Content | ദൈവപ്രമാണങ്ങളിലെ രണ്ടാം കല്‍പ്പനയില്‍ നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. അടുത്ത കുമ്പസാരത്തില്‍ തികഞ്ഞ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും.
1) ആണയിടൽ (മത്താ. 5:33-37) സ്വഭാവമുണ്ടോ?
2. ദൈവനാമത്തിൽ കള്ളം പറഞ്ഞിട്ടുണ്ടോ ?
3. കള്ളസത്യം ചെയ്തിട്ടുണ്ടോ?
4. ആദരവില്ലാതെ ദൈവത്തിന്റെ പൂജ്യനാമത്തെ അനാവശ്യമായി ഉപയോഗിച്ചിട്ടുണ്ടോ?
5. സ്വന്തം വാക്കിനു വിലകിട്ടാൻ ദൈവനാമം കൂട്ടിച്ചേർത്തിട്ടുണ്ടോ?
6. കള്ളസന്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ടോ?
7) ദൈവനാമം ഉപയോഗിച്ച് ശപിച്ചിട്ടുണ്ടോ?
8. ദൈവത്തെ ദുഷിച്ചുള്ള സംസാരം നടത്തിയിട്ടുണ്ടോ?
9. കഷ്ടതകളിലും ദുരിതങ്ങളിലും ദൈവത്തെ നിന്ദിക്കുകയോ, തള്ളിപ്പറയുകയോ, പുച്ഛിക്കുകയോ ചെയ്തുള്ള സംസാരം നടത്തിയിട്ടുണ്ടോ? 10. സംസാരിച്ചിട്ടുണ്ടോ?
11. ദൈവത്തെപ്പറ്റി മറ്റുള്ളവരിൽ വെറുപ്പുളവാക്കുന്ന പ്രവര്‍ത്തി സംസാരം ഉണ്ടായിട്ടുണ്ടോ?
12. യേശുവിനെ ഏറ്റുപറയുന്നതിൽ ലജ്ജിച്ചിട്ടുണ്ടോ?
13. ദൈവവചന ദുരുപയോഗം നടത്തിയിട്ടുണ്ടോ? (2 തിമൊ. 3:16)
14. വിശുദ്ധ ഗ്രന്ഥം ദുരുപയോഗിച്ചിട്ടുണ്ടോ? അനാദരവോടെ കൈകാര്യം ചെയ്തിട്ടുണ്ടോ?
15. ദൈവവചനത്തെയും ദൈവവചനശുശ്രൂഷകളെയും നിന്ദിക്കൽ, തടസ്സപ്പെടുത്തൽ ഉണ്ടായിട്ടുണ്ടോ?
16. ദൈവവചനത്തെ വളച്ചൊടിച്ചു ദുർവ്യാഖ്യാനം ചെയ്‌തു പഠിപ്പിച്ചിട്ടുണ്ടോ?
17. കത്തോലിക്കാ സഭയിൽ നിന്നും സത്യവിശ്വാസത്തിൽ നിന്നും അകന്നു പോകുകയും, സഭാവിരുദ്ധപ്രസ്ഥാനങ്ങൾ നടത്തുകയും ചെയ്യുന്ന ഗ്രൂപ്പുകളുമായി സമ്പർക്കം, അത്തരക്കാരെ ഭവനത്തിൽ സ്വീകരിക്കൽ, അവരുടെ സമ്മേളനത്തിൽ പങ്കെടുക്കൽ, അവരുടെ തെറ്റായ പ്രബോധനം സ്വീകരിക്കൽ തുടങ്ങിയവ നടത്തിയിട്ടുണ്ടോ?
18. ക്രിസ്തുവിന്റെ ദൈവത്വത്തെ അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ (2 യോഹ. 9:11).
19. സ്വാർത്ഥലാഭത്തിനുവേണ്ടി തിരുവചനങ്ങളെയും ശുശ്രൂഷകളെയും ദുരുപയോഗിച്ചിട്ടുണ്ടോ?
20. നേർച്ച നേർന്നിട്ട് ലാഘവത്തോടെ, മന:പൂർവ്വം നിറവേറ്റാതിരിന്നിട്ടുണ്ടോ?
21. എപ്പോഴും എല്ലാറ്റിനും നേർച്ച നേർന്ന് ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ? (നിയമാ. 23, 21-22, പ്രഭാ.18:22-23)
22. പരിശുദ്ധ അമ്മയെയും വിശുദ്ധരെയും തിരുസഭയെയും നിന്ദിച്ചിട്ടുണ്ടോ?
23. തിരുക്കർമ്മങ്ങളെ അനാദരിക്കൽ / തിരുവസ്തുക്കൾ, കുരിശ്, കൊന്ത, തിരുസ്വരൂപങ്ങൾ തുടങ്ങിയവ ദുരുപയോഗിക്കൽ എന്നിവ നടത്തിയിട്ടുണ്ടോ?
24. വിശുദ്ധ സ്ഥലങ്ങൾ - ദേവാലയം, ദേവാലയ പരിസരം, കുരിശടി, സെമിത്തേരി, ധ്യാനകേന്ദ്രങ്ങൾ,പ്രാർത്ഥനാലയങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളെ ലഹരിവസ്തുക്കളുടെ ഉപയോഗംകൊണ്ടും മ്ലേച്ഛമായ വസ്ത്രധാരണം കൊണ്ടും തെറ്റായ പ്രവർത്തനങ്ങൾ കൊണ്ടും അശുദ്ധമാക്കിയിട്ടുണ്ടോ?
25. ദൈവാലയശുശ്രൂഷകളും മറ്റു ദൈവശുശ്രൂഷകളും അനാദരവോടെയും അശ്രദ്ധയോടെയും അലസതയോടെയും ചെയ്തിട്ടുണ്ടോ?
26. അഭിഷിക്തരെയും (മാർപാപ്പ, മെത്രാന്മാർ, വൈദികർ) സന്യസ്തരെയും ദൈവശുശ്രൂഷകരെയും ഉപദ്രവിച്ചിട്ടുണ്ടോ? (സങ്കീ. 105:15, പ്രഭാ. 7:29 -31).
27. വിശുദ്ധരെയും, തിരുവസ്തുക്കളെയും നിന്ദിച്ചു പറഞ്ഞിട്ടുണ്ടോ? 8. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ?
28. യേശുക്രിസ്തുവിനെ മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്താൻ ലജ്ജിച്ചിട്ടുണ്ടോ?(റോമ 10:9, ലൂക്കാ 9:25-25)
29. ദൈവമാണ് എന്റെ തകർച്ചയുടെ കാരണം എന്ന് പറഞ്ഞിട്ടുണ്ടോ?
30. വചനദുരൂപയോഗം, വചനത്തെ നിന്ദിക്കൽ, വെറുക്കൽ, സന്ദേശ ദുർവ്യാഖ്യാനം നടത്തിയിട്ടുണ്ടോ?
31. വിശുദ്ധ ഗ്രന്ഥം ദിവസവും വായിക്കുകയും പഠിക്കുകയും ചെയ്യാതിരിക്കുന്നുണ്ടോ?
32. വി. ഗ്രന്ഥം പ്രചരിപ്പിക്കുന്നതിനു തന്നാലാകുന്ന വിധത്തിൽ (2 കൊറി 9:16, നിയ 6:69) സഹായിക്കാതിരുന്നിട്ടുണ്ടോ?
33. കള്ളകുമ്പസാരം, വി ഗ്രന്ഥത്തെ അവഗണിക്കുക തുടങ്ങിയവ ചെയ്തിട്ടുണ്ടോ?
34. അർത്ഥമില്ലാത്ത പ്രാർത്ഥന നടത്തിയിട്ടുണ്ടോ?
മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം.
(വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്).
** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/20901}}
Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|