ 26-27, 2025 – പുരോഹിതര്‍. ജൂണ്‍ 28, 2025 – പൗരസ്ത്യ സഭകള്‍. ജൂലൈ 13, 2025 – തടവറയില്‍ കഴിയുന്നവര്‍. ജൂലൈ 28 - ഓഗസ്റ്റ്‌ 3, 2025 – യുവജനങ്ങള്‍. സെപ്റ്റംബര്‍ 14-15, 2025 – ആശ്വാസദായകര്‍. സെപ്റ്റംബര്‍ 20-21, 2025 – നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. സെപ്റ്റംബര്‍ 26-28, 2025 – മതബോധകര്‍. ഒക്ടോബര്‍ 4-5, 2025 – മുത്തശ്ശീമുത്തശ്ശന്മാര്‍. ഒക്ടോബര്‍ 8-9, 2025 – സമര്‍പ്പിത ജീവിതം. ഒക്ടോബര്‍ 11-12, 2025 – മരിയന്‍ ആത്മീയത. ഒക്ടോബര്‍ 18-19, 2025 – പ്രേഷിത ലോകം. ഒക്ടോബര്‍ 28 – നവംബര്‍ 2, 2025 – വിദ്യാഭ്യാസ ലോകം. നവംബര്‍ 15-16, 2025 – സാമൂഹ്യമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍. നവംബര്‍ 21-23, 2025 – ദേവാലയ ഗായക സംഘം. ഡിസംബര്‍ 2025 – സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ വാതില്‍ അടക്കല്‍ (തിയതി നിശ്ചയിച്ചിട്ടില്ല)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-11 12:26:00
Keywordsജൂബിലി
Created Date2023-05-11 12:26:38