Contents
Displaying 21321-21330 of 24998 results.
Content:
21727
Category: 18
Sub Category:
Heading: അപകടം ഹൃദയഭേദകം: ബിഷപ്പ് ജോസ് പൊരുന്നേടം
Content: മാനന്തവാടി: തലപ്പുഴ, കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരണപ്പെട്ട അപകടം ഹൃദയഭേദകമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. മാനന്തവാടിയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററോളം അകലത്തിലാണ് അപകടം നടന്നത്. തോട്ടം തൊഴിലാളികളെയും കയറ്റിവന്ന ജീപ്പ് വളവും ഇറക്കവുമുള്ള റോഡിൽ നിയന്ത്രണം വിട്ട് ഏകദേശം മുപ്പതടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പതിമൂന്ന് പേരിൽ ഒമ്പത് പേരും മരിച്ചു എന്നതും അവരെല്ലാം സ്ത്രീകളാണ് എന്നതും അപകടത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. തോട്ടം തൊഴിലാളികളായ 9 പേരുടെയും ആകസ്മികമായ വേര്‍പാട് നാടിനെ തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ നഷ്ടവും വേദനയും എത്രയോ വലുതായിരിക്കുമെന്നും സൂചിപ്പിച്ച ബിഷപ്പ് അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ദൈവം ധൈര്യം പകരട്ടെ എന്ന പ്രാർത്ഥനയോടെ മാനന്തവാടി രൂപതയുടെ പേരിലുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മാനന്തവാടി രൂപതാ സഹായ മെത്രാന്‍ അലക്സ് താരാമംഗലവും അനുശോചനം രേഖപ്പെടുത്തി – അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ അറിയിച്ചു.
Image: /content_image/India/India-2023-08-26-10:11:50.jpg
Keywords: ജോസ്

21728
Category: 1
Sub Category:
Heading: തിരുവോസ്തിയില്‍ നിന്ന് രക്തം: ഹോണ്ടുറാസില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് മെത്രാന്റെ അംഗീകാരം
Content: ഗ്രേഷ്യസ് ( ഹോണ്ടുറാസ്): ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ ഗ്രേഷ്യസ് രൂപതയിലെ സാന്‍ ജുവാന്‍ മുനിസിപ്പാലിറ്റിയിലെ ദേവാലയത്തില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് പ്രാദേശിക മെത്രാന്റെ അംഗീകാരം. 2022-ല്‍ നിത്യപുരോഹിതനായ ക്രിസ്തുവിന്റെ തിരുനാള്‍ ദിനമായ ജൂണ്‍ 9-ന് എല്‍ എസ്പിനല്‍ ദേവാലയത്തില്‍വെച്ച് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് രൂപതാധ്യക്ഷനായ വാള്‍ട്ടര്‍ ഗ്വില്ലന്‍ സോട്ടോ ആണ് അംഗീകാരം നല്‍കിയത്. തിരുവോസ്തി സൂക്ഷിച്ച കുസ്തോതിയിലും മറ്റും രക്തം പടരുകയായിരിന്നു. സാന്‍ ജുവാന്‍ നഗരത്തില്‍ നിന്നു ഏറെ മാറി എല്‍ എസ്പിനാല്‍ എന്ന സ്ഥലത്തു നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷിയായത് അല്‍മായരാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. എൽ എസ്പിനാലിലെ പർവതപ്രദേശത്തുടനീളം ഏകദേശം 60 കുടുംബങ്ങളാണ് താമസിക്കുന്നത്. പട്ടണത്തിൽ വൈദികൻ ഇല്ലാത്തതിനാൽ എല്ലാ വ്യാഴാഴ്ചകളിലും എക്സ്ട്രാ ഓര്‍ഡിനറി യൂക്കരിസ്റ്റിക്ക് മിനിസ്റ്റര്‍ (വിശുദ്ധ കുര്‍ബാന വിതരണം ചെയ്യാനും വൈദികരുടെ അസാന്നിധ്യത്തില്‍ ദൈവവചന ആരാധന നടത്തി ദിവ്യകാരുണ്യം നല്‍കാനും ബിഷപ്പ് പ്രത്യേക അനുവാദം കൊടുത്തിരിക്കുന്ന അല്‍മായര്‍) നടത്തുന്ന ദൈവവചന ആരാധനയിലും ദിവ്യകാരുണ്യ വിതരണത്തിലും 15 കുടുംബങ്ങൾ മാത്രമേ പങ്കെടുക്കുന്നുണ്ടായിരിന്നുള്ളൂ. അപ്പസ്തോലനായ യാക്കോബിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ജോസ് എല്‍മെര്‍ ബെനിറ്റെസ് മച്ചാഡോയായിരുന്നു വൈദികര്‍ നേരത്തെ കൂദാശ ചെയ്ത ദിവ്യകാരുണ്യം നല്‍കാനും അജപാലകപരമായ ശുശ്രൂഷകള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നത്. സംഭവം നടന്ന ജൂണ്‍ 9 നിത്യപുരോഹിതനായ ക്രിസ്തുവിന്റെ തിരുനാള്‍ ദിനത്തില്‍ തിരുകര്‍മ്മങ്ങള്‍ക്കായി എല്‍മെര്‍ നേരത്തെ തന്നെ ദേവാലയത്തില്‍ എത്തിയിരിന്നു. അന്ന് പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് ദിവ്യകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ദൈവവചന ആരാധനക്കു ശേഷം ദിവ്യകാരുണ്യം വിതരണം ചെയ്യേണ്ട സമയമായപ്പോള്‍ സക്രാരി തുറന്ന എല്‍മെര്‍ കണ്ട കാഴ്ച - തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതിയില്‍ ദിവ്യകാരുണ്യത്തോടൊപ്പമുള്ള സങ്കീഞ്ഞില്‍ രക്തത്തിന്റെ പാടുകളായിരിന്നു. ഇത് കണ്ടു ആശ്ചര്യപ്പെട്ടുപോയെന്നും എന്നാല്‍, ദിവ്യകര്‍മ്മം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ദിവ്യകാരുണ്യം വിതരണം ചെയ്തുവെന്നു ജോസ് എല്‍മെര്‍ എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിരുകര്‍മ്മങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പുള്ള അറിയിപ്പില്‍ വെച്ചാണ് എല്‍മെര്‍ ഇക്കാര്യം വിശ്വാസി സമൂഹത്തോട് പങ്കുവെച്ചത്. ഇതിന് പിന്നാലെ സംഭവം അറിഞ്ഞ ഉടനെ തന്നെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് മിഷ്ണറി വൈദികരായ ഫാ. മാര്‍വിന്‍ സോട്ടേലോയും, ഫാ. ഓസ്കാറും ഇതേകുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇടവകയില്‍ എത്തി. രക്തക്കറ പുരണ്ട തിരുവസ്ത്രം ഫാ. സോട്ടേലോ സീല്‍ ചെയ്തു റെക്ടറിയില്‍ സൂക്ഷിക്കുകയും രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മെത്രാന് കൈമാറുകയുമായിരുന്നു. മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷം മെത്രാന്‍ ഈ വിശുദ്ധ വസ്ത്രം ശാസ്ത്രീയ പരിശോധനക്കായി സാന്താ റോസാ ഡെ കൊപന്‍ മെഡിക്കല്‍ സെന്ററില്‍ കൊണ്ടു പോയെങ്കിലും ആഴത്തിലുള്ള പരിശോധനകള്‍ക്ക് വേണ്ട നിര്‍ണ്ണായകമായ വസ്തുക്കള്‍ ലഭ്യമല്ലാത്തതിനാല്‍ ടെഗുസിഗാല്‍പ്പയിലെ ടെസ്റ്റ് ടോക്സോളജിക്കല്‍ സെന്ററിലേക്ക് അയച്ചു. അവിടെ ഡോ. ഹെക്ടര്‍ ദിയാസിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ഫോറന്‍സിക് വിദഗ്ദയായ ഡോ. ക്ലോഡിയ കോക്കായും പരിശോധനകള്‍ നടത്തി. വായു, ഈർപ്പം എന്നിവയുമായി സമ്പർക്കം ഉണ്ടായിട്ടും തുണിയിൽ രക്തത്തിന്റെ പാട് ശരിയായി ഉണങ്ങിയില്ലായെന്നതു ഗവേഷകരെ ആശ്ചര്യപ്പെടുത്തി. ഇത് യഥാര്‍ത്ഥ രക്തമാണെന്നും ശാസ്ത്രീയ-വൈദ്യ പരിശോധനകളില്‍ നിന്നും ടൂറിനിലെ തിരുക്കച്ചയിലും ലാന്‍സിയാനോയിലും കണ്ടെത്തിയതിനു സമാനമായ AB+ രക്തമാണ് തിരുവസ്ത്രത്തിലേതെന്നും വ്യക്തമായി. ഇതിന് പിന്നാലെ ശാസ്ത്രീയ പരിശോധനകളുടെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ഇത് ദിവ്യകാരുണ്യ അത്ഭുതം തന്നെയാണെന്ന് മെത്രാന്‍ അംഗീകരിക്കുകയായിരുന്നു. സഭയുടെ ചരിത്രത്തില്‍ പ്രകടമായ ആയിരകണക്കിന് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിശദമായ ശാസ്ത്രീയ ഗവേഷണ പഠനങ്ങള്‍ക്ക് ശേഷം നൂറിലധികം ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഹോണ്ടുറാസില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെ കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന് കൈമാറിയിട്ടുണ്ട്. വിശദമായ പഠനങ്ങള്‍ക്കു ശേഷം വത്തിക്കാനും ദിവ്യകാരുണ്യ അത്ഭുതം അംഗീകരിച്ചാല്‍ ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ ദിവ്യകാരുണ്യ അത്ഭുതമായി ഇത് മാറും.
Image: /content_image/News/News-2023-08-26-11:39:21.jpg
Keywords: ദിവ്യകാരുണ്യ

21729
Category: 1
Sub Category:
Heading: ദക്ഷിണ കൊറിയയില്‍ പൗരോഹിത്യ വസന്തം: കത്തോലിക്ക വൈദികരുടെ എണ്ണം ഏഴായിരത്തിലേക്ക്
Content: സിയോള്‍: 1845-ല്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ആന്‍ഡ്രൂ കിം ടേ-ഗോണില്‍ തുടങ്ങിയ കൊറിയന്‍ പൗരോഹിത്യം ഏഴായിരത്തിലേക്ക്. സമീപകാലത്ത് കൊറിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ 6921 വൈദികരാണ് രാജ്യത്തു തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 1 വരെയുള്ള കണക്കാണിത്. 178 വര്‍ഷത്തെ ചരിത്രത്തില്‍ ഇക്കാലമത്രയും സുവിശേഷം പ്രഘോഷിക്കുകയും, ഇടവകയുമായി ബന്ധപ്പെട്ട അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, വിശ്വാസികള്‍ക്ക് കൂദാശകള്‍ നല്‍കുകയും, യുവത്വത്തിന്റെ ഒപ്പം നില്‍ക്കുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് അവര്‍ വിശ്വാസികള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 3-ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. വോണ്‍-ബിന്‍ ലീയാണ് പൗരോഹിത്യ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആള്‍. 1845 മുതല്‍ 689 വൈദികര്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 2022 മാര്‍ച്ച് 1 മുതല്‍ 2023 ഫെബ്രുവരി വരെ ദക്ഷിണ കൊറിയയില്‍ തിരുപ്പട്ടം സ്വീകരിച്ചവര്‍ 99 പേരാണ് (ഇതില്‍ 87 രൂപത വൈദികരും, 12 സന്യസ്ത വൈദികരും ഉള്‍പ്പെടുന്നു). 2011-നും 2023-നും ഇടയില്‍ കൊറിയയില്‍ തിരുപ്പട്ടം സ്വീകരിക്കുന്ന നവവൈദികരുടെ ശരാശരി എണ്ണം നൂറാണ്. ഇത് 2014-ല്‍ 184, 2020-ല്‍ 185 ആയി ഉയര്‍ന്നിട്ടുമുണ്ട്. നിലവില്‍ കര്‍ദ്ദിനാളുമാരും, മെത്രാന്‍മാരും, മുതിര്‍ന്ന അജപാലകരും ഉള്‍പ്പെടെ 5655 വൈദികര്‍ കൊറിയയില്‍ അജപാലക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 4765 പേര്‍ രൂപത വൈദികരും (84.3%), 865 പേര്‍ (15.3%) വിവിധ സന്യാസ സമൂഹങ്ങള്‍ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചവരുമാണ്. 25 പേര്‍ വത്തിക്കാന്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്തു വരുന്നുണ്ട്. ദക്ഷിണ കൊറിയയില്‍ അജപാലക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ വൈദികരുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 126 വിദേശ വൈദികരാണ് കൊറിയയില്‍ ഉള്ളത്. ഇതില്‍ അമേരിക്കയില്‍ നിന്നും 15 പേരും, മെക്സിക്കോയില്‍ നിന്നും 12 പേരും, വിയറ്റ്‌നാം, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും 11 പേര്‍ വീതവും, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നും 10 പേര്‍ വീതവും, ഇറ്റലിയില്‍ നിന്നും 9 പേരും, അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും 8 പേര്‍ വീതവും കൊറിയയില്‍ ശുശ്രൂഷ ചെയ്തു വരുന്നു. മിഷ്ണറി സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡ്, സെന്റ് കൊളംബിയ ഫോറിന്‍ മിഷന്‍സ് സൊസൈറ്റി, ഗ്വാഡലൂപ്പ ഫോറിന്‍ മിഷന്‍ സൊസൈറ്റി, പാരിസ് ഫോറിന്‍ മിഷന്‍ സൊസൈറ്റി തുടങ്ങിയ സന്യാസ സമൂഹങ്ങളും കൊറിയയില്‍ സജീവമാണ്. 1984-ല്‍ തന്റെ കൊറിയന്‍ സന്ദര്‍ശനത്തിനിടയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് കൊറിയയിലെ ആദ്യ പുരോഹിതനായ ആന്‍ഡ്രൂ കിം ടേ-ഗോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. 2022-ലെ കണക്കുകള്‍ പ്രകാരം കൊറിയയിലെ 16 രൂപതകളിലായി 59,49,862 കത്തോലിക്ക വിശ്വാസികളാണ് ആകെയുള്ളത്.
Image: /content_image/News/News-2023-08-26-14:56:58.jpg
Keywords: കൊറിയ

21730
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ നവീകരിച്ച വെബ്സൈറ്റ് പ്രകാശനം ചെയ്തു
Content: കാക്കനാട്: www.syromalabarchurch.in എന്ന പേരിൽ നവീകരിച്ച സീറോമലബാർസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാമത് സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. സഭയുടെ ഇന്റർനെറ്റ് മിഷന്റെ നേതൃത്വത്തിൽ നിലവിൽ വന്ന വെബ്സൈറ്റിന്റെ കാലാനുസൃതമായ നവീകരണം പൂർത്തിയാക്കി വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ഉപയോഗത്തിനായാണ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. സീറോമലബാർസഭയെക്കുറിച്ചും സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇന്റർനെറ്റ് മിഷന്റെ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവും വൈസ് ചെയർമാൻ മാർ തോമസ് തറയിൽ പിതാവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെബി കൊളങ്ങരയുമാണ് വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Image: /content_image/India/India-2023-08-26-15:40:59.jpg
Keywords: സീറോ മലബാ

21731
Category: 1
Sub Category:
Heading: ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഗോരഖ്പൂര്‍ രൂപതയുടെ നിയുക്ത മെത്രാന്‍
Content: കൊച്ചി: സീറോ മലബാർ സഭയുടെ ഗോരഖ്പൂര്‍ രൂപതയ്ക്ക് പുതിയ മെത്രാൻ. ഫാ. മാത്യു (സജി) നെല്ലിക്കുന്നേൽ സിഎസ്.ടിയാണ് പുതിയ മെത്രാൻ. 31-ാമത് സിനഡിന്റെ മൂന്നാമത് സമ്മേളനം ഇന്ന് സമാപിക്കവേ ഗോരഖ്പൂര്‍ രൂപത ബിഷപ്പ് തോമസ് തുരുത്തിമറ്റം വിരമിച്ച സാഹചര്യത്തിലാണ് പുതിയ മെത്രാന്റെ നിയമനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. സഭയുടെ ആസ്ഥാനകാര്യാലയത്തിൽ സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പൊതു സമ്മേളനത്തിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. തുടർന്നു മേജർ ആർച്ചുബിഷപ്പും ഗോരഖ്പൂർ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ മാർ തോമസ് തുരുത്തി മറ്റവും ചേർന്നു നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. സിനഡുപിതാക്കന്മാരും സഭാകാര്യാലയത്തിലെ വൈദികരും സമർപ്പിതരും നിയുക്തമെത്രാന് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ചു. സിഎസ്ടി സന്യാസ സമൂഹത്തിന്റെ പഞ്ചാബ് പ്രോവിൻസിലെ അംഗം കൂടിയാണ് അദ്ദേഹം. ഇടുക്കി രൂപതയിലെ മരിയാപുരം നെല്ലിക്കുന്നേൽ കുടുംബാംഗമാണ് ഫാ. മാത്യു. നിയുക്ത മെത്രാന്‍ ഇടുക്കി ബിഷപ്പ് ജോൺ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠ സഹോദരനാണെന്നതും ശ്രദ്ധേയമാണ്. മെത്രാഭിഷേകം പിന്നീട് നടക്കും. 1984-ലാണ് ഗോരഖ്പൂർ രൂപത രൂപീകൃതമായത്. മാർ ഡൊമിനിക് കോക്കാട്ട് പിതാവാണ് പ്രഥമ മെത്രാൻ, സ്ഥാനമൊഴിയുന്ന മാർ തോമസ് തുരുത്തിമറ്റം 2006-ലാണ് രൂപതയുടെ അജപാലന ഉത്തരവാദിത്വമേറ്റെടുത്തത്. 17 വർഷങ്ങൾ നീണ്ട അജപാലന ദൗത്യനിർവഹണത്തിന്റെ സംതൃപ്തിയുമായാണ് ബിഷപ്പ് തോമസ് തുരുത്തിമറ്റം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നത്.
Image: /content_image/India/India-2023-08-26-16:03:05.jpg
Keywords: നിയുക്ത

21732
Category: 4
Sub Category:
Heading: പോളണ്ടിലെ കറുത്ത മാതാവിന്റെ ദേവാലയം
Content: ആഗസ്റ്റ് 26 ഔർ ലേഡി ഓഫ് ഷെസ്റ്റോചോവ (Our Lady of Czestochowa) എന്നറിയപ്പെടുന്ന പോളണ്ടിലെ കറുത്ത മാതാവിന്റെ തിരുനാൾ ദിനമാണ്. തദവസരത്തിൽ പോളണ്ടിലെ മാത്രമല്ല യൂറോപ്പിലുടനീളം വളരെ പ്രസിദ്ധമായ കറുത്തമാതാവിന്റെ ദേവാലയത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്. പോളണ്ടിലെ കറുത്ത മാതാവിന്റെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് പോളണ്ടിലെ രാജ്ഞിയായ ഷെസ്റ്റോചോവയിലെ പരിശുദ്ധ മറിയത്തിൻ്റെ ദേവാലയം (Our Lady of Czestochowa Queen of Poland). വാർത്താ നദിയുടെ (Warta River) തീരത്തുള്ള ഷെസ്റ്റോചോവ നഗരത്തിലെ ഒരു കുന്നിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ജസ്‌ന ഗോറ ( Jasna Gora) അഥവാ പ്രകാശത്തിൻ്റെ പർവ്വതം എന്നാണ് ഈ കുന്ന് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി രൂപത്തിനുമുമ്പിൽ കത്തിച്ച തിരിയുടെ കരിയും പുകയും ചേർന്നാണ് തിരുസ്വരൂപത്തിൻ്റെ നിറം കറുത്തതെന്നാണ് പൊതുവേ കരുതുന്നത്. ഉണ്ണിയേശുവിനെ കൈകളിൽ പിടിച്ചു കൊണ്ടിരിക്കുന്ന പരിശുദ്ധ മറിയത്തിൻ്റെ ചിത്രം വിശുദ്ധ ലൂക്കാ വരച്ചതാണനാണ് പാരമ്പര്യം പറയുന്നു. ജറുസലമിൽ തീർത്ഥാടനത്തിനെത്തിയ ഹെലാനാ രാജ്ഞിയാണ് ഈ ചിത്രം നാലാം നൂറ്റാണ്ടിൻ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടു വരുന്നത്. സരസെൻസുമായുള്ള യുദ്ധത്തിനിടയിൽ കോൺസ്റ്റാന്റിനോപ്പിളിലെ നിവവാസികൾ പരിശുദ്ധ മറിയത്തിൻ്റെ ചിത്രവുമായി നഗരത്തിൻ്റെ മതിലിനു ചുറ്റം പ്രദിക്ഷണം നടത്തുകയും ഭയവിഹ്വലരായ ശത്രുസൈന്യം തിരിഞ്ഞോടുകയും ചെയ്തു. പരിശുദ്ധ മാതാവിൻ്റെ ഈ ചിത്രം ഹോളി റോമൻ ചക്രവർത്തിയായ ഷാർലെമാഗെയിന്റെ കൈയിൽ എത്തുകയും അദ്ദേഹം അത് ഹംഗറിയിലെ റുത്തേനിയായിലെ ലിയോ രാജാവിന് സമ്മാനിക്കുകയും ചെയ്തു. 11 ാം നൂറ്റാണ്ട് വരെ അതവിടെ സംരക്ഷിച്ചുപോന്നു. പിന്നീട് ഈ ചിത്രം റൂഥേനിയിൽ എത്തി. 1382 ൽ പോളണ്ടിലെ ലാഡിസ്ലാവ് രാജകുമാരൻ ഈ ചിത്രത്തിൻ്റെ ഉടമയായപ്പോൾ മുതൽ ഈ ചിത്രത്തിന്റെ ചരിത്രം കൂടുതൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ വർഷം തന്നെ, ടാർട്ടാർമാർ ലാഡിസ്ലാവിൻ്റെ കൊട്ടാരം ആക്രമിച്ചപ്പോൾ ഒരു അമ്പടയാളം ചിത്രത്തിൽ മറിയത്തിൻ്റെ തൊണ്ടയിൽ ഏറ്റു. ചിത്രം സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ലഡിസ്ലാവ് രാജകുമാരൻ താൻ ജനിച്ച പട്ടണമായ ഓപാലയിലേക്ക് ഐക്കൺ മാറ്റുമാൻ തീരുമാനിച്ചു. അവിടേക്കുള്ള യാത്രയിൽ അദ്ദേഹം സെസ്റ്റോചോവയിൽ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന്, യാത്ര തുടരാൻ തുടങ്ങിയപ്പോൾ, പരിശുദ്ധ അമ്മയുടെ നിർദ്ദേശപ്രകാശം ലഡിസ്ലാവ് രാജകുമാരൻ ഈ ചിത്രം ജസ്‌നാ ഗോറയിലെ പൗലോസിൻ്റെ അച്ചന്മാരുടെ ആശ്രമ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. 1430- ൽ ഹുസൈറ്റുകൾ ആശ്രമം ആക്രമിച്ചപ്പോൾ ഐക്കൺ വീണ്ടും ചെറിയ കേടുപാടുകൾ സംഭവിച്ചും ചിത്രത്തിൽ വന്ന കേടുപാടുകൾ നന്നാക്കാൻ ശ്രമിച്ചെങ്കിലും അതു ഇന്നും കാണാൻ കഴിയും. നിരവധി അപകടങ്ങളിൽ നിന്നും പോളണ്ടിനെ രക്ഷിച്ചത് കറുത്ത മഡോണയാണെന്ന് പോളണ്ടുകാർ ഉറച്ചു വിശ്വസിക്കുന്നു. 1655-ൽ സ്വീഡൻ പോളണ്ടിനെ ആക്രമിച്ചു, അവർ മറിയത്തിൻ്റെ പക്കൽ മദ്ധ്യസ്ഥം തേടി നാൽപതു ദിവസത്തെ യജ്ഞത്തിനുശേഷം സ്വീഡിഷ് പട്ടാളം പിന്മാറി. 1920 ൽ റഷ്യൻ സൈന്യം വാർസോ നഗരം ആക്രമിക്കുവാൻ പദ്ധതി തയ്യാറാക്കി കാത്തു നിൽക്കുമ്പോൾ ആകാശത്തു ഉണ്ണീശോയുമായി പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു പടയാളികൾ ഭയന്നു പിന്മാറി. രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ ജർമ്മൻ സൈന്യം ജസ്‌ന ഗോറയും മാതാവിന്റെ ചിത്രം നശിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇന്നും നൂറുകണക്കിന് അത്ഭുതങ്ങളും അടയാളങ്ങളും സംഭവിപ്പിച്ചുകൊണ്ട് കറുത്ത മാതാവ് പോളണ്ടുകാരുടെ പ്രത്യാശയുടെയും അതിജീവനത്തിൻ്റെയും അടയാളമായി നിലകൊള്ളുന്നു.
Image: /content_image/Mirror/Mirror-2023-08-26-17:20:55.jpg
Keywords: പോള

21733
Category: 1
Sub Category:
Heading: തിരുപ്പട്ടം സ്വീകരിച്ചത് ഒരേ ദിനത്തില്‍; അനുജന് പിന്നാലെ ഇപ്പോള്‍ ജേഷ്ഠനും മെത്രാന്‍ പദവിയില്‍
Content: കൊച്ചി: ഗോരഖ്പൂര്‍ രൂപതയുടെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കപ്പെട്ട ഫാ. മാത്യു നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ ജേഷ്ഠ സഹോദരന്‍. ഒരു കുടുംബത്തില്‍ നിന്ന് രണ്ടു മെത്രാന്‍മാര്‍ എന്ന അപൂര്‍വ്വ സംഭവത്തിനാണ് കേരള കത്തോലിക്ക സഭ ഇന്നു സാക്ഷ്യം വഹിച്ചത്. അനുജന്‍ ഇടുക്കി രൂപതക്കു വൈദിക പഠനത്തിന് ചേര്‍ന്നപ്പോള്‍ സിഎസ്‌ടി സന്യാസ സമൂഹമാണ് ജേഷ്ഠന്‍ തെരഞ്ഞെടുത്തത്. 1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിൽ നിന്നാണ് ഇരുവരും ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. 2018 ജനുവരി 12നാണ് ഇടുക്കി രൂപതയുടെ അധ്യക്ഷനായി മാർ ജോൺ നെല്ലിക്കുന്നേല്‍ നിയമിതനായത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ജേഷ്ഠനും മെത്രാനായി ഉയര്‍ത്തപ്പെട്ടത് അപൂര്‍വ്വ സംഭവമായാണ് നിരീക്ഷിക്കപ്പെടുന്നത്. ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിൽ നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മൂത്ത മകനായി 1970 നവംബർ 13-ന് ജനിച്ച ഫാ. മാത്യു ഹൈസ്കൂൾ പഠനത്തിനു ശേഷം സി.എസ്.റ്റി സന്യാസ സമൂഹത്തിന്റെ പഞ്ചാബ്- രാജസ്ഥാൻ പ്രോവിൻസിൽ ചേർന്നു ഗോരഖ്പൂരിലുള്ള മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. 1990-ൽ ആദ്യവ്രതം ചെയ്ത അദ്ദേഹം 1996-ൽ നിത്യവ്രതവാഗ്ദാനം നടത്തി. വൈദികപരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം 1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻമെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിനുശേഷം അസി. നോവിസ് മാസ്റ്റർ, മൈനർ സെമിനാരി റെക്ടർ, ഇടവക വികാരി, സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ഫാ. മാത്യു 2005-ൽ ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ അഞ്ചേലിക്കം യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി. തുടർന്നു ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിൽ അജപാലന ശുശ്രൂഷചെയ്തു. 2015 മുതൽ 2018വരെ പഞ്ചാബ്- രാജസ്ഥാൻ ക്രിസ്തുജയന്തി പ്രോവിൻസിന്റെ പ്രോവിൻഷ്യാളായി സേവനമനുഷ്ഠിച്ചു. 2018-ൽ ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിർവഹിച്ചുവരവേയാണു ഗോരഖ്പൂർ രൂപതയുടെ വൈദികമേലദ്ധ്യക്ഷനാകാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
Image: /content_image/News/News-2023-08-26-19:16:45.jpg
Keywords: മെത്രാ

21734
Category: 18
Sub Category:
Heading: എറണാകുളം അങ്കമാലി അതിരൂപത പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പാപ്പയുടെ തീരുമാനത്തിനു വിധേയമായിരിക്കും: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിധേയമായിരിക്കുമെന്നു സീറോമലബാർസഭയുടെ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അച്ചടക്കവും കൂട്ടായ്മയുമില്ലാതെ സഭയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്നും അതിനായുള്ള കർശന നടപടികൾ ആരംഭിച്ചുവെന്നു പേപ്പല്‍ ഡെലഗേറ്റ് അറിയിച്ചതായും സര്‍ക്കുലറില്‍ പറയുന്നുണ്ട്. പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ ദൗത്യം സുഗമമാക്കുന്നതിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമായി ചർച്ച തുടരുവാൻ സിനഡ് തീരുമാനിച്ചു. സംഭാഷണം സുഗമമാക്കാൻ 9 മെത്രാന്മാരടങ്ങിയ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി ചർച്ചകൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ചർച്ചയിൽ ഉരുത്തിരിയുന്ന പരിഹാര മാർഗങ്ങൾ പൊന്തിഫിക്കൽ ഡെലഗേറ്റു വഴി പരിശുദ്ധ പിതാവിനു സമർപ്പിക്കുകയും ശൈ്ലഹിക സിംഹാസനം നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ്. വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങൾ മറന്നു നമുക്ക് ഒരു മനസ്സോടെ മുന്നോട്ട് നീങ്ങാം. എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നമ്മുടെ കർത്താവായ ഈശോമിശിഹായുടെ ബലിവേദി നമ്മുടെ കൂട്ടായ്മയുടെ ഉറവിടമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. പ്രശ്നപരിഹാരത്തിനു വിഘാതമാകുന്ന പ്രസ്താവനകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രതിസന്ധികളുടെ പരിഹാരം ഈ വർഷത്തെ എട്ടു നോമ്പാചരണത്തിലെ പ്രത്യേക നിയോഗമായി സമർപ്പിക്കാമെന്നും സര്‍ക്കുലറില്‍ ആഹ്വാനം ചെയ്യുന്നു.
Image: /content_image/News/News-2023-08-27-07:15:04.jpg
Keywords: ആലഞ്ചേരി

21735
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ സിനഡാനന്തര സർക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായ സഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. #{black->none->b->മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, }# സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമതു സിനഡിന്റെ മൂന്നാമതു സമ്മേളനം 2023 ഓഗസ്റ്റ് 21 മുതൽ 26 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിസന്ധികൾക്കുള്ള പരിഹാരം പ്രാർത്ഥനാപൂർവ്വം അന്വേഷിക്കാനുമാണു സിനഡ് പിതാക്കന്മാർ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചതിനു ഹൃദയപൂർവ്വം നന്ദി പറയുന്നു. #{blue->none->b->പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ ദൗത്യനിർവ്വഹണം }# പതിറ്റാണ്ടുകളായി നമ്മുടെ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിനായി നാം പരിശ്രമിക്കുകയായിരുന്നല്ലോ. സീറോമലബാർസഭയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലായി. ഈ വിഷയത്തിൽ അതിരൂപതയിൽ രൂപപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല. ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനുള്ള അവസാന മാർഗം എന്ന നിലയിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ച്ബിഷപ് സിറിൽ വാസിലിനെ പൊന്തിഫിക്കൽ ഡെലഗേറ്റായി നിയമിച്ചത്. ഓഗസ്റ്റ് 4-ന് കേരളത്തിലെത്തിയ ആർച്ച്ബിഷപ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവിധ വിഭാഗം ജനങ്ങളുമായി തന്റെ ദൗത്യത്തിന്റെ ഭാഗമായി ചർച്ചകൾ നടത്തി. എന്നാൽ, പൊന്തിഫിക്കൽഡെലഗേറ്റിനെതിരെ എറണാകുളം കത്തീഡ്രൽ ബസിലിക്കയിലുണ്ടായ പ്രതിഷേധം സഭയ്ക്ക് അഗാധമായ ദുഃഖമുണ്ടാക്കി. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതു പൊതുസമൂഹത്തിലും സാർവത്രിക സഭയിലും നമ്മുടെ സഭയ്ക്ക് അപമാനമുണ്ടാക്കി. ഓഗസ്റ്റ് 21, 22 തിയ്യതികളിലായി രണ്ടു തവണ പൊന്തിഫിക്കൽ ഡെലഗേറ്റ് സീറോമലബാർ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. അച്ചടക്കവും കൂട്ടായ്മയുമില്ലാതെ സഭയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്നും അതിനായുള്ള കർശന നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിധേയമായിരിക്കും. തന്റെ ദൗത്യത്തിന്റെ ആദ്യഘട്ടംപൂർത്തിയാക്കി ഓഗസ്റ്റ് 23-ാം തിയതി റോമിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ താൻ നടത്തിയ സന്ദർശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും പരിശുദ്ധ പിതാവിനെ അദ്ദേഹം അറിയിച്ചു. മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ മാർപാപ്പ ആവശ്യപ്പെട്ടതായി അദ്ദേഹം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. പൗരസ്ത്യ സഭകളുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തിക്കും അതിരൂപതയുടെ പ്രതിസന്ധികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആർച്ച്ബിഷപ് വാസിൽ നൽകിയിട്ടുണ്ട്. ഏകീകൃത വി. കുർബാനയർപ്പണരീതിയെക്കുറിച്ചുള്ള സീറോമലബാർ സിനഡിന്റെയും മാർപാപ്പയുടെയും തീരുമാനം പൂർത്തിയാക്കുന്നതിനുവേണ്ടിയുള്ള തന്റെ ദൗത്യം തുടരുമെന്നും പൊന്തിഫിക്കൽ ഡെലഗേറ്റ് അറിയിച്ചിട്ടുണ്ട്. പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ ദൗത്യം സുഗമമാക്കുന്നതിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമായി ചർച്ച തുടരുവാൻ സിനഡു തീരുമാനിച്ചു. സംഭാഷണം സുഗമമാക്കാൻ 9 മെത്രാന്മാരടങ്ങിയ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇൗ സമിതി ചർച്ചകൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ചർച്ചയിൽ ഉരുത്തിരിയുന്ന പരിഹാരമാർ ഗങ്ങൾ പൊന്തിഫിക്കൽഡെലഗേറ്റു വഴി പരിശുദ്ധ പിതാവിനു സമർപ്പിക്കുകയും ശൈ്ല ഹിക സിംഹാസനം നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ്. വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങൾ മറന്നു നമുക്ക് ഒരു മനസ്സോടെ മുന്നോട്ട് നീങ്ങാം. എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നമ്മുടെ കർത്താവായ ഈശോമിശിഹായുടെ ബലിവേദി നമ്മുടെ കൂട്ടായ്മയുടെ ഉറവിടമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. പ്രശ്നപരിഹാരത്തിനു വിഘാതമാകുന്ന പ്രസ്താവനകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് സ്നേഹപൂർവ്വം ഒാർമിപ്പിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രതിസന്ധികളുടെ പരിഹാരം ഇൗ വർഷത്തെ എട്ടു നോമ്പാചരണത്തിലെ പ്രത്യേക നിയോഗമായി നമുക്കു സമർപ്പിക്കാം. #{blue->none->b->മണിപ്പൂർ കലാപം }# മതേതരഭാരതത്തിന്റെ ഹൃദയത്തിലേറ്റ ആഴമേറിയ മുറിവാണു മണിപ്പൂർ കലാപം. സാമൂഹികസംവരണത്തെക്കുറിച്ചുള്ള കോടതി വിധിയോടുള്ള പ്രതിഷേധമായി പൊട്ടിപ്പുറപ്പെട്ട ഗോത്ര കലാപമായാണു മണിപ്പൂരിലെ സംഘർഷങ്ങൾ ആരംഭിച്ചത്. ഇൗ സംഘർഷത്തിന്റെ മറവിൽ ഇരുഗോത്രങ്ങളിലെയും ആളുകൾ പീഡനങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇവരിൽ നല്ലൊരു പങ്കും കൈ്രസ്തവരാണ്. കലാപത്തിൽ 170ൽ പരം ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് ഭവനങ്ങളും ആരാധനാലയങ്ങളും തകർക്കപ്പെടുകയും ചെയ്തു. പതിനായിരങ്ങൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്യേണ്ടിവന്നു. അത്യാധുനിക ആയുധങ്ങളുമായി കലാപകാരികൾ കഴിഞ്ഞ മൂന്നരമാസമായി അഴിഞ്ഞാടുന്ന സാഹചര്യത്തിൽ ക്രമസമാധാനം തിരിച്ചുകൊണ്ടുവരാൻ സർക്കാർ ആത്മാർത്ഥമായി പരിശ്രമിക്കണം. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈ്രസ്തവർക്കെതിരേ പീഡനങ്ങൾ വർധിച്ചുവരുന്നത് തികച്ചും ആശങ്കാജനകമാണ്. മണിപ്പൂർ കലാപത്തിനെതിരായ വികാരം രാജ്യമൊന്നാകെ ജാതിമതഭേദമന്യേ ഉയർന്നു എന്നത് മതേതരഭാരതത്തിൽ പ്രത്യാശ പകരുന്ന വസ്തുതയാണ്. മണിപ്പൂരിലെ നമ്മുടെ സഹോദരങ്ങളുടെ സങ്കടത്തിൽ അവരോടൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. മണിപ്പൂരിൽ സമാധാനവും ശാന്തിയും സുഗമമാക്കാൻ നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം. മണിപ്പൂരിനെ പുനർനിർമിക്കാനുള്ള പരിശ്രമങ്ങളിൽ ഭാരതകത്തോലിക്കാസഭയുടെ സാമൂഹിക സേവനവിഭാഗമായ കാരിത്താസ് ഇന്ത്യ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കാരിത്താസ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് നമ്മുടെ സഭ എല്ലാവിധത്തിലുമുള്ള പിന്തുണയും നൽകുന്നുണ്ട്. മണിപ്പൂരിൽ ഭവനരഹിതരും അനാഥരുമായിത്തീർന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള പരിശ്രമങ്ങൾ നമ്മുടെ വിവിധ രൂപതകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുണ്ട് എന്നതും സ്വാഗതാർഹമാണ്. മണിപ്പൂരിനെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ നാമെല്ലാവരും ആത്മാർത്ഥമായി സഹകാരികളാകണം. #{blue->none->b->മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി }# സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി 2024 ഓഗസ്റ്റ് 23 മുതൽ 25 വരെയുള്ള തിയതികളിൽ പാലാ രൂപതയുടെ അജപാലനകേന്ദ്രമായ അൽഫോൻസിയൻ പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടുന്നതാണ് “കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോമലബാർസഭയിൽ” എന്നതാണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ പ്രമേയം. ഇടവകരൂപത തലങ്ങളിലും സന്യാസ സമൂഹങ്ങളിലും ഇൗ വിഷയത്തെക്കുറിച്ചുള്ള മാർഗരേഖയുടെ അടിസ്ഥാനത്തിൽ സഭാംഗങ്ങളെല്ലാവരും ക്രിയാത്മകമായ ചർച്ചകൾ നടത്തണം. നിങ്ങളുടെ ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ ക്രോഡീകരിച്ചുകൊണ്ട് അസംബ്ലിക്കുള്ള പ്രവർത്തനരേഖ തയ്യാറാക്കുന്നതാണ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ വിജയകരമായ നടത്തിപ്പിനു നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും ആവശ്യമാണ്. #{blue->none->b-> വെബ്സൈറ്റിന്റെ ഉദ്ഘാടനം }# നമ്മുടെ സഭയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ കൂടുതൽ ദൃശ്യമാക്കുന്നതിന്റെ ഭാഗമായി സീറോമലബാർസഭയുടെ നവീകരിച്ച വെബ്സൈറ്റ് (www.syromalabarchurch.in) ഈ സിനഡിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സീറോമലബാർസഭയെക്കുറിച്ചും സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇവിടെ ലഭ്യമാകുന്ന വിവരങ്ങൾ നിങ്ങൾ പ്രയോജനപ്പെടുത്തുമല്ലോ. #{blue->none->b-> ഗോരഖ്പൂർ രൂപതയ്ക്ക് പുതിയ ഇടയൻ }# സീറോമലബാർസഭയുടെ ഗോരഖ്പൂർ രൂപതയുടെ പുതിയ ഇടയനായി ചെറുപുഷ്പ സന്യാസ സമൂഹാംഗമായ ഫാ. മാത്യു നെല്ലിക്കുന്നേൽ CSTയെ മാർപാപ്പ നിയമിച്ചു. നിയുക്ത മെത്രാനും ഗോരഖ്പൂർ രൂപതയ്ക്കും എല്ലാ ഭാവുകങ്ങളും അഭിനന്ദനങ്ങളും പ്രാർത്ഥനാപൂർവ്വം നേരുന്നു. കഴിഞ്ഞ പതിനേഴു വർഷമായി ഗോരഖ്പൂർ രൂപതയെ വളർച്ചയുടെ പാതയിൽ കൃപയോടെ നയിച്ച അഭിവന്ദ്യ മാർ തോമസ് തുരുത്തിമറ്റം CST പിതാവിനോട് സീറോമലബാർസഭ ഏറെ കടപ്പെട്ടിരിക്കുന്നു. സഭയ്ക്കും സമൂഹത്തിനും പ്രത്യേകിച്ച് ഗോരഖ്പൂർ രൂപതയ്ക്കും പിതാവിന്റെ ശൈ്ലഹികശുശ്രൂഷ അനുഗ്രഹമായിരുന്നു. നല്ല ദൈവത്തിന്റെ കരുതലാർന്ന പരിപാലനയ്ക്കു നമുക്കു നന്ദിപറയാം.ദൈവത്തിന്റെ അനുഗൃഹീതമാതാവും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെയും മാധ്യസ്ഥ്യം നമുക്കു സഹായമാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2023-ാം ആണ്ട് ഓഗസ്റ്റ് മാസം 26-ാം തീയതി നൽകപ്പെട്ടത്. #{black->none->b->കർദ്ദിനാൾ ജോർജ് ആലഞ്ചേരി. സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് }#
Image: /content_image/India/India-2023-08-27-07:16:40.jpg

21736
Category: 18
Sub Category:
Heading: അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി അടുത്ത വര്‍ഷം ഓഗസ്റ്റ് 23 മുതൽ
Content: കൊച്ചി: സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി 2024 ഓഗസ്റ്റ് 23 മുതൽ 25 വരെയുള്ള തിയതികളിൽ പാലാ രൂപതയുടെ അജപാലനകേന്ദ്രമായ അൽഫോൻസിയൻ പാസ്റ്ററൽ സെന്ററിൽ നടത്തും. “കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോമലബാർസഭയിൽ” എന്നതാണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ പ്രമേയം. വിവിധ സീറോ മലബാര്‍ രൂപതകളെ പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യാസിനിമാരും അല്‍മായരുമാണ് അസംബ്ലിയില്‍ പങ്കെടുക്കുക. ഇടവക രൂപത തലങ്ങളിലും സന്യാസ സമൂഹങ്ങളിലും ഇൗ വിഷയത്തെക്കുറിച്ചുള്ള മാർഗരേഖയുടെ അടിസ്ഥാനത്തിൽ സഭാംഗങ്ങളെല്ലാവരും ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്ന് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. നിങ്ങളുടെ ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ ക്രോഡീകരിച്ചുകൊണ്ട് അസംബ്ലിക്കുള്ള പ്രവർത്തനരേഖ തയ്യാറാക്കുന്നതാണ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ വിജയകരമായ നടത്തിപ്പിനു സഹകരണവും പ്രാർത്ഥനയും ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു.
Image: /content_image/India/India-2023-08-27-07:24:30.jpg