category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാല്‍ നൂറ്റാണ്ടോളം തീവ്ര മുസ്ലിങ്ങളുടെ എതിർപ്പ് വിലങ്ങു തടിയായി; ഒടുവിൽ ഇന്തോനേഷ്യൻ ക്രൈസ്തവര്‍ ദേവാലയം യാഥാർഥ്യമാക്കി
Contentജക്കാര്‍ത്ത: തീവ്ര മുസ്ലിം വിഭാഗക്കാരുടെ എതിർപ്പ് മൂലം സ്വന്തം ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരണമെന്നുള്ള ആഗ്രഹം ഏറെ നാൾ നീണ്ടു പോയെങ്കിലും ഇപ്പോൾ അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്തോനേഷ്യയിലെ ബാൻഡൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പിനാങ്ങ് ഉപജില്ലയിലെ കത്തോലിക്കാ വിശ്വാസികൾ. ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ ബർണദീത്തയുടെ പേരിൽ നാമകരണം ചെയ്ത ഇടവക ദേവാലയം ജക്കാർത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ കൂദാശ ചെയ്തു. ഇതിന് സമീപമുള്ള സിലേഡുഗ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സാൻങ് തിമൂർ കത്തോലിക്ക വിദ്യാലയത്തിൽ 1992 മുതൽ എല്ലാ ആഴ്ചയും വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്നു. പിനാങ്ങിൽ ദേവാലയത്തിനു വേണ്ടിയുള്ള അധികൃതരുടെ കെട്ടിടാനുമതി ലഭിക്കുന്നതിന് വേണ്ടി 26 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് യാഥാർഥ്യമായത്. പ്രദേശത്തെ തീവ്ര മുസ്ലിം വിഭാഗക്കാരുടെ എതിർപ്പിനെ തുടർന്നാണ് അനുമതി ലഭിക്കാൻ താമസം നേരിട്ടത്. ഈ വിഷയത്തിന് ചൂടുപിടിച്ച് സാൻങ് തിമൂർ സ്കൂളിൽ പ്രവേശനം നിഷേധിച്ച് സ്കൂൾ നടത്തിയിരുന്ന സന്യാസിനികളെ തടഞ്ഞ സംഭവമടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2013ൽ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തിയപ്പോൾ തീവ്ര മുസ്ലിം വിഭാഗക്കാർ വലിയ പ്രതിഷേധ പ്രകടനമാണ് നടത്തിയത്. ഇവിടെ ആരാധന തുടങ്ങിയതിനുശേഷം ഒരു വിഭാഗം വരുന്ന മുസ്ലിം മത വിശ്വാസികൾ ഗേറ്റ് പൂട്ടിയിട്ട സംഭവവും ഉണ്ടായി. മറ്റൊരു കൂട്ടർ കെട്ടിടത്തിനുള്ള അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. ഇതിനെ തുടർന്ന് ദേവാലയത്തിന്റെ നിർമ്മാണം തടസ്സപ്പെട്ടിരുന്നു. ഭീഷണി നിലനിന്നിരുന്നെങ്കിലും ഇവിടെ 12,000 ത്തോളം ആളുകൾ എല്ലാ ആഴ്ചയും ആരാധനയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി മാസമാണ് ദേവാലയ നിർമ്മാണം പൂർത്തിയായത്. ദേവാലയം എല്ലാ കത്തോലിക്ക വിശ്വാസികൾക്കുമുള്ള ദൈവത്തിന്റെ കൃപയാണെന്ന് കൂദാശ ചടങ്ങിനോട്‌ അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കിടെയുള്ള തന്റെ സന്ദേശത്തിൽ കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു. നിർമ്മാണത്തിനു വേണ്ടി സഹായം ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. Tag: Pinang church consecrated after 26 years of struggle from radical Islamic group, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-13 12:57:00
Keywordsമുസ്ലി
Created Date2023-06-13 12:59:28