category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളി: അഞ്ചുലക്ഷം പേരുടെ ഭീമഹർജിയുമായി കത്തോലിക്ക കോണ്‍ഗ്രസ്
Contentകൊച്ചി: പൊതുസമൂഹത്തെയും പ്രത്യേകമായി ക്രൈസ്തവ സമുദായത്തെയും രൂക്ഷമായി ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും അഞ്ചു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുമായി കത്തോലിക്ക കോണ്‍ഗ്രസ്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഭീമഹർജി സമർപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരതത്തിലെ ക്രൈസ്തവസമൂഹം സമാനതകളില്ലാത്ത പ്രതിസന്ധികളിലുടെ കടന്നുപോകുന്ന സാഹചര്യത്തിൽ കത്തോലിക്കാ കോൺഗ്രസ് വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നു കർദ്ദിനാൾ പറഞ്ഞു. വ്യത്യസ്തങ്ങളായ ഭീഷണികളും ആക്രമണങ്ങളും മൂലം ക്രൈസ്തവരുടെ സമാധാന പരമായ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണു നിലവിലുള്ളതെന്നു മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കാർഷിക മേഖലയിലെ എല്ലാ ഉത്പന്നങ്ങളും രൂക്ഷമായ വിലത്തകർച്ചയാണ് നേരിടുന്നതെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കർഷകർ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ പ്രതിഷേധപരിപാടികൾക്കു രാജ്യവ്യാപകമായി കത്തോലിക്കാ കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസിന്റെ രൂപതാ സമിതികളുടെ നേതൃത്വത്തിൽ ജൂലൈ രണ്ട്, ഒമ്പത് തീയതികളിൽ എല്ലാ ഇടവകകളിലും ഒപ്പുശേഖരണം നടത്തും. ഇതിന്റെ തുടർ ച്ചയായി സെക്രട്ടേറിയേറ്റിനും പാർലമെന്റിനും മുന്നിൽ പ്രതിഷേധ സമരങ്ങൾ സംഘ ടിപ്പിക്കും. ഭീമഹർജി തയാറാക്കുന്നതിനും പ്രതിഷേധ പരിപാടികൾക്കും ഡോ. ജോ സുകുട്ടി ഒഴുകയിൽ കൺവീനറായി കമ്മിറ്റി രൂപീകരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-13 08:52:00
Keywordsകോണ്‍ഗ്ര
Created Date2023-06-13 08:52:52