category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
Contentകൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂൺ 4 ഞായറാഴ്ച നെടുമ്പാശ്ശേരിയിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഭാരതത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളുടെയും പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിൽ ക്രൈസ്തവരുടെ ആശങ്കകൾ ആർച്ച് ബിഷപ്പ് അറിയിച്ചതായും മണിപ്പൂരിലെ ആക്രമണങ്ങൾ പ്രത്യേകം ചര്‍ച്ചാവിഷയമായതായും സി‌ബി‌സി‌ഐ പത്രക്കുറിപ്പില്‍ പറയുന്നു. സമാധാനത്തിനായി മണിപ്പൂരിലും വടക്ക് കിഴക്കൻ മേഖലയിലും ദൗത്യം തുടരുകയാണെന്നു ആഭ്യന്തരമന്ത്രി വിശദീകരിച്ചു. പ്രത്യേകിച്ച് മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആർച്ച് ബിഷപ്പ് പരാമർശിച്ചപ്പോൾ, അത് പരിശോധിക്കുമെന്നും ക്രൈസ്തവരുടെയും എല്ലാ പൗരന്മാരുടെയും നന്മയ്ക്കായി ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. രാഷ്ട്രനിർമ്മാണത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹിക സേവനം എന്നിവയിൽ ക്രൈസ്തവരുടെ സംഭാവനകളും ചര്‍ച്ചാവിഷയമായി. ചില ക്രിസ്ത്യൻ സ്ഥാപനങ്ങൾ അടുത്തിടെ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. അവ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും സി‌ബി‌സി‌ഐ പത്രക്കുറിപ്പില്‍ പറയുന്നു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-05 10:33:00
Keywordsതാഴത്ത്, മെത്രാന്‍ സമിതി
Created Date2023-06-05 10:34:06