category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകലാപം ശാന്തമാക്കാന്‍ കേന്ദ്രം യാതൊരു നടപടിയും സ്വീകരിക്കുന്നില്ല; മെയ്തി ക്രൈസ്തവ പ്രതിനിധികൾ
Contentന്യൂഡൽഹി: മണിപ്പൂരിൽ കലാപം 70 ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരേ ആഞ്ഞടിച്ച് മെയ്തികൾ. കലാപം സമാധാനപരമായി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടി സ്വീകരിക്കണമെന്നും ബിജെപി അനുകൂല മെയ്തി ക്രൈസ്തവ പ്രതിനിധികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തും കേന്ദ്രത്തിലും ഡബിൾ എൻജിൻ സർക്കാരാണ് അധികാരത്തിലുള്ളത്. എന്നാൽ, കലാപം ശാന്തമാക്കാനുള്ള യാതൊരു നടപടിയും ഭരണകൂടം സ്വീകരിക്കുന്നില്ലെന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ മെയ്തി ക്രൈസ്തവ സഭകളും മെയ്തി പരമ്പരാഗത സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ നേതാക്കൾ പറഞ്ഞു. കുക്കി-മെയ്തി വിഭാഗക്കാർ തമ്മിൽ നടക്കുന്ന സംഘർഷം യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ വരെ ചർച്ച ചെയ്യപ്പെട്ടു. ഡബിൾ എൻജിൻ സർക്കാരിനെ നിയന്ത്രിക്കു ന്ന പ്രധാനമന്ത്രി വിഷയത്തിൽ ക്രിയാത്മകമായി ഇതുവരെ ഇടപെട്ടിട്ടില്ല. മണിപ്പൂർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി വിഷയം പരിഹരിക്കാൻ ശ്രമിച്ചില്ല. മണിപ്പൂരിന്റെ ഐക്യത്തിനായാണ് മെയ്തി ക്രൈസ്തവർ നിലകൊള്ളുന്നത്. മണിപ്പുരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബാഹ്യശക്തികളുടെ പ്രേരണയിലുള്ള സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇതിനെതിരേ ശക്തമായി നിലകൊള്ളുമെന്നും നേതാക്കൾ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-16 08:01:00
Keywordsമണിപ്പൂ
Created Date2023-07-16 08:02:48