category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമണിപ്പൂരി ജനതക്ക് വേണ്ടി സ്വരമുയര്‍ത്തി ഫാ. ജോർജ് പനയ്ക്കലിന്റെ ആഭിമുഖ്യത്തില്‍ ഉപവാസസമരം
Contentതൃശൂർ: മണിപ്പൂരിൽ ക്രിസ്തീയ വിശ്വാസികളുടെ നേർക്കുള്ള കൊടുംക്രൂരതയ്ക്ക് അറുതിവരുത്തണമെന്നു മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ ആവശ്യപ്പെട്ടു. ആക്രമണം നേരിടുന്ന മണിപ്പുരിലെ ആദിവാസി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ഇഎംഎസ് സ്ക്വയറിൽ രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെ നടത്തിയ ഉപവാസസമരം ബിഷപ്പ് മാർ യോഹന്നാൻ യൂസഫ് ഉദ്ഘാടനം ചെയ്തു. കലാപത്തിന് ഒത്താശ ചെയ്യുന്ന മണിപ്പൂര്‍ സർക്കാർ അധികാരം ഒഴിയുക, ഗോത്രമേഖലയ്ക്കു കൂടുതൽ അധികാരം അനുവദിക്കുന്ന ഭരണസംവിധാനം ഏർപ്പെടുത്തുക, സംഭവത്തിൽ രാഷ്‌ട്രപതി അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസ സമരം. ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണ ഘടനയുള്ള രാജ്യമാണു നമ്മുടേത്. മണിപ്പുരിൽ അതു കാത്തുസൂക്ഷിക്കാനാണു ഡിവൈൻ കൂട്ടായ്മയുടെ ഉപവാസ സമരമെന്നും ഫാ. ജോർജ് പനയ്ക്കൽ വ്യക്തമാക്കി. എംഎൽഎമാരായ പി. ബാലചന്ദ്രൻ, ടി.ജെ. സനീഷ് കുമാർ, ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ഫാ. ഷിജു കുര്യാക്കോസ്, ഫാ. ബിനോ യ് ചക്കാനിക്കുന്നേൽ, മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ തുടങ്ങിയവർ പ്ര സംഗിച്ചു. വിവിധ രാഷ്ട്രീയ, മത, സമുദായ നേതാക്കൾ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-13 09:06:00
Keywordsമണിപ്പൂ
Created Date2023-06-13 09:07:01