Contents
Displaying 21281-21290 of 24998 results.
Content:
21687
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഒല്ലൂരില്‍ കൊടിയേറി
Content: ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ 17-ാം തിരുനാളിന് ഒല്ലൂരിലെ തീർഥകേന്ദ്രത്തില്‍ കൊടിയേറി. ബിഷപ്പ് പോളി കണ്ണുക്കാടന്‍ കൊടിയേറ്റി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ബിഷപ്പുമാര്‍ ദിവ്യബലി അര്‍പ്പിക്കും. 27 ന് ഞായറാഴ്ചയാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തിരുനാളിനു മുന്നോടിയായി വിശുദ്ധയുടെ ജന്മനാടായ എടത്തിരുത്തിയിൽ നിന്നുള്ള പതാകപ്രയാണം പൂര്‍ത്തീകരിച്ചു ഒല്ലൂരിലെ തീർഥ കേന്ദ്രത്തിലെത്തിച്ചിരിന്നു. 24-ന് രമ്യാ ഹരിദാസ് എം.പി. സ്മരണിക പ്രകാശനം ചെയ്യും. 25-ന് മന്ത്രി കെ. രാജൻ ദീപാലങ്കാരം സ്വിച്ചോൺ നടത്തും. 27-ന് തിരുനാൾ ദിവസം രാവിലെ 10- ന് തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി ദിവ്യബലി അര്‍പ്പിക്കും. ഫാ. അലക്സ് മാപ്രാണി, ഫാ. അനു ചാലില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ജപമാലപ്രദക്ഷിണവും നടക്കും. ക്രിസ്ത്യൻ മൂല്യങ്ങളും മനോഹരമായ സന്ദേശവും ഉള്ളടക്കമായിട്ടുള്ള ദ ഹോപ്പ് എന്ന സിനിമയുടെ പ്രദര്‍ശനവും അന്നു ഒരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2023-08-19-08:38:09.jpg
Keywords: എവുപ്രാസ്യ

21688
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത് 20 ക്രിസ്ത്യന്‍ ദേവാലയങ്ങളും ക്രൈസ്തവരുടെ 87 ഭവനങ്ങളും
Content: ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ ആരോപിച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത് ഇരുപതില്‍ അധികം ക്രിസ്ത്യന്‍ ദേവാലയങ്ങളും ക്രൈസ്തവരുടെ 87 ഭവനങ്ങളും. ഇന്നലെ വെള്ളിയാഴ്ച, പോലീസ് സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെ ഫൈസലാബാദ് ജില്ലയിലെ ജരൻവാല തെഹ്‌സിലിൽ ആക്രമണം അഴിച്ചുവിട്ട ജനക്കൂട്ടത്തിന് നേതൃത്വം നൽകിയവരില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാൻ (ടിഎൽപി) ഘടകങ്ങളുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതനിന്ദ പരാമർശമുള്ള ഖുറാൻ താളുകൾ കണ്ടെത്തിയെന്ന ആരോപണത്തെത്തുടർന്നാണ് ബുധനാഴ്ച ഫൈസലാബാദ് നഗരപ്രാന്തത്തിലെ ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം അഴിച്ചുവിട്ടത്. ക്രിസ്ത്യൻ ഭവനങ്ങളും പള്ളികളും ആക്രമിക്കാൻ മോസ്ക്കില്‍ നിന്നു ആഹ്വാനം നല്‍കിയ മതപുരോഹിതൻ ഉള്‍പ്പെടെ 145 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, ക്രിസ്ത്യൻ കുടുംബങ്ങൾ, തകർന്ന വാസസ്ഥലങ്ങളിലേക്ക് മടങ്ങാൻ തുടങ്ങി. തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് മുന്നിൽ തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ക്രൈസ്തവര്‍ ദുഃഖത്തോടെ പങ്കുവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അക്രമം നടന്നു രണ്ടാം ദിവസമായ ഇന്നലെ വെള്ളിയാഴ്ചയും ജരൻവാലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അടുത്ത ചൊവ്വാഴ്ചയോടെ പ്രദേശത്തെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളും പുനരുദ്ധരിക്കുമെന്നും വീടുകൾ തകർന്ന ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെ പറഞ്ഞു. ജരൻവാലയിൽ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികൾ ഒഴികെ എല്ലാത്തരം സമ്മേളനങ്ങളും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. #{red->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും വാട്സാപ്പില്‍ നേരിട്ടു ലഭിക്കും. }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-19-09:06:19.jpg
Keywords: പാക്കി

21689
Category: 1
Sub Category:
Heading: തടവിലും ക്രിസ്തു ഞങ്ങളുടെ ഒപ്പമുണ്ടായിരിന്നു; ഹെയ്തിയിൽ ആയുധധാരികളുടെ തടങ്കലില്‍ നിന്നും രക്ഷപ്പെട്ട അമേരിക്കൻ നേഴ്സ്
Content: പോര്‍ട്ട് ഓ പ്രിന്‍സ്: തടവിൽ കഴിഞ്ഞ നാളുകളിൽ ക്രിസ്തു, പ്രത്യാശ പകര്‍ന്നു തങ്ങളുടെ ഒപ്പമുണ്ടായിരിന്നുവെന്നു മോചനം ലഭിച്ച അമേരിക്കൻ സ്വദേശിനിയായ നേഴ്സ് അലിക്സ് ഡോർസേയിൻവില്ലിന്റെ വെളിപ്പെടുത്തൽ. എൽ റോയ് ഹെയ്തി ക്രിസ്ത്യന്‍ എജ്യൂക്കേഷൻ മിനിസ്ട്രി ക്യാമ്പസിൽ നിന്നും ജൂലൈ ഇരുപത്തിയേഴാം തീയതിയാണ് ആയുധധാരികൾ അലക്സിനെയും, മകളെയും തട്ടിക്കൊണ്ടു പോകുന്നത്. ഈ സമയത്ത് അലിക്സ് അവിടെ ഇഷ്ടികകൊണ്ട് ഉണ്ടാക്കിയ ചെറിയ ക്ലിനിക്കിൽ രോഗികളെ ശുശ്രൂഷിക്കുകയായിരുന്നു. രണ്ടാഴ്ചയാണ് അവർ തടവിൽ കഴിഞ്ഞത്. തടങ്കലില്‍ യേശു തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും, തങ്ങളുടെ സംഭവകഥ വിവരിക്കുമ്പോൾ യേശുവിന്റെ നാമം മഹത്വപ്പെടണമെന്നാണ് ഇപ്പോൾ തന്റെ പ്രാർത്ഥനയെന്നും അവർ പറഞ്ഞു. 'സീ എ വിക്ടറി' എന്ന പേരിലുള്ള ക്രൈസ്തവ സ്തുതി ഗീതം തടവിൽ കഴിഞ്ഞിരുന്ന സമയത്ത് ആശ്വാസം പകര്‍ന്നിരിന്നുവെന്നും അലിക്സ് വെളിപ്പെടുത്തി. അമ്മയും, മകളും സുരക്ഷിതരാണെന്നും, ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മിനിസ്ട്രി അറിയിച്ചിട്ടുണ്ട്. തടവിലായിരുന്ന സമയത്തും അതിനുശേഷവും ലഭിക്കുന്ന പ്രാർത്ഥനക്കും, പിന്തുണയ്ക്കും അലിക്സ് ഡോർസേയിൻവില്ല് എൽ റോയ് ഹെയ്തിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ നന്ദി അറിയിച്ചു. അലിക്സും, ഭർത്താവ് സാദ്രോ ഡോർസേയിൻവില്ലും കൂടി ആരംഭിച്ചതാണ് എൽ റോയ് ഹെയ്തി. ഹെയ്തി സർക്കാരിന്റെ കൂടെ സഹായത്തോടെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റാണ് ഇവരുടെ മോചനം സാധ്യമാക്കിയത്. 2021ൽ പ്രസിഡന്റ് ആയിരുന്ന ജോവെനൽ മോയിസ് കൊല്ലപ്പെട്ടതിനു ശേഷം തട്ടിക്കൊണ്ടു പോകലുകളും, അക്രമങ്ങളും ഹെയ്തിയിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2023-08-19-13:57:29.jpg
Keywords: ഹെയ്തി

21690
Category: 1
Sub Category:
Heading: നിക്കരാഗ്വേൻ സർക്കാരിന്റെ കത്തോലിക്ക സഭ വേട്ടയാടലില്‍ അതൃപ്തി അറിയിച്ച് ഐക്യരാഷ്ട്ര സഭ
Content: ജനീവ: മാസങ്ങളായി കത്തോലിക്ക സഭയ്‌ക്കെതിരെ അന്യായമായി നടത്തുന്ന നിക്കരാഗ്വേൻ സർക്കാർ നടപടികളിൽ ഐക്യരാഷ്ട്ര സഭ അതൃപ്തി അറിയിച്ചു. കത്തോലിക്ക സഭയുടെ മേലധ്യക്ഷന്മാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും തുടർച്ചയായി നടത്തി വരുന്ന അനീതിപരവും അസന്മാർഗ്ഗികവുമായ നിക്കരാഗ്വേൻ സർക്കാരിന്റെ നടപടികളിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറേസിന്റെ ഓഫീസാണ് പ്രസ്താവനയിറക്കിയത്. ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തെ വിമര്‍ശിച്ച ഐക്യരാഷ്ട്രസഭ - വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാനവിക വികസനത്തിന് കത്തോലിക്ക സഭ നൽകിയ സേവനങ്ങൾക്ക് നന്ദി അറിയിച്ചു. നിക്കരാഗ്വേൻ സർക്കാരും കത്തോലിക്കാ സഭയും തമ്മിൽ മാസങ്ങളായി വർധിച്ചുവരുന്ന സംഘർഷങ്ങൾ ഏറെ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് യുഎന്‍ പ്രസ്താവിച്ചു. നിക്കരാഗ്വേ മെത്രാൻ മോൺ. അൽവാരെസിന്റെ അറസ്റ്റും തുടർന്നുള്ള 26 വർഷ കഠിനതടവിനുള്ള വിധിയും അന്താരാഷ്ട്ര തലങ്ങളിൽ ഏറെ ചർച്ചാവിഷയമാകുകയും, എതിർപ്പുകൾ നേരിടുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം അന്യായമായി ദേശീയ സുരക്ഷ ആശങ്കയെന്ന ആരോപണവുമായി ജെസ്യൂട്ട് സമൂഹത്തിന്റെ കീഴിലുള്ള സർവ്വകലാശാല അടച്ചുപൂട്ടുവാൻ നിക്കരാഗ്വേ സർക്കാർ എടുത്ത തീരുമാനത്തെയും ഐക്യരാഷ്ട്രസഭ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടെ മനാഗ്വേയിലെ സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി (യുസിഎ) അടച്ചുപൂട്ടുന്നതിനെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് ജെസ്യൂട്ടു സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസയും രംഗത്ത് വന്നു. ഒര്‍ട്ടേഗ ഭരണകൂടം സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നയങ്ങളിലും ഏകാധിപത്യത്തിലും കത്തോലിക്ക സഭ ശക്തമായ പ്രതിഷേധവുമായി നേരത്തെ രംഗത്ത് വന്നിരിന്നു. ഇതിനു പിന്നാലെയാണ് സഭയ്ക്കു നേരെയുള്ള ഭരണകൂട വേട്ടയാടല്‍ ശക്തമായത്. ഇക്കഴിഞ്ഞ ദിവസം നിക്കരാഗ്വേ സര്‍ക്കാരിന്റെ കത്തോലിക്ക വിരുദ്ധ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും പ്രസ്താവനയിറക്കിയിരിന്നു.
Image: /content_image/News/News-2023-08-19-14:51:07.jpg
Keywords: നിക്കരാ

21691
Category: 1
Sub Category:
Heading: നാളെ നിര്‍ണ്ണായക ദിനം; പ്രാര്‍ത്ഥനയോടെ കേരള കത്തോലിക്ക സഭ
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ നാളെ ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയോടെ കേരള സഭ. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനോടുള്ള ഏതൊരു അനുസരണക്കേടും പരിശുദ്ധ പിതാവിനോടുള്ള സ്വമേധയാ ഉള്ളതും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായി കണക്കാക്കുമെന്നും അതിനാൽ, ഈ നിർദ്ദേശം പാലിക്കാത്തത് കൂടുതൽ അച്ചടക്ക നടപടികളെ ക്ഷണിച്ചുവരുത്തുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ വ്യക്തമാക്കിയിരിന്നു. നാളെ വിശുദ്ധ കുർബാന അർപ്പണത്തിന് തടസ്സം നേരിട്ടാൽ സിനഡൽ തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ കഴിയുന്നതു വരെ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കരുതെന്നും കര്‍ശനമായി പേപ്പല്‍ ഡെലിഗേറ്റ് അറിയിച്ചിട്ടുണ്ട്. 2022 മാർച്ച് 25-ന്, എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തെ അഭിസംബോധന ചെയ്‌ത പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നല്‍കിയ കത്ത് അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ ആരാധനാ ചടങ്ങുകളിലും, നാളെ ഞായറാഴ്ച വായിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തന്റെ ഉത്തരവിനോടുള്ള ഏതൊരു അനുസരണക്കേടും ദൈവജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള പരിശുദ്ധ പിതാവിന്റെ അവകാശത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണെന്നും ഇത് പരിശുദ്ധ പിതാവിനെതിരായ ഗുരുതരമായ കുറ്റമായി കണക്കാക്കി തുടർന്നുള്ള കാനോനിക്കൽ ശിക്ഷാ നടപടിയിലേക്ക് നയിക്കുമെന്നും പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ അറിയിച്ചിട്ടുണ്ട്. പേപ്പല്‍ ഡെലിഗേറ്റിന്റെ നിര്‍ദ്ദേശം നടപ്പാക്കിയില്ലെങ്കില്‍ തിരുസഭയുടെ പരമാദ്ധ്യക്ഷനായ മാര്‍പാപ്പയുടെ തീരുമാനത്തെ തള്ളിക്കളയുന്നതിന് തുല്യമാകുന്നതിനാല്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ നിര്‍ണ്ണായക ദിനമായാണ് നാളത്തെ ദിവസത്തെ പൊതുവേ നോക്കികാണുന്നത്. വീഴ്ച സംഭവിച്ചാല്‍ പൗരസ്ത്യ സഭകളുടെ കാനോൻ കോഡിൽ (c. 1438) നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം നടപടിയാണ് സ്വീകരിക്കുക. അതേസമയം അതിരൂപതയിലെ വൈദികരും വിശ്വാസികളും തിരുസഭയ്ക്ക് വിധേയപ്പെടാന്‍ വിവിധയിടങ്ങളില്‍ പ്രാര്‍ത്ഥന തുടരുകയാണ്.
Image: /content_image/India/India-2023-08-19-20:48:00.jpg
Keywords: അങ്കമാലി

21692
Category: 18
Sub Category:
Heading: ഡോ. ജോർജ് പനംതുണ്ടിൽ റമ്പാൻ പട്ടം സ്വീകരിച്ചു
Content: തിരുവനന്തപുരം: ഖസാക്കിസ്ഥാനിൽ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. ജോർജ് പനംതുണ്ടിൽ മലങ്കര കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് മെത്രാൻ സ്ഥാനാഭിഷേകത്തിന് മുമ്പുള്ള റമ്പാൻ പട്ടം സ്വീകരിച്ചു. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായിൽ നിന്നും റമ്പാൻ പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണ ശുശ്രൂഷയ്ക്കിടയിൽ സന്യാസത്തെ സൂചിപ്പിക്കുന്ന കറുത്ത കുപ്പായവും പതിമൂന്നു കുരിശുകൾ ആലേഖനം ചെയ്ത ശിരോവസ്ത്രവും കുരിശുമാലയും സ്വീകരിച്ചു. ചടങ്ങിൽ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബംഗ്ലാദേശിലെ മുൻ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ ജൂലിയോസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളി കാർപ്പസ് തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബംഗ്ലാദേശിലെ മുൻ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ ജൂലിയോ സ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോ ളി കാർപ്പസ് തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ജോർജ് പനംതുണ്ടിൽ റമ്പാന്റെ മെത്രാഭിഷേകം അടുത്ത മാസം ഒമ്പതിനു വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കായിൽ നടക്കും. ചടങ്ങുകൾക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമികനായിരിക്കും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാ തോലിക്കാ ബാവ സംബന്ധിക്കും.
Image: /content_image/India/India-2023-08-20-07:21:37.jpg
Keywords: സ്ഥാനപതി

21693
Category: 18
Sub Category:
Heading: വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ
Content: വേളാങ്കണ്ണി: ഭാരതത്തിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയിൽ തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ നടക്കും. 29നു വൈകുന്നേരം 5.45നു തഞ്ചാവൂരിലെ മുൻ ബിഷപ്പ് ഡോ. എം. ദേവദാസ് അംബാസ്, രൂപത അഡ്മിനിസ്ട്രേറ്റർ ഡോ. എൽ. സഹയാരാജ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റം നടക്കും. തുടർന്ന് ബസിലിക്ക ഓഡിറ്റോറിയത്തിൽ തമിഴിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടാകും. 30 മുതൽ സെപ്റ്റംബർ ഏഴുവരെ ബസിലിക്ക ദേവാലയത്തിൽ രാവിലെ അഞ്ചിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടാകും. പ്രഭാതനക്ഷത്രം പളളിയിൽ രാവിലെ 7.15നു മറാത്തിയിലും രാവിലെ ഒമ്പതിന് മലയാളത്തിലും 10ന് തമിഴിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനു രാവിലെ ആറിന് ആഘോഷമായ തിരുനാൾ കുർബാന രൂപത അഡ്മിനിസ്ട്രേറ്റർ റവ. ഡോ. എൽ. സഹായരാ ജിന്റെ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് തിരുനാൾ കൊടിയിറക്കം നടക്കുമെന്ന് ഇടവക വികാ രിയും വൈസ് റെക്ടറുമായ ഫാ. എസ്. അർപുതരാജ് പറഞ്ഞു. തിരുനാളിനു വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതയുടെ പ്രൊക്യു റേറ്റർ ഫാ. ഡി. ഉഴകനാഥനും റെക്ടർ സി. ഹൃദയരാജും പറഞ്ഞു. 27 മുതൽ പ്രത്യേക ബസ് സംവിധാനങ്ങൾ വിവിധ ഭാഗങ്ങളിൽനിന്നു വേളാങ്കണ്ണിയിലേക്കു ഒരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2023-08-20-07:31:31.jpg
Keywords: വേളാങ്കണ്ണി

21694
Category: 1
Sub Category:
Heading: ഇന്ന് പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിച്ച് പാക്ക് കത്തോലിക്ക സഭ
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ഫൈസലാബാദിന് സമീപമുള്ള ജരന്‍വാലായില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-ന് നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നു പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ പാക്ക് കത്തോലിക്കാ സഭ. മതസൗഹാര്‍ദ്ദത്തിനും, സമാധാനത്തിനും വേണ്ടിയും എല്ലാത്തരം വിദ്വേഷങ്ങളോടും അക്രമങ്ങളോടും ‘നോ’ പറയുന്നതിനും വേണ്ടിയും ക്രൈസ്തവരും മുസ്ലീങ്ങളും ഉള്‍പ്പെടെ ഒരുമയോടെ കഴിയുന്നതിനും സമാധാനപരവും, പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതിന് വേണ്ടിയും ഇന്നു ഓഗസ്റ്റ് 20 ഞായറാഴ്ച പ്രാര്‍ത്ഥിക്കണമെന്ന് പാക്ക് കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. ശുചീകരണ തൊഴിലാളിയായ സലിം മാസി എന്ന ക്രൈസ്തവന്‍ ഖുറാനെ നിന്ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ജരന്‍വാലായില്‍ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മതനിന്ദാപരമായ പ്രസ്താവനകള്‍ എഴുതിയ ഖുറാന്റെ ചില പേജുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ സലിം ആണ് അത് ചെയ്തതെന്നും പറഞ്ഞ് മുസ്ലീങ്ങള്‍ ക്രൈസ്തവരുടെ ദേവാലയങ്ങള്‍ക്കും, വീടുകള്‍ക്കുമെതിരെ അക്രമം അഴിച്ചു വിടുകയായിരിന്നു. ഒരു കത്തോലിക്കാ ദേവാലയം ഉള്‍പ്പെടെ 20 ക്രൈസ്തവ ആരാധനാലയങ്ങളും, എണ്‍പതിലധികം ക്രൈസ്തവ ഭവനങ്ങളും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. മൂന്ന്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രോഷാകുലരായ ജനക്കൂട്ടം ദേവാലയത്തില്‍ അതിക്രമിച്ച് കയറുകയും, മതബോധകനെ മര്‍ദ്ദിക്കുകയും ദേവാലയത്തിന് തീകൊളുത്തുകയും ചെയ്തുവെന്ന് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയ വികാരിയായ ഫാ. ഖാലിസ് മുക്താര്‍ വെളിപ്പെടുത്തിയിരിന്നു. തൊട്ടടുത്ത ദിവസം മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി പോലീസിനെ വിന്യസിപ്പിക്കുകയുണ്ടായി. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. ഒരു നല്ല സമൂഹം കെട്ടിപ്പടക്കുന്നതിനായി നീതിയും ന്യായവും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നു പാക്കിസ്ഥാന്‍ മെത്രാന്‍സമിതിയുടെ പ്രസിഡന്റും റാവല്‍ പിണ്ടി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മോണ്‍. ജോസഫ് അര്‍സാദ് പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ അക്രമത്തെ അപലപിച്ചു നിരവധി പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്.
Image: /content_image/India/India-2023-08-20-08:01:15.jpg
Keywords: കത്തോലിക്ക

21695
Category: 18
Sub Category:
Heading: സീറോമലബാർ സിനഡ് നാളെ മുതൽ; പൊന്തിഫിക്കൽ ഡെലഗേറ്റ് സിനഡിനെ അഭിസംബോധന ചെയ്യും
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം നാളെ ഓഗസ്റ്റ് 21ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും.നാളെ രാവിലെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡുപിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഔദ്യോഗികമായി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി മാർപാപ്പ നിയമിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് അഭ്യർത്ഥിച്ചു. 26-ാം തിയതി ശനിയാഴ്ച സിനഡുസമ്മേളനം സമാപിക്കും.
Image: /content_image/News/News-2023-08-20-14:48:04.jpg
Keywords: സിനഡ

21696
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട പിനോ പുഗ്ലിസിയുടെ രക്തസാക്ഷിത്വത്തിന് 3 പതിറ്റാണ്ട്: അനുസ്മരണ സന്ദേശവുമായി പാപ്പ
Content: റോം: മൂന്നു പതിറ്റാണ്ടുകള്‍ക്ക് ഇറ്റാലിയൻ മാഫിയ കൊലപ്പെടുത്തിയ വാഴ്ത്തപ്പെട്ട പിനോ പുഗ്ലിസി എന്ന വൈദികന്റെ മുപ്പതാം ചരമ വാർഷികത്തിന് മുന്നോടിയായി അനുസ്മരണ സന്ദേശവുമായി പാപ്പ. 1993 സെപ്റ്റംബർ 15നാണ് സിസിലിയൻ മാഫിയ സംഘമായ കോസാ നോസ്ട്ര നിയോഗിച്ച ഗുണ്ടകൾ വൈദികനെ വെടിവെച്ച് കൊലപ്പെടുത്തിയത്. നിരവധി ഭീഷണികൾ നിലനിന്നിരുന്നുവെങ്കിലും അതൊന്നും വകവെക്കാതെ പലേർമോയിലെ തന്റെ ഇടവക ദേവാലയത്തിന് സമീപത്തായി യുവജനങ്ങള്‍ക്കു പകര്‍ന്ന വിദ്യാഭ്യാസത്തിലൂടെ ക്രിമിനൽ ശൃംഖലകൾക്കെതിരെ അദ്ദേഹം വലിയ പോരാട്ടം നടത്തിയിരുന്നു. ഇന്നലെ ഓഗസ്റ്റ് ഇരുപതാം തീയതി പലേർമോ ആർച്ച് ബിഷപ്പ് കോറാഡോ ലോറിഫൈസിന് അയച്ച കത്തിൽ വൈദികൻ യേശുവിന്റെ ജീവിതം മാതൃകയാക്കി, പൂർണമായി സ്നേഹം ചൊരിഞ്ഞുവെന്ന് പാപ്പ പറഞ്ഞു. സൗമ്യതയും, എളിമയുമുള്ള നല്ലിടയന്റെ സ്വഭാവ സവിശേഷതകൾ ഡോൺ പുഗ്ലിസിക്ക് ഉണ്ടായിരുന്നതായി ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. കാലഘട്ടത്തിന് അനുസൃതമായി അജപാലന സേവനങ്ങൾ നൽകേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും, പാവങ്ങൾക്ക് മുൻഗണന നൽകണമെന്നുള്ള കാര്യം മറക്കരുതെന്നും കത്തിൽ പാപ്പ സിസിലിയായിലെ വൈദികരെ ഓർമ്മപ്പെടുത്തി. 1937 സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ഡോൺ പുഗ്ലിസിയുടെ ജനനം. പതിനാറാം വയസ്സിൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1960ൽ പൗരോഹിത്യം സ്വീകരിച്ചു. കമ്മ്യൂണിസത്തിനെതിരെയും, മാഫിയകൾക്കെതിരെയും, അനീതികൾക്കെതിരെയും, സഭയിലെ പ്രശ്നങ്ങൾക്കെതിരെയും, അദ്ദേഹം ശബ്ദമുയർത്തി. യുവജനങ്ങൾക്കിടയിൽ വലിയ താല്പര്യത്തോടെ സേവനം ചെയ്ത വൈദികൻ ദൈവവിളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ചു. "ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു" എന്നതായിരുന്നു ഡോൺ പുഗ്ലിസിയുടെ അവസാന വാക്കുകളെന്ന് അദ്ദേഹത്തെ കൊലപ്പെടുത്താനെത്തിയവരിൽ ഒരാൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2012-ല്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ഡോൺ പുഗ്ലിസിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. 2013-ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. മാഫിയയുടെ ഇരയായി മരണം വരിച്ചവരില്‍ സഭ രക്തസാക്ഷിത്വം അംഗീകരിച്ച ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.
Image: /content_image/News/News-2023-08-21-10:55:23.jpg
Keywords: രക്തസാക്ഷി