Contents
Displaying 21231-21240 of 24999 results.
Content:
21635
Category: 1
Sub Category:
Heading: യുവജന സംഗമത്തിനിടെ ഫാത്തിമയിൽ വിശുദ്ധ കുർബാന കൂടിയ കാഴ്ച പരിമിതി ഉണ്ടായിരുന്ന പെൺകുട്ടിക്ക് അത്ഭുതസൗഖ്യം
Content: ഫാത്തിമ: ലോക യുവജന സംഗമത്തിനിടെ ഫാത്തിമയിൽ വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പങ്കെടുത്ത കാഴ്ച പരിമിതി ഉണ്ടായിരുന്ന പെൺകുട്ടിക്ക് പൂര്‍ണ്ണ രോഗശാന്തി ഉണ്ടായെന്ന് വെളിപ്പെടുത്തൽ. 16 വയസ്സുള്ള ജിമെന എന്ന പെൺകുട്ടിയാണ് തനിക്ക് കാഴ്ച പൂർണമായി തിരികെ ലഭിച്ചുവെന്ന സാക്ഷ്യവുമായി രംഗത്തുവന്നിരിക്കുന്നത്. സ്പെയിനിലെ മാഡ്രിഡിൽ നിന്നും ഓപ്പുസ് ദേയ് എന്ന കത്തോലിക്കാ സംഘടനയിലെ അംഗങ്ങളോടൊപ്പമാണ് ജിമെന പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ലോക യുവജന സംഗമ വേദിയിലേക്ക് എത്തിയത്. രണ്ടര വർഷമായി 95% കാഴ്ച നഷ്ടപ്പെട്ട നിലയിലാണ് ഈ പെണ്‍കുട്ടി ജീവിച്ചിരുന്നത്. ലിസ്ബണിലേക്ക് എത്തുന്നതിന് മുന്‍പ് ഏതാനും ദിവസം ദൈവമാതാവിനോടുള്ള നൊവേന അവളുടെ കുടുംബ ബന്ധത്തിലുള്ളവരും, പരിചയക്കാരും ഈ നിയോഗാര്‍ത്ഥം ചൊല്ലുന്നുണ്ടായിരുന്നു. ഓഗസ്റ്റ് അഞ്ചാം തീയതിയായിരിന്നു മഞ്ഞുമാതാവിന്റെ തിരുനാൾ ദിവസം. ഇതേ ദിവസം ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തുന്ന സമയത്ത് തനിക്ക് രോഗശാന്തി ലഭിക്കണമെന്ന് അതിയായ ആഗ്രഹം അവളില്‍ നിറഞ്ഞിരിന്നു. അന്ന് നൊവേന പ്രാർത്ഥനയുടെ സമാപന ദിനം കൂടിയായിരിന്നു. വിശുദ്ധ കുർബാന നാവിൽ സ്വീകരിച്ചതിനു ശേഷം പൊട്ടികരയുവാൻ തുടങ്ങിയെന്നു ജിമെന പറയുന്നു. ഇതിനുശേഷം പിന്നീട് കണ്ണ് തുറന്നു നോക്കിയപ്പോൾ തനിക്ക് എല്ലാം വ്യക്തമായി കാണാൻ സാധിക്കുകയായിരിന്നുവെന്നു അവൾ അത്ഭുതത്തോടെ സ്പാനിഷ് റേഡിയോയായ കോപ്പിന് നൽകിയ അഭിമുഖത്തിൽ സാക്ഷ്യപ്പെടുത്തി. തനിക്ക് അൾത്താരയും, സക്രാരിയും, അവിടെ കൂടി നിന്നിരുന്ന തന്റെ സുഹൃത്തുക്കളെയും വ്യക്തമായി കാണാൻ സാധിച്ചു. കൂടാതെ താൻ പ്രാർത്ഥിച്ചു കൊണ്ടിരുന്ന നൊവേന പ്രാർത്ഥനയും വായിച്ചു. പരിശുദ്ധ കന്യകാമറിയം താൻ ഒരിക്കലും മറക്കുകയില്ലാത്ത ഒരു സമ്മാനം തനിക്ക് തന്നുവെന്നാണ് അവൾ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. പ്രാർത്ഥന സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി പറയുകയാണ് ഇന്നു ഈ പെണ്‍കുട്ടി. അതേസമയം ഈ സംഭവത്തെ 'ദൈവത്തിന്റെ കൃപ' എന്നാണ് സ്പാനിഷ് മെത്രാൻ സമിതി അധ്യക്ഷനും ബാർസിലോണ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജുവാൻ ഓമല്ല വിശേഷിപ്പിച്ചത്. താൻ പെൺകുട്ടിയുമായി വീഡിയോ കോളിൽ സംസാരിച്ചുവെന്നും അവൾ നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചുവെന്നും കർദ്ദിനാൾ പറഞ്ഞു. സംഭവത്തെ പറ്റി ഡോക്ടർമാർ ഇനി കൂടുതൽ പഠനം നടത്തുമെന്നു പറഞ്ഞ അദ്ദേഹം ഇപ്പോൾ ഇതിനെ ഒരു അത്ഭുതമായി തന്നെ വിശേഷിപ്പിക്കാമെന്നും കൂട്ടിച്ചേർത്തു. മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച ഫാത്തിമയില്‍ ഓരോ വര്‍ഷവും പതിനായിരകണക്കിന് അത്ഭുതങ്ങളാണ് നടക്കുന്നത്. ഇവയെ കുറിച്ച് മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായ പഠനം നടത്തിയതിന് ശേഷമാണ് സഭ ഔദ്യോഗികമായി സ്ഥിരീകരിക്കാറുള്ളത്.
Image: /content_image/News/News-2023-08-10-18:59:30.jpg
Keywords: ഫാത്തിമ, അത്ഭുത

21636
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിന് പ്രാര്‍ത്ഥന യാചിച്ച് മെത്രാന്‍
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍. ഓഗസ്റ്റ് 3ന് പുലര്‍ച്ചെ നൈജര്‍ സംസ്ഥാനത്തിലെ ഗൈഡ്നായിലെ വസതിയില്‍ നിന്നും ആയുധധാരികളായ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയ ഫാ. പോള്‍ സനോഗോയുടെയും, സെമിനാരി വിദ്യാര്‍ത്ഥി മെല്‍ക്കിയോറിന്റേയും മോചനത്തിനായി പ്രാര്‍ത്ഥനാ സഹായം യാചിച്ച് മിന്യായിലെ മെത്രാന്‍ മാര്‍ട്ടിന്‍ ഇഗ്വെമെസി ഉസൗക്വുവാണ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുവാനും, തട്ടിക്കൊണ്ടുപോകപ്പെട്ടവരെ സമാധാനത്തില്‍ തിരികെ കൊണ്ടു വരുവാനും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് ബിഷപ്പ് പ്രസ്താവിച്ചു. ബുര്‍ക്കിനാ ഫാസോ സ്വദേശിയായ ഫാ. സനോഗോ 'വൈറ്റ് ഫാദേഴ്സ്' എന്നറിയപ്പെടുന്ന ‘മിഷ്ണറീസ് ഓഫ് ആഫ്രിക്ക’ സമൂഹാംഗമാണ്. മിഷ്ണറി പ്രവര്‍ത്തനവുമായി സജീവമായി ശുശ്രൂഷ ചെയ്തുവന്ന സെമിനാരി വിദ്യാര്‍ത്ഥി മെല്‍ക്കിയോര്‍ ഡൊമിനിക്ക് മഹിനീനി ടാന്‍സാനിയായിലെ കിഗോമ സ്വദേശിയാണ്. തന്റെ ദൈവശാസ്ത്ര പഠനത്തിനു മുന്നോടിയായി പ്രേഷിതാനുഭവം നേടുന്നതിനു വേണ്ടിയായിരുന്നു മഹിനീനി നൈജീരിയയില്‍ എത്തിയതെന്ന്‍ കിഗോമ മെത്രാന്‍ ജോസഫ് മ്ലോള അറിയിച്ചു. നൈജീരിയയിലെ ഉത്തര-മധ്യ സംസ്ഥാനമായ നൈജറിലെ പൈകോരോ പ്രാദേശിക ഗവണ്‍മെന്റ് ഏരിയയിലെ ഗൈഡ്നായിലെ സെന്റ് ലുക്ക്‌സ് ദേവാലയത്തില്‍ സേവനം ചെയ്തു വരികയായിരുന്നു തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികനും സെമിനാരി വിദ്യാര്‍ത്ഥിയും. നൈജര്‍ സംസ്ഥാന പോലീസ് പ്രതിനിധി ഇരുവരും തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ മേഖലയിലെ മറ്റ് വൈദികര്‍ ഏറ്റവും ശ്രദ്ധയോടെ കഴിയണമെന്ന മുന്നറിയിപ്പും പോലീസ് നല്‍കിയിട്ടുണ്ട്. ടാന്‍സാനിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും, ഇംബേയ മെത്രാപ്പോലീത്തയുമായ ഗെര്‍വാസ് ജോണ്‍ ഇംവാസിക്വാബില ന്യായിസോങ്ങയും തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഓരോ മാസവും നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് പതിവ് സംഭവമായിട്ടും കൃത്യമായ നടപടിയെടുക്കുവാന്‍ അധികൃതര്‍ തയാറാകുന്നില്ലായെന്നതാണ് വസ്തുത.
Image: /content_image/News/News-2023-08-10-19:30:14.jpg
Keywords: നൈജീ

21637
Category: 18
Sub Category:
Heading: മാർ മാത്യു പോത്തനാമൂഴി അവാർഡ് മരണാനന്തര ബഹുമതി ഫാ. എ. അടപ്പൂരിന്
Content: മൂവാറ്റുപുഴ: കോതമംഗലം രൂപത പ്രഥമ മെത്രാൻ മാർ മാത്യു പോത്തനാമൂഴിയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് മരണാനന്തര ബഹുമതിയായി ഫാ. എ. അടപ്പൂർ എസ്ജെയ്ക്കു സമ്മാനിച്ചു. നിർമ്മല കോളജിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഫാ. തോമസ് പോത്തനാമുഴിയിൽ നിന്നു ഫാ. ദേവസി പോൾ എസ്ജെ അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്. പത്രപ്രവർത്തകൻ, സാഹിത്യകാരൻ, കോളമിസ്റ്റ്, പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളിൽ ഫാ. എ. അടപ്പൂർ എസ്‌ജെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കെസിബിസി സാഹിത്യ അവാർഡ്, കേരള കൾച്ചറൽ ഫോറം അവാർഡ്, കത്തോലിക്ക കോൺഗ്രസ് അവാർഡ് എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-08-11-10:44:52.jpg
Keywords: അവാര്‍ഡ

21638
Category: 1
Sub Category:
Heading: ക്രൈസ്തവരുടെയും വിശുദ്ധ സ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ഇസ്രായേൽ പ്രസിഡന്‍റും
Content: ജെറുസലേം: ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയുമായി ചർച്ചകൾ നടത്തി. തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാന്‍ അഭ്യർത്ഥിച്ച് നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഐസക് ഹെർസോഗ്, സുരക്ഷ വാഗ്ദാനം ചെയ്തു. ക്രൈസ്തവരോടും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങളോടും തീവ്ര യഹൂദര്‍ നടത്തിയ ആക്രമണങ്ങളുടെയും വിവേചനങ്ങളുടെയും നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 9 ബുധനാഴ്ച സ്റ്റെല്ല മേരീസ് ആശ്രമത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ജെറുസലേം പാത്രിയാര്‍ക്കീസ് ആർച്ച് ബിഷപ്പ് പിസബല്ലയും ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസും മറ്റ് ക്രിസ്ത്യൻ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സമാധാനത്തിന്റെയും ധാരണയുടെയും സഹവർത്തിത്വത്തിന്റെയും നിയമസാധ്യതകൾ ഉൾക്കൊള്ളുന്ന പുതിയ ചട്ടക്കൂടുകൾ നിലവിൽ കൊണ്ടുവരുമെന്നും, സമാധാനവഴികൾക്കായുള്ള പരിശ്രമങ്ങൾ നടത്തുമെന്നും ഇസ്രായേല്‍ ഭരണാധികാരികൾ സഭാനേതൃത്വത്തിനു ഉറപ്പു നൽകി. സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഇനിയും കാര്യക്ഷമമായി തുടരുമെന്നും, അതിനുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണമെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ആര്‍ച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബല്ല അഭ്യർത്ഥിച്ചു. ജെറുസലേമിലെയും ഹൈഫയിലെയും ക്രൈസ്തവര്‍ "തുപ്പൽ, വാക്കാലുള്ള അധിക്ഷേപം'' എന്നിവ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. ശാരീരികമായ അക്രമം, നശീകരണ പ്രവർത്തനങ്ങൾ, ദേവാലയ ചുവരുകളിലെ മോശം പദങ്ങള്‍ നിറഞ്ഞ ചുവരെഴുത്ത് തുടങ്ങിയവ ഉള്‍പ്പെടെയുള്ള അവഹേളനങ്ങളും ക്രൈസ്തവര്‍ നേരിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള വിവേചനവും അവഹേളനവും വംശീയ വിവേചനവും തീവ്ര യഹൂദ നിലപാടുള്ളവര്‍ ശീലമാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കാർമൽ മലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റെല്ല മേരീസ് മൊണാസ്ട്രിയില്‍ അധികാരികള്‍ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കഴിഞ്ഞ ദിവസം സഭാനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജെറുസലേം ജില്ലാ കമാന്‍ഡര്‍ ഡോറോണ്‍ ടര്‍ജ്മാനും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരിന്നു.
Image: /content_image/News/News-2023-08-11-11:55:09.jpg
Keywords: ഇസ്രായേ

21639
Category: 9
Sub Category:
Heading: ആഗസ്റ്റ് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്‍ നാളെ
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 12ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ റവ.ഫാ.സാംസൺ മണ്ണൂർ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും. യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ജെന്നി ബേക്കർ ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം, ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2023-08-11-14:23:58.jpg
Keywords: സെഹിയോ

21640
Category: 1
Sub Category:
Heading: ആഫ്രിക്കൻ രാജ്യങ്ങളോട് സംയമനം പാലിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി നൈജീരിയൻ മെത്രാൻ സമിതി
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയ സംഭവത്തില്‍ സൈനിക നടപടിക്ക് മുതിരരുതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളോട് നൈജീരിയൻ മെത്രാൻ സമിതി. രണ്ടാഴ്ചകൾക്ക് മുന്‍പാണ് പ്രസിഡന്‍റായിരുന്ന മുഹമ്മദ് ബാസമിനെ പുറത്താക്കി പ്രസിഡൻഷ്യൽ ഗാർഡ് കമാൻഡർ അബ്ദുറഹ്മാൻ ഷിയാനി രാജ്യത്തിന്റെ നേതാവായി സ്വയം അവരോധിച്ചത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ദ എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് ആഫ്രിക്കൻ നേഷൻസ് അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് സൈനീക ഇടപെടൽ നടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഒരാഴ്ചക്കുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് നൈജറിലെ പട്ടാള ഭരണകൂടത്തോട് കൂട്ടായ്മ ആവശ്യപ്പെട്ടത്. എന്നാൽ അവർ നൽകിയ സമയപരിധി ഞായറാഴ്ച അവസാനിച്ചിട്ടും സൈനിക മേധാവി തന്നെ ഭരണത്തിൽ തുടരുകയാണ്. എന്നാൽ വിഷയത്തിൽ നയതന്ത്രമാണ് ആവശ്യമെന്നും സൈനിക ഇടപെടൽ അല്ലെന്നുമാണ് നൈജീരിയയിലെ വിവിധ സംഘടനകൾ പറയുന്നത്. മുന്നറിയിപ്പ് നൽകിയതിന്റെ സമയപരിധി അവസാനിച്ചുവെങ്കിലും സൈനിക ഇടപെടൽ നടത്തുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോക്കം പോകാൻ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ മേൽ സമ്മർദ്ധം ചെലുത്തണമെന്ന് നൈജീരിയൻ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് ലൂസിയസ് ഉഗോർജി, പ്രസിഡന്റ് ബോലാ അഹമ്മദിനോട് ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെ സർക്കാരിനെ മാറ്റുന്നത് തെറ്റാണെന്ന ദ എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് ആഫ്രിക്കൻ നേഷൻസിന്റെ നിഗമനം ശരിയാണെന്ന് അംഗീകരിക്കാമെങ്കിലും അതിൻറെ പേരിൽ മനുഷ്യരക്തം ചിന്തുന്നത് ഭരണമാറ്റം നടത്തിയതിന് സമാനമായി തെറ്റാണെന്ന് മേരി മദർ ഓഫ് ഗോഡ് കത്തോലിക്കാ ഇടവകയിൽ നടത്തിയ ഇടയ സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു. ഇപ്പോൾതന്നെ ഒരുപാട് ജീവനുകളും പൊലിഞ്ഞിട്ടുണ്ടെന്നും, എന്തുതന്നെയായാലും ഇനി അപ്രകാരം മുന്‍പോട്ട് പോകാൻ സാധിക്കില്ലെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. രാജ്യത്തെ അട്ടിമറിയിൽ പുറത്താക്കപ്പെട്ട പ്രസിഡന്റുമായി ഊഷ്മള ബന്ധമുണ്ടായിരുന്ന അമേരിക്കൻ സർക്കാർ സംഭവത്തെ അപലപിച്ചിട്ടുണ്ട്. നൈജറിന് നൽകിവന്നിരുന്ന സഹായവും അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
Image: /content_image/News/News-2023-08-11-14:42:10.jpg

21641
Category: 1
Sub Category:
Heading: വിദ്വേഷം കുരിശിനോട്: ചൈനീസ് ഭരണകൂടം ദേവാലയങ്ങളിലെ കുരിശ് തകര്‍ക്കല്‍ പുനഃരാരംഭിക്കുന്നു
Content: ബെയ്ജിംഗ്: ചൈനയിലെ ഷെജാങ്ങ് പ്രവിശ്യയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ കുരിശുകള്‍ നീക്കം ചെയ്യുന്നത് പുനഃരാരംഭിക്കുവാന്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പദ്ധതിയിടുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് ക്രൈസ്തവര്‍. ഇരുപത് ലക്ഷം പ്രൊട്ടസ്റ്റന്റ് വിശ്വാസികളും 2,00,000 കത്തോലിക്കരുമുള്ള ഷെജാങ്ങ് പ്രവിശ്യയില്‍ 2014 മുതല്‍ നൂറുകണക്കിന് കുരിശുകളാണ് സര്‍ക്കാര്‍ തകര്‍ത്തത്. ഷെജാങ്ങിലെ ഡോങ്ങ്‌കിയാവോ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശ് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യുമെന്നും അറിയിച്ച് ഓഗസ്റ്റ് 3ന് അധികാരികളില്‍ നിന്നും ദേവാലയാധികൃതര്‍ക്ക് നോട്ടീസ് ലഭിച്ചതാണ് ക്രിസ്ത്യാനികളെ ആശങ്കയിലാഴ്ത്തുന്നത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ‘ചൈന എയിഡ്’ ഓഗസ്റ്റ് 8നു പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ദേവാലയം പൊതു അഭ്യര്‍ത്ഥന പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെ ഷാന്‍ക്സി പട്ടണം, യോങ്ങ്ജിയാ കൗണ്ടി, ലുച്ചെങ്ങ് ജില്ല എന്നിവിടങ്ങളില്‍ ദേവാലയങ്ങളിലെ കുരിശുകളും ക്രിസ്തീയ വചനങ്ങളും നീക്കം ചെയ്യുവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, ദേവാലയങ്ങളുടെ ഭിത്തികളില്‍ തൂക്കിയിരിക്കുന്ന ‘ഇമ്മാനുവല്‍’, ‘യേശു’, ‘ക്രിസ്തു’, ‘യഹോവ’ എന്നീ വാക്കുകളും, ചിത്രങ്ങളും ഉള്‍കൊള്ളുന്ന ചെമ്പ് ഫലകങ്ങളും നീക്കം ചെയ്യുവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഷി ജിന്‍പിങ് ചൈനയുടെ പ്രസിഡന്റായ ശേഷം ഷെജാങ്ങിലെ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2014-നും 2016-നും ഇടയില്‍ ഏതാണ്ട് ആയിരത്തിയഞ്ഞൂറിലധികം ദേവാലയങ്ങളെയാണ് സര്‍ക്കാരിന്റെ കുരിശ് തകര്‍ക്കല്‍ ബാധിച്ചത്. ‘കിഴക്കിന്റെ ജെറുസലേം’ എന്ന് വിളിക്കപ്പെടുന്ന വെന്‍ഷു നഗരത്തിലെ സാന്ജിയാങ്ങ് ദേവാലയത്തിലെ കുരിശ് പ്രാദേശിക അധികാരികള്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്തത് നേരത്തെ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന രാജ്യമാണ് ചൈന. ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി 2013 മുതലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുരിശു തകര്‍ക്കല്‍ പദ്ധതി ആരംഭിച്ചത്. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെക്കുറിച്ച് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പതിനാറാമതാണ് ചൈനയുടെ സ്ഥാനം. Tag: China's plan to resume cross demolitions worries Christians, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-11-15:56:42.jpg
Keywords: ചൈന

21642
Category: 18
Sub Category:
Heading: കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും ഇന്ന്
Content: കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും ഇന്ന് പാലാ രൂപതയിലെ ചെമ്മലമറ്റം ശാഖയിൽ നടക്കും. ഉദ്ഘാടനവും പുരസ്കാര വിതരണവും സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർവഹിക്കും. തലശേരി അതിരൂപതാംഗമായ ഏലിക്കുട്ടി എടാട്ടിനാണ് ഇത്തവണത്തെ കുഞ്ഞേട്ടൻ പുരസ്കാരം.രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് കബറിടത്തിങ്കൽ പ്രാർത്ഥന, പൊതുസമ്മേളനം, സംസ്ഥാന കൗൺസിൽ, സ്കോളർഷിപ്പ് വിതരണം എന്നിവ നടത്തും. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, പാലാ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ, ഫാ. ജോസ് പ്രകാശ് മന്നൂരെട്ടോന്നിൽ, തോമസ് അടുപ്പുകല്ലുങ്കൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
Image: /content_image/News/News-2023-08-12-08:07:34.jpg
Keywords: മിഷൻ

21643
Category: 18
Sub Category:
Heading: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 19 മുതൽ 21 വരെ
Content: കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 19 മുതൽ 21 വരെ അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ നടക്കും. ഇതി നുള്ള പഠനരേഖ അടിമാലിയിൽ ചേർന്ന വൈദിക സമ്മേളനത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടത്തിനു നൽകി പ്രകാശനം ചെയ്തു. രൂപതാധ്യക്ഷനും വൈദിക - സന്യസ്ത - അല്മായ പ്രതിനിധികളും ഉൾകൊള്ളുന്ന ഉപദേശകസമിതിയാണ് എപ്പാർക്കിയൽ അസംബ്ലി. ഇടുക്കി രൂപത സ്ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കൊരുക്കമായി ഒരു പഞ്ചവത്സര അജപാലന കർമരേഖക്ക് രൂപം കൊടുക്കുക എന്നതാണ് അസംബ്ലിയുടെ ലക്ഷ്യം. കുടുംബങ്ങളിലെ അജപാലന സാക്ഷ്യം, യുവജന പ്രേഷി തത്വം എന്നിവയാണ് എപ്പാർക്കിയൽ അസംബ്ലിയുടെ പഠന വിഷയങ്ങൾ. ഈ വിഷയങ്ങളെക്കുറിച്ച് രൂപതയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് ഇടവക, ഫെറോനാ തലത്തിൽ റിപ്പോർട്ടുകൾ സമർപ്പിക്കും. ജോയി പ്ലാത്തറ, സണ്ണി കടൂത്താഴെ എന്നിവർ ക്ലാസുകൾ നയിച്ചു. എപ്പാർക്കി യൽ അസംബ്ലിയുടെ പ്രാധാന്യവും ആശങ്കയും രൂപത മുഖ്യ വികാരി ജനറാ ൾ മോൺ. ജോസ് പ്ലാച്ചിക്കൽ അവതരിപ്പിച്ചു. റവ.ഡോ. തോമസ് പഞ്ഞിക്കു ന്നേൽ, റവ.ഡോ. മാർട്ടിൻ പൊൻപനാൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-08-12-08:20:21.jpg
Keywords: ഇടുക്കി

21644
Category: 1
Sub Category:
Heading: സ്ലോവേനിയയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്ക സഭ
Content: ലൂബിയാന: യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ വെള്ളപ്പൊക്ക ദുരന്തത്തിനു ഇരയായവര്‍ക്ക് സഹായവുമായി കത്തോലിക്ക സഭ. അടിയന്തരസഹായമായി ഏകദേശം 75,000 യൂറോയുടെ സഹായമാണ് സ്ലോവേനിയൻ മെത്രാൻ സമിതി ഭരണാധികാരികൾക്കു കൈമാറിയത്. ഇതോടൊപ്പം സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസും ആളുകൾക്ക് സഹായമെത്തിക്കുന്നതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. വിവിധ രൂപതകളും യുവജന സംഘടനകളും സംയുക്തമായ ഇടപെടല്‍ തുടരുകയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏല്‍പ്പിച്ച കനത്ത ആഘാതത്തില്‍ ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്ലോവേനിയൻ ജനത ഭക്ഷ്യവസ്തുക്കളുടെയും, ശുചിത്വ വസ്തുക്കളുടെയും അഭാവം നേരിടുന്നുണ്ട്. സാമ്പത്തിക സഹായങ്ങൾക്കു പുറമെ ദുരിതബാധിത പ്രദേശങ്ങളിലേക്കു മെത്രാന്മാര്‍ സന്ദര്‍ശനം നടത്തി സന്നദ്ധ സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ്. നാളെ ആഗസ്റ്റ് പതിമൂന്നാം തീയതി ഞായറാഴ്ച ദേവാലയങ്ങളിലെ സ്തോത്രക്കാഴ്ച പൂർണ്ണമായും ദുരിതബാധിതർക്കുള്ള കൈത്താങ്ങായി ഉപയോഗപ്പെടുത്തുമെന്നും മെത്രാൻ സമിതി അറിയിച്ചിട്ടുണ്ട്. യുവജന സംഘടനയായ "യംഗ് കാരിത്താസ്" ൽ നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ താമസിച്ചുക്കൊണ്ടാണ് സേവനം തുടരുന്നത്. പരസ്‌പരം സഹായിക്കുന്ന ആളുകൾ തമ്മിലുള്ള ഐക്യദാർഢ്യം ഈ ദുഷ്‌കരമായ നിമിഷത്തിൽ വലിയ പ്രത്യാശ പകരുകയാണെന്നു മെത്രാന്മാർ പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2023-08-12-08:45:56.jpg
Keywords: കത്തോലിക്ക