Contents

Displaying 21341-21350 of 24998 results.
Content: 21748
Category: 1
Sub Category:
Heading: ജീവിത പാതയിൽ നാം ഒറ്റയ്ക്കല്ല, ക്രിസ്തു നമ്മോടൊപ്പമുണ്ട്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ ബലഹീനതകളെ സ്വീകരിക്കുന്ന, നമ്മുടെ പ്രയത്നങ്ങളിൽ പങ്കുചേരുന്ന, ദുർബ്ബലമായ തോളിൽ സുദൃഢവും മൃദുലവുമായ കരം വയ്ക്കുന്ന, ചാരെ നടക്കുന്ന യേശുവിനെ നമുക്ക് നോക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല ജപ പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തു മനുഷ്യനായിത്തീർന്നുകൊണ്ട്, നമ്മുടെ യാത്രയിലെ സന്തോഷങ്ങളും പ്രയാസങ്ങളും പങ്കുപറ്റാൻ വന്നു. ക്രിസ്തീയ ജീവിതത്തിൻറെ ശൃംഗം വളരെ ഉയർന്നതും പാത വളരെ കുത്തനെയുള്ളതുമാണെന്ന് ചിലപ്പോൾ തോന്നിയാൽ നാം നിരുത്സാഹപ്പെടരുത്. നാം എപ്പോഴും യേശുവിനെ നോക്കുക; നമ്മുടെ ബലഹീനതകളെ സ്വീകരിക്കുന്ന, നമ്മുടെ പ്രയത്നങ്ങളിൽ പങ്കുചേരുന്ന അവിടുന്ന് നമ്മോടു ഒപ്പമുണ്ടെന്ന് പാപ്പ ആവര്‍ത്തിച്ചു. യേശു ജീവിച്ചിരിക്കുന്നു: നമുക്ക് ഇത് ഓർമ്മിക്കാം, യേശു ജീവിച്ചിരിക്കുന്നു, യേശു സഭയിൽ ജീവിക്കുന്നു, അവിടന്ന് ലോകത്തിൽ ജീവിക്കുന്നു, നമുക്ക് തുണയേകുന്നു, യേശു നമ്മുടെ ചാരെയുണ്ട്, അവിടന്ന് നമുക്ക് തൻറെ വചനം നല്കുന്നു, നമ്മുടെ യാത്രയിൽ വെളിച്ചം പകരുകയും നവോർജ്ജം പകരുകയും ചെയ്യുന്ന തൻറെ കൃപ അവിടന്ന് നമുക്ക് പ്രദാനം ചെയ്യുന്നു. "നീ ക്രിസ്തുവാണ്, നീ ജീവനുള്ള ദൈവത്തിൻറെ പുത്രനാണ്" എന്ന്‍ പത്രോസ് പറയുന്നു. അവൻ ഭൂതകാലത്തിലെ ഒരു കഥാപാത്രമല്ല, മറിച്ച് ക്രിസ്തുവാണ്, അതായത്, മിശിഹാ; പരേതനായ ഒരു വീരപുരുഷനല്ല, മറിച്ച് ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ്, മനുഷ്യനായിത്തീർന്നുകൊണ്ട്, നമ്മുടെ യാത്രയിലെ സന്തോഷങ്ങളും പ്രയാസങ്ങളും പങ്കുപറ്റാൻ വന്നു. യേശു നിന്നോട് ചോദിക്കുന്നു - ഞാൻ ആരാണെന്നാണ് നീ പറയുന്നത്? ഇങ്ങനെ നമ്മോട് ചോദിക്കുന്ന യേശുവിൻറെ സ്വരം നാം കേൾക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ: യേശു എനിക്ക് ആരാണ്? അതോ എനിക്ക് ഒറ്റയ്ക്ക് എത്താൻ കഴിയാത്ത വിശുദ്ധിയുടെ കൊടുമുടിയിലേക്ക് എന്നെ കൊണ്ടുപോകാൻ എന്റെ ചാരെ നടക്കുന്ന പുത്രനായ ദൈവമാണോ? യേശു യഥാർത്ഥത്തിൽ എന്റെ ജീവിതത്തിൽ സജീവനാണോ, യേശു എന്നോടൊപ്പം ജീവിക്കുന്നുണ്ടോ? അവിടുന്ന് എന്റെ കർത്താവാണോ? പ്രയാസകരമായ സമയങ്ങളിൽ ഞാൻ അവിടുന്നിൽ ആശ്രയിക്കുന്നുണ്ടോ? വചനത്തിലൂടെയും കൂദാശകളിലൂടെയും ഞാൻ അവിടത്തെ സാന്നിധ്യം വളർത്തിയെടുക്കുന്നുണ്ടോ? സമൂഹത്തിലെ എന്റെ സഹോദരീ സഹോദരന്മാരോടൊപ്പം അവിടുന്നിനാൽ നയിക്കപ്പെടാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ? യാത്രയുടെ അമ്മയായ മറിയം, തൻറെ മകൻ ജീവിച്ചിരിക്കുന്നുവെന്നും നമ്മുടെ അരികിൽ ഉണ്ടെന്നും അനുഭവിച്ചറിയാൻ നമ്മെ സഹായിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2023-08-29-18:42:06.jpg
Keywords: പാപ്പ
Content: 21749
Category: 1
Sub Category:
Heading: ഇംഗ്ലണ്ടിൽ പ്രാർത്ഥന സഫലീകരണത്തിന് നന്ദി സൂചകമായി പൊതു ക്രൈസ്തവ സ്മാരകം ഒരുങ്ങുന്നു
Content: ബർമിങ്ഹാം: ക്രൈസ്തവ വിശ്വാസികളുടെ പ്രാർത്ഥന സഫലീകരിച്ചതിന്റെ നന്ദി സൂചകമായി നിർമ്മിക്കുന്ന 'ദ ഇറ്റേണൽ വാൾ ഓഫ് ആൻസേർഡ് പ്രയർ' എന്ന സ്മാരകത്തിന്റെ നിർമ്മാണം ഇംഗ്ലണ്ടിൽ പുരോഗമിക്കുന്നു. ഇതിന്റെ നിർമ്മാണം 2026ൽ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. 10 ലക്ഷം ഇഷ്ടികകൾ ഉപയോഗിച്ചാണ് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിന് സമീപത്തായി സ്മാരകം നിർമ്മിക്കുന്നത്. ഓരോ ഇഷ്ടികയും വിശ്വാസികളുടെ പ്രാർത്ഥനയെയാണ് സൂചിപ്പിക്കുന്നതെന്ന് പദ്ധതിക്ക് തുടക്കം കുറിച്ച റിച്ചാർഡ് ഗാമ്പിൾ എന്ന വ്യക്തി വെളിപ്പെടുത്തി. ബിസ്പോക്ക് ആപ്പ് വഴി ഇവിടെ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ ഫോണുകൾ ഇഷ്ടികയ്ക്ക് സമീപംവെച്ചാൽ എന്ത് പ്രാർത്ഥന നിയോഗമാണ് സാധിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയത് വായിക്കാനും അവസരമുണ്ട്. 19 വർഷങ്ങൾക്കു മുമ്പ് ഈസ്റ്റർ ദിനത്തിൽ കുരിശ് എടുത്ത് തന്റെ ജന്മദേശമായ ലെയ്സസ്റ്ററിന് സമീപത്തുകൂടി നടക്കണമെന്നുള്ള ദൈവസ്വരം ശ്രവിച്ചതാണ് ഇങ്ങനെ ഒരു സ്മാരകം നിർമ്മിക്കാൻ തനിക്ക് പ്രേരണയായതെന്നു റിച്ചാർഡ് ഗാമ്പിൾ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഈ സമയത്ത് റിച്ചാർഡ് ഒരു ദേവാലയത്തിലെ പാസ്റ്റർ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്താണ് ഇപ്പോൾ താൻ ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു സ്മാരകത്തിന്റെ ചിത്രം മനസ്സിലൂടെ മിന്നി മറഞ്ഞുവെന്ന് അദ്ദേഹം ഓർത്തെടുത്തു. ഒരു എൻജിനീയറോ, ആർക്കിടെക്ടോ ഒന്നുമല്ലാതിരുന്നതിനാൽ എങ്ങനെ ഒരു സ്മാരകം പണിയണമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും, പ്രാർത്ഥനകൾക്ക് ശേഷം 9 വർഷം മുമ്പ് സ്മാരകത്തിന്റെ പണി തുടങ്ങിവയ്ക്കാൻ താൻ തീരുമാനമെടുക്കുകയായിരുന്നു. സ്മാരക നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം കണ്ടെത്തിയത്. ഇതിനിടയിൽ നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി അതിനെക്കുറിച്ച് ധാരണയുള്ള ആരെയെങ്കിലും കണ്ടുമുട്ടണമെന്ന് പ്രാർത്ഥിച്ചു. ഇതിനു ശേഷം അങ്ങനെ ഒരാൾ സന്നദ്ധത അറിയിച്ച മുന്നോട്ടുവന്നുവെന്നും റിച്ചാർഡ് വിവരിച്ചു. പ്രാർത്ഥിക്കുന്ന സമയങ്ങളിൽ ചിലപ്പോൾ നാം ചോദിക്കുന്ന കാര്യം നമുക്ക് ലഭിക്കാറില്ലായെന്നും, അതിനാൽ അതിൽ നിന്നും ഉരുതിരിഞ്ഞു വരുന്ന നന്മകളും സാക്ഷ്യങ്ങളുടെ ഭാഗമായിട്ട് ഉണ്ടെന്ന് റിച്ചാർഡ് പറഞ്ഞു. കത്തോലിക്കരും മറ്റ് ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവരും സ്മാരകത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്. ബർമിങ്ഹാമിലെ സെന്റ് ചാഡ് കത്തീഡ്രൽ ദേവാലയത്തിന്റെ ഡീൻ മോണ്‍. തിമോത്തി മെനസസാണ് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് സ്മാരകത്തിന് സഹായങ്ങൾ നൽകുന്നത്.
Image: /content_image/News/News-2023-08-29-19:53:58.jpg
Keywords: ബ്രിട്ടനി, ലണ്ട
Content: 21750
Category: 1
Sub Category:
Heading: പതിനായിരങ്ങള്‍ സാക്ഷി; വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി
Content: നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി. ഇന്നലെ പതിനായിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വൈകിട്ട് ആറരയോടെയാണ് കൊടിയേറ്റ് നടന്നത്. തഞ്ചാവൂർ അതിരൂപത ബിഷപ്പ് ദേവദാസ് ആംബ്രോസ്, ബിഷപ്പ് എൽ സഹായരാജ് എന്നിവർ ചേര്‍ന്ന് തിരുനാള്‍ കൊടി വെഞ്ചിരിച്ചു. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം തിരുനാള്‍ കൊടി ഉയര്‍ത്തി. കൊടി മുകളിലെത്തിയപ്പോൾ ഒരേസമയം വിവിധ നിറങ്ങളുള്ള ബലൂണുകൾ ആകാശത്തിലേക്ക് ഉയര്‍ന്നു. അതേസമയം തിരുനാളിന് തുടക്കമായതോടെ കാല്‍നട യാത്രക്ക് പുറമെ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ബസുകളിലും കാറുകളിലും ഭക്തർ വേളാങ്കണ്ണിയിലേക്ക് എത്തിത്തുടങ്ങി. 11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളില്‍ പങ്കുചേരാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേരും. തിരുനാളിന് സുരക്ഷ ഒരുക്കുന്നതിനായി ടി ജയചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ 3500ൽ പരം പോലീസ് (Police) ഉദ്യോഗസ്ഥരാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയ്ക്കായി 60 സിസിടിവി കാമറകളും പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. മുൻകരുതലെന്നോണം 10 ദിവസവും കടലിലെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്ന് ജില്ല ഭരണകുടം അറിയിച്ചു. തിരുനാളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തിയാണ് നടപടി. മാത്രമല്ല, പള്ളിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി സുരക്ഷ സ്കാനിങിന് വിധേയമാകേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ പങ്കെടുക്കുന്നതിനെ തുടർന്ന് കൊങ്കണി, മലയാളം, തെലുഗു, ഹിന്ദി, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നുണ്ട്. തിരക്ക് പരിഗണിച്ച് ഗതാഗതത്തിനായി സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 500 ബസുകളാണ് പ്രത്യേക സർവീസിനായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും പത്ത് ലക്ഷത്തോളം തീർത്ഥാടകർ ഈ തീരദേശ ദേവാലയത്തിലേക്ക് എത്താറുണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2023-08-30-09:29:53.jpg
Keywords: വേളാങ്ക
Content: 21751
Category: 18
Sub Category:
Heading: എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്റ്റംബര്‍ 25ന് സര്‍വീസ് ആരംഭിക്കും
Content: കൊച്ചി: പുതുതായി അനുവദിച്ച എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്റ്റംബര്‍ 25ന് സര്‍വീസ് ആരംഭിക്കും. വേളാങ്കണ്ണിയില്‍ നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.40ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 11.40ന് എറണാകുളത്തെത്തും. തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തു നിന്നും പുറപ്പെടും. മുന്‍കൂര്‍ റിസര്‍വേഷന്‍ ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിച്ചു. എറണാകുളത്തു നിന്ന് കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള സ്പെഷല്‍ ട്രെയിനിന് പകരമാണ് ആഴ്ചയില്‍ രണ്ടുദിവസം സ്ഥിരമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ അനുവദിച്ചത്. എറണാകുളം, കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട, രാജപാളയം, വിരുദുനഗര്‍, നാഗപട്ടണം വഴിയാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തുക. കേരളത്തില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
Image: /content_image/India/India-2023-08-30-09:32:09.jpg
Keywords: വേളാങ്കണ്ണി
Content: 21752
Category: 1
Sub Category:
Heading: പതിനായിരങ്ങള്‍ സാക്ഷി; വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി
Content: നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി. ഇന്നലെ പതിനായിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വൈകിട്ട് ആറരയോടെയാണ് കൊടിയേറ്റ് നടന്നത്. തഞ്ചാവൂർ അതിരൂപത ബിഷപ്പ് ദേവദാസ് ആംബ്രോസ്, ബിഷപ്പ് എൽ സഹായരാജ് എന്നിവർ ചേര്‍ന്ന് തിരുനാള്‍ കൊടി വെഞ്ചിരിച്ചു. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം തിരുനാള്‍ കൊടി ഉയര്‍ത്തി. കൊടി മുകളിലെത്തിയപ്പോൾ ഒരേസമയം വിവിധ നിറങ്ങളുള്ള ബലൂണുകൾ ആകാശത്തിലേക്ക് ഉയര്‍ന്നു. അതേസമയം തിരുനാളിന് തുടക്കമായതോടെ കാല്‍നട യാത്രക്ക് പുറമെ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ബസുകളിലും കാറുകളിലും ഭക്തർ വേളാങ്കണ്ണിയിലേക്ക് എത്തിത്തുടങ്ങി. 11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളില്‍ പങ്കുചേരാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേരും. തിരുനാളിന് സുരക്ഷ ഒരുക്കുന്നതിനായി ടി ജയചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ 3500ൽ പരം പോലീസ് (Police) ഉദ്യോഗസ്ഥരാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയ്ക്കായി 60 സിസിടിവി കാമറകളും പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. മുൻകരുതലെന്നോണം 10 ദിവസവും കടലിലെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്ന് ജില്ല ഭരണകുടം അറിയിച്ചു. തിരുനാളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തിയാണ് നടപടി. മാത്രമല്ല, പള്ളിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി സുരക്ഷ സ്കാനിങിന് വിധേയമാകേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ പങ്കെടുക്കുന്നതിനെ തുടർന്ന് കൊങ്കണി, മലയാളം, തെലുഗു, ഹിന്ദി, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നുണ്ട്. തിരക്ക് പരിഗണിച്ച് ഗതാഗതത്തിനായി സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 500 ബസുകളാണ് പ്രത്യേക സർവീസിനായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്. തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനു രാവിലെ ആറിന് ആഘോഷമായ തിരുനാൾ കുർബാന രൂപത അഡ്മിനിസ്ട്രേറ്റർ റവ. ഡോ. എൽ. സഹായരാജിന്റെ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് തിരുനാൾ കൊടിയിറക്കം നടക്കുമെന്ന് ഇടവക വികാരിയും വൈസ് റെക്ടറുമായ ഫാ. എസ്. അർപുതരാജ് പറഞ്ഞു. തിരുനാളിനോട് അനുബന്ധിച്ച് ഓരോ വര്‍ഷവും പത്ത് ലക്ഷത്തോളം തീർത്ഥാടകർ ഈ തീരദേശ ദേവാലയത്തിലേക്ക് എത്താറുണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2023-08-30-09:35:42.jpg
Keywords: വേളാങ്ക
Content: 21753
Category: 1
Sub Category:
Heading: പിറന്നാളിന് സമ്മാനമായി ഏഴു വയസ്സുകാരന്‍ ആവശ്യപ്പെട്ടത് ഒരു ചാപ്പൽ: ആഗ്രഹം സഫലീകരിച്ച് മാതാപിതാക്കൾ
Content: സാവോ പോളോ: ബ്രസീൽ സ്വദേശിയായ ആന്ധ്രേ ലൂയിസ് മഗാൻഹ തന്റെ ഏഴാമത്തെ പിറന്നാളിന് സ്വന്തമാക്കിയ പിറന്നാള്‍ സമ്മാനം വാര്‍ത്തകളില്‍ ഇടം നേടുന്നു. പ്രാർത്ഥിക്കാനായി ഒരു ചാപ്പലാണ് സമ്മാനമായി തന്റെ വളർത്തു മാതാപിതാക്കളോട് ഈ ബാലന്‍ ആവശ്യപ്പെട്ടത്. മകന്റെ ആഗ്രഹം മാതാപിതാക്കൾ സാധിച്ചു കൊടുക്കുകയും ചെയ്തു. ജൂലൈ ഒന്‍പതാം തീയതി സാവോ പോളോ സംസ്ഥാനത്തെ ബൗരുവിൽ പുതിയ ചാപ്പൽ കൂദാശ ചെയ്യപ്പെട്ടു. ചാപ്പലിനുള്ളിൽ തടികൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും, താൻ തന്നെ തെരഞ്ഞെടുക്കുന്ന വിശുദ്ധരുടെ രൂപങ്ങളും വേണമെന്ന് മാതാപിതാക്കളായ ഏടറിനോടും, ജാക്വലിൻ മഗാൻഹയോടും കുഞ്ഞ് ആന്ധ്രേ പറഞ്ഞിരുന്നു. 14 പേർക്ക് ഇരിക്കാൻ സാധിക്കുന്ന രീതിയിലാണ് ചാപ്പൽ നിർമ്മിച്ചിരിക്കുന്നത്. പ്രസംഗ പീഠവും, അൾത്താരയും ചാപ്പലിൽ ഒരുക്കിയിട്ടുണ്ട്. ചാപ്പൽ കൂദാശ ചെയ്ത ദിവസം എൺപതോളം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ വീടിന്റെ പുനർനിർമാണത്തെപ്പറ്റി പദ്ധതിയിടുന്ന സമയത്താണ് മകൻ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞതെന്നും, ഈ ആവശ്യം കേട്ടപ്പോൾ അതെങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് ചിന്തിച്ചുവെന്നും അമ്മ ജാക്വലിൻ എസിഐ ഡിജിറ്റൽ എന്ന മാധ്യമത്തോട് പറഞ്ഞു. സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷൻ നടത്തുന്ന സെന്റ് ഫ്രാൻസിസ് ഓഫ് അസീസീ സ്കൂളിലാണ് ആന്ധ്രേ പഠിക്കുന്നത്. സഭയെ പറ്റി സ്കൂളിലെ അധ്യാപകരിൽ നിന്നും, രണ്ട് സന്യാസിനികളിൽ നിന്നും ഒരുപാട് ആന്ധ്രേ കേൾക്കാറുണ്ടെന്നും അവർ പറഞ്ഞു. തിരുപ്പിറവി, ഈസ്റ്റർ, പിറന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പുതിയ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കാനായി വൈദികരെ ക്ഷണിക്കാമെന്നുള്ള ചിന്തയിലാണ് ഇവരുടെ കുടുംബം ഇപ്പോൾ ഉള്ളത്. ഇതു പ്രകാരം ആദ്യത്തെ വിശുദ്ധ കുർബാന നവംബർ മുപ്പതാം തീയതി വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിവസം ചാപ്പലിൽ നടക്കും. വിശുദ്ധ അന്ത്രയോസിന്റെ പേരാണ് ചാപ്പലിന് നൽകിയിരിക്കുന്നത്. ആന്ധ്രേയെ 40 ദിവസം പ്രായമായ സമയത്താണ് മഗാൻഹ കുടുംബം ദത്ത് എടുക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ പകർന്നു നൽകിയ കത്തോലിക്ക വിശ്വാസം ഇന്നു ഈ ബാലന്റെ അനുദിന ജീവിതത്തിന്റെ വലിയ ഭാഗമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2023-08-30-09:50:11.jpg
Keywords: പിറന്നാ
Content: 21754
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസം സ്വീകരിച്ചതിന് വധഭീഷണി നേരിടുന്ന നൈജീരിയന്‍ പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പുവരുത്തി കോടതി വിധി
Content: അബൂജ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ചതിൻ്റെ പേരില്‍ സ്വന്തം പിതാവില്‍ നിന്നും സഹോദരന്‍മാരില്‍ നിന്നും വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് നൈജീരിയന്‍ ഹൈക്കോടതി വിധി. വധഭീഷണിയെ തുടർന്ന് മേരി ഒലോവെ (സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനാൽ പേര് യഥാർത്ഥമല്ല) എന്ന പെണ്‍കുട്ടിയെ അവളുടെ അമ്മ തന്നെ രഹസ്യമായി ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ എത്തിച്ചിരിക്കുകയാണെന്നു ഇക്കാര്യത്തില്‍ മേരിയെ സഹായിച്ചുകൊണ്ടിരിക്കുന്ന അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം (എ.ഡി.എഫ്) അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടന പറയുന്നു. പിതാവും, സഹോദരന്‍മാരും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‍ മേരിയും, അമ്മയും നിയമസഹായം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിക്കുവാനുള്ള തീരുമാനം പരാതിക്കാരിയുടെ മൗലീകാവകാശമാണെന്നും, അത് ലംഘിക്കരുതെന്നും, അവളെ ഭീഷണിപ്പെടുത്തുകയോ വധിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ശിക്ഷക്കു വിധേയമാണെന്നുമാണ് കോടതിവിധി. ഈ വിധിക്കെതിരെ ഇതുവരെ ആരും അപ്പീലിന് പോയിട്ടില്ലെന്നാണ് എ.ഡി.എഫ് പറയുന്നത്. ഇസ്ലാമില്‍ നിന്നും ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനുള്ള മേരിയുടെ മൗലീക അവകാശത്തെ കോടതി അംഗീകരിക്കുകയും, വധഭീഷണിയില്‍ നിന്നും അവള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തതില്‍ ആശ്വാസമുണ്ടെന്നും എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ നിയമോപദേഷ്ടാവായ സീന്‍ നെല്‍സണ്‍ വെള്ളിയാഴ്ച പ്രസ്താവിച്ചു. ഇത് പ്രധാനപ്പെട്ട വിധിയാണെന്നും, ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന മറ്റുള്ളവര്‍ക്കും ഈ വിധി ഗുണകരമാകുവാനാണ് തങ്ങളുടെ പ്രാര്‍ത്ഥനയെന്നും വിശ്വാസത്തിന്റെ പേരില്‍ ആരും അടിച്ചമര്‍ത്തപ്പെടരുതെന്നും പ്രസ്താവനയിലുണ്ട്. നൈജീരിയയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2022-ലെ റിപ്പോര്‍ട്ട് പ്രകാരം നൈജീരിയന്‍ ഭരണഘടനയില്‍ ഒരു ദേശീയ മതമില്ല. മതസ്വാതന്ത്ര്യവും നൈജീരിയന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ലോകത്ത് ക്രൈസ്തവനായി ജീവിക്കുന്നതിനു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. സംഘടനയുടെ ഏറ്റവും പുതിയ പട്ടികയില്‍ ആറാമതാണ് നൈജീരിയയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ 5,500 ക്രൈസ്തവരാണ് ലോകമെമ്പാടമായി കൊല്ലപ്പെട്ടതെന്നും, ഇതില്‍ 90% നൈജീരിയയിലാണെന്നും എ.ഡി.എഫ് ഇന്റര്‍നാഷണല്‍ പറയുന്നു.
Image: /content_image/News/News-2023-08-30-16:12:30.jpg
Keywords: നൈജീ
Content: 21755
Category: 1
Sub Category:
Heading: ആമസോണിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും: വിശ്വാസ നിന്ദയുമായി 91 വസ്തുക്കള്‍ വില്‍പ്പനക്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: തങ്ങളുടെ സൈറ്റില്‍ ക്രൈസ്തവ വിരുദ്ധത പ്രകടമാക്കിക്കൊണ്ട് അമേരിക്കന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍. ഏതാണ്ട് 91 മതനിന്ദാ ഉല്‍പ്പന്നങ്ങളാണ് ഈ പേജില്‍ വില്‍പ്പനക്കുവെച്ചിരിക്കുന്നത്. മറ്റ് മത വിശ്വാസങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാത്ത ഈ പേജില്‍ യേശു ക്രിസ്തുവിനെയും കത്തോലിക്ക വിശ്വാസത്തേയും മാത്രമാണ് അവഹേളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. “മതനിന്ദ! ഏറ്റവും മികച്ചതും പുതുമയുള്ളതുമായ മത ഉല്‍പ്പന്നങ്ങള്‍” എന്നാണു പേജിന്റെ തലക്കെട്ട്. ഈ ഒരൊറ്റ പേജില്‍ മാത്രം 91 മതനിന്ദാപരമായ വസ്തുക്കളാണ് വില്‍പ്പനക്കുവെച്ചിരിക്കുന്നത്. യേശുവിനെ വികലമാക്കി ചിത്രീകരിച്ചിരിക്കുന്ന കളറിംഗ് ബുക്കുകള്‍, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ‘സാന്താ വേഴ്സസ് ജീസസ്’ കാര്‍ഡ് ഗെയിം, കത്തോലിക്ക സന്യാസിനികളുടെ ചിത്രങ്ങളോടു കൂടിയ രൂപങ്ങള്‍ മറിച്ചിടുന്ന നണ്‍ ബൗളിംഗ് തുടങ്ങിയവ വില്‍പ്പനക്കുവെച്ചിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. ഇതിനെതിരെ പ്രതിഷേധം അറിയിച്ച് ആമസോണ്‍ സി‌ഇ‌ഓ ആന്‍ഡി ജാസിക്ക് ആയിരങ്ങളാണ് നിവേദനം അയക്കുന്നത്. കുടുംബ മൂല്യങ്ങളും ക്രിസ്തീയ വിശ്വാസ സംരക്ഷണവും മുറുകെ പിടിച്ച് രൂപീകൃതമായ അമേരിക്കൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രഡീഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടിയുടെ ആഭിമുഖ്യത്തില്‍ 30,000-ല്‍ അധികം പേര്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ഇതാദ്യമായല്ല ആമസോണ്‍ ക്രൈസ്തവരെ അവഹേളിക്കുന്നത്. ആമസോണ്‍ വിപണനം ചെയ്യുന്ന ‘ഹോളി സ്പിരിറ്റ്‌’ എന്ന ക്രിസ്ത്യന്‍ വിരുദ്ധതയുള്ള ബോര്‍ഡ് ഗെയിം സാത്താന്റെ കെണിയാണെന്ന മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. ഏര്‍ണസ്റ്റോ കാരോ നേരത്തെ രംഗത്തു വന്നിരുന്നു.
Image: /content_image/News/News-2023-08-30-19:59:56.jpg
Keywords: ആമസോ
Content: 21756
Category: 18
Sub Category:
Heading: തീർത്ഥാടന ദേവാലയത്തിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും സാമൂഹികവിരുദ്ധർ തീയിട്ടു
Content: കണ്ണൂര്‍: ഇരിട്ടി-പേരാവൂർ റോഡിൽ ഉളിപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഉളിപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിലെ ഗ്രോട്ടോ യ്ക്കും തിരുസ്വരൂപത്തിനും സാമൂഹികവിരുദ്ധർ തീയിട്ടു. തിരുസ്വരൂപവും ഗ്രോട്ടോയും കോൺക്രീറ്റ് നിർമിതമായതിനാൽ കരിഞ്ഞനിലയിലാണ്. തലശേരി അതിരൂപതയ്ക്കു കീഴിലുള്ളതാണ് തീർത്ഥാടന ദേവാലയം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ പച്ചക്കറി വാഹനത്തിന്റെ ഡ്രൈവർ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി തീയണച്ചശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മുഴക്കുന്ന് പോലീസ്, തീയിടാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പെട്രോൾ കൊണ്ടുവന്ന കുപ്പി സ്ഥലത്തു നിന്ന് കണ്ടെത്തി. എടത്തൊട്ടി സെന്റ് വിൻസെന്റ് ഇടവകയുടെ കീഴിലുള്ളതാണ് 25 വർഷത്തിലധികം പഴക്കമുള്ള ഗ്രോട്ടോ. പള്ളി വികാരി ഫാ. രാജു ചൂരക്കലിന്റെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരാവൂർ ഡിവൈ.എസ്.പി. എ.വി. ജോൺ മുഴക്കുന്ന്, ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവർ പരിശോധന നടത്തി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഡോ. വി. ശിവദാസൻ എം.പി., സണ്ണി ജോസഫ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ബിനോയ് കുര്യൻ, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ, ഡി.സി.സി. പ്രിസിഡന്റ് മാർട്ടിൻ ജോർജ്, ഫാ. ജേക്കബ് വെണ്ണായിപള്ളിൽ, പേരാവൂർ സെന്റ് ജോസഫ് പള്ളിവികാരി ഫാ. ഡോ. തോമസ് കൊച്ചുകാരോട്ട് എന്നിവർ ദേവാലയം സന്ദർശിച്ചു
Image: /content_image/India/India-2023-08-31-11:17:39.jpg
Keywords: തീർത്ഥാടന
Content: 21757
Category: 1
Sub Category:
Heading: എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ; മംഗോളിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രാര്‍ത്ഥന യാചിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഏഷ്യൻ ഭൂഖണ്ഡത്തിലെ ചെറിയ രാജ്യമായ മംഗോളിയയിലേക്കുള്ള അപ്പസ്തോലിക യാത്ര ഇന്ന് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ പ്രാര്‍ത്ഥന യാചിച്ച് പാപ്പ. ഇന്നലെ ആഗസ്റ്റ് മുപ്പതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ പങ്കുവെച്ച ഹ്രസ്വസന്ദേശത്തിലൂടെയാണ് പ്രാര്‍ത്ഥന യാചിച്ചത്. "മംഗോളിയയിലെ നമ്മുടെ സഹോദരങ്ങളെ സന്ദർശിക്കാൻ ഞാൻ നാളെ ഉച്ചതിരിഞ്ഞ് ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക് പുറപ്പെടും. നിങ്ങളുടെ പ്രാർത്ഥനകളാൽ എന്റെ സന്ദർശനത്തെ അനുഗമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു". - പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I will depart tomorrow afternoon for the Asian continent to visit our brothers and sisters in <a href="https://twitter.com/hashtag/Mongolia?src=hash&amp;ref_src=twsrc%5Etfw">#Mongolia</a>. I ask you to accompany my visit with your prayers.</p>&mdash; Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1696847735968932186?ref_src=twsrc%5Etfw">August 30, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> "ഒരുമിച്ച് പ്രത്യാശിക്കുക" എന്നതാണ് പാപ്പയുടെ ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. "പ്രത്യാശ" എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക. ഇന്ന് ഓഗസ്റ്റ് 31-ന് വൈകുന്നേരം 6.30-ന് ഫ്രാൻസിസ് പാപ്പ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മംഗോളിയയിലേക്ക് യാത്ര തിരിക്കുക. 1300 കത്തോലിക്കർ മാത്രമുള്ള മംഗോളിയ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയുമായി 2880 മൈൽ അതിർത്തി പങ്കിടുന്ന മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന പേര് ഫ്രാന്‍സിസ് പാപ്പക്ക് സ്വന്തമാകും. രാജ്യത്തെ ജനസംഖ്യയുടെ 87.1%വും ബുദ്ധമത വിശ്വാസികളാണ്.
Image: /content_image/News/News-2023-08-31-11:39:39.jpg
Keywords: പാപ്പ