Contents

Displaying 21361-21370 of 24998 results.
Content: 21768
Category: 1
Sub Category:
Heading: ഭരണകൂടം വേട്ടയാടുന്ന നിക്കരാഗ്വേ ക്രൈസ്തവര്‍ക്ക് സഹായ പ്രഖ്യാപനവുമായി ഹംഗറി
Content: ബുഡാപെസ്റ്റ്: നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ പൊറുതിമുട്ടിയിരിക്കുന്ന നിക്കരാഗ്വേയിലെ ക്രിസ്ത്യാനികള്‍ക്ക് സഹായവുമായി യൂറോപ്യന്‍ രാജ്യമായ ഹംഗറി. ഇന്നലെ വ്യാഴാഴ്ചയാണ് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ ഇക്കാര്യം പ്രഖ്യാപിച്ചത്. നിക്കരാഗ്വേയിലെ ക്രിസ്ത്യാനികള്‍ സമീപകാലങ്ങളില്‍ അനുഭവിച്ച കഷ്ടതകള്‍ കണക്കിലെടുത്ത് ഹംഗറി അവരെ സഹായിക്കുമെന്നു സിജാര്‍ട്ടോ ഉറപ്പ് നല്‍കി. നിക്കരാഗ്വേന്‍ സര്‍ക്കാര്‍ രാജ്യത്തെ ജെസ്യൂട്ട് സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും, രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ സര്‍വ്വകലാശാല അടച്ചിടുകയും ചെയ്ത വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ, താന്‍ വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി റിച്ചാര്‍ഡ് ഗല്ലാഘര്‍ മെത്രാപ്പോലീത്തയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും സിജാര്‍ട്ടോ വെളിപ്പെടുത്തി. അടച്ചിട്ട സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ നല്‍കുവാനും, കഷ്ടതകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ജെസ്യൂട്ട് വൈദികരെ സഹായിക്കുവാനും ഹംഗറി തയ്യാറാണെന്ന് മെത്രാപ്പോലീത്തയോട് പറഞ്ഞിട്ടുണ്ടെന്നും സിജാര്‍ട്ടോ പറഞ്ഞു. നിക്കരാഗ്വേ ഭരണകൂടം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിനെതിരെ കൈകൊണ്ടിരിക്കുന്ന നടപടികള്‍ ഉടന്‍തന്നെ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട സിജാര്‍ട്ടോ, ഐക്യരാഷ്ട്രസഭയുടെ വരാനിരിക്കുന്ന ജനറല്‍ അസംബ്ലിയോട് അനുബന്ധിച്ച് താന്‍ നിക്കരാഗ്വേന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തുന്ന നടത്തുന്ന രാജ്യമാണ് ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്‍ ഭരണകൂടം. സിറിയ, ഇറാഖ്, ലെബനോന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ക്രൈസ്തവരുടെ നിലനില്‍പ്പിന് വേണ്ടി ഓര്‍ബന്‍ ഭരണകൂടം വലിയ രീതിയില്‍ സഹായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതേസമയം നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭയുടെ മേല്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ സമീപകാലത്തായി ശക്തമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഹംഗറിയുടെ ഇടപെടല്‍ ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനാധിപത്യത്തെ പിന്തുണക്കുന്ന സഭാനിലപാടാണ് കത്തോലിക്കാ സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കിയത്. മതഗല്‍പ്പ രൂപതാധ്യക്ഷനും, എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍. റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷവും, 4 മാസവും ശിക്ഷ വിധിച്ച് ജയിലിലാക്കിയതിനു പുറമേ, അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹം ഉള്‍പ്പെടെ വിവിധ സന്യാസ സമൂഹങ്ങളിലെ കന്യാസ്ത്രീകളെയും രാജ്യത്തു നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. നിക്കാരാഗ്വേയിലെ 66 ലക്ഷം വരുന്ന ജനസംഖ്യയുടെ 58.5 ശതമാനവും കത്തോലിക്കരാണ്.
Image: /content_image/News/News-2023-09-01-17:48:05.jpg
Keywords: നിക്കരാ
Content: 21769
Category: 18
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മുന്നോട്ടുവച്ച 'ശരീരത്തിന്റെ ദൈവശാസ്ത്രം': യുവജനങ്ങള്‍ക്കായി പാലക്കാട് ത്രിദിന കോണ്‍ഫറന്‍സ്
Content: പാലക്കാട്: മതനിഷേധ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ധാര്‍മ്മിക വിഷയങ്ങളെ കുറിച്ചുമുള്ള തെറ്റായ കാഴ്ചപ്പാടുകളെ തിരിച്ചറിയുവാന്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മുന്നോട്ടുവച്ച ''ശരീരത്തിന്റെ ദൈവശാസ്ത്രം'' വിഷയത്തില്‍ പാലക്കാട് കോണ്‍ഫറന്‍സ് ഒരുങ്ങുന്നു. പാലക്കാട് രൂപത കെസിവൈഎമ്മിന്റെയും ജീസസ് യൂത്തിന്റെയും ടിഒബി ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് 'കാദോഷ്' എന്ന പേരിൽ ത്രിദിന കോൺഫറൻസ്. പാലക്കാട് രൂപതയുടെ കീഴിലുള്ള മുണ്ടൂർ യുവക്ഷേത്ര കോളേജിൽ സെപ്റ്റംബർ 21 വൈകീട്ട് ആറുമണിയ്ക്കു ആരംഭിക്കുന്ന കോൺഫറൻസ് സെപ്റ്റംബർ 24 വൈകീട്ട് 4 മണിയ്ക്കു സമാപിക്കും. പ്രധാനമായും 18 വയസ്സിന് മുകളിലുള്ള യുവജനങ്ങളെ കേന്ദ്രീകരിച്ചാണ് കോണ്‍ഫറന്‍സ് നടക്കുക. പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഞാൻ ആരാണ്? ദൈവം ആരാണ്? എന്തിനു ദൈവത്തിൽ വിശ്വസിക്കണം? ദൈവം എന്തിന് എന്നെ ആണായി, പെണ്ണായി സൃഷ്ടിച്ചു? എന്താണ് സെക്സ്, ജെൻഡർ? എന്താണ് ജെൻഡർ ഐഡന്റിറ്റി ക്രൈസിസ്? എന്താണ് വിവാഹം? എൻറെ ജീവിതത്തിൻറെ അർത്ഥം എന്താണ്? തുടങ്ങീ അനേകം വിഷയങ്ങളില്‍ വ്യക്തമായ ഉത്തരവുമായാണ് കോണ്‍ഫറന്‍സ്. 1979 മുതൽ 1984 വരെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എല്ലാ ബുധനാഴ്ചകളിലും പൊതു ദർശനവേളയിൽ നടത്തിയിരുന്ന പ്രബോധനങ്ങളുടെ സംഗ്രഹമാണ് ശരീരത്തിന്റെ ദൈവശാസ്ത്രം അഥവാ Theology of the Body. 129 പ്രബോധനങ്ങളിൽ 14 എണ്ണം ധാർമിക കാര്യങ്ങളെക്കുറിച്ചും 115 എണ്ണം എന്തുകൊണ്ട് ഇങ്ങനെ (WHYs of WHATs) എന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നു. ശരീരത്തിൻറെ രഹസ്യത്തെ മനസ്സിലാക്കുന്ന വിശുദ്ധ ഗ്രന്ഥാധിഷ്ഠിത പഠനങ്ങളിലേക്ക് ഉള്ള യാത്രയാണിതെന്നതും ശ്രദ്ധേയമാണ്. പരിശുദ്ധാത്മാവിന്റെ വിളി സ്വീകരിച്ചു കത്തോലിക്ക സഭാപിതാക്കന്മാരുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന TOB FOR LIFE സ്ഥാപകനും പ്രസിഡന്റും ശരീരത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പ്രമുഖ അന്താരാഷ്ട്ര പ്രഭാഷകനുമായ ബാബു ജോണാണ് കോണ്‍ഫറന്‍സ് നയിക്കുക. സമകാലീന ജീവിതത്തെയും വിശ്വാസത്തെയും ബന്ധങ്ങളെയും ലോകത്തെയും നോക്കി കാണാനുള്ള പുതിയ ഉൾക്കാഴ്ച പകരുന്ന കോണ്‍ഫറന്‍സിലേക്ക് എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. ➤ #{blue->none->b-> Registration Link: ‍}# {{ https://forms.gle/126S6kjuStp5yTMX7 ‍-> https://forms.gle/126S6kjuStp5yTMX7}} ➤ #{blue->none->b-> Call or WhatsApp ‍}# Bibin Kurien - 8281520152.
Image: /content_image/India/India-2025-03-05-14:02:35.jpg
Keywords: പാലക്കാ
Content: 21770
Category: 1
Sub Category:
Heading: ആണവായുധ പരീക്ഷണങ്ങൾ മനുഷ്യ ജീവന് ഭീഷണി: യുഎന്നില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഉന്നതതല പ്ലീനറി യോഗത്തിൽ ആണവായുധ പരീക്ഷണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാന്‍. ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺ. ജിയോർഡാനോ കാസിയയാണ് ആശങ്ക പ്രകടിപ്പിച്ചത്. ആണവ പരീക്ഷണങ്ങൾ ഉയർത്തുന്ന വിവിധങ്ങളായ ഭീഷണികളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിനെതിരായ കർമ്മപദ്ധതികൾ രൂപീകരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പറഞ്ഞു. ആണവായുധങ്ങളുടെ അപകട സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് അവയെ ഉപേക്ഷിക്കുവാനും മൂല്യങ്ങളിൽ അധിഷ്ഠിതമായ മനുഷ്യകുടുംബത്തിനു ജീവൻ നല്കുവാനുമുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. ആണവ പരീക്ഷണങ്ങൾ ഏറെ ദോഷകരമായി ബാധിച്ച ആളുകൾ നൽകുന്ന സാക്ഷ്യങ്ങൾ പ്രവാചക തുല്യമാണ്. അതിനാൽ അവരിൽ നിന്നും പാഠങ്ങൾ പഠിക്കുവാനുള്ള ഫ്രാൻസിസ് പാപ്പയുടെ ക്ഷണം ഏറെ പ്രാധാന്യമുള്ള കാര്യമാണ്. എഴുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുൻപ് മെക്സിക്കോയിൽ നടന്ന ആണവപരീക്ഷണം തുടർന്ന് ആണവ ഉപകരണങ്ങളുടെ പരീക്ഷണം അവതരിപ്പിക്കുന്ന ഒരു ആയുധ മൽസരമായി. തുടർന്നത് പലവിധമായ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായി. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, വിഷലിപ്തമായ ഭക്ഷണവും ജലവും, പൊതു ഭവനമായ ഭൂമിയുമായുള്ള ആത്മീയ ബന്ധങ്ങളുടെ വിഘ്നം തുടങ്ങിയവ ആയുധ പരീക്ഷണങ്ങൾ കൊണ്ടുവന്ന തിന്മകളാണ്. അതിനാൽ ഇവയെ പറ്റിയുള്ള ശരിയായ പഠനങ്ങൾ നടത്തി ആയുധപരീക്ഷണങ്ങൾ നിർത്തണമെന്നും മോൺ. ഗബ്രിയേലേ ആവശ്യപ്പെട്ടു.
Image: /content_image/News/News-2023-09-02-12:10:12.jpg
Keywords: വത്തിക്കാന്‍, ആണവാ
Content: 21771
Category: 1
Sub Category:
Heading: ജെറുസലേമില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളില്‍ ചര്‍ച്ചയുമായി ഇസ്രായേലിലെ വിവിധ മന്ത്രാലയങ്ങള്‍
Content: ജെറുസലേം: കിഴക്കന്‍ ജെറുസലേമിലെ പുരാതന നഗരത്തിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളേക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ചര്‍ച്ച നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വിനോദ സഞ്ചാര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചര്‍ച്ച. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സമീപ കാലത്ത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ അവയെ തടയുവാനും, വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനായിരുന്നു ചര്‍ച്ചയെന്ന് ഇസ്രായേലി ദിനപത്രമായ ജെറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസം, വിദേശകാര്യ ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരും, ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇസ്രായേല്‍ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ടെന്നും വിനോദ സഞ്ചാരത്തിനും ക്രൈസ്തവര്‍ക്കെതിരായും നടക്കുന്ന നടപടികളെ അപലപിക്കുകയാണെന്നും ടൂറിസം മന്ത്രി ഹയിം കാറ്റ്സ് പറഞ്ഞു. ''നിങ്ങളുടെ അയല്‍ക്കാരെ നിങ്ങളേപ്പോലെ തന്നെ സ്നേഹിക്കുക'' എന്ന യഹൂദ മതത്തിന്റെ മഹത്തായ മൂല്യത്തിനെതിരായ പ്രതിഭാസമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്തായി ഇസ്രായേലില്‍ ക്രൈസ്തവ വിരുദ്ധമായ വിവിധ അക്രമ പരമ്പരകള്‍ നടന്നിരിന്നു. ഇസ്രായേലി അധികാരികള്‍ തിരുക്കല്ലറപ്പള്ളിയിലേക്കുള്ള പ്രവേശനത്തിനെതിരെ അപ്രതീക്ഷിതവും, അന്യായവുമായ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയാണന്ന്‍ സഭാനേതാക്കള്‍ ആരോപിച്ചിരിന്നു. ഇക്കഴിഞ്ഞ ജനുവരി 2-ന് പുരാതന നഗരത്തിലെ ക്രിസ്ത്യന്‍ കല്ലറകള്‍ അലംകോലമാക്കിയതോടെയാണ് ആക്രമണ പരമ്പര തുടങ്ങിയത്. തൊട്ടടുത്ത മാസം കുരിശിന്റെ വഴിയായ വിയാ ഡോളോറോസയിലെ യേശു ക്രിസ്തുവിന്റെ രൂപം ചുറ്റിക ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ശാരീരികമായ അക്രമം, നശീകരണ പ്രവർത്തനങ്ങൾ, ദേവാലയ ചുവരുകളിലെ മോശം പദങ്ങള്‍ നിറഞ്ഞ ചുവരെഴുത്ത് തുടങ്ങിയവ ഉള്‍പ്പെടെയുള്ള അവഹേളനങ്ങളും ഇസ്രായേലിലെ ക്രൈസ്തവര്‍ നേരിടുന്നുണ്ട്.
Image: /content_image/News/News-2023-09-02-14:56:54.jpg
Keywords: ഇസ്രായേ
Content: 21772
Category: 1
Sub Category:
Heading: അമേരിക്കയിൽ വിശുദ്ധ യൂദാതദേവൂസിന്റെ ദേശീയ തിരുശേഷിപ്പ് പ്രയാണം സെപ്റ്റംബർ 9 മുതല്‍
Content: ന്യൂയോര്‍ക്ക്: വിശുദ്ധ യൂദാതദേവൂസിന്റെ തിരുശേഷിപ്പുമായുളള പ്രയാണം അമേരിക്കയിൽ ഈ മാസം ആരംഭിക്കും. 9 മാസമായിരിക്കും രാജ്യത്ത് തിരുശേഷിപ്പുമായുള്ള പ്രയാണം നടക്കുകയെന്ന് 'ട്രഷേർസ് ഓഫ് ദ ചർച്ച്' എന്ന മിനിസ്ട്രിയുടെ അധ്യക്ഷൻ ഫാ. കാർലോസ് മാർട്ടിൻസ് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിനോട് വ്യക്തമാക്കി. ചിക്കാഗോയിലെ സെന്റ് ജോൺ കന്തിയൂസ് ദേവാലയത്തിൽ നിന്നും സെപ്റ്റംബർ ഒന്‍പതാം തീയതിയാണ് തിരുശേഷിപ്പ് പ്രയാണം ആരംഭിക്കുക. 2024 മെയ് മാസം വരെ വിവിധ ദേവാലയങ്ങളിലൂടെയും, വിദ്യാലയങ്ങളിലൂടെയും, ജയിലുകളിലൂടെയും തിരുശേഷിപ്പ് പ്രയാണം നടക്കും. ഇത് ആദ്യമായിട്ടാണ് ഇറ്റലിക്ക് പുറത്തേക്ക് വിശുദ്ധ യൂദാതദേവൂസിന്റെ കൈയുടെ തിരുശേഷിപ്പ് കൊണ്ടുപോകുന്നത്. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധന്റെ മാധ്യസ്ഥ സഹായം തേടാനും പ്രാര്‍ത്ഥിക്കാനും വിശ്വാസികൾക്ക് അവസരം ലഭിക്കും. അപ്പസ്തോലനായിരുന്ന യൂദാതദേവൂസ് ക്രിസ്തുവിന്റെ മരണത്തിനും, ഉയിർപ്പിനും ശേഷം ബെയ്റൂട്ടിൽ വച്ച് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രം. വിശുദ്ധന്റെ ശരീരം പിന്നീട് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. യൂദായുടെ കൈകൾ പിന്നീട് ഒരു പേടകത്തിലേക്ക് മാറ്റുകയായിരുന്നു. ശിമയോൻ ശ്ലീഹായും യൂദാ ശ്ലീഹായും ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നുള്ള ചരിത്ര പാരമ്പര്യത്തെ മുന്‍നിര്‍ത്തി ഒക്ടോബര്‍ 28നാണ് ഇരുവരുടെയും തിരുനാള്‍ സഭ കൊണ്ടാടുന്നത്.
Image: /content_image/News/News-2023-09-02-16:02:09.jpg
Keywords: യൂദാ
Content: 21773
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന് പിന്നാലെ മതാന്തര സൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ച് സര്‍ക്കാര്‍
Content: ഇസ്ലാമാബാദ്: നൂറുകണക്കിന് ക്രൈസ്തവരെ പലായനത്തിലേക്ക് നയിച്ച ക്രൈസ്തവ വിരുദ്ധ ആക്രമണത്തിനു പിന്നാലേ പാക്കിസ്ഥാനില്‍ വിവിധ മതനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മതാന്തര സൗഹാര്‍ദ്ദ സമ്മേളനം. ഇക്കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാനിലെ റിലീജിയസ് അഫയേഴ്സ് വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തില്‍ മതനേതാക്കള്‍ക്ക് പുറമേ, വിദേശ നയതന്ത്ര പ്രതിനിധികളും, പൗര പ്രമുഖരും പങ്കെടുത്തു. മതനിന്ദ ആരോപിച്ച് രോഷാകുലരായ മുസ്ലീം ജനക്കൂട്ടം ജരന്‍വാലയിലെ ക്രിസ്ത്യാനികളെ ആക്രമിക്കുകയും അവരുടെ വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ സമ്മേളനം വിളിച്ചു കൂട്ടിയത്. വര്‍ഗ്ഗീയ കലാപങ്ങള്‍ തടയുന്നതിനും, പരിഹരിക്കുന്നതിനുമായി ദേശീയ പാഠ്യപദ്ധതിയിലും, സാമുദായിക സമാധാനപാലനത്തിലും മതാന്തര വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തണമെന്നു സമ്മേളനത്തില്‍ പങ്കെടുത്ത മതനേതാക്കള്‍ സംയുക്ത പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു. ജരന്‍വാല നഗരത്തിലെ രണ്ട് ക്രൈസ്തവര്‍ ഖുറാന്‍ നിന്ദിച്ചുവെന്നാരോപിച്ചുകൊണ്ട് രോഷാകുലരായ മുസ്ലീം ജനക്കൂട്ടം നിരവധി ദേവാലയങ്ങളും, ക്രിസ്ത്യന്‍ വീടുകളും തകര്‍ത്തിരിന്നു. ജരന്‍വാല സംഭവത്തില്‍ മുഴുവന്‍ രാഷ്ട്രവും ക്രിസ്ത്യാനികള്‍ക്കൊപ്പമുണ്ടെന്നു റിലീജിയസ് അഫയേഴ്സ് മന്ത്രി അനീക്ക് അഹ്മദ് പറഞ്ഞു. വിവിധ മതങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും, പൊതു സ്വീകാര്യതയുടെ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും, എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതികളിലേക്ക് മതാന്തര വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ച് എടുത്തു പറയുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയ ലഹളകളും, വിദ്വേഷ കുറ്റകൃത്യങ്ങളും തടയുവാന്‍ നിയമ പാലക സംവിധാനങ്ങള്‍ തങ്ങളുടെ ശ്രമങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ജരന്‍വാലയില്‍ സംഭവിച്ചത് ഇനി സംഭവിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനിരയായ ഓരോ ക്രിസ്ത്യന്‍ കുടുംബത്തിനും പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ് 20 ലക്ഷം റുപ്പീസ് ($6,751.05) ദുരിതാശ്വാസമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ ക്രിസ്ത്യന്‍ മുസ്ലീം സമൂഹങ്ങളില്‍ നിന്നുള്ള 24 പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മതസൗഹാര്‍ദ്ദ കമ്മിറ്റി രൂപീകരിക്കുവാന്‍ പാകിസ്ഥാനി ഉലെമാ കൗണ്‍സിലും, ചര്‍ച്ച് ഓഫ് പാകിസ്ഥാനും തീരുമാനിച്ചിരിക്കുകയാണ്. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, സെന്റ്‌ പോള്‍ കത്തോലിക്ക ദേവാലയം എന്നിവ കൂടാതെ മൂന്ന്‍ ചെറു ദേവാലയങ്ങളും, ക്രിസ്ത്യന്‍ സെമിത്തേരിയും, നിരവധി ക്രിസ്ത്യന്‍ ഭവനങ്ങളും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
Image: /content_image/News/News-2023-09-02-16:43:58.jpg
Keywords: പാക്കി
Content: 21774
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മംഗോളിയ സന്ദര്‍ശനം തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: നാലു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി മംഗോളിയയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കു ആവേശകരമായ വരവേല്‍പ്പ് തുടരുന്നു. ഇന്നലെ ശനിയാഴ്ച അപ്പസ്തോലിക കാര്യാലയത്തില്‍ നിന്നു രണ്ടു കിലോമീറ്ററുകൾ അകലെയുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് എത്തിയ പാപ്പയെ കൊട്ടാരത്തിന് മുൻപിലുള്ള സുഖ്ബതാർ ചത്വരത്തിൽ മംഗോളിയയുടെ പ്രസിഡന്റ് ഔദ്യോഗികമായി സ്വീകരിച്ചു. പാപ്പായുടെ അപ്പസ്തോലികയാത്രയിൽ പങ്കെടുക്കാനായി മംഗോളിയയിലും ഹോങ്കോങ് ഉൾപ്പെടെയുള്ള സമീപരാജ്യങ്ങളിൽനിന്നുമായി എത്തിയ കുറച്ച് ക്രൈസ്തവ വിശ്വാസികളും ചത്വരത്തിൽ ഉണ്ടായിരുന്നു. സൈനികാദരം, ദേശീയഗാനാലാപനങ്ങൾ, പതാകയുയർത്തൽ എന്നിവയ്ക്ക് ശേഷമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടത്. മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ചക്രവർത്തിയും ആയിരുന്ന ചെംഗിസ് ഖാന്റെ പ്രതിമയ്ക്ക് ആദരവർപ്പിക്കുന്ന ചടങ്ങിൽ പാപ്പ പങ്കെടുത്തു. പ്രധാന അതിഥികൾക്കായുള്ള പ്രത്യേക ബുക്കിൽ, സമാധാനത്തിന്റെ തീർത്ഥാടകനാണ് താനെന്നും, മംഗോളിയയിലെ തെളിഞ്ഞ ആകാശം സഹോദര്യത്തിന്റെ മാർഗ്ഗത്തെ പ്രകാശിപ്പിക്കട്ടെയെന്നും കുറിച്ച് ഒപ്പുവച്ചു. തുടർന്ന് ഇരുവരും സ്വകാര്യ കൂടിക്കാഴ്ച നടത്തി. തന്റെ യാത്രയുടെ ഓർമ്മയ്ക്കായി, സാധാരണ പതിവുള്ളതുപോലെ, പ്രത്യേകമായി തയ്യാറാക്കിയ സ്വർണ്ണമെഡലും, 1246-ൽ മംഗോളിയയിൽ രാജാവായിരുന്ന ഗുയുക് ഖാൻ, ക്രൈസ്തവദേശങ്ങൾ തനിക്ക് അടിയറവ് വയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഇന്നസെന്റ് നാലാമൻ പാപ്പയ്ക്ക് അയച്ച കത്തിന്റെ പകർപ്പും രാജ്യത്തിന്റെ പ്രസിഡന്റിന് ഫ്രാൻസിസ് പാപ്പ സമ്മാനിച്ചു. പ്രസിഡന്റുമൊത്തുള്ള സ്വകാര്യകൂടിക്കാഴ്ചയെത്തുടർന്ന് കൊട്ടാരത്തിലെ ഇഖ് മംഗോൾ ശാലയിൽ മംഗോളിയയുടെ രാഷ്ട്രീയാധികാരികളും, പൊതുസമൂഹത്തിന്റെയും വിവിധ രാജ്യങ്ങളുടെ നയതന്ത്രവിഭാഗത്തിന്റെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സമ്മേളനം നടന്നു. മംഗോളിയയുടെ പ്രസിഡന്‍റ് ഉഖ്‌നാഗിൻ ഖുറെൽസുഖ്, പരിശുദ്ധ സിംഹാസനവും മംഗോളിയായും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ മുപ്പതാം വാർഷികവും ചെംഗിസ് ഖാന്റെ 860-മത് ജന്മവാർഷികവും ആഘോഷിക്കുന്ന വേളയിലാണ് പാപ്പായുടെ ചരിത്രപ്രധാനമായ ഈ സന്ദർശനം നടക്കുന്നതെന്ന് അനുസ്മരിച്ചു. ഹ്രസ്വമായ ഈ സമ്മേളനത്തിന് ശേഷം പാപ്പ, പ്രസിഡന്റിന്റെ കൊട്ടാരത്തിലെ മൂന്നാം നിലയിലെത്തി പാർലമെന്റ് പ്രെസിഡന്റ ഗോംബോജാവ് സന്ദൻഷതാറുമായും പ്രധാനമന്ത്രി ഒയൂൻ-ഏർദെൻ ലുവ്‌സന്നാംസ്രായിയുമായും കൂടിക്കാഴ്ച നടത്തി. ഇരുവർക്കും പാപ്പാ വെള്ളിയിൽ തീർത്ത പ്രത്യേകമെഡലുകൾ സമ്മാനിച്ചു. ഉച്ചകഴിഞ്ഞ് 3.45-ന്, മംഗോളിയയിലെ പ്രാദേശികസഭയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അപ്പസ്തോലിക കാര്യാലയത്തില്‍ നിന്നു നാലു കിലോമീറ്ററുകളോളം അകലെ, വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഊലാൻബതാറിലെ കത്തീഡ്രലിലേക്ക് പാപ്പാ കാറിൽ യാത്ര പുറപ്പെട്ടു. അപ്പസ്തോലിക് പ്രീഫെക്റ്റ് കർദ്ദിനാൾ മാരേങ്കോയോടൊപ്പം ഇവിടെയെത്തിയ പാപ്പായെ ഒരു മംഗോളിയൻ വനിത ഒരു കപ്പ് പാൽ നൽകി സ്വീകരിച്ചു. രണ്ടായിരത്തോളം ആളുകൾ പാപ്പയെ കാത്ത് നിന്നിരുന്നു. കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെത്തിയ പാപ്പായെ ഇടവകവികാരിയും അസിസ്റ്റന്റ് വികാരിയും ചേർന്ന് സ്വീകരിച്ചു. ദേവാലയത്തിലുണ്ടായിരുന്ന ആളുകൾ ഗാനാലാപങ്ങളും കരഘോഷവുമായാണ് പാപ്പായെ വരവേറ്റത്. പാപ്പയുടെ മംഗോളിയ സന്ദര്‍ശനം നാളെ സമാപിക്കും.
Image: /content_image/News/News-2023-09-03-08:54:28.jpg
Keywords: പാപ്പ, മംഗോ
Content: 21775
Category: 1
Sub Category:
Heading: മംഗോളിയയിലെ കന്യകാമറിയത്തിന്റെ 'അജ്ഞാത ശില്പ'ത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ
Content: ഉലാന്‍ബാറ്റര്‍: മംഗോളിയയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടയിൽ മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. 8 ഇടവക ദേവാലയങ്ങൾ മാത്രമുള്ള രാജ്യത്തെ കത്തോലിക്ക വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇന്നലെ സെപ്റ്റംബർ രണ്ടാം തീയതി മാലിന്യത്തിൽ നിന്നും രൂപം കണ്ടെത്തിയ സെറ്റ്സെജി എന്ന സ്ത്രീയെ പാപ്പ നേരിട്ട് കണ്ടു. "സ്വർഗ്ഗീയ അമ്മ" എന്നാണ് രൂപത്തെ ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. ഇത് കത്തീഡ്രൽ ദേവാലയത്തിലാണ് വണക്കത്തിനുവെച്ചിരിക്കുന്നത്. വടക്കൻ മംഗോളിയയിലെ ഡാർഖൻ എന്ന വിദൂര ഗ്രാമത്തില്‍ കഴിയുകയായിരിന്ന മംഗോളിയൻ സ്ത്രീയായ സെറ്റ്സെജി മാലിന്യക്കൂനകൾക്കിടയിൽ തിരച്ചില്‍ നടത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തുണിയിൽ പൊതിഞ്ഞ വലിയൊരു ഭാണ്ഡക്കെട്ട് കണ്ടെത്തുന്നത്. തന്റെ കുടിലിലെത്തി ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ കണ്ടെത്തിയത് തടിയിൽ കൊത്തിയെടുത്ത ഒരു സ്ത്രീരൂപമായിരുന്നു. അതിനുള്ളിൽ അതെന്താണെന്നോ ആരാണെന്നോ ആ നാടോടി സ്ത്രീക്ക് മനസിലായിരിന്നില്ല. എങ്കിലും അവള്‍ തന്റെ കുടിലില്‍ സൂക്ഷിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റേതായിരുന്നു തടിയിൽ കൊത്തിയെടുത്തായിരിന്നു ആ രൂപം. മംഗോളിയയുടെ വടക്കൻ പ്രവിശ്യയിലുൾപ്പെടുന്ന ദർഖാനിൽ അക്കാലത്ത് ക്രൈസ്തവരുടെ സാന്നിദ്ധ്യം പേരിനുപോലുമില്ലായിരുന്നു. ഈ രൂപം കണ്ടെത്തി ഏതാനും വർഷങ്ങൾക്കു ശേഷമാണ് പ്രദേശത്തേക്കു ആദ്യമായി സലേഷ്യൻ മിഷ്ണറിമാരെത്തിയതെന്നതും ശ്രദ്ധേയമാണ്. 2013ൽ ഒരു സലേഷ്യൻ കന്യാസ്ത്രീ വളരെ അവിചാരിതമായി ഈ തിരുരൂപം സെറ്റ്സെജിയുടെ കുടിലിൽ കണ്ടെത്തി. പിന്നീടത് ദർഖാനിലുള്ള ഒരു ചെറിയ ദേവാലയത്തിലേക്കും വൈകാതെ മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്താറിലും എത്തിച്ചു. കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായ ജിയോർജിയോ മറേൻഗോ 2022 സെപ്റ്റംബർ എട്ടാം തീയതി അമലോൽഭവ മാതാവിന്റെ തിരുനാൾ ദിവസം അവിടെ വിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ ഈ രൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുകയായിരുന്നു. മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ ദൈവമാതാവിന്റെ രൂപം എവിടെ നിന്നാണ് വന്നതെന്ന് ഇന്നും ആർക്കും അറിയില്ല എന്നതാണ് കൗതുകകരമായ കാര്യം. ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലത്ത് തന്റെ രൂപം കണ്ടെത്താൻ ഇടയാക്കിയത് വഴി തന്റെ കരുതലിന്റെ സാന്നിധ്യം പ്രകടമാക്കാൻ കന്യകാമറിയം ആഗ്രഹിച്ചുവന്നു ഫ്രാൻസിസ് മാർപാപ്പ ഇന്നലെ പറഞ്ഞു. സംഭവക്കഥ തന്നെ സന്തോഷവാനാക്കിയെന്നും കളങ്കം ഏറ്റിട്ടില്ലാത്ത പരിശുദ്ധ കന്യകാമറിയത്തിന് നമ്മോടൊപ്പം സമൂഹത്തിന്റെ ശൂന്യതയിലേ മാലിന്യങ്ങളിൽ നിന്ന് ദൈവപുത്രന്റെ പരിശുദ്ധി തെളിഞ്ഞു കാണുവാനായി കടന്നു വരാൻ ആഗ്രഹം ഉണ്ടെന്ന് പാപ്പ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2023-09-03-20:15:18.jpg
Keywords: മംഗോ
Content: 21776
Category: 18
Sub Category:
Heading: മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കും
Content: കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മേലധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വത്തിക്കാൻ സന്ദർശനം നടത്തുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അതിഥിയായാണ് കാതോലിക്ക ബാവ വത്തിക്കാനിലെത്തുന്നത്. ഇരു സഭാ തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയും സൗഹൃദ ചർച്ചകളും 11നാണ് നടക്കുക. റഷ്യൻ സന്ദർശനത്തിന് ശേഷം ഒന്‍പതിന് ഉച്ചകഴിഞ്ഞ് 1.30ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബാവയെ വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധിസംഘം സ്വീകരിക്കും. വത്തിക്കാനിൽ മാർപാപ്പയുടെ വസതിയായ സാന്ത മാർത്തയിൽ തന്നെയാണ് കാതോലിക്കാ ബാവയുടെ താമസവും ക്രമീകരിച്ചിരിക്കുന്നത്. അന്ന് വൈകുന്നേരം ആറിന് ബാവ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തും. 10നു രാവിലെ ഒമ്പതിനു റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളിയിൽ കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് റോമിലെ മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയും നടക്കും. വൈകുന്നേരം ആറിന് അർമേനിയൻ ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുള്ള എക്യുമെനിക്കൽ യോഗത്തിലും ബാവ പങ്കെടുക്കും.
Image: /content_image/India/India-2023-09-04-09:53:12.jpg
Keywords: മലങ്കര, പാപ്പ
Content: 21777
Category: 18
Sub Category:
Heading: മാതാപിതാക്കളുടെ സ്നേഹം ധൂർത്തടിക്കുന്ന മക്കളുടെ എണ്ണം കൂടിവരുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: കുറവിലങ്ങാട്: മാതാപിതാക്കളുടെ സ്നേഹം ധൂർത്തടിക്കുന്ന മക്കളുടെ എണ്ണം കൂടിവരുന്നുവെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് ബൈബിൾ കൺവൻഷനിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് സാമൂഹിക അർബുദമാണെന്നും അങ്ങനെയുള്ള നമ്മുടെ ബന്ധങ്ങളില്‍ നിന്ന്‍ നമ്മുടെ കുട്ടികളെ മാറ്റി നിര്‍ത്താനും സഭയുടെ കാഴ്ചപ്പാടുകളെ കൂടുതല്‍ അവരെ ബോധ്യപ്പെടുത്താനും നമ്മുക്ക് സാധിക്കണമെന്നും ബിഷപ്പ് പറഞ്ഞു. നമ്മുടെ സമുദായം ബലഹീനമാകുന്നുണ്ട്. നമ്മുടെ കുടുംബങ്ങള്‍ അതിന്റെ പരമ്പരാഗത മൂല്യങ്ങളില്‍ നിന്ന്‍ പിറകോട്ട് പോകുന്നുണ്ട്. നമ്മളുടെ സമുദായത്തെ കൂടുതൽ ശ്രദ്ധിക്കണം. നമ്മുടെ കുടുംബങ്ങളില്‍ പ്രാര്‍ത്ഥന കുറയുന്നു. കുട്ടികളുടെ വളര്‍ച്ചയ്ക്കു വിഘാതമായി മദ്യം, മയക്കുമരുന്ന് തുടങ്ങിയവ എല്ലാം വലിയ തോതില്‍ രംഗപ്രവേശനം നടത്തുകയാണ്. മയക്കുമരുന്നിന്റെ ഭീകരതയെ പറ്റി വേണ്ട രീതിയില്‍ ബോധവത്ക്കരണം നടത്താന്‍ കഴിയുന്നില്ല. അത് വലിയ ഒരു ശക്തിയായി നമ്മുടെ സമൂഹത്തില്‍ കയറി വന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യ വര്‍ഗ്ഗത്തിന്റെ ക്രൈസിസാണ് കൊറോണയെന്ന്‍ പറഞ്ഞതുപോലെ മയക്കുമരുന്ന് സാമൂഹിക അർബുദം പോലെയാണ്. നമ്മെ ബലഹീനമാക്കി കളയുകയാണ്. നമ്മുടെ ശക്തി എടുത്തുമാറ്റുകയാണ്. അങ്ങനെയുള്ള നമ്മുടെ ബന്ധങ്ങളില്‍ നിന്ന്‍ നമ്മുടെ കുട്ടികളെ മാറ്റി നിര്‍ത്താനും സഭയുടെ കാഴ്ചപ്പാടുകളെ കൂടുതല്‍ അവരെ ബോധ്യപ്പെടുത്താനും നമ്മുക്ക് സാധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിന് സമുദായശക്തീകരണവും അല്‍മായരുടെ ശക്തമായ സംഘടനകളും ഉണ്ടാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
Image: /content_image/India/India-2023-09-04-10:46:49.jpg
Keywords: കല്ലറങ്ങാ