Contents

Displaying 21451-21460 of 24998 results.
Content: 21860
Category: 1
Sub Category:
Heading: സ്പാനിഷ് വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
Content: മാഡ്രിഡ്: സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ലാ സെര്‍വിയന്റ’ (ദി സെര്‍വന്റ്) എന്ന സിനിമ പെറുവിലും, മെക്സിക്കോയിലും പ്രദര്‍ശനത്തിനെത്തുന്നു. സെപ്റ്റംബര്‍ 21-നാണ് ഇരുരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നത്. 1847-1890 കാലയളവില്‍ സ്പെയിനില്‍ ജീവിച്ചിരുന്ന വിശുദ്ധ മരിയ ലോപ്പസ് തന്നെയാണ് റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് രൂപം നല്‍കിയത്. ഒരു ധനിക കുടുംബത്തില്‍ ജനിച്ച വിശുദ്ധ മരിയ ലോപ്പസ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനും അവര്‍ക്ക് അന്തസ്സുള്ള ജോലി നല്‍കുവാനും നടത്തിയ ശ്രമങ്ങള്‍ വഴി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു ജീവിച്ചത്. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് വന്‍ നഗരങ്ങളില്‍ കുടിയേറിയ യുവജനതയെ സഹായിക്കുവാനും വിശുദ്ധ ശ്രമിച്ചിരുന്നു. യുക്രൈനില്‍ നിന്നും രക്ഷപ്പെട്ട ഒരു വീട്ടുവേലക്കാരി മോഷണ കുറ്റത്തിന് അറസ്റ്റിലാവുകയും, ജയിലില്‍വെച്ച് അവര്‍ കണ്ടുമുട്ടിയ ലൈംഗീകതൊഴിലാളികളായ ജൂലിയ, മിഖായേല എന്നിവരോട് ജീവിതം മാറ്റിമറിച്ച വിശുദ്ധയെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. ഫ്രീഡം നെറ്റ്വര്‍ക്ക്, ബോര്‍ഗിയ, ഹിയര്‍ ദേര്‍ ഈസ്‌ നോ വണ്‍ ഹു ലിവ്സ്, ട്രാഷ്, എന്‍റിക്ക് VIII എന്നീ പ്രശസ്ത സിനിമകളില്‍ അഭിനയിച്ച അസുംപ്ടാ സെര്‍മ, റോസാലിന്‍ഡ, കുവെന്റാമെ, എ ഫോര്‍ബിഡന്‍ ഗോഡ് എന്നീ സിനിമകളിലൂടെ പ്രശസ്തയായ എലേന ഫൂരിയാസ്, ദി മിനിസ്ട്രി ഓഫ് ടൈം, ഗ്രാന്‍ ഹോട്ടലില്‍ എന്നീ സിനിമകളില്‍ അഭിനയിച്ച അന്റോണിയോ റെയിസ് തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷം കൈക്കാര്യം ചെയ്യുന്നു. മഹാ വിശുദ്ധരുടെയും, വിശ്വാസ നായകരുടെയും സിനിമകള്‍ വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെടുന്നതിനാല്‍ സിനിമയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ബോസ്കോ ഫിലിംസ് വ്യക്തമാക്കി. പാബ്ലോ മൊറേനോ സംവിധാനം ചെയ്ത ‘ദി സെര്‍വന്റ്’ സെപ്റ്റംബര്‍ 27നും, ഒക്ടോബര്‍ 4നുമാണ് ഉറുഗ്വേയില്‍ പ്രദര്‍ശിപ്പിക്കുക. ഈ വര്‍ഷം മാര്‍ച്ചില്‍ സ്പെയിനില്‍ പ്രദര്‍ശിപ്പിച്ച സിനിമ പതിനാറായിരത്തോളം ആളുകളാണ് കണ്ടത്. ബെര്‍ലിനില്‍വെച്ച് നടന്ന യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലിലും, ഫെബ്രുവരി 15-ന് റോമിലും സിനിമ പ്രദര്‍ശിപ്പിച്ചിരിന്നു. അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ പതിപ്പ് ഫ്രാന്‍സിസ് പാപ്പക്കും കൈമാറിയിട്ടുണ്ട്.
Image: /content_image/News/News-2023-09-19-12:46:43.jpg
Keywords: സിനിമ, ചലച്ചി
Content: 21861
Category: 1
Sub Category:
Heading: ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ ആലപ്പോയിലെ ലത്തീന്‍ കത്തോലിക്കരുടെ ആദ്യ തദ്ദേശീയ മെത്രാന്‍
Content: ആലപ്പോ: ആയിരകണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സിറിയയുടെ സഭാ ചരിത്രത്തില്‍ പുതിയൊരേടിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ ആലപ്പോയിലെ ലത്തീന്‍ കത്തോലിക്കരുടെ ആദ്യ തദ്ദേശീയ മെത്രാന്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് മോണ്‍. ഹന്ന ജല്ലോഫ് ഒ.എഫ്.എം മെത്രാനായി അഭിഷിക്തനാകുകയും, ആലപ്പോയിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ അപ്പസ്തോലിക വികാരിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തത്. തന്റെ നിയമനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നു പുതിയ മെത്രാന്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു. ആലപ്പോയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ലത്തീന്‍ പള്ളിയില്‍വെച്ചായിരുന്നു ജല്ലോഫിന്റെ മെത്രാഭിഷേകം. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനും നിര്‍ദ്ദിഷ്ട കര്‍ദ്ദിനാളുമായ ക്ലോഡിയോ ഗുഗെരോട്ടി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍, വികാരിയായ ഫാ. ഇബ്രാഹിം ഫാല്‍താസ്, ബെയ്റൂട്ടിലെ അപ്പസ്തോലിക വികാര്‍ ബിഷപ്പ് സെസാര്‍ എസ്സായന്‍ തുടങ്ങിയവരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങള്‍ ഉണ്ടായ ദിവസമായി കണക്കാക്കപ്പെടുന്ന സെപ്റ്റംബര്‍ 17നാണ് ഫ്രാന്‍സിസ്കന്‍ സമൂഹത്തിന് ആഹ്ളാദം പകര്‍ന്നു മെത്രാഭിഷേകം നടന്നതെന്നതും ശ്രദ്ധേയമാണ്. സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയില്‍ വർഷങ്ങളോളം സേവനം ചെയ്ത വ്യക്തിയാണ് ഫാ. ഹന്ന. യുദ്ധസമയത്ത് ഇസ്ലാമിക തീവ്രവാദികള്‍ ആധിപത്യം പുലർത്തിയിരുന്ന ഇഡ്ലിബ് പ്രവിശ്യയിലെ ക്രൈസ്തവര്‍ക്ക് കൂദാശകളും ദൈവവചനവും പങ്കുവെച്ച് ദുരിത നാളുകളില്‍ അനേകര്‍ക്ക് സാന്ത്വനവും പ്രത്യാശയും പകര്‍ന്ന വൈദികരില്‍ ഒരാളായിരിന്നു നിയുക്ത മെത്രാന്‍. 2011-ന് മുന്‍പ് സിറിയന്‍ ജനസംഖ്യയുടെ 17% ഉണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന്‍ 3%-4% വരെ മാത്രമാണുള്ളത്. Tag:Franciscan friar in Syria becomes bishop of Latin-rite Catholics in Aleppo, Bishop Hanna Jallouf, OFM, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-19-14:37:20.jpg
Keywords: സിറിയ
Content: 21862
Category: 1
Sub Category:
Heading: യോഗിയുടെ ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ വേട്ട തുടര്‍ക്കഥ: വ്യാജ മതപരിവര്‍ത്തന ആരോപണത്തില്‍ 17 ക്രൈസ്തവര്‍ അറസ്റ്റില്‍
Content: ഖോരക്പൂര്‍: ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ 17 ക്രൈസ്തവര്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 17 ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ച് കയറിയ ഉത്തര്‍പ്രദേശ് പോലീസ് ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ 17 ക്രൈസ്തവരെയാണ് അന്യായമായി അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ 'യൂണിറ്റി ഇന്‍ കംപാഷ'ന്റെ ജനറല്‍ സെക്രട്ടറിയായ മീനാക്ഷി സിംഗ് പറഞ്ഞു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണിതെന്ന് പറഞ്ഞ മീനാക്ഷി, സമാധാനപരമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ചോദ്യം ചെയ്തു പ്രാദേശിക കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. തന്റെ ഗ്രാമത്തിലെ ദിനേഷ് ചന്ദ്രശേഖര്‍ എന്ന വ്യക്തി തന്നെ ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് ക്ഷണിച്ചുവെന്നാണ് സുഭാഷ് ചന്ദ്ര എന്ന വ്യക്തിയുടെ പരാതിയില്‍ പറയുന്നത്. പരാതിക്കാരനും, അദ്ദേഹത്തിന്റെ ഭാര്യയും, ഏതാനും കൂട്ടുകാരും ഞായറാഴ്ച ദിനേഷ് ചന്ദ്രശേഖറിന്റെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനയുടെ സംഘാടകര്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തങ്ങളോട് വിവരിച്ചെന്നു സുഭാഷ് ചന്ദ്ര ആരോപിച്ചു. ഇയാളുടെ പരാതിയേത്തുടര്‍ന്നാണ് പോലീസ് മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്തത്. അതേസമയം ആരും മതം മാറുകയോ അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് പോലീസ് കേസെന്നതും വസ്തുതയാണ്. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത മീനാക്ഷി, പരാതിക്കാരനും, സുഹൃത്തുക്കളും ഗൂഢാലോചനയോടെയാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതെന്നും ചൂണ്ടിക്കാട്ടി. മതനിന്ദ നിയമത്തിന്റെ മറവില്‍ ക്രൈസ്തവരെ കുടുക്കിലാക്കുന്ന പാക്കിസ്ഥാനിലെ അവസ്ഥയ്ക്കു സമാനമായി ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമവും ചൂഷണം ചെയ്യപ്പെടുകയാണ്. മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് കേവലം ഒരു പരാതി കൊടുത്താല്‍ ക്രൈസ്തവരെ തടങ്കലിലാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് ഏറ്റവും അധികം രൂക്ഷമായ സംസ്ഥാനമാണ് തീവ്രഹിന്ദുത്വ നേതാവായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ വെറും 0.18% വരുന്ന ക്രൈസ്തവരെ കുടുക്കുവാന്‍ ഹിന്ദുത്വവാദികളുടെ മുന്നിലെ ഗൂഢതന്ത്രമായി ഈ നിയമം മാറിയിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ 8 മാസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ഉത്തര്‍പ്രദേശിലാണെന്നു ‘യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം’ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2023-09-19-17:17:09.jpg
Keywords: ഉത്തര്‍, സംഘപരി
Content: 21863
Category: 18
Sub Category:
Heading: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: കത്തോലിക്ക കോൺഗ്രസ്
Content: കോട്ടയം: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കുവാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി ഏകദേശം അഞ്ചു ലക്ഷത്തിനു മുകളിൽ നിവേദനങ്ങളും നിർദേശങ്ങളും അടങ്ങിയ ഹർജികൾ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനു മുമ്പാകെ നൽകിയിരുന്നു. കഴിഞ്ഞ മേയ് 17ന് കമ്മീഷൻ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചുവെങ്കിലും തുടർനടപടികൾ ഒന്നും സർക്കാരിന്റെയോ ബന്ധപ്പെട്ട കമ്മീഷന്റെ ഭാഗത്തു നിന്നോ പൊതുസമൂഹത്തിനു ലഭ്യമായിട്ടില്ലായെന്നു കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം നൽകി കമ്മീഷന്റെ ശുപാർശകൾ പ്രസിദ്ധീകരിക്കണം. ചർച്ചകൾക്കുശേഷം ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ അടിയന്തര പ്രാധാന്യം നൽകണമെന്നും അതിരൂപത സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാലാ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, അതിരൂപത ഭാരവാഹികളായ ലിസി ജോസ്, സി.ടി. തോമസ്, ഷെയിൻ ജോസഫ്, ജോർജുകുട്ടി മുക്കത്ത്, ടോമിച്ച ൻ മേത്തശേരി, മിനി ജയിംസ്, ജോയ് പാറപ്പുറം, ജേക്കബ് നിക്കോളാസ്, ഷി ജി ജോൺസൺ, ബിനു ഡൊമിനിക്, ജോസ് ജയിംസ്, സെബാസ്റ്റ്യൻ പുല്ലാട്ടു കാല, റോണി വലിയപറമ്പിൽ, ജിനോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-09-20-09:15:52.jpg
Keywords: കോശി
Content: 21864
Category: 18
Sub Category:
Heading: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ ദേശീയ കണ്‍വെന്‍ഷന്‍ കൊച്ചിയില്‍
Content: കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) വജ്രജൂബിലി ആഘോഷങ്ങളും ദേശീയ കണ്‍വെന്‍ഷനും പുരസ്‌ക്കാരസമര്‍പ്പണവും സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കും. 22-ന് വൈകുന്നേരം അഞ്ചിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ജൂബിലി സമ്മേളനത്തില്‍ ഐസിപിഎ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷത വഹിക്കും. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഹൈബി ഈഡന്‍ എം.പി, ബെല്ലാറി ബിഷപ്പ് ഡൊ. ഹെന്റി ഡിസൂസ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിലന്‍ ഫ്രാന്‍സ്, ഇന്ത്യന്‍ കറന്‍സ് എഡിറ്റര്‍ റവ. ഡോ. സുരേഷ് മാത്യു, ഫാ. ജോ എറുപ്പക്കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേരും. 23-ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ കൊല്‍ക്കത്തയിലെ ദ് ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ ആര്‍. രാജഗോപാല്‍, സുപ്രീം കോടതി ഒബ്‌സര്‍വര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ലീന രഘുനാഥ്, പ്രസ് കൗണ്‍സില്‍ മുന്‍ അംഗവും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ്. ജെ, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ വിഭാഗത്തിന്റെ സെക്രട്ടറി റവ. ഡോ. ബിജു ആലപ്പാട് എന്നിവര്‍ വിഷയാവതരണം നടത്തും. മനുഷ്യാവകാശ പ്രവര്‍ത്തകനും എഴു ത്തുകാരനുമായ ഫാ. സെഡ്രിക് പ്രകാശ് എസ്.ജെ യാണ് മോഡറേറ്റര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നൂറോളം പ്രത്യേക ക്ഷണിതാക്കളുമാണ് കണ്‍വെന്‍ഷനിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയെന്ന് പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസും പ്രാദേശിക സംഘാടക സമിതി കണ്‍വീനര്‍ ഫാ. യേശുദാസ് പഴമ്പിള്ളിയും പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പ്രൊഫഷണല്‍ മാധ്യമ സംഘടനകളില്‍ ഒന്നാണ് 1963-ല്‍ മിഷണറിയും ‘സജ്ജീവന്‍’ എന്ന ഹിന്ദി വാരികയുടെ സ്ഥാപകനും, പത്രാധിപരുമായിരുന്ന ഫാ. ജോണ്‍ ബാരറ്റ് എസ്.ജെ. സ്ഥാപിച്ച ഐസിപിഎ. ദേശീയ കണ്‍വന്‍ഷനെ തുടര്‍ന്ന് നടക്കുന്ന പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം ജസ്റ്റിസ് സുനില്‍ തോമസ് ഉദ്ഘാടനം ചെയ്യും. ഏഷ്യനെറ്റ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ. ദാസ്, എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മേരി മെറ്റില്‍ഡ തുടങ്ങിയവര്‍ ആശംസകള്‍ നേരും. ദലിത് /പിന്നോക്ക വിഭാഗങ്ങളെ കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് സിസ്റ്റര്‍ റൊബാന്‍സി ഹെലന്‍, ഹിന്ദി സാഹിത്യത്തിനും ഹിന്ദി മാധ്യമ മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍ക്ക് ജോസഫ് ഗത്തിയ, ധീരോ ദാത്തവും നിരന്തരവും മാതൃകാപരവുമായ മാധ്യമപ്രവര്‍ത്തക മികവിന് ജോസ് കവി എന്നിവരാണ് പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങുക.
Image: /content_image/India/India-2023-09-20-10:01:00.jpg
Keywords: കാത്തലി
Content: 21865
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടു പോയ വൈദികന്റെ മോചനത്തിന് പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത
Content: അബൂജ: കത്തോലിക്ക വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനവുമായി നൈജീരിയയിലെ എനുഗു രൂപത. സെപ്റ്റംബര്‍ 17 ഞായറാഴ്ചയാണ് ഫാ. മാർസലീനസ് ഒബിയോമ എന്ന വൈദികനെ തട്ടിക്കൊണ്ടു പോയത്. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് തിരികെ വരുന്ന വഴിയിൽ റോഡിൽവെച്ചു അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നു രൂപതയുടെ ചാൻസിലർ ഫാ. വിൽഫ്രഡ് ചിടി വെളിപ്പെടുത്തി. വൈദികനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് മാനസാന്തരം ഉണ്ടാകാനും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടിയും രൂപത പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്ന് ചാൻസിലർ പറഞ്ഞു. 2009ൽ നൈജീരിയയെ ഇസ്ലാമിക രാജ്യമാക്കാനുളള ലക്ഷ്യവുമായി ബൊക്കോഹറാം തീവ്രവാദ സംഘടന ഉദയം ചെയ്തത് മുതൽ നൈജീരിയ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ബൊക്കോഹറാം നിരവധി കുറ്റകൃത്യങ്ങളാണ് രാജ്യത്ത് നടത്തിയത്. മത, രാഷ്ട്രീയ നേതാക്കളെ അടക്കം അവർ ലക്ഷ്യംവെച്ചു. ഫുലാനി മുസ്ലിം വിഭാഗക്കാരും തീവ്രവാദ പ്രവർത്തനത്തിൽ വ്യാപൃതമായതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. ഇതിനുമുമ്പും നിരവധി കത്തോലിക്കാ വൈദികരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫാ. മാർസലീനസ് ഒബിയോമയുടെ തിരോധാനം ഇതില്‍ ഏറ്റവും ഒടുവിലത്തെതാണ്. ഓഗസ്റ്റ് രണ്ടാം തീയതി മിന്യാ രൂപതയിലെ ഒരു വൈദികനെയും, സെമിനാരി വിദ്യാർഥിയെയും തട്ടിക്കൊണ്ടുപോയിരുന്നു. മൂന്ന് ആഴ്ച തടവിൽ കഴിഞ്ഞ അവർ ഓഗസ്റ്റ് 23നാണ് മോചിതരായത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 46% പേരാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്.
Image: /content_image/News/News-2023-09-20-10:23:06.jpg
Keywords: നൈജീ
Content: 21866
Category: 18
Sub Category:
Heading: ഡോ. വർഗീസ് മൂലന് കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ്
Content: കൊച്ചി: വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഡോ. വർഗീസ് മൂലന് കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ്. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ഭക്തിഗാനങ്ങളുടെ രചയിതാവ്, എട്ടോളം കമ്പനികളുടെ തലവൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ ഡോ. മൂലൻ കോമൺവെൽത്ത് ട്രേഡ് കമ്മീഷണറായും സേവനം ചെയ്തു വരികയാണ്. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡ് പ്രഖ്യാപിച്ചത്. നാളെ സെപ്റ്റംബർ 21ന് പിഒസിയിൽ വച്ച് കെസിബിസി പ്രസിഡന്റ്‌ കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കും പ്രശസ്ത നടൻ മാധവനും ഡോ. വർഗീസ് മൂലനും ചേർന്ന് നിർമ്മിച്ച 'റോക്കറ്റ്ട്രി' എന്ന ചലച്ചിത്രം മികച്ച ചിത്രമായി ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 35ൽ അധികം രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മൂലൻസ്,വിജയ് ബ്രാൻഡുകൾ പ്രശസ്തമാണ്. സൗദി ഇൻവെസ്റ്റ്മെന്റ് ലൈസൻസ്, സൗദി ചേംബർ ഓഫ് കൊമേഴ്സ് അംഗത്വം ഇവ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. മൂലൻ. 1999 സ്ഥാപിതമായ ഗ്ലോബൽ മലയാളി കൗൺസിലിന്റെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം. കിഡ്നി ട്രാൻസ്പ്ലാന്റസ്, ഹൃദയ ശസ്ത്രക്രിയകൾ, ഭവന നിർമ്മാണം, 100ൽ അധികം വിവാഹ സഹായം, പാവപ്പെട്ട കുട്ടികൾക്കുള്ള സ്കൊൾരർഷിപ്പുകൾ എന്നിവ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. 2010ൽ സ്ഥാപിതമായ വർഗീസ് മൂലൻ ഫൗണ്ടേഷൻ വഴിയാണ് ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. 'ഹോം സ്വീറ്റ് ഹോം' ഭവന പദ്ധതി, 'കിൻഡിൽ എ കാൻഡിൽ' വൈദ്യസഹായ പദ്ധതി, 'ഫ്ലൈ ദി ഫയർഫ്ലൈ' വിദ്യാഭ്യാസ സഹായപദ്ധതി, 'ടച്ച് എ ഹാർട്ട്' ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതി മൂലൻ ഫൗണ്ടേഷന്റെ സഹായ പദ്ധതികൾ ആണ്. 'ടച്ച് എ ഹാർട്ട്' പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ 60 കുട്ടികളുടെ ഹാർട്ട് സർജറി നടത്തി. രണ്ടാം ഘട്ടത്തിൽ കൊച്ചി അമൃത ആശുപത്രിയിൽ 60 കുട്ടികളുടെയും 2016 മൂന്നാം ഘട്ടത്തിൽ എറണാകുളം ലിസി ആശുപത്രിയിൽ 81 കുട്ടികളുടെയും 2022ൽ നാലാം ഘട്ടത്തിൽ കൊച്ചി ആസ്റ്റർ ഹോസ്പിറ്റലിൽ 60 കുട്ടികളുടെയും ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കി. കൊറോണ കാലത്ത് 22000ത്തിലധികം ഭക്ഷ്യ കിറ്റുകൾ വർഗീസ് മൂലൻ ഫൗണ്ടേഷൻ അങ്കമാലി നിയോജകമണ്ഡലത്തിൽ മാത്രം നൽകി. 54 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ ഇന്ത്യ കോമൺവെൽത് ട്രേഡ് കൗൺസിലിന്റെ ട്രേഡ് കമ്മീഷണറായി 2023ല്‍ ഡോ. വർഗീസ് മൂലൻ നിയമിതനായി. പ്രവാസ ലോകത്തെ ദൈവദൂതൻ എന്നാണ് 'മലയാള വാണിജ്യം' മാസിക 2016 ഫെബ്രുവരിയിൽ ഡോ. വർഗീസ് മൂലനെ വിശേഷിപ്പിച്ചത്.
Image: /content_image/India/India-2023-09-20-11:39:18.jpg
Keywords: കെ‌സി‌ബി‌സി
Content: 21867
Category: 1
Sub Category:
Heading: ഇസ്രായേൽ - പലസ്തീൻ സംഭാഷണങ്ങൾക്ക് വീണ്ടും ക്ഷണിച്ച് വത്തിക്കാൻ
Content: ന്യൂയോര്‍ക്ക്: വിശുദ്ധ നാടായ ഇസ്രായേൽ - പലസ്തീൻ പ്രശ്ന പരിഹാരത്തിന് വീണ്ടും ആഹ്വാനവുമായി വത്തിക്കാൻ. സെപ്തംബർ 18നു ന്യൂയോർക്കിൽ ആരംഭിച്ച 78-ാമത് ഐക്യരാഷ്ട്രസഭയുടെ "സമാധാനദിന ശ്രമം: പശ്ചിമേഷ്യൻ സമാധാനത്തിനുള്ള ഒരു ശ്രമം" എന്ന പേരിൽ നടത്തുന്ന ഉന്നതതല മന്ത്രിമാരുടെ യോഗത്തിലാണ് വിശുദ്ധ നാടിന്റെ സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനം വത്തിക്കാൻ നയതന്ത്ര സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ പുതുക്കിയത്. കർത്താവായ യേശുവിന്റെ വിശുദ്ധ സ്ഥലമെന്ന നിലയിലും, രണ്ടായിരം വർഷങ്ങളായി ക്രൈസ്തവര്‍ വസിക്കുന്ന സ്ഥലമെന്ന നിലയിലും ഈ അതിർത്തികൾ സഭയ്ക്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാന പരിശ്രമങ്ങൾ എല്ലായ്പ്പോഴും സ്വാഗതാർഹമെന്നിരിക്കെ ഇസ്രായേൽ-പലസ്തീൻ സമാധാനം അന്താരാഷ്‌ട്ര സമൂഹം ഒന്നടങ്കം ഉറ്റുനോക്കുന്ന ഒന്നാണ്. പലസ്തീനും - ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങളെത്തുടർന്ന് പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് വേണ്ടി ഉടലെടുത്ത ഓസ്ലോ ഉടമ്പടിക്കു മുപ്പതു വർഷങ്ങൾക്കു ശേഷവും സമാധാന ചർച്ചകൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്. അതിനാൽ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും സമാധാനമായി ജീവിക്കുവാനുള്ള അന്തരീക്ഷം വിശുദ്ധ നഗരമായ ജെറുസലേമിന് ചുറ്റുമുള്ളവർക്ക് സാധ്യമാകണമെന്നും ആര്‍ച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. ഏറ്റുമുട്ടലിന്റെയും ഭിന്നിപ്പിന്റെയും സ്ഥലമായിട്ടല്ല, മറിച്ച് ക്രിസ്ത്യാനികൾക്കും യഹൂദർക്കും ഇസ്ലാം മതസ്ഥര്‍ക്കും ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ഒരു സ്ഥലമായാണ് വിശുദ്ധ നാടിനെ കണക്കാക്കുന്നത്. ബഹുമാനത്തോടും പരസ്പര സൗഹാർദ്ദത്തോടും കൂടി ജീവിക്കാനുള്ള അവസരം അവിടെ സംജാതമാകേണ്ടതുണ്ട്. സമാധാന സംഭാഷണങ്ങൾക്കായുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തിന്റെ ആദ്യപടിയെന്നോണം 2014 ൽ ഇരുരാജ്യങ്ങളുടെയും രാഷ്ട്രപതിമാർ വത്തിക്കാനിൽ പാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നിരിന്നു. പാപ്പയുടെ സമാധാന ആഹ്വാനത്തിനു ചെവി കൊടുക്കുവാൻ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന ആശംസയോടെയാണ് ആര്‍ച്ച് ബിഷപ്പ് തന്റെ വാക്കുകൾ ചുരുക്കിയത്.
Image: /content_image/News/News-2023-09-20-13:06:31.jpg
Keywords: വത്തിക്കാ
Content: 21868
Category: 1
Sub Category:
Heading: പാക്ക് ക്രൈസ്തവര്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെ തുറന്നുക്കാട്ടി യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം
Content: ജനീവ: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാന്‍ മതന്യൂനപക്ഷമായ ക്രൈസ്തവരോട് കാണിക്കുന്ന വിവേചനത്തേക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജൂബിലി കാംപെയിന്റെ പ്രതിനിധിയെന്ന നിലയില്‍ പാകിസ്ഥാനിലെ ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോസഫ് ജേസനാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ (യു.എന്‍.എച്ച്.ആര്‍.സി) തുറന്ന പ്രസ്താവന നടത്തിയത്. കെട്ടിച്ചമച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര സുരക്ഷയുടെ പേരും പറഞ്ഞ് രാജ്യത്തു യാതൊരു വിചാരണയും കൂടാതെ തടവിലാക്കുകയാണെന്നു ജേസണ്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി. കുപ്രസിദ്ധമായ മതനിന്ദാ നിയമം ഉപയോഗിച്ച് പാക്കിസ്ഥാന്‍, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണ്. മതനിന്ദ ആരോപണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ അന്യായമായി വിചാരണക്കിരയാകുകയും തടവിലാക്കപ്പെടുകയും തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും ചെയ്യുന്നു. വ്യാജ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ ജാരന്‍വാലയില്‍ രോഷാകുലരായ ജനക്കൂട്ടം ക്രൈസ്തവ ദേവാലയങ്ങളെയും, ക്രിസ്ത്യാനികളെയും ആക്രമിച്ചത് തടയുന്നതില്‍ പോലീസിന് പരാജയം സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ മതന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റിയിരിക്കുകയാണെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു. മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുവാന്‍ മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ജാരന്‍വാലയില്‍ ക്രൈസ്തവര്‍ ഖുറാനേയും ഇസ്ലാമിനേയും നിന്ദിച്ചു എന്ന് ആരോപിച്ചുകൊണ്ട് മുസ്ലീം പള്ളിയില്‍ നിന്നും മൈക്കിലൂടെ കലാപ ആഹ്വാനം ഉണ്ടായതിന് പിന്നാലെ ഓഗസ്റ്റ് 16-ന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും, വീടുകള്‍ക്കുമെതിരെ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. കത്തോലിക്കാ ദേവാലയം ഉള്‍പ്പെടെ നിരവധി ദേവാലയങ്ങളും, ക്രൈസ്തവ ഭവനങ്ങളും അന്നു ആക്രമിക്കപ്പെട്ടിരിന്നു. ആയിരങ്ങളാണ് പ്രദേശത്ത് നിന്നു പലായനം ചെയ്തത്. Tag: Pakistan Christians, UN, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-20-14:04:00.jpg
Keywords: പാക്കി
Content: 21869
Category: 13
Sub Category:
Heading: കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍
Content: ''കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണമെന്ന'' ദൈവപ്രമാണങ്ങളിലെ മൂന്നാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. അടുത്ത കുമ്പസാരത്തില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. 1. ഞായറാഴ്ചകളിലും കടപ്പെട്ട ദിവസങ്ങളിലും ദിവ്യബലിയിൽ മനഃപൂർവം സംബന്ധിക്കാതിരുന്നോ? 2. ബലിയർപ്പണത്തിന് യോജിക്കാത്ത വസ്ത്രധാരണം, നിൽപ്പ്, പെരുമാറ്റം എന്നിവ ഉണ്ടായിട്ടുണ്ടോ? 3. ഇവ വഴി ആർക്കെങ്കിലും ബലിയർപ്പണത്തിനു തടസ്സം നിന്നിട്ടുണ്ടോ? 4. അന്നേ ദിവസം ജോലി ചെയ്യുകയോ, ചെയ്യിപ്പിക്കുകയോ, മറ്റുള്ളവർക്ക് വിശുദ്ധ ദിനാചരണത്തിനു തടസ്സം നില്ക്കുകയോ ചെയ്തിട്ടുണ്ടോ? 5. അന്നേ ദിവസം ദൈവിക കാര്യങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്നതിൽ ഉത്സാഹം കാണിക്കാതിരുന്നോ? (സജീവമായും ശ്രദ്ധയോടും കൂടി) (നിയ 5:12-15, ഏശ 58:13-14) 6. വിശുദ്ധ കുർബാന അയോഗ്യതയോടെ സ്വീകരിച്ചിട്ടുണ്ടോ? 7. ഞായറാഴ്ചകളിൽ കൂലിവേല ചെയ്യാറുണ്ടോ? ചെയ്യിപ്പിക്കാറുണ്ടോ? 8. സമ്പത്ത്, കഴിവ് ആരോഗ്യം എന്നിവ തന്റെ സാമർത്ഥ്യം കൊണ്ട് ഉണ്ടായതാണെന്ന ധാരണയിൽ, ദൈവത്തിന്റെ ആധിപത്യത്തെ നിഷേധിച്ചിട്ടുണ്ടോ? (നിയ 8:17, 18, യാക്കോ 4:13,14) 9. പ്രാർത്ഥനാ ജീവിതം എങ്ങനെയുണ്ട്. വ്യക്തിപരമായ പ്രാർത്ഥനയ്ക്കു മുടക്കം വരുത്തിയിട്ടുണ്ടോ? 10. കുടുംബപ്രാർത്ഥനയിൽ സജീവമായി സംബന്ധിക്കാതിരുന്നോ? 11. കുടുംബ പ്രാർത്ഥന നടത്താറുണ്ടോ? (ലൂക്കാ 21:34, 38) ഇതിന് മുന്‍കൈ എടുക്കാതെ ഒഴിഞ്ഞു മാറിയിട്ടുണ്ടോ? 12. കൂദാശകൾ ഒരുക്കമില്ലാതെ, അയോഗ്യതയോടെ, വിശ്വാസമില്ലാതെ സ്വീകരിച്ചിട്ടുണ്ടോ? (1 കൊറി 11:27-32) 13.. ആണ്ട് കുമ്പസാരം നടത്താതിരുന്നിട്ടുണ്ടോ? 14. പെസഹാകാലത്ത് പരിശുദ്ധ കുർബാന സ്വീകരിക്കാതിരുന്നിട്ടുണ്ടോ? 15. വെള്ളിയാഴ്ച മാംസം ഉപയോഗിച്ചിട്ടുണ്ടോ? 16. വെള്ളിയാഴ്ച മാംസം ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 17. സഭ നിർദ്ദേശിച്ചിരിക്കുന്ന ദിവസങ്ങളിൽ വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കാതിരുന്നിട്ടുണ്ടോ? 18. നോമ്പുകാലത്ത് വിവാഹം ആഘോഷിക്കുകയോ, സഭ വിലക്കിക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്തിട്ടുണ്ടോ? 19. രജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടോ? 20. രജിസ്റ്റർ വിവാഹത്തിന് പ്രേരണ നൽകിയിട്ടുണ്ടോ? 21. ദൈവത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും ഓഹരിയും കൊടുക്കാതിരുന്നിട്ടുണ്ടോ? 22. ദൈവത്തിനു കൊടുക്കേണ്ട ദശാംശം മാറ്റിവച്ച് കൊടുക്കാതിരുന്നിട്ടുണ്ടോ? 23. ദശാംശം നല്‍കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? 24. വചനപ്രഘോഷണം അനുവദിക്കാതിരുന്നിട്ടുണ്ടോ? 25. വീടുവെഞ്ചരിപ്പ്, വിവാഹം, മാമ്മോദീസാ, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം തുടങ്ങിയ വിശുദ്ധ ദിനങ്ങളെ അനാദരിച്ച പ്രവര്‍ത്തികള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? 26. തിരുസഭ ആഹ്വാനം ചെയ്തിട്ടുള്ള ഉപവാസ ദിവസങ്ങളിൽ ഉപവസിക്കാതിരിന്നിട്ടുണ്ടോ? 27. ദൈവാലയ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രവർത്തനം നടത്തിയിട്ടുണ്ടോ? 28. അത്തരത്തിലുള്ള സംസാരം, പെരുമാറ്റം എന്നിവ ദേവാലയത്തിന് സമീപമോ അല്ലാതെയോ നടത്തിയിട്ടുണ്ടോ? 29. ദൈവത്തോട് മടുപ്പ് തോന്നിയിട്ടുണ്ടോ? 30. ദൈവത്തെപ്പറ്റി മറ്റുള്ളവരിൽ വെറുപ്പ് ഉളവാക്കിയിട്ടുണ്ടോ? 31. നന്മ ലഭിച്ചു കഴിഞ്ഞിട്ട് ദൈവത്തിൽ നിന്ന് പിൻമാറിയിട്ടുണ്ടോ? 32. ദൈവത്തെ പ്രകോപിപ്പിച്ചിട്ടുണ്ടോ? 33. ദൈവമഹത്വത്തെ പരിഹസിച്ചിട്ടുണ്ടോ? 34. ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ? 35. ദൈവത്തിന്റെ രക്ഷാകരപദ്ധതി തിരസ്ക്കരിച്ചിട്ടുണ്ടോ? 36. ദൈവത്തിന്റെ പ്രവൃത്തികൾ ശ്രദ്ധിക്കാതിരുന്നിട്ടുണ്ടോ? 37. അനുഗ്രഹം ലഭിച്ചിട്ട് നന്ദി പറയാതിരുന്നിട്ടുണ്ടോ? 38. ദൈവത്തെ മറന്നിട്ടുണ്ടോ? #{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. (വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്). }# ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/20901}} ☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/21509}} Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/TitleNews/TitleNews-2023-09-20-15:47:03.jpg
Keywords: കുമ്പസാര