category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറോമിലെ പാന്തിയോണില്‍ റോസാപ്പൂമഴ; പെന്തക്കുസ്ത തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍
Contentറോം: പരിശുദ്ധ കന്യകാമാതാവിലേക്കും ശ്ലീഹന്മാരിലേക്കും പരിശുദ്ധാത്മാവ് ഇറങ്ങി വന്നതിന്റെ ഓര്‍മ്മയില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ റോമിലെ പാന്തിയോണില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഇന്നലെ മെയ് 28 ഞായറാഴ്ച 12 മണിക്ക് അര്‍പ്പിച്ച് വിശുദ്ധ കുര്‍ബാനയോടെയായിരുന്നു തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കര്‍ദ്ദിനാള്‍ സീന്‍ പാട്രിക് ഒ മില്ലി വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം പരിശുദ്ധാത്മാവിന്റെ ആഗമന സൂചകമായി റോസാപ്പൂ ഇതളുകള്‍ ദേവാലയത്തിനുള്ളിലേക്ക് വര്‍ഷിക്കപ്പെടുകയായിരിന്നു. പാന്തിയോണില്‍ തടിച്ചു കൂടിയ ആയിരങ്ങളാണ് റോസാപ്പൂമഴക്ക് സാക്ഷ്യം വഹിച്ചത്. നിത്യനഗരമായ റോമിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നാണ് അഗ്രിപ്പായുടെ പാന്തിയോണ്‍. ബി.സി 27 ലാണ് പാന്തിയോണ്‍ പണികഴിപ്പിക്കുന്നത്. പുരാതന റോമിലെ വിജാതീയ ദൈവങ്ങളുടെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമായിരുന്നു പാന്തിയോണ്‍. എന്നാല്‍ 608-ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന ബോനിഫസ് നാലാമനാണ് രക്തസാക്ഷികളുടെ ശവകുടീരങ്ങളില്‍ നിന്നും അവരുടെ അസ്ഥികള്‍ മാറ്റി ഇവിടെ ദൈവമാതാവിന്റെയും രക്തസാക്ഷികളുടെയും ബസിലിക്കയാക്കി മാറ്റിയത്. 'പാന്തിയോണ്‍ സാന്താ മരിയ ഡെ ലോസ് മാര്‍ട്ടിയേഴ്സ്' എന്ന പേര് ബസിലിക്കക്കു നല്‍കി. പാന്തിയോണിലെ പെന്തക്കൂസ്താ തിരുനാള്‍ ആഘോഷം ലോക പ്രശസ്തമാണ്. അവിശ്വസനീയമായ വാസ്തു വിദ്യ തന്നെയാണ് പാന്തിയോണിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. വിശാലമായ അങ്കണമാണ് മറ്റൊരാകര്‍ഷണം. ഓരോ വര്‍ഷവും ആയിരങ്ങളാണ് ഇവിടെ നടക്കുന്ന പെന്തക്കുസ്ത തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. Tag: Thousands of rose petals rain down on the Pantheon in Rome as a symbol of the Holy Spirit, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-29 13:06:00
Keywordsറോസ, റോമി
Created Date2023-05-29 13:06:52