category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവകരുണയുടെ തിരുനാളിന് ഒരുക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഓൺലൈൻ ശുശ്രൂഷക്കു ഇന്ന് ആരംഭം
Contentഈശോ വിശുദ്ധ ഫൗസ്റ്റിനയിലൂടെ നൽകിയ ദൈവകരുണയുടെ സന്ദേശത്തിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഒരുവന്റെ മുഴുവൻ പാപങ്ങളും കടങ്ങളും ശിക്ഷകളും പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ട് ഒരു പുതിയ മാമോദിസ അനുഭവത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവത്തിന്റെ മഹാത്ഭുതമാണ് ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ സംഭവിക്കുന്നത്. "ഇത് പാപികൾക്കുള്ള അവസാന രക്ഷാമാർഗ്ഗമാണ്" (ഡയറി :998,699.) ദൈവകരുണയുടെ തിരുനാളിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി 'മെസഞ്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി' (Messengers of Divine Mercy) കൂട്ടായ്മ ഒരു വർഷം നീണ്ടുനിൽക്കുന്ന തിരുനാൾ ഒരുക്ക ധ്യാനം ഓൺലൈൻ ആയി ക്രമീകരിക്കുന്നു. ഇന്ന്‍ 2023 മെയ്‌ പത്താം തിയതി ആരംഭിക്കുന്ന ഒരുക്ക ശുശ്രുഷകൾ 2024 ഏപ്രിൽ 7ന് തിരുനാൾ ദിനത്തിൽ പൂർത്തീകരിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. Messengers of Divine Mercy ( MDM ) എന്ന യൂട്യൂബ് ചാനലിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫാ. സോമി അബ്രാഹാം OFM Cap ന്റെയും ഫ്രാൻസിസ്കൻ സഹോദരങ്ങളുടെയും ആത്മീയ നേതൃത്വത്തിൽ 333 ദിനങ്ങളിൽ ഒരുമിച്ചൊരുങ്ങുന്ന ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. Mob: 9747790132. Group 01: {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DLbuBgnx1WpCuGlZXjbbVb}} Group 02: {{ മുകളിലെ ഗ്രൂപ്പ് ഫുള്‍ ആയാല്‍ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAlQOc3wSyz2YK4huLQZrU}} ➤ Youtube Channel Link: {{ https://youtube.com/@messengersofdivinemercy6436 -> https://youtube.com/@messengersofdivinemercy6436}} വിശുദ്ധ ഫൗസ്റ്റിനയുടെഡയറി, ഇൻ സിനു ജെസു, പരിശുദ്ധ അമ്മയുടെ വിമലഹൃദയതിന്റെ സ്നേഹഗ്നിജ്വാല, എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചെറു സന്ദേശങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയുമുള്ള ഒരുക്കമാണ് പദ്ധതിയിൽ, പൂർണ്ണമായും പരിശുദ്ധ കത്തോലിക്ക സഭയുടെ പഠനങ്ങളോടും തിരുവചന വ്യാഖ്യാനങ്ങളോടും പരിപൂർണ്ണ വിശ്വസ്തത പുലർത്തുന്നതായിരിക്കും ശുശ്രൂഷകൾ. ദൈവ കരുണയുടെ നൊവേനയിലൂടെ പന്തക്കുസ്ത തിരുന്നാളിനായി ഒരുങ്ങിക്കൊണ്ട്. ഇന്നു ആരംഭിക്കുന്ന ശുശ്രുഷകൾ 333 ദിവസങ്ങൾക്കുള്ളിൽ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഇൻ സിനു ജെസു എന്നീ ഗ്രന്ഥങ്ങൾ പൂർണമായും ധ്യാന വിഷയമാക്കുന്നതിനോടൊപ്പം 33 ദിനങ്ങളിലെ വിമലഹൃദയപ്രതിഷ്ഠ, വിശുദ്ധ യൗസേപ്പിതാവിനോടുള്ള 33 ദിനങ്ങളിലെ സമർപ്പണം, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വിശുദ്ധ മിഖായേലിന്റെ മധ്യസ്ഥത, വിശുദ്ധ ഫ്രാൻസിസ് അസ്സിസി, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ വേരോണിക്ക ജൂലിയാനി എന്നിവരുടെ അദ്ധ്യാത്മികതയിൽ അധിഷ്ഠിതമായി ഓരോ ഘട്ടങ്ങളും ക്രമീകരിച്ചിരിക്കുന്നു. ''എന്റെ കരുണയിലേക്ക് തിരിയാത്ത പക്ഷം മനുഷ്യവംശം രക്ഷ പ്രാപിക്കുകയില്ല'' എന്ന ദിവ്യനാഥന്റെ വാക്കുകൾക്ക്‌ കാതോർക്കാം. ദൈവ കരുണയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് വേണ്ടി ഈശോ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ നമുക്കും ഈ ശുശ്രൂഷകൾ പങ്കുവെച്ചുകൊണ്ട് സ്വീകരിക്കാം. Group 01: {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DLbuBgnx1WpCuGlZXjbbVb}} Group 02: {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAlQOc3wSyz2YK4huLQZrU}} ➤ Youtube Channel Link: {{ https://youtube.com/@messengersofdivinemercy6436 -> https://youtube.com/@messengersofdivinemercy6436}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-10 19:45:00
Keywordsദൈവകരുണ
Created Date2023-05-10 19:45:48