category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവ്യാജ ആരോപണം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ യുവ കത്തോലിക്ക സന്യാസിനിക്കും അമ്മക്കും ഒടുവില്‍ ജാമ്യം
Contentജാഷ്പ്പൂര്‍: ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ വ്യാജമതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ യുവ കത്തോലിക്ക സന്യാസിനിക്കും, കുടുംബത്തിനും ഒടുവില്‍ ജാമ്യം. സിസ്റ്റര്‍ ബിബ കെര്‍ക്കെട്ടയും, അമ്മയും ഉള്‍പ്പെടുന്ന 6 പേര്‍ക്ക് ഇന്നലെ ജൂണ്‍ 13നു ജാഷ്പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്റെ പ്രഥമ വ്രതവാഗ്ദാനത്തിന് ശേഷം ബന്ധുമിത്രാദികള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയോടെ കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനിടെയാണ് സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബവും ഇക്കഴിഞ്ഞ ജൂണ്‍ 6-ന് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ അറസ്റ്റിലാവുന്നത്. ഇന്ത്യയിലെ ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി ദൈവദാസി പദവിയിലെത്തിയ സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹാംഗമാണ് ബാലാച്ചാപൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ കെര്‍ക്കെട്ട. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8-നായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമ വൃതവാഗ്ദാനം. 6 മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ സിസ്റ്ററിന്റെ കുടുംബം ബന്ധുമിത്രാദികളെ പങ്കെടുപ്പിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയിൽ പങ്കെടുക്കുകയായിരിന്നു. വൈകിട്ട് 6-ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഏതാണ്ട് അറുപതോളം പേര്‍ പങ്കെടുത്തിരുന്നു. ഇതിനിടെ അതിക്രമിച്ച് കയറിയ ഹിന്ദുത്വവാദികള്‍ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. നിങ്ങള്‍ എന്തിനാണ് ക്രിസ്ത്യാനിയായതെന്ന്‍ ചോദിച്ചുകൊണ്ട് സിസ്റ്ററിന്റെ ജപമാല പിടിച്ചെടുക്കുകയും, ബൈബിള്‍ കീറിക്കളയുകയും, സിസ്റ്ററിന്റെ അമ്മയുടെ ചെകിട്ടത്ത് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പോലീസ് യാഥാര്‍ത്ഥ്യം എന്തെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ ഇവരെ അറസ്റ്റ് ചെയ്യുകയായിരിന്നു. ജയിലിലായ ഇവരുടെ ജാമ്യാപേക്ഷ ഇന്നലെ ജൂണ്‍ 13-നാണ് കോടതി പരിഗണിച്ചത്. ഓരോരുത്തര്‍ക്കും 15,000-രൂപയുടെ ജാമ്യത്തുകക്ക് പുറത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നു ജെസ്യൂട്ട് സമൂഹാംഗവും അഭിഭാഷകനുമായ ഫാ. ഫുള്‍ജെന്‍സ് ലാക്രാ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ലിലി ഗ്രേസ് ടോപ്‌നോ ദൈവത്തോടും അധികാരികളോടും നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 11-ന് ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹാംഗങ്ങള്‍ സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥന നടത്തിയിരിന്നു. Tag:Young nun, mother granted bail after weeklong incarceration in Chhattisgarh, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-14 11:10:00
Keywordsഛത്തീസ്
Created Date2023-06-14 11:10:51