Content | കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വ പരിശീലന പഠനശിബിരം (ഹുമാനെ വിത്തെ -2023) പാലാരിവട്ടം പിഒസിയിൽ ഓഗസ്റ്റ് ആറിന് നടക്കും. കേരളത്തിലെ കത്തോലിക്കാ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും പ്രതിനിധികളും വൈദിക വിദ്യാർഥികളും പ്രോലൈഫ് പ്രവർത്തനങ്ങളിൽ ആഭിമുഖ്യമുള്ള വരും പങ്കെടുക്കും. റവ. ഡോ. സ്കറിയ കന്യാകോണിൽ, ഡോ. ഫിന്റൊ ഫ്രാൻസിസ്, ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ സെഷനുകൾ നയിക്കും. സംവാദങ്ങളും പൊതുചർച്ചകളും ദിവ്യബലിയും ഉണ്ടാകും.
പരിപാടിക്കായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ ജനറൽ കോ-ഓർഡിനേറ്ററാ യും ആനിമേറ്റർ സാബു ജോസ് കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചുരേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാ രായ ഡോ. ഫ്രാൻസിസ് ജെ. ആരാടൻ, ഡോ. ഫെലിക്സ് ജെയിംസ്, സെക്രട്ടറിമാരാ യ നോബർട്ട് കക്കാരിയിൽ, ലിസാ തോമസ്, ജെസ്ലിൻ ജോ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് എന്നിവർ പ്രസംഗിച്ചു. |