category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിച്ച ഭാരതത്തിന്റെ കാഴ്ചപ്പാടുകൾക്ക് ഇപ്പോള്‍ മങ്ങലേറ്റിരിക്കുകയാണെന്ന് മാർ തോമസ് തറയിൽ
Contentതിരുവനന്തപുരം: ഭാരതം എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിക്കുന്ന നാടായിരുന്നുവെന്നു ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. ലൂർദ് ഫൊറോനാ പള്ളിയിൽ നടത്തിയ ദുക്റാന സംഗമത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിക്കുന്ന നാടാണ് ഭാരതമെന്നും എന്നാൽ ഇപ്പോൾ ആ കാഴ്ചപ്പാടുകൾക്ക് മങ്ങൽ ഏല്‍ക്കുന്നുണ്ടോയെന്ന ആശങ്ക നിലനില്‍ക്കുന്നു. മണിപ്പൂരിൽ ഒരു മണിക്കൂർ കൊണ്ട് നിയന്ത്രിക്കാൻ കഴിയാമായിരുന്ന കാര്യം വലിയ കലാപത്തിലേക്ക് മാറി. ഭാരതത്തിനു മാറ്റം സംഭവിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയി രിക്കുന്നു. വ്യക്തിപരമായ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ അത് വേദനാജനകമാണന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. സംഗമത്തിൽ ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, മന്ത്രി ജി.ആർ. അനിൽ, ഡോ.ശശി തരൂർ എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ചീഫ് സെക്രട്ട റി വി. വേണു, ലോകായുക്ത സിറിയക് ജോസഫ്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, റീജണൽ പാസ്പോർട്ട് ഓഫീസർ ജീവാ മരിയ ജോയ്, മു ൻ ചീഫ് സെക്രട്ടറിമാരായ ജിജി തോംസൺ, ബാബു ജേക്കബ്, ലിസി ജേക്കബ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, ലൂർദ് ഫൊറോനാ വികാരി ഫാ. മോർലി കൈതപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കുചേർന്നു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-10 09:16:00
Keywordsതറയി
Created Date2023-07-10 09:16:45