category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമണിപ്പൂരിലെ നരനായാട്ടിനെതിരെ കെസിവൈഎം പ്രതിഷേധ ജ്വാല
Contentഎറണാകുളം: മണിപ്പൂരിൽ നടക്കുന്ന വംശഹത്യയ്ക്കും നരനായാട്ടിനുമെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ തയാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ചും മണിപ്പൂർ കലാപം അവസാനിപ്പിക്കുവാൻ നടപടികൾ സ്വീകരിക്കുക എന്ന ആവശ്യമുന്നയിച്ചും കെസിവൈഎം സംസ്ഥാന സമിതി കേരളത്തിലെ 32 രൂപതകളുടെയും സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയപ്പോഴും അവരെ ബലാത്സംഗം ചെയ്തപ്പോഴും തുടരുന്ന ഭരണകൂടത്തിന്റെ മൗനം രാജ്യത്തിന്റെ മാനത്തിന് വിലയിടുന്നതിനു തുല്യമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ. റെജി, മറ്റ് സംസ്ഥാന - രൂപത ഭാരവാഹികൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-24 09:40:00
Keywordsമണിപ്പൂ
Created Date2023-07-24 09:41:21