category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രൈസ്തവ വിരുദ്ധ ആക്രമണം: സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
Contentന്യൂഡൽഹി: ക്രൈസ്തവർക്കെതിരായുള്ള അതിക്രമങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ടു ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ നൽകിയ ഹർജിയിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണു നോട്ടീസ് അയച്ചത്. 2021ൽ മാത്രം ക്രൈസ്തവർക്കെതിരേ 500-ലധികം അക്രമങ്ങൾ നടന്നതായി ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. അക്രമങ്ങൾ നടത്തുന്നവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും അന്വേ ഷണം നടത്തുന്നതിനും അതത് സംസ്ഥാനങ്ങൾക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉൾ പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-16 08:13:00
Keywordsസുപ്രീം
Created Date2023-07-16 08:14:06