category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഏകദിന ദൈവശാസ്ത്ര സമ്മേളനം നടത്തി
Contentകൊച്ചി: കുടുംബങ്ങളുടെ സ്നേഹത്തിലും സഹകരണത്തിലൂടെയുമാണ് ക്രൈസ്തവ സഭ സമൃദ്ധമാവുകയെന്നു സീറോ മലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാനമായ കുടുംബങ്ങൾക്ക്, സഭയിൽ കാലാനുസൃതമായ മാറ്റങ്ങളോടു പ്രതികരിക്കാൻ സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. സഭയും സമൂഹവും മാറുന്നത് അടിസ്ഥാനപരമായി ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണെന്നും കർദ്ദിനാൾ പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ പ്രസംഗിച്ചു. കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികൾ - ഒരു ദൈവശാസ്ത്ര പ്രതികരണം എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ കല്ലേലി പ്രബന്ധം അവതരിപ്പിച്ചു. ദൈവശാസ്ത്ര കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മോഡറേറ്ററായി. റവ. ഡോ. ജേക്കബ് പ്രസാദും പ്രഫ. മാത്യു കുരിശുംമൂട്ടിലും ചേർന്ന് വിവർത്തനം ചെയ്ത ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ഭരണക്രമരേഖ ഉൾക്കൊള്ളുന്ന "സുവിശേഷം പ്രസംഗിക്കുവിൻ'' എന്ന പുസ്തകം കെആർഎൽസിബിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനു നൽകി കർദ്ദിനാൾ മാർ ആലഞ്ചേരി പ്രകാശനം ചെയ്തു. വിവിധ രൂപതകളിലെ മെത്രാന്മാർ, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതർ, മേജർ സെമിനാരികളിലെ റെക്ടർമാർ, ദൈവശാസ്ത്ര പ്രഫസർമാർ, കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-02 10:36:00
Keywordsആലഞ്ചേരി
Created Date2023-08-02 10:37:21