Contents
Displaying 21411-21420 of 24998 results.
Content:
21820
Category: 1
Sub Category:
Heading: മോൺ. ജോർജ് പനന്തുണ്ടില്‍ വത്തിക്കാനില്‍ അഭിഷിക്തനായി
Content: വത്തിക്കാൻ സിറ്റി: ഖസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്ക സഭാ വൈദികൻ മോൺ. ജോർജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്നു. ഇന്നലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്റെ മുഖ്യകാർമികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കൊളംബിയൻ കർദ്ദിനാൾ റൂബൻ സലാസർ ഗോമസും സഹകാർമികരായിരുന്നു. ചടങ്ങുകളിൽ ബിഷപ്പുമാരായ ജ്യോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ യൗസേബിയോസ്, ഫിലിപ്പോസ് മാർ സ്തെഫാനോസ്, ഏബ്രഹാം മാർ ജൂലിയോസ് എന്നിവർ പങ്കെടുത്തു. മോൺ. ജോർജിനോപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോൺ. മൗറീസിയോ റൂവേഡയും മെത്രാഭിഷേകം സ്വീകരിച്ചു. ലത്തീൻ ക്രമത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേ കർദിനാൾ പരോളിനും സഹകാർമികരായ കർദ്ദിനാൾ ക്ലീമിസ് ബാവായും, കർദ്ദിനാൾ റൂബിൻ സലാസറും നിയുക്ത ആർച്ച് ബിഷപ്പുമാരുടെ ശിരസിൽ കൈകൾ വച്ചു. തുടർന്ന് പോൾ ആറാമൻ ഹാളിൽ നിയുക്ത ആർച്ച്ബിഷപ്പുമാർക്ക് സ്വീകരണം നൽകി. ഇന്ന് രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മോൺ. ജോർജ് ഇപ്പോൾ പ്രവർത്തിക്കുന്ന സൈപ്രസിലെ വത്തിക്കാൻ അംബാസഡർ അദ്ദേഹത്തിന് ഔദ്യോഗികമായ വിരുന്ന് ഒരുക്കിയിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി മലങ്കര സഭ വൈദികന്‍ ഉയര്‍ത്തപ്പെടുന്നത് ഇതാദ്യമായാണെന്നും ഏവരും സഭാമക്കളോടൊപ്പം സന്തോഷിക്കുകയാണെന്നും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
Image: /content_image/News/News-2023-09-10-07:31:16.jpg
Keywords: വത്തിക്കാ, മലങ്കര

21821
Category: 1
Sub Category:
Heading: മൊറോക്കോ ഭൂകമ്പ ദുരന്തം: അനുശോചനവും പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മൊറോക്കോയെ പിടിച്ചുലച്ച ഭൂചലനത്തിൽ അനുശോചനവും പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ദുരന്തത്തില്‍ തന്റെ പ്രാര്‍ത്ഥനയും പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വഴി അയച്ച ടെലഗ്രാം സന്ദേശത്തില്‍ കുറിച്ചു. ഇരകളായവരുടെ ആത്മശാന്തിയ്ക്കായി പാപ്പ പ്രാര്‍ത്ഥിക്കുകയാണെന്നും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്ക് സമാശ്വാസവും മൊറോക്കോയ്ക്ക് കരുത്തും ലഭിക്കുന്നതിനായും പ്രാർത്ഥന തുടരുകയാണെന്നും പാപ്പ പറഞ്ഞു. അതേസമയം സെപ്റ്റംബർ 8 വെള്ളിയാഴ്ച രാത്രി മൊറോക്കോയിലെ മറക്കേഷ് പ്രദേശം പ്രഭവ കേന്ദ്രമായുണ്ടായ ഭൂകമ്പ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. പരിക്കേറ്റവരുടെ എണ്ണം 1200 ആയി. റിക്ടെർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ അതിശക്തമായ ഭൂമികുലുക്കമാണുണ്ടായത്. പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ സംഭരിച്ചിട്ടുള്ള ബാഗുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണിത്. ആരോഗ്യവിദഗ്ധരും ആശുപത്രികളിലെ വിവിധ വകുപ്പുകളും ശ്രമകരമായ ദൗത്യമാണ് തുടരുന്നത്.
Image: /content_image/News/News-2023-09-10-08:08:09.jpg
Keywords: പാപ്പ

21822
Category: 1
Sub Category:
Heading: 'പ്രവാചകശബ്ദം' ചീഫ് എഡിറ്റര്‍ ഡീക്കന്‍ അനിലിന്റെ പിതാവ് പികെ ലൂക്കോസ് നിര്യാതനായി
Content: ''തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്'' (സങ്കീര്‍ത്തനങ്ങള്‍ 116:15). അയർക്കുന്നം (കോട്ടയം): പ്രവാചകശബ്ദം ഓണ്‍ലൈന്‍ മീഡിയായുടെ ചീഫ് എഡിറ്ററും ലിവര്‍പ്പൂള്‍ അതിരൂപതയിലെ പെര്‍മനന്‍റ് ഡീക്കനുമായ ഡീക്കന്‍ അനില്‍ ലൂക്കോസിന്റെ പിതാവ്, പികെ ലൂക്കോസ് ഒഴുകയില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 78 വയസ്സായിരിന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നു ഏറെനാളായി കിടപ്പിലായിരിന്നു. മൃതസംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 14 വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് 03:30നു ഭവനത്തില്‍ ആരംഭിച്ച് പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ ദേവാലയ സെമിത്തേരിയില്‍. #{blue->none->b->വന്ദ്യ പിതാവിന്റെ വിയോഗത്തില്‍ പ്രവാചകശബ്ദം ടീമിന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്‍ത്ഥനയും. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. }# ഭാര്യ: പെണ്ണമ്മ ലൂക്കോസ്. മക്കള്‍: അനിത, ഡീക്കന്‍ അനില്‍, അനീഷ്, രാജു. മരുമക്കള്‍: ജോമോൻ, സോണി അനിൽ, സീമ അനീഷ്, ആഷ്ലി രാജു. പേരക്കുട്ടികള്‍: ജോയല്‍ ജോമോന്‍, അലീന ജോമോൻ, ആൽഫി അനില്‍, റിയോണ അനില്‍, റിയോൺ അനില്‍, ഹെലേന അനില്‍, ആസ്ലി, ആന്‍സലി, ഇമ്മാനുവേല്‍, ആഞ്ചലീന.
Image: /content_image/News/News-2023-09-10-21:33:04.jpg
Keywords: പ്രവാചക

21823
Category: 1
Sub Category:
Heading: ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമല്ല, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് മോദി മനസിലാക്കണം: മാര്‍ ജോസഫ് പാംപ്ലാനി
Content: കാസർഗോഡ്: രാജ്യത്തെ മതേതരമൂല്യങ്ങളുടെ നന്മയിലേക്ക് ചില ഛിദ്രശക്തികൾ തീ കോരിയിടാൻ ശ്രമിക്കുകയാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മണിപ്പുരിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കാസർഗോഡ് ഡിസിസി ഓഫീസ് പരിസരത്ത് നടത്തിയ 24 മണിക്കൂർ ഉപവാസത്തിന്റെയും ബഹുസ്വരതാ സംഗമത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെയും ആശ്ലേഷിക്കുന്നത് കാണുമ്പോൾ ഭാരതീയരെന്ന നിലയിൽ നമുക്കെല്ലാം അഭിമാനമാണ്. എന്നാൽ, മണിപ്പൂർ കലാപത്തിൽ മാനഭംഗത്തിനിരയായ സ്ത്രീകളെ ചേർത്തുപിടിച്ചിരുന്നെങ്കിൽ മുറിവേറ്റ മനസുകൾക്ക് അത് എത്രയോ ആശ്വാസമാകുമായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമല്ല, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണു താനെന്ന് അദ്ദേഹം മനസിലാക്കണം ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹത്തിന്റെ ഹൃദയവിശാല തയും സഹിഷ്ണുതയുമാണ് ന്യൂനപക്ഷവിഭാഗത്തിന്റെ സംരക്ഷണവും കരു ത്തും. ഏകീകൃത സിവിൽ കോഡ് ഒരു മതത്തിനെതിരേയല്ല, ഇന്ത്യയുടെ വൈവിധ്യത്തിനെതിരാണെന്ന നിലപാടാണു മുസ്ലിം ലീഗ് സ്വീകരിച്ചത്. ആ നിലപാടിനോട് പൂർണമായും യോജിക്കുന്ന സമീപനമാണു സഭയും കൈ ക്കൊണ്ടത്, മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി ന ടത്തിയ സന്ദർശനം ന്യൂനപക്ഷങ്ങൾക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ളതിന്റെ ഉ റപ്പാണു നൽകുന്നത്. ഭാരതീയൻ എന്നാൽ പ്രകാശത്തിൽ ആനന്ദിക്കുന്നവർ എന്നാണ് അർഥം. പ്ര കാശത്തിൽ ആനന്ദിക്കുന്ന, നന്മയിൽ അഭിരമിക്കുന്ന ഒരു മനസ് സ്വന്തമാക്കാ ത്തിടത്തോളം പേരുമാറ്റങ്ങൾ നിരർഥകമാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. 24 മണിക്കൂർ സത്യഗ്രഹസമരം ആർച്ച് ബിഷപ്പ് എംപിക്ക് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വ ഹിച്ചു. എം.കെ. രാഘവൻ എംപി മുഖ്യപ്രഭാഷണം നടത്തി.
Image: /content_image/News/News-2023-09-11-11:02:31.jpg
Keywords: പാംപ്ലാ

21824
Category: 1
Sub Category:
Heading: നാസികൾ കൊലപ്പെടുത്തിയ ഉല്‍മ കുടുംബത്തിലെ 9 പേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: വാര്‍സോ: യഹൂദരെ സംരക്ഷിച്ചതിന്റെ പേരിൽ നാസികൾ കൊലപ്പെടുത്തിയ ഒരു കുടുംബത്തിലെ 9 പേരെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് കൊല്ലപ്പെട്ട യോസേഫും, വിക്ടോറിയ ഉൽമയും അവരുടെ ഏഴ് മക്കളും അടക്കം ഒന്‍പതു പേരെയാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്നലെ സെപ്റ്റംബർ പത്താം തീയതി ഞായറാഴ്ച മാർക്കോവയിൽ നടന്ന ചടങ്ങിൽ മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തു. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് അത്യഅസാധാരണ സംഭവത്തിനാണ് പോളണ്ട് സാക്ഷിയായതെന്നത് ശ്രദ്ധേയമാണ്. രണ്ട് യഹൂദ കുടുംബങ്ങൾക്കാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ഉൽമ കുടുംബം അഭയം നൽകിയത്. ചരിത്രതാളുകളിൽ എഴുതപ്പെട്ട സുവിശേഷം ജീവിക്കുന്ന ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും, ഇത് ഉൽമ കുടുംബത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തിലും, രക്തസാക്ഷിത്വത്തിലും ശോഭിക്കുകയാണെന്നും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിലെ വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിച്ച വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മാർസെല്ലോ സെമരാറോ പറഞ്ഞു. പോളണ്ടിലെ എല്ലാ യഹൂദരെയും വധിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നാസികൾ ആരംഭിച്ച ഓപ്പറേഷൻ റെയ്ൻഹാർഡ്, ഉൽമ കുടുംബം താമസിച്ച പ്രദേശത്ത് 1942 ജൂലൈ അവസാനമാണ് ആരംഭിച്ചത്. 1944 മാർച്ച് 24നാണ് ഇവരുടെ കുടുംബം തങ്ങളുടെ ഫാമിൽ യഹൂദരെ ഒളിപ്പിച്ചതായി നാസികൾ കണ്ടെത്തുന്നത്. വീടിന് വെളിയിൽവെച്ച് തന്നെ ഗർഭിണിയായിരുന്ന വിക്ടോറിയയെയും, ജോസഫിനെയും നാസികൾ കൊലപ്പെടുത്തി. മാതാപിതാക്കളുടെ ദാരുണ അന്ത്യത്തില്‍ വിറങ്ങലിച്ചു നിന്ന കുട്ടികള്‍ മുറവിളിയിടാൻ തുടങ്ങിയതോടെ നാസികളുടെ അടുത്ത ലക്ഷ്യം ഈ കുഞ്ഞുങ്ങളായിരിന്നു. സ്റ്റാനിസ്ലാവ (8), ബാർബര (7), വ്ലാഡിസ്ലാവ് (6), ഫ്രാൻസിസെസ്ക് (4) ആൻതോണി (3), മരിയ (2) എന്നീ കുഞ്ഞുങ്ങളെയും നാസി പടയാളികള്‍ ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തി. നീണ്ട പഠനങ്ങള്‍ക്കും നാമകരണ നടപടികളും പൂര്‍ത്തിയാക്കി നാമകരണത്തിനായുള്ള തിരുസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് 2022 ഡിസംബറിൽ ഒപ്പുവച്ച ഉത്തരവിലൂടെ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കുകയായിരിന്നു. ആധുനിക സഭയില്‍ നടക്കുന്ന നാമകരണ നടപടികളിൽ ഇതുവരെ കാണാത്ത ഒന്നാണെന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനമെന്ന് നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ സെമരാറോ നേരത്തെ പറഞ്ഞിരിന്നു.
Image: /content_image/News/News-2023-09-11-13:22:42.jpg
Keywords: നാസി

21825
Category: 1
Sub Category:
Heading: മതനിന്ദ ആരോപണ മറവില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ അറസ്റ്റ് ചെയ്തു
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ മതനിന്ദ ആരോപണ മറവില്‍ ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന ഹർബന്‍സ്പുരയില്‍ നിന്നാണ് ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോകേ സ്വദേശി ഷൗക്കത്ത് മസിഹും ഭാര്യ കിരണുമാണ് അറസ്റ്റിലായിരിക്കുന്നത്. വീടിന്റെ മേൽക്കൂരയിൽ നിന്നും ലാഹോറിലെ തെരുവുകളിൽ നിന്നും ഖുറാന്റെ കീറിയ പേജുകൾ കണ്ടെത്തിയെന്ന് സമീപവാസിയായ മുഹമ്മദ് തൈമൂർ ആരോപിച്ചതിന്റെ പേരിലാണ് കേസെന്നു പാക്കിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ പീനൽ കോഡിലെ 295-ബി വകുപ്പ് പ്രകാരമാണ് കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിയമ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും എസ്പി അവായിസ് ഷഫീഖ് പറഞ്ഞു. ആഗസ്റ്റ് 16ന് ജരൻവാലയിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ കൊള്ളയടിക്കുകയും തീയിട്ടു നശിപ്പിക്കുകയും ക്രിസ്ത്യൻ സമൂഹത്തിന്റെ വീടുകൾ ആക്രമിക്കുകയും ചെയ്തിരിന്നു. ക്രൈസ്തവര്‍ താമസിക്കുന്ന ഒരു വീടിന് സമീപം ഖുറാനിനെ അപകീർത്തിപ്പെടുത്തുന്ന നിരവധി പേജുകൾ കണ്ടെത്തിയതായി ചില പ്രദേശവാസികൾ അവകാശപ്പെട്ടതിനെ തുടർന്നാണ് ജരൻവാലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ മതനിന്ദ ആരോപണവുമായി ക്രൈസ്തവ ദമ്പതികളെ കുടുക്കിയത് ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്നാണ് കരുതപ്പെടുന്നത്. 1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു. പലപ്പോഴും മതന്യൂനപക്ഷങ്ങളോട് വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള മാര്‍ഗ്ഗമായാണ് രാജ്യത്തെ മതനിന്ദാ നിയമം കണക്കാക്കുന്നത്. 1960 മുതല്‍ 1985 വരെ വെറും 10 മതനിന്ദാ കേസുകള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 1986 മുതല്‍ 2015 വരെ 633 മതനിന്ദാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 199 കേസുകളാണ്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ മെയ് മാസം വരെ 57 മതനിന്ദ കേസാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2023-09-11-15:13:38.jpg
Keywords: ദമ്പതി

21826
Category: 1
Sub Category:
Heading: നിശബ്ദമായ പ്രാർത്ഥന നിയമവിരുദ്ധമല്ല: പോലീസിനോട് യുകെ ആഭ്യന്തര സെക്രട്ടറി
Content: ലണ്ടന്‍: ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിന് കേസെടുക്കുന്ന ബ്രിട്ടനിലെ പോലീസിന് തിരുത്തലുമായി യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ. നിശബ്ദമായ പ്രാർത്ഥന നിയമവിരുദ്ധമല്ലായെന്ന് ബ്രാവർമാൻ പോലീസിന് അയച്ച പൊതു കത്തിലൂടെ സെക്രട്ടറി വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാം, ബോൺമൗത്ത് മുനിസിപ്പാലിറ്റികളിലെ ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിന് മൂന്നു പേര്‍ക്കെതിരെ നേരത്തെ കേസെടുത്തതു വലിയ പ്രതിഷേധത്തിന് വഴിതെളിയിച്ചിരിന്നു. ഇതിനിടെയാണ് ആഭ്യന്തര സെക്രട്ടറിയുടെ പ്രതികരണം. പീഡനത്തിനും ഭീഷണിക്കും സ്ഥാനമില്ലാത്ത, കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും ഉദ്യോഗസ്ഥർ അശ്രാന്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അന്തരീക്ഷം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണെന്നും യുകെ പോലീസ് വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യൻ ലീഗൽ ഗ്രൂപ്പായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇൻ യുണൈറ്റഡ് കിംഗ്ഡത്തിന്റെ (എഡിഎഫ് യുകെ) നിയമോപദേശകനായ ജെറമിയ ഇഗുനുബോൾ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞു. യുകെയില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 'മാര്‍ച്ച് ഫോര്‍ ലൈഫ്' യുകെയുടെ കോര്‍ഡിനേറ്ററായ ഇസബെല്‍ വോഗന്‍ സ്പ്രൂസിനെതിരെ നേരത്തെ കേസെടുത്തിരിന്നു. ബര്‍മിംഗ്ഹാം അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നിലുള്ള പ്രസംഗം വിലക്കുന്ന പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കീഴിലാണ് കേസെടുത്തത്. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ നിയമ സംഘടനയായ 'അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവില്‍ ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതി ഇവരെ പിന്നീട് കുറ്റവിമുക്തരാക്കി.
Image: /content_image/News/News-2023-09-11-16:57:44.jpg
Keywords: ഭ്രൂണ

21827
Category: 1
Sub Category:
Heading: സാത്താൻ ആരാധന ഉപേക്ഷിച്ച് വൈദികനാകാൻ തയ്യാറെടുക്കുന്ന യുവാവിന്റെ സാക്ഷ്യം ശ്രവിച്ച് ഫ്രാൻസിസ് പാപ്പ
Content: മോസ്കോ: സാത്താൻ ആരാധന ഉപേക്ഷിച്ച് ക്രിസ്തുവിന്റെ സാക്ഷിയായി മാറിയ ജീവിതാനുഭവം പങ്കുവെച്ച് 34 വയസ്സുള്ള റഷ്യൻ യുവാവ്. ഓഗസ്റ്റ് 25 വെള്ളിയാഴ്ച റഷ്യയിലെ യുവജനങ്ങളായ കത്തോലിക്കാ വിശ്വാസികളുടെ പത്താമത് കൂട്ടായ്മയിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു സാക്ഷ്യം പാപ്പയുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. അലക്സാണ്ടർ ബാരനോവ് എന്ന സെമിനാരി വിദ്യാർത്ഥിയുടെ ജീവിതകഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹൃസ്വമായ അലക്സാണ്ടർ ബാരനോവിന്റെ ജീവിതസാക്ഷ്യം പാപ്പ പൂര്‍ണ്ണമായും ശ്രവിച്ചു. ഏകദേശം ഒരു പതിറ്റാണ്ടായി താൻ സഭയിൽ നിന്നും അകലെയായിരുന്നു. നിരവധി മന്ത്രവാദ ചടങ്ങുകളിൽ പങ്കെടുത്തു. സാത്താൻ ആരാധകനായിരുന്ന താന്‍ നിരവധി പൈശാചിക ചടങ്ങുകളിൽ ഭാഗഭാക്കായി. എന്നാൽ അഞ്ചുവർഷം മുന്‍പ് തിരുസഭയിലേക്ക് താൻ തിരിച്ചു വന്നു. സെമിനാരിയിൽ ചേര്‍ന്നെങ്കിലും രണ്ടാംവർഷ വിദ്യാർത്ഥി ആയിരിക്കുന്ന സമയത്താണ് പൗരോഹിത്യ വിളി തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞത്. ജനത്തെ അന്ധകാരത്തിൽ നിന്നും മടക്കിക്കൊണ്ടു വരിക എന്ന പ്രത്യേക ദൗത്യം കത്തോലിക്ക സഭയ്ക്കു ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായി പറഞ്ഞ അലക്സാണ്ടർ ബാരനോവ്, താനും ആ ദൗത്യത്തിന്റെ ഗുണഭോക്താവാണെന്ന് വിവരിച്ചു. ജ്യോതിഷം അടക്കമുള്ള അന്ധവിശ്വാസങ്ങളെ പറ്റി മുന്നറിയിപ്പ് നൽകിയ ബാരനോവ് ഒരു പരിധി കഴിഞ്ഞാൽ അന്ധവിശ്വാസങ്ങളിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ ഒരു അത്ഭുതം തന്നെ സംഭവിക്കേണ്ട സാഹചര്യത്തിൽ എത്തിച്ചേരുമെന്നും പറഞ്ഞു. തന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ നിന്നും ക്രിസ്തുവിന് അനുവാദം നൽകിയാൽ അന്ധകാരത്തിൽ നിന്നും ഒരാളെ മോചിപ്പിക്കാനും, സഭയിലേക്ക് കൊണ്ടുവരാനും ക്രിസ്തുവിന് സാധിക്കുമെന്ന് ആ സെമിനാരി വിദ്യാർത്ഥി വിശദീകരിച്ചു. നിങ്ങൾ എന്തുമാത്രം ബലഹീനൻ ആണെങ്കിലും, വേദനയിലൂടെ കടന്നു പോകുന്നയാൾ ആണെങ്കിലും, മോശം സാഹചര്യങ്ങളെ നേരിട്ട ആളാണെങ്കിലും ജീവനും, രക്ഷയും, സ്നേഹവും നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇതായിരിക്കണം കത്തോലിക്ക വിശ്വാസികൾ പ്രഘോഷിക്കേണ്ടതെന്നും, ജീവിക്കേണ്ടതെന്നും ബാരനോവ് പറഞ്ഞു. ആഗസ്റ്റ് 24 മുതല്‍ 27 വരെയാണ് റഷ്യന്‍ യുവജന സംഗമം നടന്നത്.
Image: /content_image/News/News-2023-09-11-18:05:58.jpg
Keywords: പാപ്പ, സാത്താ

21828
Category: 4
Sub Category:
Heading: വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയർ: വുഹാനിൽ ക്രൂശിക്കപ്പെട്ട രക്ഷസാക്ഷി
Content: ചൈനയിലെ ആദ്യ കത്തോലിക്ക വിശുദ്ധൻ വുഹാനിൽ ക്രൂശിക്കപ്പെട്ട രക്ഷസാക്ഷിയാണ് എത്ര പേർക്ക് അതറിയാം. കൊറോണ പകർച്ചവ്യാധികളുടെ ആദ്യ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനിൽ, കുരിശിൽ ശ്വാസം കിട്ടാതെയാണ് ഫ്രഞ്ചു വിൻസെൻഷ്യൻ മിഷനറി വൈദീകൻ ജീൻ ഗബ്രിയേൽ പെർബോയർ (Jean-Gabriel Perboyre) 1840 സെപ്തംബർ പതിനൊന്നാം തീയതിയാണ് ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചത്. #{blue->none->b-> വി. ജീൻ ഗബ്രിയേൽ പെർബോയർ }# ഫ്രാൻസിലെ ലോട്ടിലെ ലെ പൂ എക്കിൽ (Le Puech) ൽ പിയറി പെർബോയറിൻ്റെയും മാറി റിഗലിൻെറയും ഏട്ടു മക്കളിൽ ഒരു വനായി 1802 ജനുവരി ആറിനു ജീൻ ഗബ്രിയേൽ പെർബോയർ ജനിച്ചു. ജീനിൻ്റെ സഹോദരങ്ങളിൽ അഞ്ചു പേർ സന്യാസജീവിതം തിരഞ്ഞെടുത്തു. 1816 ഇളയ സഹോദരനായ ലൂയിസ് വിൻസെൻഷ്യൻ സഭയിൽ ചേർന്നതോടെ മിഷനറിയാകാനുള്ള ആഗ്രഹം ഉടലെെടുത്തു. 1818 ൽ വിൻസെൻഷ്യൻ സഭയിൽ ചേരുുകയും 1820 കുഞ്ഞി പൈതങ്ങളുടെ തിരുനാൾ ദിവസം സഭയുടെ നാലു വാഗ്ദാനങ്ങൾ പാലിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തു. 1825 സെപ്തംബർ മാസം ഇരുപത്തി മൂന്നാം തീയതി വൈദീകനായി അഭിഷിക്തനായി. ചൈനയിൽ മിഷനറി ആയി പോവുക ജീവിതാഭിലാഷമായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ തടസ്സം നിന്നു. സഹോദരൻ ലൂയിസിനെ ചൈനയിലേക്കു മിഷനറിയായി അയച്ചുവെങ്കിലും യാത്രാമധ്യേ മരണമടഞ്ഞു. പിന്നീടു സഹോദരൻ്റെ പകരക്കാരനായിട്ടാണ് ജീൻ ചൈനയ്ക്കു തിരിക്കുന്നത്. 1835 ആഗസ്റ്റു മാസത്തിൽ മക്കൗ (Macau) എത്തിച്ചേർന്നു, അവിടെ ചൈനീസ് ഭാഷ പഠിച്ചതിനു ശേഷം ആദ്യ ശുശ്രൂഷ മേഖലയായ ഹോനാലിലേക്കു പോയി 1838 ജനുവരി മാസത്തിൽ ഹുബൈ (Hubei) പ്രവശ്യയിലേക്കു സ്ഥലം മാറ്റം ലഭിച്ചു. 1839 സെപ്റ്റംബർ മാസത്തിൽ ക്രിസ്ത്യാനികൾക്കെതിരെ മത മർദ്ദനം ആരംഭിച്ചു. ജീൻ പെർബോയർ അതിലെ ആദ്യ ഇരകളിൽ ഒരാളായി. 1840 ൽ തൻ്റെ അടുത്ത അനുയായികളിൽ ഒരാൾ പണത്തിനു വേണ്ടി ജീനച്ചനെ ഒറ്റികൊടുത്തു. ആ വർഷം സെപ്റ്റംബർ പതിനൊന്നിനു വുഹാനിൽ ജീനിനെ മരക്കുരിശിലേറ്റി വധിച്ചു, കുരിശിൽ ശ്വാസം കിട്ടാതെയാണു ജീൻ പെർബോയർ മരണമടഞ്ഞത്. വിശ്വാസികൾ പിന്നീടു അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തി അടുത്തുള്ള കത്തോലിക്കാ സിമിത്തേരിയിൽ സംസ്കരിച്ചു. കമ്മ്യൂണിസ്റ്റു വിപ്ലവം നടക്കുമ്പോൾ വുഹാനിലെ കത്തോലിക്കാ സമൂഹം വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയറിൻ്റെയും ഫ്രാൻസീസ് റെജിസ് ക്ലെറ്റിൻ്റെയും കബറിടം സംരക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു കാരണം ഈ രണ്ടു രക്തസാക്ഷികളാടും അവർക്കു പ്രത്യേക ഭക്തിയും അവരുടെ മധ്യസ്ഥതയിൽ ഉറപ്പും ഉണ്ടായിരുന്നു. പെർബോയറിൻ്റെ ഭൗതീക അവശിഷ്ടം പിന്നിടു പാരീസിലുള്ള വിൻസെൻഷ്യൻ സഭയുടെ മാതൃഭവനത്തിലേക്കു മാറ്റി. വിശുദ്ധ വിൻസെൻ്റ് ഡീ പോളിൻ്റെ അഴുകാത്ത പുജ്യാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന അതേ ചാപ്പലിൽ വി. പെർബോയറിൻ്റെ കബറിടം കാണാൻ കഴിയും. 1889-ൽ പതിമൂന്നാം ലെയോ മാർപാപ്പ പെർബോയറിനെ വാഴ്ത്തപ്പെട്ടവനായും ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ജീൻ ഗബ്രിയേൽ പെർബോയറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു കൊണ്ട് ജോൺ പോൾ രണ്ടാമൻ പാപ്പ ഇപ്രകാരം പറഞ്ഞു: “ പെർബോയറിനെ എവിടെയാണോ അയക്കപ്പെട്ടത് ആ തെരുവുകളിലെല്ലാം അവൻ ക്രിസ്തുവിൻ്റെ കുരിശ് കണ്ടെത്തി. തൻ്റെ നാഥനെ എളിമയിലും മാന്യതയിലും അനുദിനം അനുകരിച്ച് അവനോടു പൂർണ്ണമായി ഒന്നായിത്തീർന്നു... പീഢനങ്ങൾക്കും മർദ്ദനങ്ങൾക്കും ഒടുവിൽ കർത്താവിൻ്റെ പീഡാസഹനങ്ങളോടു അനന്യസാധാരണമായ രീതിയിൽ ഒന്നായി മാറാൻ കുരിശുമരണം അവനു സമ്മാനമായി ലഭിച്ചു. " #{blue->none->b-> കോവിഡ് 19 മധ്യസ്ഥൻ }# ചൈനീസ് ചരിത്രത്തിൽ ഗവേഷണം നടത്തിയ ഡോ. ആൻറണി ക്ലാർക്കിൻ്റെ അഭിപ്രായത്തിൽ കോവിഡ് 19 രോഗത്തിനുള്ള ഏറ്റവും അനുയോജ്യരായ മധ്യസ്ഥരാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ചൈനയിൽ രക്തസാക്ഷികളായ വിൻസെൻഷ്യൻ വൈദീകരായ ജീൻ ഗബ്രിയേൽ പെർബോയറും ഫ്രാൻസീസ് റെജിസ് ക്ലെറ്റും. ഈ രണ്ടു വിശുദ്ധരെയും ശ്വാസം മുട്ടിച്ചാണ് ചൈനീസ് അധികാരികൾ കൊന്നത് അതിനാൽ കോവിഡ് 19 മഹാമാരിയിൽ രോഗികളെ സഹായിക്കാൻ ഈ വിശുദ്ധരുടെ മാധ്യസ്ഥത തേടാൻ ക്ലാർക്ക് ഉപദേശിക്കുന്നു. #{blue->none->b-> പത്തൊമ്പതാം നൂറ്റാണ്ടിലെ ചൈനീസ് മിഷൻ }# കോറോണ വൈറസിൻ്റെ ഉത്ഭവത്താൽ കുപ്രസിദ്ധിയാർജിച്ച വുഹാൻ നഗരം ഒരിക്കൽ കത്തോലിക്കാ മിഷനറിമാരുടെ കേന്ദ്രമായിരുന്നു. അവർ അവിടെ മിഷൻ ആശുപത്രികൾ ആരംഭിച്ചു. വുഹനിലെ സെൻട്രൽ ഹോസ്പിറ്റലിൻ്റെ പുറത്തു ഇറ്റാലിയൻ മിഷനറി വൈദീകനായ മോൺസിഞ്ഞോർ യുസ്റ്റാച്ചിയസ് സനോലിയുടെ (Monsignor Eustachius Zanoli) പ്രതിമ സ്ഥിതി ചെയ്യുന്നുണ്ട്. ആ പ്രതിമയുടെ ചുവട്ടിലുള്ള ഫലകത്തിൽ ഇറ്റലിയിൽ നിന്നുള്ള മോൺസിഞ്ഞോർ യുസ്റ്റാച്ചിയസ് സനോലി കിഴക്കൻ ഹുബൈയിലെ ആദ്യ മെത്രാനായും 1886 ൽ അദ്ദേഹം കനേഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയെ (Canossian Daughters of Charity ) വുഹാനിൽ സാമൂഹിക ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചുവെന്നും ഇംഗ്ലീഷിിലും ചൈനീസിലുമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ ആശുപത്രിയിലാണ് കൊറോണ വൈറസിനെക്കുറിച്ചു ആദ്യം വെളിപ്പെടുത്തിയ ഡോ. ലി വെൻ ലിയാങ്ങ് മരണത്തിനു കീഴടങ്ങിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ചൈനയിലേക്കു മിഷൻ പ്രവർത്തനത്തിനായി പുറപ്പെടുന്ന മിഷനറിമാർക്കു ഒരു കാര്യം നിശ്ചയമായിരുന്നു ഒരിക്കലും അവർക്കു മടങ്ങി വരാൻ കഴിയില്ലന്ന്. ചൈനയിലേക്കുള്ള യാത്രാമധ്യേ വി. ജീൻ ഗബ്രിയേൽ പെർബോയർ ഇപ്രകാരം എഴുതി: എൻ്റെ മുമ്പിൽ തുറക്കുന്ന പാതയിൽ എന്താണ് എന്നെ കാത്തിരിക്കുന്നത് എന്നെനിക്കറിയില്ല. ഒരു സംശയവുമില്ലാതെ ഒരു കാര്യം പറയാം കുരിശ്, ഒരു പ്രേഷിതൻ്റെ അനുദിന ആഹാരമായ കുരിശ്. ക്രൂശിതനായ ദൈവത്തെ പ്രഘോഷിക്കാൻ പോകുമ്പോൾ അതിലും മഹത്തരമായി എന്താണ് പ്രതീക്ഷിക്കാൻ കഴിയുക?" #{blue->none->b-> കൊച്ചുത്രേസ്യായുടെ ഇഷ്ട മിഷ്ണറി }# ചൈനയിൽ മിഷനറിയാകാൻ പോകാൻ ആഗ്രഹിച്ച ലിസ്യുവിലെ വിശുദ്ധ ചെറുപുഷ്പത്തിനു ജീൻ ഗബ്രിയേൽ പെർബോയറിനോടു പ്രത്യേക ഭക്തിയുണ്ടായിരുന്നു. അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ട ഒരു വിശുദ്ധ ചിത്രം കൊച്ചുത്രേസ്യായുടെ സ്വകാര്യ പ്രാർത്ഥനാ പുസ്തകത്തിൽ സൂക്ഷിച്ചിരുന്നു. #{blue->none->b-> പരിവർത്തന പ്രാർത്ഥന }# വി. ജീൻ ഗബ്രിയേൽ പെർബോയർ പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച പരിവർത്തന പ്രാർത്ഥന പ്രശസ്തമാണ്. ഓ എൻ്റെ ദൈവീകാ രക്ഷകാ, എന്നെ നിന്നിലേക്കു പരിവർത്തനം ചെയ്യുക. എൻ്റെ കൈകൾ യേശുവിൻ്റെ കൈകളാകട്ടെ. എൻ്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും നിൻ്റെ മഹത്വത്തിനു വേണ്ടി മാത്രം ഉപകരിക്കട്ടെ. എല്ലാറ്റിനും ഉപരിയായി എൻ്റെ ആത്മാവിനെയും അതിൻ്റെ എല്ലാ ശക്തികളെയും പരിവർത്തനം ചെയ്യുക. അതുവഴി എൻ്റെ ഓർമ്മയും ഇച്ഛാശക്തിയും വാത്സല്യവും ഈശോയുടെ ഓർമ്മയും ഇച്ഛാശക്തിയും വാത്സല്യവും ആകട്ടെ. നിൻ്റേതല്ലാത്തതെന്തും എന്നിൽ നിന്നു നശിപ്പിപ്പിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ നിന്നിലും നിന്നാലും നിനക്കു വേണ്ടിയും ജീവിക്കട്ടെ. അപ്പോൾ വിശുദ്ധ പൗലോസിനെപ്പോലെ സത്യമായും ഞാൻ പറയും ഞാൻ ജീവിക്കുന്നു - ഇപ്പോൾ ഞാനല്ല - ക്രിസ്തു എന്നിൽ ജീവിക്കുന്നു. ആമ്മേൻ
Image: /content_image/Mirror/Mirror-2023-09-11-18:23:41.jpg
Keywords: ചൈന

21829
Category: 18
Sub Category:
Heading: സിസിബിഐ പതിനാലാമത് ദേശീയ മതബോധന സമ്മേളനം ഇന്ന് മുതല്‍
Content: കൊച്ചി: കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം ഇന്ന് എറണാകുളത്ത് ആരംഭിക്കും. കച്ചേരിപ്പടി ആശീർഭവനിൽ രാവിലെ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സിസിബിഐ മതബോധന കമ്മീഷൻ ചെയർമാനും മിയാവോ രൂപതാധ്യക്ഷനുമായ ഡോ. ജോർജ് പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫൻ ആലത്തറ, എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡൂമിങ് ഗൊൺസാൽവസ് എന്നിവർ പ്രസംഗിക്കും. സമ്മേളനം 14ന് സമാപിക്കും. ഇന്ത്യയിലെ 132 രൂപതകളിൽ നിന്നായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കേരള റീജൺ സെക്രട്ടറിയും കെആർഎൽസിബിസി മതബോധന കമ്മീഷൻ സെക്രട്ടറിയുമായ ഫാ. മാത്യു പുതിയാത്ത് അറിയിച്ചു.
Image: /content_image/India/India-2023-09-12-11:04:01.jpg
Keywords: സിസിബിഐ