Contents
Displaying 21261-21270 of 24998 results.
Content:
21667
Category: 18
Sub Category:
Heading: പൊന്തിഫിക്കൽ ഡെലഗേറ്റിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങൾ പ്രതിഷേധാർഹം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ
Content: കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസില്‍ കത്തീഡ്രൽ ബസിലിക്ക സന്ദർശിച്ചപ്പോൾ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് സീറോമലബാർ സഭ മീഡിയാ കമ്മീഷൻ പിആര്‍ഓ ഫാ. ഡോ. ആന്റണി വടക്കേകര വി.സി. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്ന് അതിന് നേതൃത്വം നൽകിയവരെയും പങ്കെടുത്തവരെയും ഓർമപ്പെടുത്തുന്നു. ഏത് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണെങ്കിലും ക്രൈസ്തവരുടെ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറേണ്ടതാണ്. കത്തീഡ്രൽ ബസിലിക്കയുടെ പരിസരം സമരവേദിയാക്കുന്നതും സഭാപരമായ അച്ചടക്കത്തിന്റെ സകല അതിർവരമ്പുകളും ലംഘിച്ചതുമായ ഇത്തരം സമരമാർഗ്ഗത്തിലൂടെ തിരുസഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്. പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള അനാദരവും എതിർപ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണ്. അത്യന്തം നീചവും നിന്ദ്യവുമായ പദപ്രയോഗങ്ങളിലൂടെ തന്നെ അവഹേളിക്കുമ്പോഴും പരിശുദ്ധ കുർബാനയും കയ്യിൽ പിടിച്ച് പ്രാർത്ഥനാപൂർവം എതിർപ്പുകളെ നേരിട്ട പൊന്തിഫിക്കൽ ഡെലഗേറ്റ് ഉദാത്തമായ ക്രൈസ്തവസാക്ഷ്യമാണ് നമുക്ക് നൽകിയത്. അദ്ദേഹത്തോട് അനാദരവ് കാണിച്ചവർ ക്ഷമാപണം നടത്തുകയും തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രാദേശികമായ സങ്കുചിത താത്പര്യങ്ങൾ മാറ്റിവെച്ച് സഭയോട് ചേർന്ന് നിൽക്കാൻ ശ്രമിക്കണം. ഇത്തരം സമര ആഭാസങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ സ്ഥാപിത താത്പര്യങ്ങളും സഭയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢ പദ്ധതികളും വിശ്വാസിസമൂഹം മനസ്സിലാക്കുകയും പിന്മാറുകയും ചെയ്യേണ്ടതാണ്. ആയതിനാൽ ഇത്തരം സമരങ്ങൾക്ക് ഇറങ്ങുന്ന വൈദികരും അല്മായരും സഭാപരമായ അച്ചടക്കം പാലിണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ഫാ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു.
Image: /content_image/India/India-2023-08-16-11:26:12.jpg
Keywords: പൊന്തിഫിക്ക

21668
Category: 18
Sub Category:
Heading: മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷിച്ചു
Content: പാലാ: പാലാ രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേക സുവർണജൂബിലി ആഘോഷിച്ചു. ആശംസകളും പ്രാർത്ഥനകളുമായി നിരവധി മെത്രാൻമാരും വൈദികരും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ഒരുമിച്ച് കൂടിയിരിന്നു. മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിലാണ് ദിവ്യബലി അർപ്പിക്കപ്പെട്ടത്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ എന്നിവരുടെ സാന്നിധ്യത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് കൊച്ചേരി, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും മെത്രാപ്പോലീത്തമാരും മെത്രാൻമാരും സഹകാർമികത്വം വഹിച്ചുള്ള വിശുദ്ധ കുർബാനയാണ് നടന്നത്. രൂപതയിലെ നൂറുകണക്കിനു വൈദികരും വിശുദ്ധ കുർബാനയിൽ സഹകാർമികരായി ഭക്തിയോടെ അണിനിരന്നു. ഹൃദയം തുറന്നു സംസാരിക്കുകയും പുഞ്ചിരിക്കുകയും സന്തോഷം മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്ന മാർ പള്ളിക്കാപറമ്പിൽ പരിശുദ്ധ അമ്മയെ പോലെ ദൈവവിളിയിൽ സ്വാതന്ത്ര്യം അനുഭവിച്ചു വളർന്നുവെന്നും കർദ്ദിനാൾ ജോർജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മലങ്കരസഭയോടുള്ള കരുതലും സംരക്ഷണവും ആത്മബന്ധവും നന്മയോടെ ഓർക്കുന്നുവെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാ വ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. മാർ പള്ളിക്കാപറമ്പിലിന്റെ മറുപടി പ്രസംഗം നന്ദിയുടെ വാക്കുകളായി മാറി. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നന്ദിയും പറഞ്ഞു.
Image: /content_image/India/India-2023-08-16-11:42:41.jpg
Keywords: പാലാ

21669
Category: 1
Sub Category:
Heading: ബിഷപ്പ് അല്‍വാരെസിന്റെ മോചനത്തിനായി ലൂര്‍ദ്ദില്‍ പ്രാര്‍ത്ഥനയുമായി കോസ്റ്ററിക്കന്‍ മെത്രാന്‍
Content: ലൂര്‍ദ്: ജനാധിപത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം തടവിലാക്കിയ മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി കോസ്റ്ററിക്കയിലെ ടിലാരന്‍ ലിബേരിയാ രൂപത മെത്രാന്‍ മോണ്‍. മാനുവല്‍ യൂജെനിയോ സലാസാര്‍ മോര ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദ് മാതാവിന്റെ സന്നിധിയില്‍. ഇന്ന് താന്‍ ഫ്രാന്‍സില്‍ നമ്മുടെ ലൂര്‍ദ്ദ് മാതാവിന്റെ സന്നിധിയിലാണെന്നും സ്വാതന്ത്ര്യത്തോടെ തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും സംരക്ഷിക്കുന്നതിനുമായി ബിഷപ്പ് അല്‍വാരസിന്റെ മറ്റൊരു ചിത്രവും മാതാവിന്റെ പാദാരവിന്ദങ്ങളില്‍, അത്ഭുത നീരുറവ പ്രവഹിക്കുന്നിടത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നു ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. “പുരാതന സര്‍പ്പത്തിന്റെ തല മാതാവ് തകര്‍ക്കട്ടെ” എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഇതാദ്യമായല്ല ബിഷപ്പ് മാനുവല്‍ യൂജെനിയോ, റോളണ്ടോ അല്‍വാരെസിന്റെ മോചനത്തിനായി പരസ്യമായി ശബ്ദമുയര്‍ത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ബിഷപ്പ് മാനുവല്‍ നിക്കരാഗ്വേന്‍ അതിര്‍ത്തിയിലെത്തി അല്‍വാരെസിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഇതിനു പുറമേ, ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ബിഷപ്പ് സലാസര്‍ നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗ രാജ്യത്തുനിന്നും അന്യായമായി നാടുകടത്തിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ കോസ്റ്ററിക്കയിലേക്ക് സ്വാഗതം ചെയ്തതും ഇതേ മെത്രാനാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ക്രിസ്റ്റഫര്‍ ക്രിസ് സ്മിത്ത്, റോളണ്ടോ അല്‍വാരെസ് ജീവിച്ചിരിക്കുന്നതിന്റെ തെളിവ് ഡാനിയല്‍ ഒര്‍ട്ടേഗ ലോകത്തിനു കാണിച്ചു കൊടുക്കണമെന്നും, മെത്രാന്റെ ആരോഗ്യവസ്ഥയേക്കുറിച്ച് പരിശോധിക്കുവാന്‍ റെഡ് ക്രോസിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിന്നു. 2022 ഓഗസ്റ്റ് 4-നാണ് മതഗല്‍പ്പ രൂപതാ മെത്രാനും, എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍. റോളണ്ടോ അല്‍വാരെസിനെ നിക്കാരാഗ്വേന്‍ ഭരണകൂടം വീട്ടു തടങ്കലിലാക്കിയത്. രാജ്യം വിടുവാനുള്ള ഭരണകൂടത്തിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്നു മെത്രാന് 26 വര്‍ഷം 4 മാസത്തേ ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി സന്യസ്ഥരെ നാടുകടത്തിയ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക റേഡിയോ സ്റ്റേഷനുകളും, ചാനലുകളും അടച്ചുപൂട്ടിയതും ആഗോള തലത്തില്‍ ചര്‍ച്ചയായിരിന്നു. Tag: Bishop prays before the Virgin of Lourdes for the freedom of Bishop Rolando Álvarez malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-16-12:40:12.jpg
Keywords: നിക്കരാ

21670
Category: 1
Sub Category:
Heading: ഇക്വഡോര്‍ തെരഞ്ഞെടുപ്പിന് വേണ്ടി നവനാള്‍ പ്രാര്‍ത്ഥനയുമായി കത്തോലിക്ക സഭ
Content: ക്വിറ്റോ: തെക്കേ - അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെർണാണ്ടോ വില്ലവിസെന്‍സിയോ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഓഗസ്റ്റ് 20ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി നവനാള്‍ പ്രാര്‍ത്ഥനയുമായി കത്തോലിക്കാ സഭ. “ഇക്വഡോറിന് വേണ്ടി 9 ദിനങ്ങള്‍” എന്ന പേരില്‍ ദേശീയ നവനാള്‍ പ്രാര്‍ത്ഥനക്കു ഗ്വായക്വില്‍ അതിരൂപതയാണ് ഓഗസ്റ്റ് 11-ന് ആരംഭം കുറിച്ചത്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസമായ ഓഗസ്റ്റ് 19-നാണ് നവനാള്‍ ജപമാല പ്രാര്‍ത്ഥന അവസാനിക്കുക. പ്രാര്‍ത്ഥനയില്‍ ഒന്നുചേരാന്‍ ഗ്വായക്വില്‍ അതിരൂപത നേരത്തെ വിശ്വാസികളെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യം മുഴുവന്‍ സമ്മതിദാനത്തിലൂടെ തങ്ങളുടെ ഭരണഘടനാപരമായ അവകാശം നിറവേറ്റുകയും, രാജ്യത്ത് പ്രതീക്ഷയും സമാധാനവും കൊണ്ടുവരുന്ന തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് “ഇക്വഡോറിന് വേണ്ടി 9 ദിനങ്ങള്‍” എന്നു ഗ്വായക്വില്‍ അതിരൂപത പ്രസ്താവിച്ചു. പൊതു നന്മയും, ധാര്‍മ്മിക തത്വങ്ങളും അടിസ്ഥാനമാക്കിയുള്ള പുതിയ സര്‍ക്കാര്‍ നയത്തിന് വേണ്ടിയുള്ള ആവശ്യം സഭ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പാര്‍ട്ടികളും, ചില സ്ഥാനാര്‍ത്ഥികളും മനുഷ്യ ജീവനും, അന്തസ്സിനും വേണ്ടി ആശങ്കാകുലരല്ലാത്തതില്‍ ഖേദമുണ്ടെന്നും രാഷ്ടീയപരമായി ഉറച്ച പ്രതിബദ്ധ കാണിക്കേണ്ട സമയമാണിതെന്നും സഭാനേതൃത്വം വ്യക്തമാക്കി. നവനാള്‍ ജപമാലയില്‍ എപ്രകാരമാണ് പങ്കെടുക്കേണ്ടതെന്നതിനെ കുറിച്ചുള്ള വിവരണവും അറിയിപ്പിലുണ്ട്. ഓരോ ദിവസത്തേയും ജപമാലയില്‍ പ്രത്യേക നിയോഗവും, ലഘു വിചിന്തനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു ദിനത്തിന്റെ തലേരാത്രിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി ചൊല്ലേണ്ട പ്രാര്‍ത്ഥനയും സഭ പുറത്തിറക്കിയിരിന്നു. ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഫെർണാണ്ടോ വില്ലാവിസെൻസിയോയുടെ കൊലപാതകത്തെ അപലപിച്ചു ഫ്രാന്‍സിസ് പാപ്പയും നേരത്തെ രംഗത്തുവന്നിരിന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ഇക്വഡോറിലെ ജനസംഖ്യയുടെ 74%ത്തിലധികവും കത്തോലിക്കരാണ്.
Image: /content_image/News/News-2023-08-16-15:30:48.jpg
Keywords: ഇക്വഡോ

21671
Category: 1
Sub Category:
Heading: മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലേന്ന് സായുധ സൈന്യത്തെ ദൈവമാതാവിന് സമര്‍പ്പിച്ച് മെക്സിക്കോ
Content: മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിന്റെ തലേന്ന് ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് തങ്ങളുടെ സായുധ സേനയെ സമര്‍പ്പിച്ച് മെക്സിക്കന്‍ സൈന്യം. സായുധ സേനാംഗങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും, മിലിട്ടറി ആശുപത്രികളിലേയും അജപാലകപരമായ കാര്യങ്ങള്‍ നിര്‍വഹിച്ചു വരുന്ന സൈനീക ഇടവക മെക്സിക്കൻ സഭയുടെ ഭാഗമാണ്. നിരവധി സൈനീകര്‍ പങ്കെടുത്ത തിരുകര്‍മ്മത്തില്‍ അതിരൂപതാ മിലിട്ടറി ചാപ്ലൈനായ ഫാ. ജോര്‍ജ് റെയിസ് ഡെ ലാ റിവ സമര്‍പ്പണത്തിന് നേതൃത്വം നല്‍കി. ജനറല്‍മാരുടെ ജനറലും, അഡ്മിറല്‍മാരുടെ അഡ്മിറലുമായ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ തിരുമുമ്പില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ മാതൃത്വപരമായ മാധ്യസ്ഥം വഴി തിന്മയുടെ ശക്തിയുടെ എല്ലാ അപകടങ്ങളില്‍ നിന്നും മെക്സിക്കോയിലെ അര്‍മാന്‍ഡോ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളെ സംരക്ഷിക്കുക എന്നതാണ് സായുധ സൈന്യത്തെ മാതാവിനായി സമര്‍പ്പിച്ചതിന്റെ പിന്നിലെ ലക്ഷ്യമെന്നു ഫാ. ജോര്‍ജ് റെയിസ് ‘എ.സി.ഐ പ്രെന്‍സാ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മെക്സിക്കന്‍ സൈന്യത്തിന്റേയും, മറീനുകളുടേയും പ്രവര്‍ത്തി സ്വന്തം രാജ്യത്തോടുള്ള രാഷ്ട്രസ്നേഹത്തിനും അപ്പുറമായിരിക്കണമെന്നും, മെക്സിക്കന്‍ ജനതക്ക് വേണ്ടിയുള്ള അവരുടെ സേവനം ‘ക്രിസ്തുവിലൂടെ, ക്രിസ്തുവിനൊപ്പം, ക്രിസ്തുവില്‍’ എന്ന മഹത്തായ ക്രിസ്തീയ വചനത്താല്‍ ഉത്കൃഷ്ടമാക്കപ്പെടണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. മെക്സിക്കന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24-ല്‍ ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തേ മാനിച്ചുകൊണ്ട് സായുധ സൈനീകരുടേയും, വായു സേന, നാവിക സേന, നാഷണല്‍ ഗാര്‍ഡ് എന്നീ സേനാവിഭാഗങ്ങളുടേയും കുടുംബങ്ങള്‍ തങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും, തങ്ങളുടെ സൈനീക യാത്രയില്‍ പ്രത്യാശ ഉണ്ടാകുന്നതിനുമായി ഇത്തരം വിശ്വാസപരമായ ചടങ്ങുകളില്‍ പങ്കെടുത്തു വരുന്നുണ്ട്. മൂന്ന്‍ വര്‍ഷങ്ങളായി മെക്സിക്കന്‍ സൈന്യം പിന്തുടര്‍ന്നുവരുന്നതാണ് ഈ ആത്മീയ പാരമ്പര്യം.
Image: /content_image/News/News-2023-08-16-17:38:46.jpg
Keywords: മെക്സിക്കോ

21672
Category: 18
Sub Category:
Heading: മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണം: മാർ ജോസഫ് പാംപ്ലാനി
Content: ചെമ്പേരി : മണിപ്പൂരിൽ 3 മാസത്തിലധികമായി തുടരുന്ന വർഗീയകലാപം അവസാനിപ്പിക്കുവാൻ കഴിയാത്തതു കേന്ദ്ര-സംസ്ഥാന സർക്കാർ നിശ്ചലമായതു കൊണ്ടാണെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഗോത്രസംഘർഷമായി തുടങ്ങിയ മണിപ്പൂരിലെ കലാപം പിന്നീട് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം ആയി മാറിയെന്നും ആയിരക്കണക്കിന് ജനങ്ങൾ ദുരിത പൂർണ്ണമായ ജീവിതം നയിച്ചിട്ടും, നൂറുകണക്കിന് ജനങ്ങൾ കൊല്ലപ്പെട്ടിട്ടും, നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകർത്തിട്ടും കലാപം അവസാനിപ്പിക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടതിൽ ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ആകുലരാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂരിൽ പീഡനം അനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്പേരിയിൽ നടത്തിയ 'മാനിഷാദ' ഉപവാസ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രസിഡണ്ട് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോക്ടർ ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും എല്ലാ പൗരന്മാർക്കുമുള്ള അവകാശങ്ങൾ മാനിക്കപ്പെടണം എന്നും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ ഭാരതീയൻ എന്ന നിലയിൽ സർവ്വരെയും സമഭാവനയോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ദുരിതത്തിൽ കത്തോലിക്ക കോൺഗ്രസ് അവരോടൊപ്പം ഉണ്ട് എന്നതിന് തെളിവാണ് ഈ സഹനസമരം എന്ന് ഡോ. ഫിലിപ്പ് കവിയിൽ പ്രഖ്യാപിച്ചു. അഹിംസയിലൂന്നിയ തത്വശാസ്ത്രവും സഹിഷ്ണുതയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ നിലപാടുകളിലൂടെയും മാത്രമേ ആത്യന്തികമായ സമാധാനവും ശാന്തിയും ഈ രാജ്യത്ത് നിലനിൽക്കുകയുള്ളൂ. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ആയിരങ്ങൾ പങ്കെടുത്ത റാലിയും നടന്നു. സമാപന സമ്മേളനത്തിൽ ചെമ്പേരി ഫൊറോന വികാരി ഫാ. ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ബെന്നി പുതിയപുറം, ജിമ്മി അയിത്തമറ്റം, ഫിലിപ്പ് വെളിയത്ത്, യൂത്ത് കോഡിനേറ്റർ കിഷോർലാൽ ചോരനോലിൽ, അഡ്വ. ഷീജ സെബാസ്റ്റ്യൻ, അഡ്വ. ബിനോയ് തോമസ്, ഡേവിസ് ആലങ്ങാടൻ, ഷീബ തെക്കേടത്ത്, ഷിനോ പാറക്കൽ, അബ്രഹാം ഈറ്റക്കൽ, സുരേഷ് ജോർജ്, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഗ്രാമപഞ്ചായത്ത് മെമ്പറും വൈസ് മെൻസ് റീജണൽ സർവീസ് ഡയറക്ടറുമായ ജോയ് ജോൺ കുറിച്ചിയേൽ, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് തോമസ് വെട്ടിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-08-16-18:26:39.jpg
Keywords: പാംപ്ലാ, മണിപ്പൂ

21673
Category: 19
Sub Category:
Heading: ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ആരംഭിക്കുന്നു
Content: ബൈബിളിനെക്കുറിച്ചും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചും നമ്മുടെ യുവജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുത്തുകൊണ്ട് ചില ഇസ്ലാമിസ്റ്റുകൾ ഖുർആനിലെ ഈസാനബിയും ബൈബിളിലെ ഈശോമിശിഹായും ഒന്നാണെന്നും, അവസാന പ്രവാചകൻ മുഹമ്മദ് ആണെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച് നമ്മുടെ യുവ സമൂഹത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത് നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഓരോ ക്രൈസ്തവനും തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്ന ലേഖന പരമ്പര 'പ്രവാചകശബ്ദ'ത്തിൽ ആരംഭിക്കുകയാണ്. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഫ്‌ഗാൻ ജയിലിൽ കഴിയുന്ന നാലു മലയാളി പെൺകുട്ടികളിലൊരാളായ ആയിഷ ഒരിക്കൽ സോണിയ സെബാസ്റ്റ്യൻ ആയിരുന്നു. എറണാകുളത്ത് ഒരു റോമൻ കത്തോലിക്കാ കുടുംബത്തിൽ വളർന്ന സോണിയയ്ക്ക് വിശ്വാസ സംബന്ധമായ ചില വിഷയങ്ങളെക്കുറിച്ചു സംശയമുണ്ടായിരുന്നു. ബൈബിളിനെക്കുറിച്ചും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചും അവൾക്കുണ്ടായിരുന്ന ഈ അജ്ഞത മുതലെടുത്തു കൊണ്ടു ചില ഇസ്ലാമിസ്റ്റു സഹപാഠികൾ രംഗത്തുവന്നു. ബൈബിളിനേക്കാൾ കൂടുതൽ വിശ്വസനീയം ഖുർആൻ ആണെന്നും അള്ളായാണു സത്യദൈവമെന്നും ഖുർആനിലെ ഈസാനബിയും ബൈബിളിലെ ഈശോമിശിഹായും ഒന്നാണെന്നും അവസാന പ്രവാചകൻ മുഹമ്മദ് ആണെന്നുമൊക്കെ അവർ അവളെ ബോധ്യപ്പെടുത്തി. അങ്ങനെയാണു സോണിയ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ആയിഷ ആയത്. കാസർഗോഡ് സ്വദേശി അബ്‌ദുൾ റാഷിദിനെ വിവാഹം ചെയ്‌ത സോണിയ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരാൻ മെയ് മാസത്തിൽ ഭർത്താവിനൊപ്പം വീടുവിട്ടിറങ്ങി. ഇവർക്കൊപ്പം രണ്ടര വയസ്സുള്ള കുട്ടിയുമുണ്ടായിരുന്നു. കത്തോലിക്കാ കുടുംബ പശ്ചാത്തലത്തിൽ ജനിച്ച്, പഠിച്ചുവളർന്ന ഒരു വ്യക്തി യൗവ്വനാരംഭത്തിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മറ്റൊരു വിശ്വാസം സ്വീകരിച്ചു എന്ന് വായിച്ച് അവസാനിപ്പിക്കരുത്, ഉപേക്ഷിക്കുന്നതു മതവിശ്വാസം മാത്രമല്ല, മൂല്യങ്ങളുമാണ്. ശത്രുവിനോടു ക്ഷമിക്കണമെന്നും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കണമെന്നുമുള്ള പഠനങ്ങളൊക്കെ ജീവിതപുസ്തകത്തിൽനിന്നു വലിച്ചുകീറി ചപ്പുകുട്ടയിൽ ഇട്ടതിനുശേഷം മാത്രമേ, ഒരുവൾക്കു ജിഹാദിനുവേണ്ടി മധുവിധുകാലത്ത് മദ്ധ്യപൂർവേഷ്യയിലേക്കു യാത്ര തിരിക്കാൻ കഴിയൂ. ആദ്യം യു.എ.ഇ.യിലെത്തിയ ആയിഷ അവിടെനിന്ന് ഇറാനിലും പിന്നീട് അഫ്‌ഗാനിസ്ഥാനിലുമായി. അവിടെവച്ച് 2019 ജൂണിൽ വ്യോമാക്രമണത്തിൽ റാഷീദ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ആയിഷ കീഴടങ്ങുകയും ജയിലിൽ അകപ്പെടുകയുമായിരുന്നു. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. കത്തോലിക്കാകുടുംബങ്ങളിൽ നിന്നു കാണാതെ പോകുന്ന പെണ്കുട്ടികളെക്കുറിച്ചുള്ള വാർത്തകളാണ് ദിനംപ്രതിയെന്നോളം കേൾക്കുന്നത്. ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, വളർന്നു വരുന്ന തലമുറയ്ക്കു വിശ്വാസവിഷയങ്ങളിൽ ശരിയായ അറിവും ബോദ്ധ്യവും പകർന്നു നൽകാനും ജിഹാദികളുടെ പൊള്ളത്തരം വെളിപ്പെടുത്തിക്കൊടുക്കാനുമായി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്ന സമാന ചിന്താഗതിക്കാരായ ചിലരുടെ ആഗ്രഹമാണു ഈ ലേഖനങ്ങള്‍ക്കു വഴിതെളിച്ചത്. #{black->none->b->ഈ ലേഖന പരമ്പരയിലെ വിഷയനിർണയത്തിൽ സ്വാധീനിച്ച ചില ആനുകാലിക സംഭവങ്ങൾ: }# 1. മതനിന്ദാകുറ്റം ആരോപിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDP) തീവ്രവാദികൾ/പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 2010 ജൂലൈ 4 നു തൊടുപുഴ ന്യൂമാൻസ് കോളജിലെ അദ്ധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ ഇസ്ലാംനേതൃത്വം സ്വീകരിച്ച നിശബ്ദ നിലപാട്, അധികം വൈകാതെ കേരളത്തെ ഒരു ഇസ്ലാമിസ്റ്റുരാജ്യമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ കൈവെട്ടു സംഭവം എന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തരോടു ചെയ്ത പ്രസ്‌താവന. 2. പ്രണയപ്പെക്കണിയിൽപ്പെടുത്തി സോണിയാ സെബാസ്റ്റിനെപ്പോലുള്ള ക്രൈസ്തവ പെൺകുട്ടികളെ തീവ്രവാദ ക്യാമ്പുകളിൽ എത്തിക്കുന്ന സംഭവങ്ങൾ. കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും വർഷങ്ങളായി തമ്പടിച്ചു ഹൈസ്‌കൂൾ കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾക്കു സൗകര്യം ഒരുക്കിക്കൊടുക്കുന്ന നാട്ടുകാരുമുണ്ടെന്ന വിവരം ഞെട്ടലോടുകൂടി മാത്രമേ വായിക്കാൻ കഴിയൂ. 3. കേരളത്തെ വരിഞ്ഞു മുറുക്കുന്ന മയക്കുമരുന്നു മാഫിയ. 2022 മെയ് മാസം 20 ന് 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനാണ് ലക്ഷദ്വീപിനു സമീപം അഗത്തിക്കടത്തുള്ള കൊച്ചി പുറംകടലിൽ നിന്നു പിടിച്ചെടുത്തത്. ഇതു വന്നതു പാക്കിസ്ഥാനിൽ നിന്നാണ് എന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു ദേശത്തെ യുവജനതയെ മുഴുവൻ നാശത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടാനും അതുവഴി രാജ്യം നശിപ്പിക്കാനുമുള്ള ഗൂഢപദ്ധതിയാണ് ഈ ഭീകര പ്രവർത്തനങ്ങൾക്കു പിന്നിൽ. 4. തീവ്രവാദികളെ റിക്രൂട്ടുചെയ്യുന്ന ഒരു കേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നുള്ള മുൻ ഡി.ജി.പി.ലോക്‌നാഥ് ബെഹ്റയുടെ 2021 ജൂൺ മാസത്തിലെ പ്രസ്‌താവന.വിവരസാങ്കേതിക രംഗത്തും കമ്പ്യൂട്ടർ മേഖലയിലും വൈദഗ്ധ്യമുള്ള ധാരാളം പേർ കേരളത്തിലുള്ളതുകൊണ്ട് അവരെ ഭീകര പ്രവർത്തങ്ങൾക്ക് എളുപ്പം ഉപയോഗപ്പെടുത്താനായാണു കേരളം ലക്‌ഷ്യം വയ്ക്കുന്നത് എന്നു വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത് ഈ തീവ്രവാദ ഗ്രൂപ്പുകളുടെ 'സ്ലീപ്പിംഗ് സെല്ലുകൾ' ഉണ്ടോ എന്ന സംശയവും പ്രകടിപ്പിച്ചു. 5. ഐക്യരാഷ്ട്രസംഘടനയുടെ സെക്യൂരിറ്റി കൗൺസിലിന്റെ മോണിറ്ററി ടീം 2020 ജൂലൈ 23-നു പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇതനുസരിച്ച് ഇന്ത്യയിൽ ഐ.എസ്. തീവ്രവാദഗ്രൂപ്പിലുള്ള ഇരുന്നൂറോളം പേരിൽ ഭൂരിഭാഗവും കേരളത്തിലും കർണാടകത്തിലും നിന്നുള്ളവരാണ്. 6. വിപണിയിൽ പ്രചരിക്കുന്ന ഹലാൽ സട്ടിഫിക്കേഷൻ ഉയർത്തുന്ന ആശങ്കകൾ. 7. സമൂഹത്തെ ഭയപ്പെടുത്തുന്ന വിവിധതരം ജിഹാദുകളാണു മറ്റൊരു ഭീകരത. ജിഹാദ് യുദ്ധമാണ്. തങ്ങളുടെ ശത്രുക്കൾ എന്ന് ഇസ്ലാമിസ്റ്റുകൾ കരുതുന്ന ആർക്കുമെതിരെയുള്ള യുദ്ധം. മതം പ്രചരിപ്പിക്കാൻ ഉപകരിക്കുന്ന ഏതു കുത്സിത തന്ത്രവും ജിഹാദിൽപ്പെടും. പ്രതിരോധത്തിനുവേണ്ടി ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യുന്നതിനല്ല ഖുർആൻ കൽപ്പിക്കുന്നത്; മറിച്ച്, സമാധാനത്തിൽ കഴിയുന്നവനെങ്കിലും ഇസ്ലാംവിശ്വാസം സ്വീകരിക്കാത്ത അയൽക്കാരനോടു യുദ്ധം ചെയ്യണം എന്നാണ്. "ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വിൽക്കാൻ തയാറുള്ളവർ അല്ലാഹുവിന്റെ നാമത്തിൽ യുദ്ധം ചെയ്യട്ടെ" (സുറ 4, 74-75). ഇസ്ലാം മതനിയമപ്രകാരം ഹറാമായ മയക്കുമരുന്ന് ഉത്പാദിപ്പിച്ചും വിപണനം ചെയ്തും കാഫിറുകളെ നശിപ്പിക്കുന്നതും താലിബാൻ ജിഹാദ് തന്ത്രമാണ്. 8. ബഹു. കേരളം മുഖ്യമന്ത്രി പിണറായി വിജയൻ 2021 സെപ്റ്റംബർ 22 നു നടത്തിയ വർത്തസമ്മേളനത്തിലെ തെളിവ്. തെറ്റായ മതതീവ്രവാദ നിലപാടുകളിൽനിന്നു ചെറുപ്പക്കാരെ പിന്തിരിപ്പിക്കാനായി സ്പെഷ്യൽ ബ്രാഞ്ച് ഡീ-റാഡിക്കലൈസേഷൻ പരിപാടികൾ മഹല്ല് കമ്മിറ്റികളും മദ്രസകളും കേന്ദ്രമാക്കി നടത്തുന്നുണ്ട് എന്നാണദ്ദേഹം വെളിപ്പെടുത്തിയത്. 9. കൃത്രിമമായി അഭയാർത്ഥികളെ സൃഷ്ടിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ച്, ക്രമേണ അവിടെ ആധിപത്യം സ്ഥാപിക്കാനുള്ള നിഗൂഢ തന്ത്രം. മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കുന്നതിലും അവർക്കു മനുഷ്യോചിതമായ ജീവിത സാഹചര്യങ്ങളൊരുക്കുന്നതിലും യൂറോപ്യൻ രാജ്യങ്ങൾക്ക് എന്നും പ്രചോദനം ക്രിസ്തീയ തത്വങ്ങളാണ്. ഒരു മുസ്ലിം രാജ്യം പോലും അഭയാർത്ഥികളില്‍ ആരെയും സ്വീകരിക്കില്ല. ആതിഥ്യമരുളി വളർത്തിയവരെ ആക്രമിക്കുന്നതിനും അവസരം ലഭിച്ചാൽ നശിപ്പിക്കുന്നതിനുമുള്ള പരിശീലനവുമായി ഇസ്ലാമിസ്റ്റു മതതീവ്രവാദികൾ അവർക്കു പിന്നാലെയെത്തും. പല യൂറോപ്യൻ രാജ്യങ്ങളും ഈ വിധത്തിലുള്ള ഭീഷണി നേരിടുന്നുണ്ട്. ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ ഈ അപകടം തിരിച്ചറിഞ്ഞ്, വസ്ത്രധാരണം, മതവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. 10. മതന്യൂനപക്ഷങ്ങൾക്കു ഭരണഘടന അനുവദിച്ചു നൽകിയിരിക്കുന്ന അവകാശങ്ങൾ ചിലർക്കു മാത്രമായി നീക്കിവച്ചിരിക്കുന്നതിലെ അനീതി. ഉദാഹരണത്തിന്, മദ്രസ അദ്ധ്യാപകർക്കുള്ള നിരവധി ഗവൺമെന്റു സഹായങ്ങളിൽ ഒന്നുപോലും മറ്റൊരു മതത്തിലുള്ളവർക്കും ലഭിക്കുന്നില്ല. ഹജ്ജ് തീർത്ഥാടകർക്കും ലഭിക്കുന്നതുപോലെയുള്ള ധനസഹായത്തിനു മറ്റ് തീര്‍ത്ഥാടകര്‍ക്കും അവകാശമില്ലേ? 11. 2022 മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് / എസ്.ഡി.പി.ഐ. റാലിയിൽ മുഴങ്ങിക്കേട്ട കൊലവിളി, ഒരു കൊച്ചുകുട്ടിയെക്കൊണ്ട് തീവ്രവാദികൾ നീട്ടി വിളിപ്പിച്ചു. "അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളൂ. കുന്തിരുക്കം വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളൂ... വരുന്നുണ്ട്, വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ." റിപ്പബ്ലിക്കിനെ രക്ഷിക്കാനും വീണ്ടെടുക്കാനുമായി തീരുമാനിച്ചിറങ്ങിയ ഇസ്ലാമിസ്റ്റു യുവത വർദ്ധിച്ച ആവേശത്തോടെ അതേറ്റുപാടി. എട്ടുംപൊട്ടും തിരിയാത്ത ബാല്യങ്ങളെപ്പോലും ഈ രീതിയിൽ വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു ബദൽ വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിൽ വളർന്നുവരുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്? #{black->none->b->ഈ ലേഖനപരമ്പരയുടെ ലക്ഷ്യങ്ങൾ }# മേൽപ്പറഞ്ഞ ആശങ്കകളുടെ വെളിച്ചത്തിൽ ചുറ്റുപാടുമുള്ള അപകടങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ ജീവിക്കാൻ സമൂഹാംഗങ്ങളെ പ്രാപ്തരാക്കുന്നതിനായി താഴെ പറയുന്ന ലക്ഷ്യങ്ങളോടെയാണ് ഈ ലേഖനപരമ്പര വിഭാവനം ചെയ്യുന്നത്. 1. ക്രൈസ്തവ വിശ്വാസ സത്യങ്ങളെക്കുറിച്ചു വ്യക്തമായ അറിവ് ലഭിക്കുന്നതിലൂടെ മാത്രമേ ഉറച്ചബോദ്ധ്യവും അതിനനുസൃതമായ ജീവിതവും ഉണ്ടാകൂ. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നവർ ജീവജലത്തിന്റെ ഉറവ ഉപേക്ഷിച്ച്, ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുന്നവർക്കു തുല്യരാണ് (ജറെ 2:13). അതിനാൽ, പുതിയ തലമുറയിലെ സഭാസന്താനങ്ങളെ ക്രൈസ്തവ വിശ്വാസത്തിൽ ഉറപ്പിക്കുക. 2. വിശുദ്ധ ബൈബിളിനും കൂദാശകൾക്കും തിരുസഭയുടെ പ്രബോധങ്ങൾക്കും എതിരായി സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന്, വിശേഷിച്ച് ഇസ്ലാംതീവ്രവാദ ചിന്തകരുടെ ഇടയിൽ നിന്നുമുള്ള വ്യാജപ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുക. 3. മതനിരാസത്തിലും വിശ്വാസ അനിശ്ചിതത്വത്തിലും കഴിയുന്നവർക്ക് സത്യദൈവത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും ശരിയായ അറിവു നൽകുക. 4. മനുഷ്യമഹത്വത്തിനും സമുദായ സൗഹാർദ്ദത്തിനും സമാധാനപരമായ ജീവിതത്തിനും ഭീഷണിയുയർത്തുന്ന വിധ്വംസക ശക്തികളെയും പ്രസ്ഥാനങ്ങളെയും കുറിച്ചു സമുദായാംഗങ്ങൾക്കു മുന്നറിയിപ്പു നൽകുക. 5. മനുഷ്യനായി അവതരിച്ച ദൈവപുത്രനും ലോകരക്ഷകനുമായ നസ്രായൻ ഈശോമിശിഹാ സത്യദൈവത്തെ മനുഷ്യവർഗത്തിനു പൂർണമായി വെളിപ്പെടുത്തി. അവിടുന്ന് ഏകരക്ഷകനാണെന്നും അവിടുത്തെ തിരുസഭ രക്ഷയുടെ കൂദാശയാണെന്നുമുള്ള ബോദ്ധ്യത്തിലേക്ക് എല്ലാവരെയും ആനയിക്കുക. യഥാർത്ഥ സത്യവും മാർഗവുമായ ഈശോമിശിഹായെ അറിഞ്ഞ് അവിടുന്നിൽ വിശ്വസിച്ച് തിരുസഭയുടെ നിത്യജീവനിൽ എത്തിച്ചെരുവാൻ സകല മനുഷ്യർക്കും സാധിക്കട്ടെ. #{black->none->b->Editor's Note: }# ഇതുമായ ബന്ധപ്പെട്ട ലേഖനങ്ങള്‍ പ്രവാചകശബ്ദത്തില്‍ പരമ്പരയായി പ്രസിദ്ധീകരിക്കുന്നതാണ്. എന്തുകൊണ്ടാണ് യഹൂദ-ക്രൈസ്‌തവ പാരമ്പര്യത്തിലെ ഇസ്മായേലിന് ഇസ്ലാമിനോട് ബന്ധമുണ്ടാകാൻ ഇടയില്ലാത്തത്? അബ്രാഹത്തിന്റെ പിന്തുടർച്ചയുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ വെള്ളിയാഴ്] പ്രസിദ്ധീകരിക്കുന്ന ആദ്യ ലേഖനത്തിൽ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/TitleNews/TitleNews-2023-08-16-19:40:00.jpg
Keywords: ഇസ്ലാ, യേശു ഏക

21674
Category: 1
Sub Category:
Heading: കുരിശ് തകര്‍ത്തു, ബൈബിള്‍ നശിപ്പിച്ചു, ദേവാലയങ്ങള്‍ക്ക് തീയിട്ടു; പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ വ്യാപക ആക്രമണം
Content: ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖുറാനെ അപമാനിച്ചുവെന്നാരോപിച്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ ഭവനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ഇന്നലെ ബുധനാഴ്ച ഫൈസലാബാദ് ജില്ലയിലെ ജരൻവാല പട്ടണത്തിൽ നടന്ന വിവിധ ആൾക്കൂട്ട ആക്രമണത്തില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. ഈസാനഗരിയിലുള്ള സെന്റ് പോൾ കത്തോലിക്ക ദേവാലയവും പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ സാൽവേഷൻ ആർമി, യുണൈറ്റഡ് പ്രസ്ബിറ്റീരിയൻ, അലൈഡ് ഫൗണ്ടേഷൻ, ഷഹ്റൂൺ വാല എന്നിവയുടെ ആരാധനാലയങ്ങളും ക്രൈസ്തവ വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന കോളനിയുമാണ് ആക്രമിക്കപ്പെട്ടത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Another video documenting the destruction of a <a href="https://twitter.com/hashtag/church?src=hash&ref_src=twsrc%5Etfw">#church</a> by the Radical Muslim mob in <a href="https://twitter.com/hashtag/Jaranwala?src=hash&ref_src=twsrc%5Etfw">#Jaranwala</a>. <a href="https://twitter.com/hashtag/Pakistan?src=hash&ref_src=twsrc%5Etfw">#Pakistan</a> <a href="https://twitter.com/hashtag/blasphemy?src=hash&ref_src=twsrc%5Etfw">#blasphemy</a> <a href="https://t.co/psKMAZupLK">pic.twitter.com/psKMAZupLK</a></p>— Faraz Pervaiz (@FarazPervaiz3) <a href="https://twitter.com/FarazPervaiz3/status/1691763953695936958?ref_src=twsrc%5Etfw">August 16, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 15 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും നൂറുകണക്കിന് ക്രിസ്ത്യൻ ഭവനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ പലായനം ചെയ്യാൻ നിർബന്ധിതരായ തീര്‍ന്നെന്നും കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ചിന്റെ പ്രസ് മേധാവി മരിയ ലൊസാനോ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. റോക്കി മസിഹ്, രാജാ മസീഹ് എന്നിവര്‍ ഖുറാനെ ഇകഴ്ത്തി കാണിച്ചുവെന്നാരോപിച്ചതിനെ തുടർന്നാണ് ജരൻവാലയിൽ വ്യാപക ആക്രമണം മത തീവ്രവാദികള്‍ അഴിച്ചുവിട്ടത്. നൂറുകണക്കിനു പേർ സെന്റ് പോൾ കത്തോലിക്കാ പള്ളിയും സാൽവേഷൻ ആർമി പള്ളിയും ആക്രമിച്ചു തീവയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Today is Pakistan's real 9th may <a href="https://twitter.com/hashtag/Faisalabad?src=hash&ref_src=twsrc%5Etfw">#Faisalabad</a> <a href="https://twitter.com/hashtag/Jaranwala?src=hash&ref_src=twsrc%5Etfw">#Jaranwala</a> <a href="https://t.co/lZfgWO5zXI">pic.twitter.com/lZfgWO5zXI</a></p>— Athar Shaikh (@AtyousufShaikh) <a href="https://twitter.com/AtyousufShaikh/status/1691776469985349880?ref_src=twsrc%5Etfw">August 16, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ക്രിസ്ത്യാനികളെ 'പുറത്തുപോയി കൊല്ലാൻ' ഇസ്‌ലാമിക നേതാക്കൾ പള്ളി ഉച്ചഭാഷിണിയിലൂടെ ആഹ്വാനം ചെയ്തതായി പ്രാദേശിക വൃത്തങ്ങളില്‍ നിന്നു അറിയുവാന്‍ കഴിഞ്ഞെന്നു മരിയ ലൊസാനോ വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങൾ കൂട്ട പലായനത്തിന് കാരണമായി. ഇതുവരെ 2,000 ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത പള്ളികളിൽ സെന്റ് പോൾ കത്തോലിക്കാ പള്ളിയും ഉൾപ്പെടുന്നുണ്ടെന്ന് മരിയ ലൊസാനോ സ്ഥിരീകരിച്ചു. നിരവധി ആളുകൾക്ക് അവരുടെ സാധനങ്ങളും എല്ലാം നഷ്ടപ്പെട്ടുവെന്നും എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണെന്നും ഫൈസലാബാദ് കത്തോലിക്കാ രൂപതയുടെ വികാരി ജനറലും ആക്രമണങ്ങളുടെ ദൃക്‌സാക്ഷിയുമായ ഫാ. ആബിദ് തൻവീർ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Words fail me as I write this. We, Bishops, Priests and lay people are deeply pained and distressed at the Jaranwala incident in the Faisalabad District in Pakistan. A church building is being burnt as I type this message. Bibles have been desecrated and Christians have been… <a href="https://t.co/xruE83NPXL">pic.twitter.com/xruE83NPXL</a></p>— Bishop Azad Marshall (@BishopAzadM) <a href="https://twitter.com/BishopAzadM/status/1691729068889354251?ref_src=twsrc%5Etfw">August 16, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ആക്രമണം ബിഷപ്പുമാരും വൈദികരും സാധാരണക്കാരുമായ എല്ലാവരെയും വളരെ വേദനിപ്പിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിന്റെ അധ്യക്ഷന്‍ ആസാദ് മാർഷൽ ട്വീറ്റ് ചെയ്തു. ഈ സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ ഒരു ക്രൈസ്തവ ആരാധനാലയത്തിന് തീപിടിക്കുകയാണെന്നും ബൈബിളുകൾ അശുദ്ധമാക്കുകയും ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയുമാണെന്നും അദ്ദേഹം കുറിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുമ്പോഴും മത തീവ്രവാദികള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് കൃത്യസമയത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ, സ്ഥിതിഗതികൾ വഷളാകുമായിരുന്നില്ലായെന്ന് പ്രാദേശിക സമൂഹത്തില്‍ നിന്നുള്ളവര്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വൈഡിനെ അറിയിച്ചിട്ടുണ്ട്. തീവ്ര ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ വര്‍ഷങ്ങളായി വലിയ തോതില്‍ വിവേചനവും പീഡനം നേരിടുന്നുണ്ട്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൈസ്തവരെ വ്യാജ മതനിന്ദ കേസുകളില്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തു പതിവാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-17-10:56:59.jpg
Keywords: പാക്കി

21675
Category: 18
Sub Category:
Heading: കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നേതൃത്വ ക്യാമ്പ് പിഒസിയിൽ
Content: കൊച്ചി: കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നേതൃത്വ ക്യാമ്പ് ഇന്നും നാളെയുമായി പാലാരിവട്ടം പിഒസിയിൽ നടക്കും. കേരളത്തിലെ 32 രൂപതകളിലെ ഭാരവാഹികൾ പങ്കെടുക്കും. റവ. ഡോ. ജേക്കബ് പ്രസാദ് (സഭാനവീകരണവും സിനഡാത്മകതയും), റവ. ഡോ. മൈക്കിൾ പുളിക്കൽ (ലഹരിയിൽ പൊലിയുന്ന ജീവിതങ്ങൾ) എന്നിവർ വിഷയാവതരണം നടത്തും. ഫിനാൻഷ്യൽ മാനേജ്മെന്റ് ആൻഡ് ഫാമിലി ബജറ്റിംഗ് എന്ന വിഷയത്തിലുള്ള ഡിബേറ്റിൽ ഡോ. കെ.വി. റീത്താമ്മ, കെ. വി. അൽഫോൻസ, ആന്റിൽസ് എന്നിവർ പങ്കെടുക്കും. ഒരു വർഷത്തെ പ്രവർത്തനപദ്ധതി രൂപീകരണം, രൂപതതല റിപ്പോർട്ടിംഗ്, കലാപരിപാടികൾ എന്നിവയുണ്ടാകും.
Image: /content_image/India/India-2023-08-17-11:43:28.jpg
Keywords: പിഓസി

21676
Category: 18
Sub Category:
Heading: എറണാകുളം കത്തീഡ്രൽ സംഘര്‍ഷം: നൂറോളം പേർക്കെതിരെ കേസ്
Content: കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു പോലീസ് തുടർനടപടികളിലേക്ക്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇവർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ബസിലിക്ക അഡ്മിനിസ്ട്രേറ്ററും വികാരി യുമായ ഫാ. ആന്റണി പൂതവേലിൽ നല്കിയ പരാതിയിലാണ് നടപടിയെടുത്തിട്ടുള്ളത്. വികാരിയിൽനിന്ന് മൊഴിയെടുത്ത ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.
Image: /content_image/India/India-2023-08-17-11:57:04.jpg
Keywords: ബസിലിക്ക