category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി
Contentകാക്കനാട്: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദേവാലയം എത്രയും വേഗം തുറന്ന് പ്രവർത്തിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും സിനഡ് ആഹ്വാനം ചെയ്തിരുന്നു. സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ. ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ല. പരിശുദ്ധ സിംഹാസനത്തിന്റെയും സിവിൽ കോടതികളുടേയും തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണ്. സിനഡ് അംഗീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതിയല്ലാതെ ജനാഭിമുഖ കുർബാന ബസിലിക്കയിൽ അർപ്പിക്കുകയില്ലെന്ന് ബഹു. വികാരി മോൺ. ആന്റണി നരികുളം മെത്രാൻ സമിതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. മറിച്ചു സംഭവിച്ചാൽ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകും. ബസിലിക്ക തുറന്ന് വിശുദ്ധ കുർബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യകമായ ക്രമീകരണങ്ങൾ നടത്താൻ ബസിലിക്ക അഡ്മിനിസ്ട്രേറ്റർ വികാരിക്ക് താക്കോൽ കൈമാറാനും തീരുമാനമായി. കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തൽസ്ഥാനത്ത് തുടരാനും ധാരണയായി. ബസിലിക്ക തുറക്കുന്ന ദിവസം വികാരി ജനറാൾ റവ. ഫാ. വർഗ്ഗീസ് പൊട്ടയ്ക്കൽ പള്ളിയും പരിസരവും വെഞ്ചരിക്കുന്നതാണ്. ഈ സാഹചര്യങ്ങൾ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗൺസിൽ വിളിച്ചുകൂട്ടാവുന്നതാണ്. എന്നാൽ, മേല്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കാൻ പാരിഷ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ല. ജൂൺ 15 വ്യാഴാഴ്ച്ച ചേർന്ന സിനഡുസമ്മേളനം മേൽ പറഞ്ഞ ധാരണയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകി. ഈ വ്യവസ്ഥകൾ വൈദികരോ സന്യസ്ഥരോ അല്മായരോ ലംഘിച്ചാൽ അവർക്കെതിരെ കാനൻ നിയമപ്രകാരമുള്ള നടപടികൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കേണ്ടതാണെന്നും സിനഡ് ആവശ്യപ്പെട്ടു. ചർച്ചയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മോൺ. വർഗ്ഗീസ് പൊട്ടയ്ക്കൽ, മോൺ. ആന്റണി നരികുളം, ഫാ. ആന്റണി പൂതവേലിൽ, ശ്രീ. ബാബു പുല്ലാട്ട് (കൈക്കാരൻ), അഡ്വ. എം. എ. ജോസഫ് മണവാളൻ (കൈക്കാരൻ) എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-16 15:14:00
Keywordsസീറോ
Created Date2023-06-16 15:15:35