category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുവജനങ്ങളെ ക്രിസ്തു വിശ്വാസത്തിലും സംഗീതത്തിലും ആവേശത്തിലാഴ്ത്താന്‍ യുവജന സംഗമത്തിന് പ്രമുഖ സംഗീതജ്ഞരും
Contentലിസ്ബണ്‍: ഫ്ലോറിഡയിലെ പ്രശസ്ത റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായ ഷെവിന്‍ മക്കുല്ലോഗും, ഓസ്ട്രേലിയന്‍ ഗായകനും-ഗാനരചയിതാവുമായ ഫാ. റോബ് ഗാലിയും അടുത്ത മാസം പോര്‍ച്ചുഗലിലെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തിന് വേണ്ടി ഒന്നിക്കുന്നു. ‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന ഗാനവുമായാണ് ഇരുവരും വേദിയിലെത്തുക. ഇതാദ്യമായാണ് ഇവര്‍ യുവജന സംഗമത്തിന് വേണ്ടി വേദി പങ്കിടുന്നത്. തത്സമയ ആലാപനത്തിനു ശേഷം ഈ ഗാനം സ്പോടിഫൈ, യുട്യൂബ്, ആപ്പിള്‍ മുസിക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ടാംപാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെവിന്‍ മക്കുല്ലോഗ്, സ്റ്റുഡിയോ 3:16 എന്ന പ്രസിദ്ധമായ സ്റ്റുഡിയോയുടെ സഹസ്ഥാപകന്‍ കൂടിയാണ്. ‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന ഗാനത്തിന്റെ പിന്നിലെ പ്രചോദനത്തേക്കുറിച്ചും, യുവജനങ്ങള്‍ സുവിശേഷത്തേ സ്നേഹിക്കുന്നതിനും തങ്ങളുടെ സ്റ്റുഡിയോ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമീപ ദിവസം ‘സി.എന്‍.എ’ക്ക് നല്‍കിയ അഭിമുഖത്തില്‍ മക്കുല്ലോഗ് വിവരിച്ചിരിന്നു. സമകാലീന ക്രിസ്തീയ ആരാധന സംഗീതത്തിന്റേയും, ഹിപ്-ഹോപ്‌ സംഗീതത്തിന്റെയും സമന്വയമാണ് ‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന് മക്കുല്ലോഗ് വ്യക്തമാക്കി. പരസ്പരം കൈമാറുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനിലൂടെ കൈമാറിക്കൊണ്ട് മക്കുല്ലോഗും, ഫാ. റോബ് ഗാലിയും തങ്ങളുടെ സ്റ്റുഡിയോകളില്‍വെച്ചാണ് ഗാനത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയത്. പ്രാരംഭ വോക്കലും ഗിറ്റാറും ഫാ. ഗാലിയ കൈകാര്യം ചെയ്യുമ്പോള്‍, മക്കുല്ലോഗ് ഇവയെല്ലാം കൂട്ടിയിണക്കി ഭക്തിസാന്ദ്രമായ ഫ്യൂഷന്‍ സംഗീത അനുഭവം നല്‍കുകയാണ് ചെയ്യുക. “ഈ ഗാനം യേശുവിനെക്കുറിച്ചുള്ളതാണ്. ചില നേരങ്ങളില്‍ ദൈവം നമ്മുടെ ജീവിതത്തില്‍ സന്നിഹിതനാണെന്ന് നമുക്ക് തോന്നും, എന്നാല്‍ അത് അറിയുവാന്‍ നമുക്ക് കഴിയുകയില്ല. സത്യത്തില്‍ ദൈവം എപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ട്. ഈ ഗാനം കേട്ട ശേഷം യുവജനങ്ങള്‍ക്ക് യേശുവിനോട് കൂടുതല്‍ അടുക്കുവാനും, യേശുവിനെ അനുകരിക്കുവാനുമുള്ള താല്‍പ്പര്യം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. “ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടെന്നും, നിന്നെ നിരീക്ഷിക്കുന്നുണ്ടെന്നും, നിന്നെ വിളിക്കുന്നുണ്ടെന്നും നീ അറിയുന്നതിനായി ഞാന്‍ ഇത് നിന്റെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു” എന്ന് ദൈവം തന്നോടു പറഞ്ഞതു പോലെ തനിക്ക് തോന്നിയെന്നും മക്കുല്ലോഗ് പറഞ്ഞു. നേരത്തെ ക്രിസ്തുവുമായി അടുത്ത ബന്ധം ഉണ്ടാക്കുവാന്‍ യുവജനങ്ങളെയും കുട്ടികളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മക്കുല്ലോഗും, റോബ് റെയ്നോള്‍ഡ്സും ചേര്‍ന്ന് 'സ്റ്റുഡിയോ 3:16' ആരംഭിക്കുന്നത്. ജീവിക്കുന്ന ദൈവവചനമാണ് ബൈബിളെന്ന് യുവജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മക്കുല്ലോഗ് പറഞ്ഞു. Tag:Florida Recording Artist to Perform at World Youth Day 2023, Catholic News, World Youth Day 2023 Malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-22 16:04:00
Keywordsയുവജന
Created Date2023-07-22 16:05:11