category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമണിപ്പൂരില്‍ കലാപത്തിന്റെ മറവിൽ നടക്കുന്നതു ആസൂത്രിതമായ ക്രൈസ്തവ വേട്ട: മുഖ്യമന്ത്രി പിണറായി വിജയൻ
Contentതിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ച് മണിപ്പൂരില്‍ കലാപത്തിന്റെ മറവിൽ നടക്കുന്നതു ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു മാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. മണിപ്പുരിലെ പർവത-താഴ്വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയാഴിച്ച് അതിനെ വർഗീയമായി ആളിക്കത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്നു വ്യക്തമാണ്. ഗോത്ര വിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സം ഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്ക ത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പുർ വിഷയത്തി ലെ കേന്ദ്രസർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-23 06:29:00
Keywordsമണിപ്പൂ
Created Date2023-07-23 06:29:31