category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading“ഞാന്‍ ക്രിസ്തുവിന്റെ പോരാളി”: വിശ്വാസം പരസ്യമാക്കിക്കൊണ്ട് പ്രമുഖ യു‌എസ് ടെലിവിഷന്‍ അവതാരക
Contentഹൂസ്റ്റണ്‍: ക്രിസ്തുവിലുള്ള തന്റെ ആഴമേറിയ വിശ്വാസം തുറന്നുപറഞ്ഞുക്കൊണ്ട് അമേരിക്കയിലെ പ്രശസ്തമായ എച്ച്.ജി ടിവിയുടെ 'ഫിക്സ് മൈ ഫ്ലിപ്പ്' പരിപാടിയുടെ അവതാരക പേജ് ടര്‍ണര്‍. സി.ബി.എന്നിന്റെ 'ഫെയിത്ത് വയര്‍' എന്ന പരിപാടിയിലാണ് ടര്‍ണര്‍ തന്റെ ക്രിസ്തുവിശ്വാസം പരസ്യമാക്കിയത്. ഞാന്‍ ക്രിസ്തുവിന്റെ ഒരു പോരാളിയാണെന്ന് ആളുകള്‍ക്കറിയാം. ചിലപ്പോള്‍ താന്‍ തളരുകയും, ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയില്ലെന്നും, തനിക്കു ഒരു വിശ്രമം ആവശ്യമാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ എന്റെ വിശ്വാസം വെല്ലുവിളിക്കപ്പെടുന്നില്ല. ഈ മതനിരപേക്ഷ ലോകത്ത് നമ്മളെ നയിക്കുന്ന ആത്മാവിനെപ്പോലെ നമ്മുടെ ക്രൈസ്തവ വിശ്വാസം എല്ലാത്തിനും മുകളിലായിരിക്കണമെന്നും പേജ് ടര്‍ണര്‍ പറഞ്ഞു. തെക്കന്‍ കാലിഫോര്‍ണിയയില്‍ ജനിച്ചു വളര്‍ന്ന ടര്‍ണറുടെ അമ്മ ഒരു അവിശ്വാസിയായിരുന്നു. ടര്‍ണറിന് 19 വയസ്സുള്ളപ്പോഴാണ് അവളുടെ ഒരു അടുത്ത സുഹൃത്ത് അവളെ ദേവാലയത്തിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ച്ചയായ മൂന്ന്‍ വെള്ളിയാഴ്ച രാത്രികളില്‍ താന്‍ പള്ളിയില്‍ പോയെന്നും മൂന്നാമത്തെ വെള്ളിയാഴ്ച രാത്രി തന്നെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുകയായിരിന്നുവെന്നും ദേവാലയത്തില്‍വെച്ച് ആന്തരിക സമാധാനം അനുഭവിക്കുവാന്‍ കഴിഞ്ഞുവെന്നും ടര്‍ണര്‍ സാക്ഷ്യപ്പെടുത്തി. ദൈവവുമായി അടുത്തതിന് ശേഷം ഞാന്‍ പിന്നീടൊരിക്കലും ദൈവത്തില്‍ നിന്നും അകന്നിട്ടില്ല. തന്റെ ഷോ ഒരു പ്രേഷിത പ്രവര്‍ത്തനം തന്നെയാണെന്നാണ് ടര്‍ണര്‍ പറയുന്നത്. ഫിക്സ് മൈ ഫ്ലിപ്പിന്റെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡ് ജുവാന്‍, അലീസണ്‍ എന്ന് പേരായ അപ്പനും മകള്‍ക്കും ഒപ്പമായിരുന്നു. ജീവിത സംഘര്‍ഷം നിമിത്തം ദേഷ്യത്തിലായ അലിസണെ താന്‍ ആശ്വസിപ്പിച്ചതും, അവസാനം പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചും ടര്‍ണര്‍ അഭിമുഖത്തില്‍ വിവരിച്ചു. നമ്മുടെ ക്രൈസ്തവ വിശ്വാസം എല്ലാത്തിനും മുകളിലായിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ടര്‍ണര്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. Tag: 'I'm a Warrior for Christ': Popular HGTV Host Opens Up About Her Faith in Jesus, Page Turner, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-13 21:09:00
Keywordsടിവി, യേശു
Created Date2023-06-13 21:10:19