Contents

Displaying 21371-21380 of 24998 results.
Content: 21778
Category: 1
Sub Category:
Heading: നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരും ആയിരിക്കുക: ചൈനീസ് കത്തോലിക്കരോട് ഫ്രാന്‍സിസ് പാപ്പ
Content: ഉലാന്‍ബാറ്റര്‍: മംഗോളിയ സന്ദർശന വേളയിൽ ചൈനയിലെ കത്തോലിക്കരോട് "നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരും" ആയിരിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഞായറാഴ്ച മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാറ്ററിൽ നടന്ന വിശുദ്ധ കുർബാനയില്‍ ചൈനയില്‍ നിന്നുള്ള വിശ്വാസികളും പങ്കെടുത്തിരിന്നു. ഇതേ തുടര്‍ന്നു നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. ഹോങ്കോങ്ങിലെ ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ ജോൺ ടോങ് ഹോണിന്റെയും ഹോങ്കോങ്ങില്‍ കർദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് സ്റ്റീഫൻ ചൗ സൗ-യാൻ, എസ്.ജെയുടെയും കരങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് ചൈനീസ് ജനതയ്ക്ക് പാപ്പ ആശംസ നേര്‍ന്നത്. "ഇവർ രണ്ട് സഹോദര ബിഷപ്പുമാരാണ്, ഹോങ്കോങ്ങിലെ എമരിറ്റസും ഹോങ്കോങ്ങിന്റെ നിലവിലെ ബിഷപ്പും. ചൈനയിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേരാന്‍ ഇവരുടെ സാന്നിധ്യം പ്രയോജനപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ആളുകൾക്കും ഞാൻ ആശംസകൾ നേരുന്നു. എല്ലായ്‌പ്പോഴും മുന്നേറുക, നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരും ആയിരിക്കാൻ ഞാൻ ചൈനീസ് കത്തോലിക്കരോട് ആവശ്യപ്പെടുന്നു. നന്ദി". - പാപ്പ പറഞ്ഞു. ചൈനയില്‍ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു. നിരീശ്വരവാദത്തിന് പിന്തുണ നല്‍കി ക്രൈസ്തവ വിരുദ്ധ നിലപാട് പിന്തുടരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ സമൂഹത്തിന് വലിയ ഭീഷണിയാണ്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു ഭീഷണിയാകുന്നതെല്ലാം തടയുക എന്നതാണ് റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടേയും, ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു.
Image: /content_image/News/News-2023-09-04-11:35:54.jpg
Keywords: മംഗോ
Content: 21780
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ നടത്തിയ ക്രൈസ്തവ വംശഹത്യയെ കുറിച്ചുള്ള യുഎന്‍ അന്വേഷണം പുരോഗമിക്കുന്നു
Content: ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ നടത്തിയ ക്രൈസ്തവ വംശഹത്യയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് യു‌എന്‍ ഏജന്‍സി യുണിറ്റാഡ്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശകാലത്ത് ഐസിസ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ വംശഹത്യയെ കുറിച്ച് നടക്കുന്ന അന്വേഷണ വിവരങ്ങളും കണ്ടെത്തലുകളും എടുത്തുക്കാട്ടിക്കൊണ്ട് ഐക്യരാഷ്ട്ര സഭ കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ ഇര്‍ബിലിലാണ് കോണ്‍ഫറന്‍സ് നടത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1ന് നടന്ന കോണ്‍ഫറന്‍സില്‍ കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും, പ്രതിനിധികള്‍ക്കും പുറമേ മുപ്പതോളം ക്രിസ്ത്യന്‍ നേതാക്കളും പങ്കെടുത്തു. രാജ്യത്തെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വംശഹത്യയേക്കുറിച്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ച് യുണിറ്റാഡ് സ്പെഷ്യല്‍ ഉപദേശകനായ റിറ്റ്ഷര്‍ വിവരിച്ചു. മനുഷ്വത്വമില്ലായ്മയിലും, വിദ്വേഷത്തിലും വേരൂന്നിയ ക്രൂരമായ പ്രവര്‍ത്തികള്‍ വഴി മൊസൂള്‍, നിനവേ മേഖലകളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളേയും ആശ്രമങ്ങളേയും സെമിത്തേരികളേയും ലക്ഷ്യം വെച്ച തീവ്രവാദികള്‍ മേഖലയുടെ ക്രിസ്ത്യന്‍ സാംസ്കാരിക പാരമ്പര്യത്തേ തകര്‍ത്തുവെന്ന്‍ റിറ്റ്ഷര്‍ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികള്‍ ഈ മേഖലയിലെ തദ്ദേശീയരാണെന്നും അവര്‍ മേഖലയില്‍ അന്തസ്സോടും, സുരക്ഷയോടും കൂടെ തുടരുമെന്നും കുര്‍ദ്ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാരിന്റെ വിദേശകാര്യ വിഭാഗം തലവനായ സഫീന്‍ ദിയാസി പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരെ നടന്ന അടിച്ചമര്‍ത്തലിനെക്കുറിച്ചും, ശേഷിക്കുന്ന രണ്ട് ലക്ഷത്തോളം ക്രൈസ്തവര്‍ ഇപ്പോള്‍ കുര്‍ദ്ദിസ്ഥാനില്‍ അഭയം തേടിയതിനെക്കുറിച്ചുമാണ് റിപ്പോര്‍ട്ടെന്ന് കുര്‍ദ്ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ അഡ്വോക്കസി കോ-ഓര്‍ഡിനേറ്ററായ ഡിന്‍ഡര്‍ സെബാരി വിവരിച്ചു. തീവ്രവാദികളുടെ അധിനിവേശത്തെ തുടര്‍ന്നു 2003, 2006, 2009 എന്നീ വര്‍ഷങ്ങളില്‍ ഇറാഖി ക്രൈസ്തവര്‍ വിവിധ ഘട്ടങ്ങളിലായി പല സ്ഥലങ്ങളിലേക്കായി പലായനം ചെയ്യുകയായിരുന്നു. 2014-ലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരവോടെ ഈ പലായനം ശക്തമായി. നൂറുകണക്കിന് കുടുംബങ്ങളാണ് അഭയം തേടി കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ എത്തിയത്.
Image: /content_image/News/News-2023-09-04-13:57:10.jpg
Keywords: ഇറാഖ, ഇസ്ലാമി
Content: 21782
Category: 1
Sub Category:
Heading: മംഗോളിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങി
Content: വത്തിക്കാന്‍ സിറ്റി: നാലു ദിവസം നീണ്ട അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മംഗോളിയയില്‍ നിന്നു റോമിലേക്ക് മടങ്ങി. ഇന്നു രാവിലെ അപ്പസ്തോലിക കാര്യാലയത്തില്‍ രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തന്റെ സന്ദർശനത്തിലുടനീളം പരിശുദ്ധ പിതാവിനെ അനുഗമിച്ച ഉദ്യോഗസ്ഥർക്കും അപ്പസ്‌തോലിക് പ്രീഫെക്റ്റ് കർദ്ദിനാൾ ജോർജിയോ മാരെംഗോയ്ക്കും നന്ദി രേഖപ്പെടുത്തിയതിന് ശേഷമാണ് പാപ്പ സമാപന ദിനത്തിലെ പര്യടനം ആരംഭിച്ചത്. കർദ്ദിനാൾ ജോർജിയോക്കു പാപ്പ, സ്വര്‍ണ്ണ നിറമുള്ള കാസ സമ്മാനിച്ചു. ഭവനരഹിതർക്കും ഗാർഹിക പീഡനത്തിന് ഇരയായവർക്കും താൽക്കാലിക അഭയം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന "കരുണയുടെ ഭവനം" എന്ന ആലയം പാപ്പ ആശീർവദിച്ചു. ഇതിന് പിന്നാലെ പാപ്പ ചെങ്കിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയി. രാജ്യത്തിന്റെ ഔദ്യോഗിക യാത്രയയപ്പ് ഏറ്റുവാങ്ങിയ ശേഷം ഉച്ചയ്ക്ക് 12:03നാണ് (മംഗോളിയൻ സമയം) പാപ്പയും സംഘവും വത്തിക്കാനിലേക്ക് മടങ്ങിയത്. റഷ്യയുടെയും ചൈനയുടെയും അതിർത്തിയിലുള്ള ഏഷ്യന്‍ രാജ്യമായ മംഗോളിയ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പയുടെ മടക്കമെന്നത് ശ്രദ്ധേയമാണ്. വിമാനം പറന്നുയർന്നതിനുശേഷം ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും അഗാധമായ നന്ദിയര്‍പ്പിക്കുകയാണെന്ന ടെലഗ്രാം സന്ദേശം മംഗോളിയൻ പ്രസിഡന്റ് ഖുറേൽ സൂഖ് ഉഖ്‌നക്കു പാപ്പ അയച്ചിരിന്നു. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും സമൃദ്ധിക്കും വേണ്ടി തന്റെ തുടർച്ചയായ പ്രാർത്ഥനകൾ ഉറപ്പുനൽകുകയാണെന്നും ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ കുറിച്ചു. 11 മണിക്കൂർ യാത്രയ്ക്കു ശേഷം, മാർപാപ്പയും മാധ്യമപ്രവർത്തകരും ഉള്‍പ്പെടുന്ന വിമാനം, റോം സമയം വൈകുന്നേരം 5:20 ന് റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തിൽ എത്തിച്ചേരും.
Image: /content_image/News/News-2023-09-04-14:43:17.jpg
Keywords: പാപ്പ, മംഗോ
Content: 21783
Category: 1
Sub Category:
Heading: അർജന്റീനയിൽ ചാപ്പലിന് നേരെയുള്ള ആക്രമണത്തില്‍ പാപ പരിഹാര പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി ബിഷപ്പ്
Content: ബ്യൂണസ് അയേഴ്സ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിലെ ഗുവാലിഗുവേച്ചു രൂപതയിൽ സ്ഥിതി ചെയ്യുന്ന ചാപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പാപ പരിഹാര പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി ബിഷപ്പ്. ഇക്കഴിഞ്ഞ ബുധനാഴ്ച ഏതാനും വ്യക്തികൾ ചാപ്പലിൽ കടന്നു കയറി സാധനങ്ങൾ നശിപ്പിക്കുകയും, വിശുദ്ധ കുർബാനയ്ക്കു വേണ്ടി ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾക്ക് തീവയ്ക്കുകയുമായിരുന്നു. കൂടാതെ പരിശുദ്ധ ദൈവമാതാവിന്റെ രൂപവും നശിപ്പിച്ചിട്ടുണ്ട്. ലറോക്കു നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള ഔർ ലേഡി ഓഫ് ദ വാലി എന്ന പേരിലുള്ള ഇടവക ചാപ്പലാണ് അക്രമിക്കപ്പെട്ടത്. ഒരു വസ്തുപോലും മോഷണം പോയിട്ടില്ല. തയാറെടുപ്പോടെയാണ് അക്രമികൾ എത്തിയതെന്ന് ഇടവകയുടെ ചുമതലയുള്ള ഫാ. കാർലോസ് സ്റ്റാഡ്ലർ പറഞ്ഞു. കത്തിക്കാനുള്ള ദ്രാവകം അവരുടെ കയ്യിൽ ഉണ്ടായിരുന്നു. ഇത് വിശ്വാസത്തെ ലക്ഷ്യംവെച്ച് നടന്ന അക്രമമായാണ് അദ്ദേഹം കണക്കാക്കുന്നത്. അക്രമം നടത്തിയവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുവാനും ആഹ്വാനമുണ്ട്. 'ഔർ ലേഡി ഓഫ ദ വാലി' ചാപ്പൽ പ്രദേശത്തുള്ള വിശ്വാസികളുടെ ആശ്രയകേന്ദ്രവും, എല്ലാവർഷവും ആയിരങ്ങള്‍ തീർത്ഥാടനം നടത്തുന്ന ആരാധനാലയവുമാണ്. ചാപ്പൽ നശിപ്പിച്ച പ്രവർത്തി ക്രിമിനൽ കുറ്റമാണെന്ന് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഹെക്ടർ സോർദാൻ ഫേസ്ബുക്കില്‍ കുറിച്ചു. മോഷണമല്ല, മറിച്ച് വിശുദ്ധ സ്ഥലവും, അതിലെ വസ്തുക്കളും അശുദ്ധമാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തെ അപലപിച്ച ബിഷപ്പ് സോർദാൻ, ചാപ്പലുമായി ബന്ധപ്പെട്ടവരുടെയും, ഇടവക ജനത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായും പറഞ്ഞു. ചാപ്പൽ നശിപ്പിച്ചതിൽ പാപപരിഹാര കർമ്മങ്ങൾക്ക് ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2023-09-04-15:57:13.jpg
Keywords: അര്‍ജന്‍റീ
Content: 21784
Category: 18
Sub Category:
Heading: ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രസ്താവനകളും ഇടപെടലുകളും അംഗീകരിക്കാനാവാത്തത്: സീറോ മലബാര്‍ സഭ
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫൊറോനാ പള്ളിയിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് ആശയക്കുഴപ്പം ഉളവാക്കുന്ന രീതിയില്‍ നടത്തിയ പ്രസംഗത്തിനു മറുപടിയുമായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍. വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ പ്രസംഗത്തിന് അക്കമിട്ടുള്ള വിശദീകരണ മറുപടിയാണ് മീഡിയ കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. സീറോമലബാർസഭ ആദരവോടെ നോക്കിക്കണ്ടിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫില്‍ നിന്ന് നിരന്തരമായി ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകളും ഇടപെടലുകളും ഏറെ ദുഃഖകരവും അംഗീകരിക്കാനാവാത്തതുമാണെന്ന്‍ സീറോമലബാർസഭ മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു. അത്യന്തം അപലപനീയമായ വാക്കുകൾ ഉപയോഗിച്ചു സഭയുടെ തലവനെ നിരന്തരം ആക്ഷേപിച്ചപ്പോൾ, സഭാതലവന്റെയും പൗരസ്ത്യ തിരുസംഘാധ്യക്ഷന്റെയും കോലം കത്തിച്ചപ്പോൾ, സിനഡുപിതാക്കന്മാരെ അവഹേളിച്ചപ്പോൾ, സിനഡിനെ അനുസരിക്കില്ലായെന്നു ദൈവാലയങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ടുപോലും പ്രതിജ്ഞയെടുപ്പിച്ചപ്പോൾ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രൂരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഘങ്ങളായിച്ചെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അതിരൂപതയുടെ ആസ്ഥാനം ആസൂത്രിത സമരവേദിയാക്കിയപ്പോൾ, പൊന്തിഫിക്കൽ ഡെലഗേറ്റിനെ തടയുകയും അധിക്ഷേപകരമായി മുദ്രാവാക്യം മുഴക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തപ്പോഴുമെല്ലാം ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വീകരിച്ച നിശബ്ദ നിലപാടിനെയും പ്രസ്താവനയില്‍ ചോദ്യം ചെയ്യുന്നുണ്ട്. #{blue->none->b->മീഡിയ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്ന്; ‍}# 1. പരിശുദ്ധ മാർപാപ്പ വിളിച്ചുകൂട്ടുന്ന സാർവത്രിക സഭയിലെ മെത്രാൻ സിനഡും സീറോമലബാർസഭയുൾപ്പെടുന്ന പൗരസ്ത്യസഭകളിലെ ഭരണസംവിധാനമായ മെത്രാൻ സിനഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് സിനഡു സമ്മേളനങ്ങളെക്കുറിച്ചും ഏകീകൃത വിശുദ്ധകുർബാനയർപ്പണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചതെന്ന് വ്യക്തമാണ്. ആഗോളസഭാ സിനഡിൽ പരിശുദ്ധ പിതാവ് തീരുമാനിക്കുന്ന പ്രകാരം മെത്രാന്മാരുടെയും വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 2. പൗരസ്ത്യസഭകളിലെ പ്രത്യേക ഭരണസംവിധാനമായ സഭാസിനഡിൽ മെത്രാന്മാർ മാത്രമാണ് അംഗങ്ങൾ (c. 102 § 1). ഇത് പരിശുദ്ധ പിതാവ് അംഗീകരിച്ചു നൽകിയ സഭാനിയമമനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ്. 3. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമം c. 102 § 3 പ്രത്യേക സന്ദർഭങ്ങളിൽ ക്ഷണിതാക്കളായി വിശ്വാസികളുടെ പ്രതിനിധികൾക്ക് സിനഡിൽ പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്. സീറോമലബാർസഭയുടെ മെത്രാൻ സിനഡിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരെയും സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരെയും പ്രത്യേക ക്ഷണിതാക്കളായി വിളിക്കുകയും അവരെ ശ്രവിക്കുകയും ചെയ്യാറുണ്ട്. 4. 1996ൽ റോമിൽ നടന്നത് സീറോമലബാർ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനമായിരുന്നു. അതിൽ ക്ഷണിതാക്കളിലൊരാളായി മാത്രമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ പങ്കെടുത്തത്. അന്ന് റോമിൽ നടന്ന സിനഡു സമ്മേളനം മാത്രമാണ് യഥാർത്ഥ സിനഡെന്നു പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്. 5. ആരാധനാക്രമവിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പൗരസ്ത്യസഭാ ഭരണസംവിധാനത്തിൽ മെത്രാൻ സിനഡിൽ മാത്രം നിക്ഷിപ്തമാണ് (c. 110 § 1 & c. 150 § 2). 6. പൗരസ്ത്യസഭാ ഭരണസംവിധാനത്തിൽ മെത്രാന്മാരും, വൈദിക-സമർപ്പിത-അല്മായ പ്രതിനിധികളും ഉൾപ്പെടുന്ന സമ്മേളനമാണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലി. സഭാ ജീവിതത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയാണത്. ഇത്തരം നാല് മഹായോഗങ്ങൾ ഇതിനോടകം സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലി 2024 ഓഗസ്റ്റ് 23 മുതൽ 25 വരെ പാലാ രൂപതയുടെ പാസ്റ്ററൽ സെന്ററിൽ വെച്ചു സംഘടിപ്പിക്കപ്പെടും. വസ്തുതകൾ ഇവയായിരിക്കേ അടിസ്ഥാനരഹിതവും സഭയുടെ നൈയാമികമായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന രീതിയിലുമുള്ള പ്രസ്താവനയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതെന്ന് പറയാതെ വയ്യ. ഏകീകൃത വിശുദ്ധകുർബ്ബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ ഒരു സമവായം ഉണ്ടാകണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ ആവർത്തിച്ചുപറയുന്നുണ്ടല്ലോ. ദശാബ്ദങ്ങളായി സഭയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനു 1999ൽ അഭിവന്ദ്യ കർദിനാൾ വർക്കി വിതയത്തിൽ പിതാവിന്റെ നേതൃത്വത്തിൽ സിനഡുപിതാക്കന്മാർ തീരുമാനത്തിലെത്തിയതാണ്. എന്നാൽ 6 രൂപതകൾക്ക് ആ തീരുമാനം സ്വീകരിക്കാൻ അന്ന് സാധിച്ചില്ല. പിന്നീട് നടത്തിയ പരിശീലനങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ഓഗസ്റ്റ് മാസത്തിൽ സഭ മുഴുവനിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ സിനഡ് തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ നമ്മുടെ സഭയിലെ 34 രൂപതകളിലും ഏകീകൃത വിശുദ്ധകുർബാനയർപ്പണരീതി നടപ്പിലായി. ആവശ്യത്തിന് ചർച്ചകൾ നടന്നിട്ടില്ല എന്നുള്ള ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന്റെ ആരോപണം വസ്തുതാവിരുദ്ധവും പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതിയെക്കുറിച്ച് സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി (CLC) വിശദമായി ചർച്ചകൾ നടത്തിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ നവീകരിച്ച തക്സ പുനർവിചിന്തനത്തിനുവണ്ടിയും അഭിപ്രായസമന്വയത്തിനുവേണ്ടിയും എല്ലാ രൂപതകളിലേക്കും അയച്ചുകൊടുത്തതും രൂപതാ സമിതികൾ ചർച്ച ചെയ്ത് നൽകിയ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. 2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിൽ സിനഡു തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഭയുടെ ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂർണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളിൽനിന്ന് ഒരു ചുവടു പിന്നോട്ട് വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതൽ മഹത്തരമായ സ്നേഹത്തിനും സാക്ഷ്യത്തിനുംവേണ്ടി ഇതിൽ ഉൾപ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകൾ ത്യാഗംചെയ്യാനും നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശുദ്ധ കുർബാന നടപ്പിലാക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ല എന്നത് ഖേദകരമാണ്... വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടു വയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു.” പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിൽ തിരസ്കരിച്ചവരോടൊപ്പമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ എന്ന് കരുതേണ്ടിവരും. അനേക വർഷങ്ങൾ നീതിപീഠത്തിന്റെ കാവൽക്കാരനായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കുര്യൻ ജോസഫ് സാർ സീറോമലബാർസിനഡിനെക്കുറിച്ചും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും പക്ഷപാതപരമായാണ് സംസാരിച്ചത്. അത്യന്തം അപലപനീയമായ വാക്കുകൾ ഉപയോഗിച്ചു സഭയുടെ തലവനെ നിരന്തരം ആക്ഷേപിച്ചപ്പോൾ, സഭാതലവന്റെയും പൗരസ്ത്യ തിരുസംഘാധ്യക്ഷന്റെയും കോലം കത്തിച്ചപ്പോൾ, സിനഡുപിതാക്കന്മാരെ അവഹേളിച്ചപ്പോൾ, സിനഡിനെ അനുസരിക്കില്ലായെന്നു ദൈവാലയങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ടുപോലും പ്രതിജ്ഞയെടുപ്പിച്ചപ്പോൾ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രൂരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഘങ്ങളായിച്ചെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അതിരൂപതയുടെ ആസ്ഥാനം ആസൂത്രിത സമരവേദിയാക്കിയപ്പോൾ, പൊന്തിഫിക്കൽ ഡെലഗേറ്റിനെ തടയുകയും അധിക്ഷേപകരമായി മുദ്രാവാക്യം മുഴക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തപ്പോഴുമെല്ലാം അതിരൂപതാംഗമായ അദ്ദേഹത്തിന്റെ നിശബ്ദത മനഃപ്പൂർവമായിരുന്നു എന്ന് സംശയിക്കേണ്ടതായിവരുന്നു. സീറോമലബാർസഭ ആദരവോടെ നോക്കിക്കണ്ടിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് സാറിൽനിന്ന് നിരന്തരമായി ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകളും ഇടപെടലുകളും ഏറെ ദുഃഖകരവും അംഗീകരിക്കാനാവാത്തതുമാണ്.
Image: /content_image/India/India-2023-09-05-10:12:47.jpg
Keywords: സീറോ മലബാ
Content: 21785
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9ന് ബർമിങ്ഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ; സെഹിയോനില്‍ നിന്ന്‍ ഫാ.സാജു ഇലഞ്ഞിയിലും
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഈ മാസം 9 ന് ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും .ഗ്രേറ്റ്റ ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ശുശ്രൂഷകളിൽ മൂഖ്യ കാർമ്മികനാവും. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ റവ.ഫാ.സാജു ഇലഞ്ഞിയിൽ, ഫാ ഷൈജു നടുവത്താനിയിലിനൊപ്പം നയിക്കും. യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക മരിയ ഹീത്ത് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം, ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് , ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല , വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; ‍}# *ഷാജി ജോർജ് 07878 149670 * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬. ** #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ‍}# >> ജോസ് കുര്യാക്കോസ് 07414 747573 >> ബിജുമോൻ മാത്യു 07515 368239. > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-09-05-11:46:40.jpg
Keywords: അഭിഷേകാ
Content: 21786
Category: 1
Sub Category:
Heading: 'കുരുക്കഴിക്കുന്ന മാതാവി'നെ ആസ്പദമാക്കി സിനിമ; ചിത്രീകരണത്തിന് മെക്സിക്കോയിൽ തുടക്കം
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിൽ കുരുക്കഴിക്കുന്ന മാതാവിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫ്രാൻസിസ്കോ ജാവിയർ പെരസാണ് ചിത്രത്തിന്റെ സംവിധായകൻ. 'മരിയ ഡെസത്താരോ ഡി നുഡോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഹോളിവുഡ് കാത്തലിക്ക് ഫിലിംസും, ആവേ മരിയ ഫിലിംസും ചേര്‍ന്ന് നിർമ്മിക്കുന്ന സിനിമയുടെ അണിയറക്ക് പിന്നിലും, മുന്നിലും പിന്തുണയുമായി നിരവധി വൈദികരും രംഗത്തുണ്ട്. ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പ്രാധാന്യം നല്‍കുന്ന മരിയന്‍ വണക്കം കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തിയാണെന്ന് 'എസിഐ പ്രൻസാ' എന്ന മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ ആവേ മരിയ ഫിലിംസിന്റെ സ്ഥാപകൻ ഗാബി ജക്കോബാ പറഞ്ഞു. ജർമ്മനിയിൽ പതിനേഴാം നൂറ്റാണ്ടിൽ രണ്ട് ദമ്പതിമാരുടെ വിവാഹ പ്രശ്നവുമായി ബന്ധപ്പെട്ട് എപ്രകാരമാണ് ഈ മരിയ ഭക്തി ആരംഭിച്ചുവെന്ന് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് ഗാബി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിനുവേണ്ടി നിരവധി കൂട്ടായ്മകളും, സമൂഹങ്ങളും അടക്കം പ്രാർത്ഥിക്കുന്നതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. പരിശുദ്ധ കന്യകാമറിയത്തോടൊപ്പം കൈപിടിച്ച് കുടുംബങ്ങളെയും വിവാഹങ്ങളെയും രക്ഷിക്കുക എന്നതാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജക്കോബാ പറയുന്നു. ചിത്രത്തിൻറെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. #{blue->none->b->കുരുക്കഴിക്കുന്ന മാതാവിന്റെ പിന്നിലുള്ള ചരിത്രം | ഫാ. ജെയ്‌സൺ കുന്നേൽ എംസിബിഎസ് ‍}# ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augsburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നിടു മെത്രാനായപ്പോൾ ലാറ്റിൻ അമേരിക്കയിൽ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. വോൾഫ്ഗാങ്ങ് ലാംഗെൻമാന്റൽ (1568-1637) എന്ന ഒരു ജർമ്മൻകാരൻ്റെ ജീവിതകഥയുമായി കൂട്ടുപിടഞ്ഞു കിടക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ. വോൾഫ്ഗാങ്ങും ഭാര്യ സോഫിയും മാതൃകപരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരായിരുന്നു. 1612 ആയപ്പോഴേക്കും ആ ദാമ്പത്യ ബന്ധത്തിൽ ചില വിള്ളലുകൾ വീഴാൻ തുടങ്ങി. ഒരു വേള വിവാഹമോചനത്തിന്റെ വക്കുവരെ എത്തി. ദാമ്പത്യം സംരക്ഷിക്കാനായി വോൾഫ്ഗാങ്ങ് ഔഗ്സ്ബുർഗിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള ഇംഗോൾസ്റ്റാഡ് സർവ്വകലാശാലയിലെ അധ്യാപകനായിരുന്ന ഈശോസഭാ വൈദീകൻ ഫാ. ജേക്കബ് റേമിനെ സന്ദർശിക്കാൻ തീരുമാനിച്ചു. തീക്ഷ്ണമതിയായ വോൾഫ്ഗാങ്ങ് 28 ദിവസത്തിനിടയിൽ നാല് തവണ ഫാ. റേമിനെ സന്ദർശിക്കുകയും വിശുദ്ധനായ ആ വൈദീകനിൽ നിന്നു ഉപദേശം സ്വീകരിക്കുകയും ചെയ്തു. മാതൃഭക്തനായിരുന്ന റേമച്ചൻ ജ്ഞാനത്തിലും അസാധാരണമായ ബുദ്ധി വൈഭവത്തിലും പ്രശസ്തനായിരുന്നു. ഒരിക്കൽ പരിശുദ്ധ മറിയത്തിൻ്റെ പ്രത്യക്ഷീകരണം റേമച്ചൻ അനുഭവിച്ചതായി പറയപ്പെടുന്നു. ഈ ദർശനത്തിൽ “അമ്മ മൂന്നു പ്രാവശ്യം സ്‌തുത്യര്‍ഹവതി” Mother Thrice Admirable” എന്ന വാചകം പ്രത്യക്ഷപ്പെട്ടു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ തവണ കാണുമ്പോഴും വോൾഫ്ഗാംങ്ങു ഫാ. റേമും കന്യാമറിയത്തിൻ്റെ മുമ്പിൽപ്പോയി പ്രാർത്ഥിക്കുക പതിവായിരുന്നു. അവരുടെ കൂടിക്കാഴ്ചയുടെ അവസാന ദിനം കൃത്യമായി പറഞ്ഞാൽ 1615 സെപ്റ്റംബർ 28-ന് റേമച്ചൻ ആശ്രമ ചാപ്പലിൽ മഞ്ഞു മാതാവിൻ്റെ ചിത്രത്തിനു മുമ്പിൽ പ്രാർത്ഥിക്കുകയായിരുന്നു. രണ്ടുപേരും പരസ്പരം കണ്ടപ്പോൾ വോൾഫ്ഗാങ്ങ് തന്റെ വിവാഹ റിബൺ റേമച്ചനു നൽകി. പ്രാർത്ഥനയോടെ ആ വന്ദ്യ വൈദീകൻ വിവാഹ റിബൺ മാതൃസന്നിധിയിലേക്കു ഉയർത്തി, അത്ഭുതമെന്നു പറയട്ടെ റിബണിന്റെ കെട്ടുകൾ ഓരോന്നായി സ്വയം അഴിഞ്ഞു, അതിൻ്റെ നിറം വെളുത്തതായി. ഈ സംഭവത്തിനു ശേഷം വോൾഫ്ഗാങ്ങും സോഫിയയും തങ്ങളുടെ വിവാഹമോചനം തീരുമാനം ഉപേക്ഷിക്കുകയും വിശ്വസ്ത ദമ്പതികളായി തുടരുമെന്നു മാതൃസന്നിധിയിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വർഷങ്ങൾ കടന്നു പോയി വോൾഫ്ഗാങ്ങിൻ്റെ കൊച്ചുമകൻ ഹിരോണിമസ് അംബ്രോസിയസ് ലാംഗെൻമാന്റൽ (1666-1709 ) വൈദീകനും കാനൻ നിയമ പണ്ഡിതനുമായി. 1700 ൻ്റെ ആദ്യ വർഷങ്ങളിൽ ഔഗ്സ്ബർഗിലെ ആം പെർലാഹിലുള്ള വിശുദ്ധ പത്രോസിൻ്റെ പള്ളിക്ക് ഒരു ബലിപീഠം ദാനം ചെയ്യാൻ ഹിരോണിമസച്ചൻ്റെ കുടുംബം തീരുമാനിച്ചു. അത്തരം സംഭാവനകൾ അക്കാലത്ത് ഒരു സാധാരണ പാരമ്പര്യമായിരുന്നു. ബലിപീഠം “സത് ഉപദേശത്തിൻ്റെ മാതാവിനു” സമർപ്പിക്കകപ്പെട്ടതായിരുന്നു. ബലിപീഠത്തിൽ ചിത്രരചന നടത്താൻ നിയോഗിച്ചത് ജോഹാൻ മെൽച്ചിയർ ജോർജ്ജ് ഷ്മിറ്റഡനർ (Johann Melchior Georg Schmittdner എന്ന ചിത്രകാരനെയാണ്. വോൾഫ്ഗാങ്ങ്, സോഫി, ഫാ. റേമം എന്നിവരുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ജോഹാൻ പെയിന്റിംഗ് നടത്തിയത്. അതിനാലാണു, വിവാഹജീവിതത്തിന്റെ റിബണിന്റെ കെട്ടുകൾ അഴിക്കുന്ന കന്യാമറിയത്തെ കോ ജോഹാൻ ചിത്രീകരിച്ചിരിക്കുന്നത്. അമലോത്ഭവയായ കന്യകാമറിയം സർപ്പത്തെ തൻ്റെ പാദങ്ങൾക്കടിയിൽ ചതച്ചുകൊല്ലുന്നു. പാപത്തിൻ്റെ കണിക പോലും ഏൽക്കാത്ത മറിയമാണ് സാത്താനെതിരായുള്ള പോരാട്ടത്തിലെ ശാശ്വത എതിരാളി. ചിത്രത്തിലെ പ്രാവ് മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ് എന്നതിൻ്റെ സൂചനയാണ്. അമ്മയെ സഹായിക്കാൻ ദൂതന്മാരുണ്ട്, ഒരാൾ നമ്മുടെ ജീവിതത്തിന്റെ കെട്ടുകൾ അടങ്ങിയ റിബൺ മറിയത്തിനു സമർപ്പിക്കുമ്പോൾ, മറ്റൊരു മാലാഖ കെട്ടുകളഴിച്ച റിബൺ മറിയത്തിൽ നിന്നു സ്വീകരിക്കുന്നു. ചിത്രത്തിനടിയിലായി ആകുലനായ വോൾഫ്ഗാങ്ങിനെ മുഖ്യദൂതനായ റാഫേൽ സന്യാസാശ്രമത്തിലേക്കു നയിക്കുന്നതിനെ ചിത്രീകരിച്ചിരിക്കുന്നു. കാലക്രമേണ, ലാംഗെൻമാന്റൽ കുടുംബത്തിന്റെ കഥ ആളുകൾ മറന്നു തുടങ്ങിയെങ്കിലും ഔഗ്സ്ബർഗിലെ ആം പെർലാഹിലുള്ള വി. പത്രോസിൻ്റെ ദൈവാലയത്തിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. . കുറച്ച് വർഷങ്ങൾ അതേ നഗരത്തിലെ കർമ്മലീത്താ മഠത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ സ്ഥാനം യുദ്ധങ്ങളും വിപ്ലവങ്ങളും അതിജീവിച്ച ഈ മാതൃചിത്രം ഇന്നും അനേകരുടെ അഭയമാണ്. ദാമ്പത്യ ജീവിതത്തിൻ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പ്രത്യേക മധ്യസ്ഥയാണ് കുരുക്കഴിക്കുന്ന മാതാവ്.
Image: /content_image/News/News-2023-09-05-12:04:36.jpg
Keywords: കുരുക്ക, സിനിമ
Content: 21787
Category: 1
Sub Category:
Heading: ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി മാറ്റരുത്, നന്മ ചെയ്യാൻ ധനികനാകേണ്ട ആവശ്യമില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സാമ്പത്തിക പ്രതിഫലനത്തെ കുറിച്ചോ വ്യക്തിപരമായ നേട്ടത്തെ കുറിച്ചോ ചിന്ത കൊണ്ടല്ല മറിച്ച് അവരുടെ അയൽക്കാരോടുള്ള ശുദ്ധമായ സ്നേഹം കൊണ്ടാണ് സന്നദ്ധപ്രവർത്തകർ അവരുടെ സേവനം തുടരേണ്ടതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളെ വാണിജ്യമാക്കി മാറ്റരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മംഗോളിയയില്‍ ഭവനരഹിതർക്കും ഗാർഹിക പീഡനത്തിന് ഇരയായവർക്കും അഭയം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന "കാരുണ്യത്തിന്റെ ഭവനം" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. സേവനത്തിൽ തങ്ങളുടെ സമയവും പ്രയത്നവും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വയം ത്യജിക്കുന്നവർ, ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നും പകരം വലിയ നിധിയായി തീരുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സമ്പന്നർക്ക് മാത്രമേ സന്നദ്ധ പ്രവർത്തനത്തിന് ഏർപ്പെടാൻ കഴിയുവെന്നത് മിഥ്യാധാരണയാണ്. നന്മ ചെയ്യാൻ ധനികനാകേണ്ട ആവശ്യമില്ല. മറിച്ച് മിക്കവാറും എല്ലായിപ്പോഴും എളിമയുള്ള ആളുകളാണ് മറ്റുള്ളവരെ പരിപാലിക്കുന്നതിനായി തങ്ങളുടെ സമയവും കഴിവുകളും ഔദാര്യവും ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നത്. സാമൂഹിക ഉന്നമന പ്രവർത്തനങ്ങളോടുള്ള വലിയ പ്രതിബദ്ധതയുടെ പേരിൽ ലോകമെമ്പാടും കത്തോലിക്ക സഭ മറ്റുള്ളവരെ പരിപാലിക്കുന്നത് മതപരിവർത്തനത്തിനായിട്ടാണ് എന്ന മിഥ്യാധാരണ നീക്കം ചെയ്യേണ്ടതുണ്ട്. ദരിദ്രരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ക്രൈസ്തവർ കഴിയുന്നതെല്ലാം ചെയ്യുന്നു. കാരണം ദരിദ്രനായ ഒരു വ്യക്തിയിൽ അവർ ദൈവപുത്രനായ യേശുവിനെ കാണുകയും അംഗീകരിക്കുകയും അവനിൽ ദൈവത്തിന്റെ പുത്രനോ പുത്രിയോ ആകാൻ വിളിക്കപ്പെട്ട ഓരോ വ്യക്തിയുടെയും അന്തസ്സ് തിരിച്ചറിയുകയുമാണെന്നും പാപ്പ പറഞ്ഞു. ആരംഭം മുതൽ സഭ ഈ ക്രിസ്തുമൊഴികളെ ഗൗരവമായി സ്വീകരിക്കുകയും ഉപവി പ്രവർത്തനങ്ങളെ സഭാ സ്വത്വത്തിന്റെ അടിസ്ഥാന ഘടകമായി സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രകടമാക്കുകയും ചെയ്തു. കൂട്ടായ്മ, ആരാധനാക്രമം, സേവനം, സാക്ഷ്യം എന്നീ നാല് തൂണുകളിൽ ഉറച്ചു നിൽക്കുന്ന ഒരു സഭ പണിതുയർത്തപ്പെട്ടിരിക്കുകയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2023-09-05-14:07:38.jpg
Keywords: പാപ്പ
Content: 21788
Category: 1
Sub Category:
Heading: കളക്ടര്‍ക്ക് നിവേദനവുമായി കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകൾ
Content: ബലിഗുഡ: 2016-ല്‍ സുപ്രീം കോടതി ഉത്തരവിൽ നിർദ്ദേശിച്ച നഷ്ടപരിഹാരത്തുക നൽകണമെന്നതു ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഒഡീഷയിലെ കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകൾ. ഈ വർഷം ഓഗസ്റ്റ് 31നു പതിനഞ്ചാം കന്ധമാൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി രണ്ടായിരത്തോളം ആളുകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തിൽ ഒപ്പുവെച്ചത്. നൂറോളം ആളുകൾ മരിക്കുകയും, അന്‍പത്തിആറായിരത്തോളം ആളുകൾ ഭവനരഹിതരാവുകയും ചെയ്ത കലാപത്തിന്റെ ദയനീയ അവസ്ഥ അവർ നിവേദനത്തിൽ സ്മരിച്ചു. കന്ധമാലിലെ ബലിഗുഡ എന്ന സ്ഥലത്താണ് തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഓഫ് കന്ധമാൽ ജസ്റ്റിസ്, പീസ് ആൻഡ് ഫ്രറ്റേർണിറ്റി ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികൾ ഒത്തുചേര്‍ന്നത്. പിന്നാലെ, സംയുക്തമായി തയാറാക്കിയ നിവേദനം കളക്ടർക്ക് കൈമാറി. അന്വേഷണം അവസാനിപ്പിച്ച 315 കേസുകളിൽ ഇരകൾക്ക് നീതി ലഭിക്കാനായി അന്വേഷണം പുനഃരാരംഭിക്കണമെന്ന് ബലിഗുഡ സബ് ഡിവിഷൻ കളക്ടർ മധുമിതക്ക് നൽകിയ നിവേദനത്തിൽ ക്രൈസ്തവ സമൂഹം ആവശ്യപ്പെട്ടു. ക്രൈസ്തവ വിരുദ്ധ അക്രമത്തിന്റെ ഭാഗമായ സർക്കാർ അധികൃതർക്കെതിരെയും നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ മറ്റുള്ള സ്ഥലങ്ങളിലേക്കുള്ള ഒഴുക്ക് തടയുന്നതിന് വേണ്ടി ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ട ക്രൈസ്തവർക്ക് പ്രത്യേക പദ്ധതികൾക്ക് രൂപം നൽകണമെന്നും, തൊഴിൽ അധിഷ്ഠിത പരിശീലനം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. നിവേദനം സ്വീകരിച്ച കളക്ടർ പ്രസിഡന്റിനും, പ്രധാനമന്ത്രിക്കും, സംസ്ഥാനത്തെ ഗവർണർക്കും, മുഖ്യമന്ത്രിക്കും നിവേദനം കൈമാറുമെന്ന് ഉറപ്പു നൽകി. 2008 ആഗസ്റ്റ് 25-നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നൂറിലേറെ ക്രൈസ്തവരെ നിഷ്കരുണം കൊലചെയ്യുകയും, മുന്നൂറിലധികം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും, പതിനായിരകണക്കിന് ക്രിസ്ത്യന്‍ ഭവനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുത്വവാദികള്‍ നരനായാട്ട് നടത്തിയ കന്ധമാല്‍ ഇന്നും ക്രൈസ്തവരുടെ ഉള്ളിലെ തീരാവേദനയാണ്.
Image: /content_image/News/News-2023-09-05-16:54:47.jpg
Keywords: കന്ധമാ
Content: 21789
Category: 18
Sub Category:
Heading: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കുട: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് 2021 നവംബറില്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കോശി അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. രണ്ടുവര്‍ഷത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ആറുലക്ഷത്തോളം നിവേദനങ്ങള്‍ കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ചു. ക്രൈസ്തവരുടെ 500 ആവശ്യങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് കമ്മീഷന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞ മേയില്‍ കൈമാറിയിട്ടും പൊതുജനങ്ങള്‍ക്കായി നല്‍കുകയോ തുടര്‍പഠനങ്ങളോ നടപടികളോ നടപ്പാക്കിയില്ലെന്നു സമിതി ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ അന്യായമായി കൈവശപ്പെടുത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മലയോര കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട രൂപതാ ന്യൂനപക്ഷ സമിതി ചെയര്‍മാന്‍ രൂപതാ വികാരി ജനറാല്‍ മോണ്‍. വില്‍സന്‍ ഈരത്തറ, ഡയറക്ടര്‍ ഫാ. നൗജിന്‍ വിതയത്തില്‍, അസി. ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍, പ്രസിഡന്റ് ഇ.ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2023-09-05-18:40:51.jpg
Keywords: കണ്ണൂക്കാ