category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
Contentന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെ ഹർജി. നാഷ്ണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് സ്ഥാപക പ്രസിഡന്റ് മൈക്കിൾ വില്യംസ് എന്നിവർക്കൊപ്പമാണ് ആർച്ച് ബിഷപ്പ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ എതിർ സത്യവാങ്മൂലത്തിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് എസ്ഐടി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഹർജിക്കാർ ഉന്നയിച്ചത്. പ്രാർത്ഥനാ യോഗങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്നും അക്രമത്തിനിരയായവർ ക്ക് നിയമ പരിരക്ഷ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹർജിക്കാരുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളു ടെ അടിസ്ഥാനത്തിലാണെന്നാണ് കേന്ദ്രസർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്. ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-11 08:45:00
Keywordsഹര്‍ജി
Created Date2023-07-11 08:46:06