category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി; കൊടിയേറ്റ് മറ്റന്നാള്‍
Contentപാലാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി. ആത്മീയതയ്ക്ക് പ്രാ ധാന്യം നൽകി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു കൊടിയേറും. 28നാണ് പ്രധാന തിരുനാൾ. കേരളത്തിലെ മൂന്നു റീ ത്തുകളിലെയും ബിഷപ്പുമാർ തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. എല്ലാ ദിവസവും വൈകുന്നേരം ജപമാല, മെഴുകുതിരി പ്രദക്ഷിണം എന്നിവയുണ്ട്. തിരുനാൾ അടുത്തതോടെ ഭരണങ്ങാനത്ത് തീർഥാടകരുടെ തിര ക്കേറി. മറ്റു സംസ്ഥാനങ്ങളിൽനിന്നും ധാരാളം തീർത്ഥാടകരാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കാനും നേർച്ചകാഴ്ചകളർപ്പിക്കാനുമായി ഓരോ ദിവസവും എത്തുന്നത്. 19നു രാവിലെ 11.15ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റും. തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30, രാവിലെ 6.45ന്, 8.30, 11, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് വിശുദ്ധ കുർബാനയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടക്കും. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. തീർഥാടനകേന്ദ്രത്തിൽനിന്നും ആരംഭിക്കുന്ന പ്രദക്ഷിണം ഇടവ ക ദേവാലയം ചുറ്റി തിരികെ തീർത്ഥാടന കേന്ദ്രത്തിലത്തുന്ന രീതിയിലാണ് പ്രദക്ഷിണം. 27ന് വൈകുന്നേരമുള്ള മെഴുകുതിരി പ്രദക്ഷിണം ഇടവക ദേവാലയത്തിൽനിന്ന് ആരംഭിച്ച് അൽഫോൻസാമ്മ ജീവിച്ചു മരിച്ച മഠത്തിലെത്തി തിരികെ തീർത്ഥാടന കേന്ദ്രത്തിലെത്തും. പ്രധാന തിരുനാൾ ദിവസമായ 28ന് പുലർച്ചെ 4.45 മുതൽ രാത്രി 9.30വരെ 16 വിശുദ്ധ കുർബാനകളുണ്ട്. രാത്രി 9.30നുള്ള വിശുദ്ധ കുർബാന പ്രവാസികൾക്കുവേണ്ടിയാണ്. 10.30ന് ഇടവക പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പ്രധാന തിരുനാൾ ദിവസം രാവിലെ ഏഴിന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ച യപ്പം വെഞ്ചരിക്കും. അന്നേ ദിവസം വിശുദ്ധയുടെ കബറിടത്തിങ്കലെത്തുന്ന എല്ലാ തീ ർഥാടകർക്കും നേർച്ചയപ്പം വിതരണം ചെയ്യും. തിരുനാൾ ദിവസങ്ങളിൽ ഭരണങ്ങാനത്ത് എത്തുന്ന തീർഥാടകർക്ക് സ്റ്റാളുകളിൽനിന്നു നേർച്ചയപ്പം വാങ്ങാം. തീർഥാടകർ ക്കായി എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലും ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ടും അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-17 11:12:00
Keywordsഅല്‍ഫോ
Created Date2023-07-17 11:13:26