category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡോ. വർഗീസ് മൂലന് കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ്
Contentകൊച്ചി: വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഡോ. വർഗീസ് മൂലന് കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ്. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ഭക്തിഗാനങ്ങളുടെ രചയിതാവ്, എട്ടോളം കമ്പനികളുടെ തലവൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ ഡോ. മൂലൻ കോമൺവെൽത്ത് ട്രേഡ് കമ്മീഷണറായും സേവനം ചെയ്തു വരികയാണ്. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡ് പ്രഖ്യാപിച്ചത്. നാളെ സെപ്റ്റംബർ 21ന് പിഒസിയിൽ വച്ച് കെസിബിസി പ്രസിഡന്റ്‌ കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കും പ്രശസ്ത നടൻ മാധവനും ഡോ. വർഗീസ് മൂലനും ചേർന്ന് നിർമ്മിച്ച 'റോക്കറ്റ്ട്രി' എന്ന ചലച്ചിത്രം മികച്ച ചിത്രമായി ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 35ൽ അധികം രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മൂലൻസ്,വിജയ് ബ്രാൻഡുകൾ പ്രശസ്തമാണ്. സൗദി ഇൻവെസ്റ്റ്മെന്റ് ലൈസൻസ്, സൗദി ചേംബർ ഓഫ് കൊമേഴ്സ് അംഗത്വം ഇവ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. മൂലൻ. 1999 സ്ഥാപിതമായ ഗ്ലോബൽ മലയാളി കൗൺസിലിന്റെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം. കിഡ്നി ട്രാൻസ്പ്ലാന്റസ്, ഹൃദയ ശസ്ത്രക്രിയകൾ, ഭവന നിർമ്മാണം, 100ൽ അധികം വിവാഹ സഹായം, പാവപ്പെട്ട കുട്ടികൾക്കുള്ള സ്കൊൾരർഷിപ്പുകൾ എന്നിവ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. 2010ൽ സ്ഥാപിതമായ വർഗീസ് മൂലൻ ഫൗണ്ടേഷൻ വഴിയാണ് ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. 'ഹോം സ്വീറ്റ് ഹോം' ഭവന പദ്ധതി, 'കിൻഡിൽ എ കാൻഡിൽ' വൈദ്യസഹായ പദ്ധതി, 'ഫ്ലൈ ദി ഫയർഫ്ലൈ' വിദ്യാഭ്യാസ സഹായപദ്ധതി, 'ടച്ച് എ ഹാർട്ട്' ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതി മൂലൻ ഫൗണ്ടേഷന്റെ സഹായ പദ്ധതികൾ ആണ്. 'ടച്ച് എ ഹാർട്ട്' പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ 60 കുട്ടികളുടെ ഹാർട്ട് സർജറി നടത്തി. രണ്ടാം ഘട്ടത്തിൽ കൊച്ചി അമൃത ആശുപത്രിയിൽ 60 കുട്ടികളുടെയും 2016 മൂന്നാം ഘട്ടത്തിൽ എറണാകുളം ലിസി ആശുപത്രിയിൽ 81 കുട്ടികളുടെയും 2022ൽ നാലാം ഘട്ടത്തിൽ കൊച്ചി ആസ്റ്റർ ഹോസ്പിറ്റലിൽ 60 കുട്ടികളുടെയും ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കി. കൊറോണ കാലത്ത് 22000ത്തിലധികം ഭക്ഷ്യ കിറ്റുകൾ വർഗീസ് മൂലൻ ഫൗണ്ടേഷൻ അങ്കമാലി നിയോജകമണ്ഡലത്തിൽ മാത്രം നൽകി. 54 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ ഇന്ത്യ കോമൺവെൽത് ട്രേഡ് കൗൺസിലിന്റെ ട്രേഡ് കമ്മീഷണറായി 2023ല്‍ ഡോ. വർഗീസ് മൂലൻ നിയമിതനായി. പ്രവാസ ലോകത്തെ ദൈവദൂതൻ എന്നാണ് 'മലയാള വാണിജ്യം' മാസിക 2016 ഫെബ്രുവരിയിൽ ഡോ. വർഗീസ് മൂലനെ വിശേഷിപ്പിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-20 11:38:00
Keywordsകെ‌സി‌ബി‌സി
Created Date2023-09-20 11:39:18